പെണ്‍കുട്ടികളേ ജാഗ്രത..........

നഴ്‌സായ യുവതിയുടെ വീഡിയോയും നഗ്ന ചിത്രങ്ങള്‍ 

നഴ്‌സായ യുവതിയുടെ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചത് കാമുകനും കൂട്ടുകാരനും ചേര്‍ന്ന്. സൈബര്‍ സെല്ലിന് യുവതി നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനും യുവാവിനെയും തിരിച്ചറിഞ്ഞത്. വര്‍ഷങ്ങളായി യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് കുറേകാലമായി ഉടക്കിലായിരുന്നു. ഇതിനുശേഷം വിദേശത്തുള്ള യുവാവുമായി യുവതിക്ക് വിവാഹലോചന വന്നു അതോടെയാണ് യുവതിയുടെ ചിത്രം കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്തതും ചിത്രം പ്രചരിപ്പിച്ചതും. യുവതിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പണം വാങ്ങിയതായും തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതിയുടെ വീഡിയോയും നഗ്ന ചിത്രങ്ങളും വാട്‌സാപ്പില്‍ പ്രചരിപ്പിച്ചിരുന്നു. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന കാമുകന് അയച്ചുനല്‍കിയ ചിത്രങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രചരിപ്പിച്ചത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് കാണിച്ച് യുവതി ഫേയ്‌സ് ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. ചിത്രം പ്രചരിപ്പിച്ചത് ആരായാലും തന്റെ കണ്ണീരിന് വില കൊടുക്കേണ്ടിവരുമെന്നും ഈ ലോകത്തോട് വിടപറയും മുമ്പ് തന്നെ അറിയുന്ന ചിലരെങ്കിലും മനസിലാക്കണമെന്നും താന്‍ പിഴച്ചുപോയിട്ടില്ലെന്നുമായിരുന്നു ഫേയ്‌സ് ബുക്ക് പോസ്റ്റ്. യുവാവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി ബ്ലാക്‌മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. 

 

Views: 946

Reply to This

Replies to This NEWS

പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി ബ്ലാക്‌മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാകുന്നതായി പരാതി ......ഈ പെണ്‍കുട്ടി എന്തിനാണ് കാമുകന്‍ എന്നു പറയുന്നവന് nude photos കൊടുത്തത്?...so she deserve such an end.

RSS

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service