ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീ പരീക്ഷ എഴുതാതെ മടങ്ങി

ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയെ സിബിഎസ്ഇ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷാ ഹാളില്‍ പ്രവേശിപ്പിച്ചില്ല. ശിരോവസ്ത്രം മാറ്റാനാകാതെ പരീക്ഷ എഴുതാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ കന്യാസ്ത്രീ പരീക്ഷ എഴുതാതെ മടങ്ങി. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയ സിസ്റ്റര്‍ സെബയാണ് ശിരോവസ്ത്രം മാറ്റാന്‍ തയ്യാറാകാതെ പരീക്ഷഹാളില്‍ നിന്നും മടങ്ങിയത്.

ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയാണ് വീണ്ടും നടത്തിയത്. കര്‍ശന പരീശോധനയ്ക്ക് ശേഷമാണ് വിദ്യാര്‍ഥികളെ പരീക്ഷാ ഹാളിലേയ്ക്ക് കടത്തി വിട്ടത്. ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീയോട് ശിരോവസ്ത്രവും കുരിശും മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.മതാചാരപരമായ വസ്ത്രധാരണം പരീക്ഷാ ഹാളില്‍ അനുവദനീയമല്ലെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു എന്നാല്‍ മതപരമായ വസ്ത്രധാരണം മാറ്റാന്‍ കന്യാസ്ത്രീ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ പരീക്ഷ എഴുതാതെ മടങ്ങുകയായിരുന്നു.

ഗേറ്റില്‍ വെച്ചുള്ള പരിശോധനക്ക് ശേഷമാണ് തിരുവസ്ത്രവും കുരിശും ഊരിയശേഷമേ പരീക്ഷയെഴുതാന്‍ പറ്റൂ എന്നാണ് അറിയിച്ചത്. പ്രത്യേക മുറി അനുവദിക്കാമോയെന്ന് അന്വേഷിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ലെന്നും സെബ പറഞ്ഞു. ഇനി ഇത്രയും കഷ്ടപ്പെട്ട് പരീക്ഷയെഴുതാന്‍ കഴിയാത്തതിനാല്‍ മെഡിക്കല്‍ ബിരുദമെന്നസ്വപ്‌നം ഉപേക്ഷിക്കുകയാണെന്നും സെബ പറഞ്ഞു. നിയമനടപടികള്‍ എടുക്കുമോയെന്ന ചോദ്യത്തിന് സഭാധികാരികളുടെ തീരുമാനം അനുസരിച്ച പ്രവര്‍ത്തിക്കുമെന്നും സെബ പറഞ്ഞു. 

Views: 380

Reply to This

Replies to This NEWS

Dear Sisiter Seba

Congratulations for your courage and strong decision. 

No need to leave the dream about MBBS. Lot of Our diocese and Congregations have medical colleges. And the authorities will call you to give the seat after reading this news. God Bless !

RSS

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service