ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന വ്യക്തി, വൃദ്ധസദനത്തില്‍ മരിച്ചു.

മുന്‍ ലോക സമ്പന്നന്‍ നെല്‍സണ്‍ ബങ്കര്‍ ഹണ്ട് വൃദ്ധസദനത്തില്‍ മരിച്ചു

ടെക്സസ്: ഒരുകാലത്ത് ലോകത്തെ അതിസമ്പന്നരിലൊരാളായിരുന്ന നെല്‍സണ്‍ ബങ്കര്‍ ഹണ്ട് (88) ഡാളസിലെ വൃദ്ധസദനത്തില്‍ മരിച്ചു. സമ്പന്നതയുടെ ഉന്നതിയിലത്തെിയ 1970കളില്‍ 1600 കോടി ഡോളര്‍ വരെ ആസ്തി ഇദ്ദേഹത്തിനുണ്ടായിരുന്നു. ലിബിയയില്‍ 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടം, ലോകമൊട്ടാകെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം, ആയിരം പന്തയക്കുതിരകള്‍ എന്നിവയെല്ലാം ഇദ്ദേഹത്തിന്‍െറ സ്വന്തമായിരുന്നു.

ടെക്സസില്‍നിന്നുള്ള എണ്ണ പ്രഭുവായി അറിയപ്പെട്ടിരുന്ന ഹണ്ടിന്‍െറ പിതാവ് എച്ച്.എല്‍ ഹണ്ടിന് മൂന്ന് സ്ത്രീകളിലായി 14 മക്കളുണ്ട്. വ്യവസായരംഗത്തെ ഉയര്‍ച്ചയുടെയും തകര്‍ച്ചയുടേയും പരീക്ഷണാലയമായിരുന്നു ഹണ്ടിന്‍െറ ജീവിതം. ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫി അധികാരത്തിലേറിയശേഷം ലിബിയയിലെ എണ്ണപ്പാടങ്ങള്‍ ഇദ്ദേഹത്തില്‍നിന്ന് പിടിച്ചെടുത്ത് ദേശസാത്കരിച്ചു. ഇത് സാമ്പത്തികമായി കനത്ത തിരിച്ചടിയായി.

തുടര്‍ന്ന്, വെള്ളിവ്യാപാരത്തിലേക്ക് തിരിഞ്ഞ ഹണ്ട്, ലോകത്തെ വെള്ളിവ്യാപാരത്തിന്‍െറ പകുതിയോളം നിയന്ത്രിക്കുന്ന നിലയിലേക്ക് വളര്‍ന്നു. 1980കളില്‍ വെള്ളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ ഹണ്ടിന്‍െറ സമ്പാദ്യം അഞ്ചിലൊന്നായി ചുരുങ്ങി. ഇതിനൊപ്പം എണ്ണ വിലകൂടി കുറഞ്ഞതോടെ ഹണ്ടിന്‍െറ തകര്‍ച്ചയുടെ ആഴം കൂടി.

ഇതോടെ കേസും കടവും കോടതി നടപടികളും നേരിടേണ്ടി വന്നു. വ്യവസായ തകര്‍ച്ചയെ തുടര്‍ന്ന് വമ്പന്‍ കടബാധ്യതയും വന്നുചേര്‍ന്നു. 1989ല്‍ ഹണ്ട് പാപ്പരായി. പിന്നീട് ഡാളസിലെ ചെറിയ വീട്ടിലായിരുന്നു താമസം. അള്‍ഷൈമേഴ്സ് രോഗം ബാധിച്ചതോടെ അവസാനകാലത്ത് ഒരു വൃദ്ധസദനത്തിലാണ് താമസിച്ചിരുന്നത്.

കടപ്പാട് : മാദ്ധ്യമം ദിനപ്പത്രം, 2014 ഒക്ടോബര്‍ 22.

Views: 175

Reply to This

Replies to This NEWS

 ഈ വാര്‍ത്തയോടൊപ്പം ഇദ്ദേഹം ചെയ്ത എന്തെങ്കിലും നല്ല കാര്യം ഉണ്ടായിരുന്നോ??

സമ്പത്തിനെ ദൈവമായി കണ്ട ഒരുമനുഷ്യന്റെ അന്ത്യത്തെക്കുറിച്ച് സൂചിപ്പിക്കാനായി മാത്രം പോസ്റ്റ് ചെയ്തതാണിത്. 

ബില്‍ഗേറ്റ്സിനെ പോലെ ചിലരെല്ലാം തങ്ങളുടെ  സമ്പാദ്യം മുഴുവനായോ ഭാഗികമായോ ദരിദ്രര്‍ക്കായി പകുത്തു നല്കാന്‍ തീരുമാനിച്ചത് ഒരുപക്ഷേ ഇദ്ദേഹത്തെ പോലുള്ളവരുടെ അവസ്ഥ കണ്ടാകാം. 

ഇദ്ദേഹത്തിന്റെ നന്മയും തിന്മയും വിധിക്കാന്‍ നമ്മളെ ആരും അധികാരപ്പെടുത്തിയിട്ടില്ല. എന്നാല്‍ ചിലരെ ദൈവം നമ്മുടെ മുന്നില്‍ കാണിക്കുന്നത് നമ്മള്‍ക്കുള്ള മുന്നറിയിപ്പായി കണ്ടാല്‍ മതി.

OK bro.JOSE,i am not interested to criticize anybody ... thanx for your informative blog.

RSS

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service