ലോസ് ആഞ്ചലസ് സീറോ മലബാര്‍ ദൈവാലയത്തില്‍ വിശുദ്ധ അല്‍േഫാന്‍സാമ്മയുെട തിരുന്നാള്‍ ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 1 വരെ

ലാസ് ആഞ്ചലസ്: വിശുദ്ധ അല്‍ഫോന്‍സാമ്മയുെട നാമേഥേയത്തില്‍ സ്ഥാപിതമായിരിക്കുന്ന

സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയത്തില്‍ ആണ്ടുേതാറും നടത്തിവരുന്ന തിരുന്നാള്‍ ജൂലൈ 22-നു നടക്കുന്ന കൊടിയേറ്റോടെ ആരംഭിച്ച് ഓഗസ്റ്റ് ഒന്നാം തീയതി നടക്കുന്ന മരിച്ചവരുടെ ഓര്‍മ്മയാചരണത്തോടെ അവസാനിക്കുന്ന വിധത്തില്‍ പൂര്‍വാധികം ഭക്തിയോടെ ക്രമീകരിച്ചിരിക്കുന്നു. 

തിരുന്നാള്‍ വിജയത്തിനായി ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വടാനയുടെ ആത്മീയ നേതൃതത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ജൂലൈ 22 മുതല്‍ 30 വരെ നടത്തെപ്പടുന്ന ദിവ്യബലി, വി. അല്‍ഫോന്‍സാമ്മയയുടെ നൊവേന, ലദീഞ്ഞ് എന്നീ തിരുക്കര്‍മ്മങ്ങള്‍ക്ക് വിവിധ മലയാളി വൈദികര്‍ കാര്‍മികത്വം വഹിക്കുന്നു. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 31-നു ഞായറാഴ്ച നടത്തുന്ന ആഘോഷങ്ങള്‍ക്ക് അധ്യക്ഷം വഹിക്കുന്നത് സാന്‍ ഫെര്‍ണാഡോ റീജിയണല്‍ ബിഷപ് റൈറ്റ്. റവ. ജോസഫ് െ്രെബന്നനും ബലിയര്‍പ്പണത്തിനു മുഖ്യ കാര്‍മികതം വഹിക്കുന്നത് റവ. ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കലും ആയിരിക്കും.

ജൂലൈ 30-നു തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം 7:30 നു ഇടവകയിലെ എല്ലാപ്രായക്കാര്‍ക്കും പങ്കാളിത്തം നല്‍കിക്കൊണ്ടുള്ള സംഗീത -നൃത്ത അഭിനയ പ്രധാനമായ ആത്മീയ കലാപരിപാടികളം ഉണ്ടായിരിക്കും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വി. അല്‍ഫോന്‍സാമ്മയുെട മാധ്യസ്ഥം വഴി സര്‍ഗീയ പിതാവിന്‍െറ അനവധിയായ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിശാസികള്‍ ഏവെരയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊണ്ടു പ്രസുദേന്തിമാരായ വാഴ്‌ത്തെപ്പട്ട മറിയം ത്രേസ്യ ഫാമിലി യൂണീറ്റും ഇടവക സമൂഹം മുഴുവനും ബഹു. വികാരിയച്ചനോടൊപ്പം പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നു.

 

Joychen Puthukulam

Views: 36

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service