കെയ്‌­റോസ് ക്രൈസ്റ്റ് കള്‍ച്ചര്‍ യൂത്ത് റിട്രീറ്റ് കാനഡയില്‍

ടൊറന്റോ : കെയ്‌­റോസ് ക്രൈസ്റ്റ് കള്‍ച്ചര്‍ യൂത്ത് റിട്രീറ്റ് കാനഡയില്‍,

നയാഗ്രാ ഫാള്‍സിനടുത്തു വെല്ലാന്‍ഡില്‍ ജൂലൈ 30 ­ ഓഗസ്‌റ് 1 (ശനി ­ തിങ്കള്‍) വരെ തീയതികളില്‍ നടക്കും. വെല്ലാന്‍ഡ് പോര്‍ട്ട് ഗെത്സമേന്‍ റിട്രീറ്റ് സെന്ററില്‍ മൂന്നുദിവസം താമസിച്ചുള്ള ഇംഗ്‌ളീഷ് ധ്യാനമാണിത്. പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തില്‍ കെയ്‌­റോസ്­ െ്രെകസ്റ്റ് കള്‍ച്ചര്‍ യൂത്ത് മിനിസ്ട്രിയാണ് നേതൃത്വം നല്‍കുന്നത്.

യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിനു കീഴില്‍ സജീവമായി നിര്‍ത്തുവാനും സഭയോട് ചിന്തിക്കുവാനും ദൈവത്തോടൊപ്പം ജീവിക്കുവാനും വിശ്വാസത്തില്‍ ഉറപ്പുള്ളവരാക്കി മാറ്റി യുവജനങ്ങളെ ക്രിസ്തുവിന്റെ പ്രവാചകരാക്കി മാറ്റുവാന്‍ ഉതകുന്നതാണ് മൂന്നു ദിവസത്തെ ധ്യാനം.

ഈ കാലഘട്ടത്തിലെപ്രശ്‌നങ്ങളുടെ നടുവിലും അമേരിക്കയിലെ കുട്ടികളുടെയും യുവജനങ്ങളുടെയും ജീവിതത്തിലേക്ക് കടന്നു ചെന്നു അവരുടെ ജീവിതത്തില്‍ ക്രിസ്തീയ സംസ്കാരം വളര്‍ത്തുക എന്നതാണ് കെയ്‌­റോസ് െ്രെകസ്റ്റ് കള്‍ച്ചര്‍ യൂത്ത് മിനിസ്ട്രിയുടെ ലക്ഷ്യം. 

എട്ടു മുതല്‍ പതിമൂന്നുവയസുവരെയുള്ളവര്‍ക്കു ടീന്‍ വിഭാഗത്തിലും പതിനാലു വയസു മുതല്‍ യൂത്തിനും, കൂടാതെ മുതിര്‍ന്നവര്‍ക്കും വെവ്വേറെയാണ് മൂന്നു ദിവസത്തെ സര്‍വീസുകള്‍. വി. കുര്‍ബാനയും ,വചന ശുശ്രൂഷയും സ്തുതി ആരാധനയും , രോഗ സൗഖ്യ പ്രാര്‍ത്ഥനകളും, വിടുതല്‍ ശുശ്രൂഷകളും അനുഭവ സാക്ഷ്യങ്ങളും കുമ്പാസരവും, ഗാന ശുശ്രൂഷകളും എല്ലാം ഉള്‍പ്പെടുത്തിയാണ് ധ്യാനം. 

ബ്രദര്‍ ജോജി ജോബ് നയിക്കുന്ന യൂത്ത് മിനിസ്ട്രി സംഘത്തില്‍ അദ്ദേഹത്തോടൊപ്പം അമേരിക്കയില്‍ നിന്നുള്ള ബ്ര. ജെറിന്‍ ജൂബി, ഷിബു തോമസ്, ജിസ്മ കരിയില്‍, നിധി ഡെന്നീസ് എന്നിവരും, കുട്ടികളുടെ ധ്യാനം ജെയ്‌­സ് മാത്യൂസ്­ കണ്ണച്ചാന്‍പറമ്പിലും നയിക്കും. മുതിര്‍ന്നവര്‍ക്കുള്ള ധ്യാനവും ഇതോടൊപ്പം വേറെയുണ്ട്. ബേബി സിറ്റിങ് സൗകര്യമുണ്ടായിരിക്കുയും.

ധ്യാനത്തിന് രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ പറയുന്ന ഫോണില്‍ ബന്ധപ്പെടുക. 

ഫോണ്‍ : 905­386­1111

വിലാസം:

Gethsemane Center

84008 Wellandport Rd, 

Wellandport, ON L0R 2J0, Canada

 

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Views: 34

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service