ഈ കഥ എന്നോടൊപ്പം അവസാനിക്കും................

" ഈ കഥ എന്നോടൊപ്പം അവസാനിക്കും. ഐഹികമായ അര്‍ത്ഥത്തില്‍ എനിക്ക് പിന്തുടര്‍ച്ചയില്ല. ഞാനൊന്നും നേടിയിട്ടില്ല. ഒന്നും നിര്‍മിച്ചിട്ടുമില്ല. ഒന്നും കൈവശം വയ്ക്കുന്നുമില്ല. കുടുംബമോ, പുത്രന്മാരോ, പുത്രിമാരോ യാതൊന്നും......."

ആ മനുഷ്യന്‍ യാത്രയായി.. എന്നാല്‍, ജനഹ്യദയങ്ങളില്‍ കലാം ജീവിക്കുന്നു. ഒരു സമാധാനദൂതനായി......

 

ഡോ.അബ്ദുള്‍ കലാം ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്ന അവസരത്തില്‍ അദ്ദേഹം കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇടപ്പള്ളി പള്ളിയില്‍ ഒരിക്കല്‍ വന്നു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് അദ്ദേഹം, തന്‍റെ ചെറുപ്പം മുതല്‍ ചൊല്ലുന്ന പ്രാര്‍ത്ഥന ഏറ്റുചൊല്ലാന്‍ പറഞ്ഞു." കര്‍ത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ". എന്നു തുടങ്ങുന്ന അസ്സിസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനയായിരുന്നു അത്. അതെ, അദ്ദേഹം ഒരു സമാധാന ദൂതനായിരുന്നു.

ഭാരതരത്നമായ ഡോ.അബ്ദുള്‍ കലാം,

താങ്കളെക്കുറിച്ച് എഴുതി അവസാനിപ്പിക്കാന്‍ എനിക്കാവുന്നില്ല. എഴുതി പൂര്‍ത്തികരിക്കാന്‍ കോടികണക്കിന് വാക്കുകള്‍ പോലും തികയില്ല ....…
താങ്കളുടെ നാളുകളില്‍ ജീവിക്കാന്‍ സാധിച്ചത് പുണ്യമായി കരുതുന്നു.

        അങ്ങേക്ക് പ്രണാമം..

Views: 338

Reply to This

Replies to This NEWS

 പ്രണാമം......

very touching Sherin

പ്രണാമം

RSS

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service