പാനമ ആതിഥ്യം നല്കുന്ന അടുത്ത 2019 ലോക യുവനമേള

ഈ സന്തോവാര്‍ത്ത സ്വീകരിക്കാന്‍ പാനമയുടെ പ്രസിഡന്‍റ്, ജുവന്‍ കാര്‍ലോ വരേലയും പത്നി ലൊരീനയും ക്രാക്കോയിലെ ബ്ലോഞ്ഞാ പാര്‍ക്കിലെ വേദയില്‍ സന്നിഹിതരായിരുന്നു.

ജൂലൈ 31-ാം തിയതി ഞായറാഴ്ച. ക്രാക്കോയിലെ കാരുണ്യവേദിയിലെ സമാപനബലിയര്‍പ്പണത്തെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്കൊപ്പം കര്‍ത്താവിന്‍റെ മാലാഖയെന്ന ത്രികാലപ്രാര്‍ത്ഥന ചൊല്ലി, തുടര്‍ന്ന് സന്ദേശം നല്കി. അവസാനത്തില്‍ പാപ്പാ അടുത്ത യുവജനമേളയുടെ വേദി പ്രഖ്യാപിച്ചു.

ദൈവപരിപാലന എപ്പോഴും നമ്മുടെ കൂടെയാണ്, നമുക്കു മുന്നെയാണ്. അതിനു തെളിവാണ്  1985-ല്‍ പാപ്പാ വോയിത്തീവ തുടങ്ങിവച്ച യുവജനോത്സവത്തിന്‍റെ അടുത്ത സംഗമം, 2019-ല്‍ മദ്ധ്യ അമേരിക്കന്‍ രാജ്യമായ പാനമയില്‍ നടത്തപ്പെടുവാന്‍ പോകുന്നത്. പാപ്പാ പ്രഖ്യാപിച്ചു. 2017, 2018 വര്‍ഷങ്ങള്‍ രൂപത തലങ്ങളില്‍ ആഘോഷിച്ചുകൊണ്ട്, 2019-ലെ യുവജനോത്സവം ആഗോളതലത്തില്‍ പാനമയില്‍ ആചരിക്കുമെന്ന് പാപ്പാ പ്രഖ്യാപിച്ചു.

പാനമയുടെ കൊടിതോരണങ്ങള്‍ ഉയര്‍ത്തി മദ്ധ്യമേരിക്കന്‍ യുവജനങ്ങള്‍ അവരുടെ ആനന്ദം പ്രകടമാക്കി.  


(William Nellikkal

Views: 70

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service