മതപരിവർത്തനത്തിനു വിസമ്മതിച്ച ക്രിസ്ത്യൻ വിശ്വാസിയുടെ ഇരുകൈകളും വെട്ടിമാറ്റി

ലാഹോർ: ഇസ്്ലാം മതത്തിലേക്കു പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിന് ക്രിസ്ത്യൻ വിശ്വാസിയുടെ ഇരുകൈകളും വെട്ടിമാറ്റി. പാക്കിസ്‌ഥാനിലെ ലാഹോറിലാണ് സംഭവം. അഖ്വീൽ മാസി എന്ന യുവാവാണ് ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം 24ന് മതപരിവർത്തനത്തിനു വിസമ്മതിച്ച തന്റെ കൈകൾ കോടാലി ഉപയോഗിച്ചു വെട്ടിക്കളഞ്ഞതായി അഖ്വീൽ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. അക്രമികൾ ആരാണെന്ന് തനിക്കറിയില്ലെന്നും ഒരിക്കൽ കൂടി അവരെ കണ്്ടാൽ തിരിച്ചറിയാൻ ആയേക്കുമെന്നും ഇയാൾ പറയുന്നു. എന്നാൽ അഖ്വീലിന്റെ പരാതി പോലീസ് നിഷേധിച്ചു. ട്രെയിൻ അപകടത്തിലാണ് അഖ്വീലിന്റെ കൈകൾ നഷ്‌ടപ്പെട്ടതെന്നാണ് പോലീസിന്റെ വാദം. ഇയാളെ പരിശോധിച്ച ഡോക്ടർ ഇത് സ്‌ഥിരീകരിക്കുകയും ചെയ്തതായി പോലീസ് ചൂണ്്ടിക്കാട്ടി. എന്നാൽ അഖ്വീലിന്റെ പരാതി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അജ്‌ഞാതരായ ചിലർക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചിട്ടുണ്്ട്.

Views: 108

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service