വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ കാതോലിക്കാ ബാവയ്ക്കും മെത്രാപ്പോലീത്തന്മാര്‍ക്കും സ്വീകരണവും പെരുന്നാള്‍ ആഘോഷവും

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍

വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാള്‍ സെപ്റ്റംബര്‍ 10 ശനിയാഴ്ച കൊണ്ടാടപ്പെടുന്നു. അന്നേ ദിവസം രാവിലെ 8:30നു യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായെയും അഭിവന്ദ്യ പിതാക്കന്മാരായ ഭദ്രാസന ആര്‍ച്ച്ബിഷപ് എല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയെയും ക്‌­നാനായ ഭദ്രാസനത്തിന്‍റെ ആര്‍ച്ച് ബിഷപ് അയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയെയും ഇടവക വികാരി വന്ദ്യ ചട്ടത്തില്‍ ഗീവര്‍ഗീസ് കോര്‍എപ്പിസ്‌­കോപ്പയുടെയും മറ്റു വന്ദ്യ വൈദീകരുടെയും, ശെമ്മാശന്മാരുടെയും, ഇടവക ജനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഭക്ത്യാദരപൂര്‍വ്വം വിശുദ്ധ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നതായിരിക്കും. അതെ തുടര്‍ന്ന് പ്രഭാത നമസ്കാരവും, 9:30 നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും അഭി. പിതാക്കന്മാരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും അര്‍പ്പിക്കപ്പെടുന്നതാണ്. തുടര്‍ന്ന് പ്രദിക്ഷണവും, നേര്‍ച്ച വിളമ്പോടും കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതായിരിക്കും. 

പെരുന്നാള്‍ ഏറ്റവും സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവക ചെയ്തു കഴിഞ്ഞു. 

മഹാപരിശുദ്ധയായ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടി പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ വര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ (വികാരി & പ്രസിഡന്റ്) 518 928­6 261, റവ. ഫാ. ജെറി ജേക്കബ് എം.ഡി (അസോസിയേറ്റ് വികാരി) 845) 519­9669 , ജോര്‍ജ് കുഴിയാഞ്ഞല്‍ (വൈസ് പ്രസിഡന്റ്) (914) 886 ­8158, വിമല്‍ റോയി (സെക്രട്ടറി) (914) 979 ­2025 , സുനില്‍ കോശി (ട്രഷറര്‍) (914) 434 ­4158, ബോബി കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി). (201) 256 ­1426.

Church Address - 101 Pondfield Road West, Bronxville, NY 10708 

GPS Address - St Marys Church of White Plains Bronxville (https://goo.gl/maps/Qs5cmhxBdk22)  

Views: 28

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service