ബിഷപ് മാര്‍ ആന്‍റണി കരിയില്‍ സിനഡ് സെക്രട്ടറി

കൊച്ചി:സീറോ മല ബാര്‍ സഭ സിനഡിന്‍റെ സെക്രട്ടറിയായി മാണ്ഡ്യ രൂപത ബിഷപ് മാര്‍ ആന്‍റണി കരിയിലിനെ തെരഞ്ഞെടുത്തു.
 
കഴിഞ്ഞ അഞ്ചു വര്‍ഷമായി സിനഡ് സെക്രട്ടറിയായി സേവനം ചെയ്ത മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ തത്സ്ഥാനത്തുനിന്നു മാറുന്നതിനെത്തുടര്‍ന്നാണു സിനഡ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ബിഷപ് മാര്‍ കരിയില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കും. 
 
1977 ഡിസംബര്‍ 27നു സിഎംഐ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച മാര്‍ കരിയില്‍, ഫിലോസഫിയില്‍ ലൈസന്‍ഷ്യേറ്റ്, എംഎ സോഷ്യോളജിയില്‍ ഒന്നാം റാങ്ക്, ബാച്ച്ലര്‍ ഓഫ് തിയോളജി, കന്നഡ ഭാഷയില്‍ ഡിപ്ലോമ, സോഷ്യോളജിയില്‍ ഡോക്ടറേറ്റ് എന്നിവ നേടിയിട്ടുണ്ട്. 
 
തേവര എസ്എച്ച് കോളജ് അധ്യാപകന്‍, ബംഗളൂരുവിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ചാപ്ലയിന്‍, ബംഗളൂരു ക്രൈസ്റ്റ് കോളജ് പ്രഫസര്‍, പ്രിന്‍സിപ്പല്‍, ബംഗളൂരു യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍, കൊച്ചി സര്‍വകലാശാല സെനറ്റ് അംഗം, കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സംസ്ഥാന സാക്ഷരതാ സമിതി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, കേന്ദ്രസര്‍ക്കാരിന്‍റെ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, കേരള സര്‍ക്കാരിന്‍റെ അഡോപ്ഷന്‍ കോ ഓര്‍ഡിനേറ്റിംഗ് ഏജന്‍സി ചെയര്‍മാന്‍, സിഎംഐ സഭയുടെ പ്രിയോര്‍ ജനറാള്‍, കൊച്ചി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, സിആര്‍ഐ ദേശീയ പ്രസിഡന്‍റ്, രാജഗിരി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 2015 ഓഗസ്റ്റിലാണു മാണ്ഡ്യ രൂപത മെത്രാനായത്.


Source: deepika.com

 

Views: 45

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service