കാഡയില്‍ സീറോ മലബാര്‍ എക്സാര്‍ക്കേറ്റ്; റവ. ഡോ. ജോസ് കല്ലുവേലില്‍ പ്രഥമ എക്സാര്‍ക്ക്

കാഡയിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കാ യി അപ്പസ്തോലിക് എക്സാര്‍ക്കേറ്റ് ിലവില്‍ വന്നു. ടൊറേന്റോയിലെ മിസിസൌഗാ ആസ്ഥാമാക്കിയുള്ള അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ പ്രഥമ എക്സാര്‍ക്കായി മെത്രാന്‍ പദവിയുള്ള റവ.ഡോ.ജോസ് കല്ലുവേലില്‍ ിയമിതായി. പാലക്കാട് രൂപ താംഗമായ ഇദ്ദേഹത്തിു തബാ ല്‍ത്താ രൂപതയുടെ സ്ഥാിക മെത്രാന്‍ പദവി ഉണ്ടാകും. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യക്കു പുറത്തു ലഭിക്കുന്ന ആദ്യത്തെ എക്സാര്‍ക്കേറ്റാണിത്.

ഇതുസംബന്ധിച്ച മാര്‍പാപ്പയുടെ കല്പ വത്തിക്കാിലും കാക്കാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായിലും ടൊറേന്റോയിലും പ്രസിദ്ധപ്പെടുത്തി. കാക്കാട്ട് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ടൊറേ ന്റോയില്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തുമാണു ിയമപ്രഖ്യാപം അറിയിച്ചത്. 1955 വംബര്‍ 15ു പാലാ രൂപതയില്‍ കുറവിലങ്ങാട് തോട്ടുവായിലാണ് ഫാ. ജോസ് കല്ലുവേലിലിന്റെ ജനം. പാലക്കാട് രൂപതയിലെ ജെല്ലിപ്പാറ സെന്റ് പീറ്റര്‍ ഇടവകയിലാണ് ഇപ്പോള്‍ കുടുംബം.

തൃശൂര്‍ സെന്റ് മേരീസ് മൈര്‍ സെമിാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിാരിയിലുമായി വൈദികപരിശീലം പൂര്‍ത്തിയാക്കിയ ഫാ. കല്ലുവേലില്‍ പാലക്കാട് രൂപതയ്ക്കുവേണ്ടി 1984 ഡിസംബര്‍ 18ു പൌരോഹിത്യം സ്വീകരിച്ചു. രൂപതയിലെ അഗളി, കുറുവംപാടി, പുലിയറ, പന്തലാംപാടം, ഒലവ ക്കോട്, ധോണി, ഒറ്റപ്പാലം, കോട്ടായി, കല്ലേക്കാട്, പാലക്കാട് കത്തീഡ്രല്‍, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുകുംപാറ എന്നീ ഇടവകളിലും, അഗളി, താവളം എന്നിവിടങ്ങളിലെ ബോയ്സ് ഹോമുകളിലും ശുശ്രൂഷ ചെയ്തു. രൂപത പാസ്ററല്‍ സെന്ററിന്റെയും വിശ്വാസപരിശീല കേന്ദ്രത്തിന്റെയും കെസിഎസ്എലിന്റെയും ഡയറക്ടറുമായിരുന്നു. റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍ിന്നു മതബോധത്തില്‍ ഡോക്ടറേറ്റ് ടിേ. രണ്ടു വര്‍ഷമായി ടൊറേന്റോയിലായിരുന്നു.

കാഡയില്‍ 35,000 സീറോ മലബാര്‍ സഭാ വിശ്വാസികളാണുള്ളത്. എക്സാര്‍ക്കേറ്റിന്റെ ഉദ്ഘാട, പ്രഥമ എക്സാര്‍ക്കിന്റെ അഭിഷേക തീയതി പിന്നീടു തീരുമാിക്കും.

അപ്പസ്തോലിക് എക്സാര്‍ക്കേറ്റ് എന്നാല്‍...

കൊച്ചി: രൂപതയോട് ഏതാണ്ടു സമാമായ സഭാഭരണ സംവിധാമാണ് അപ്പസ്തോലിക് എക്സാര്‍ക്കേറ്റ്.വിശ്വാസികളുടെയും ഇടവകകളുടെയും എണ്ണത്തിലുള്ള കുറവും മറ്റു സംവിധാങ്ങളുടെ അപര്യാപ്തതകളും പരിഗണിച്ചാണു രൂപതാ സ്ഥാപത്തിു മുന്നോടിയായി എക്സാര്‍ക്കേറ്റ് സ്ഥാപിക്കപ്പെടുന്നത്. സംവിധാങ്ങള്‍ ക്രമീകരിച്ചശേഷം രൂപതയായി ഉയര്‍ത്തപ്പെടാം. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയില്‍ കേരളത്തിു പുറത്ത് ഇപ്പോഴുള്ള പല രൂപതകളും തുടക്കത്തില്‍ എക്സാര്‍ക്കേറ്റുകളായിരുന്നു. സഭയ്ക്ക് ഇന്ത്യക്കു പുറത്തു ലഭിക്കുന്ന ആദ്യത്തെ എക്സാര്‍ക്കേറ്റാണു കാഡയിലെ മിസിസൌഗാ.

Views: 141

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service