പ്രിയ സഹോദരീ സഹോദരന്മാരേ,

കത്തോലിക്കാ സഭയോട് ചേർന്ന് നിന്ന് ആഗോള കരിസ്മാറ്റിക്ക് സമൂഹം 2017-ൽ അതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുകയാണ്. 1967 ഫെബ്രുവരി മാസത്തിൽ അമേരിക്കയിലെ ഡ്യൂക്കാൻ സർവ്വകലാ ശാലയിലെ ഏതാനും യുവ വിദ്യാർത്‌ഥികളിലൂടെ ആരംഭിച്ച്, ഇന്ന് 200 ലധികം രാജ്യങ്ങളിലായി15 കോടിയോളം ജനങ്ങളുടെ ജീവിതങ്ങളെ സ്വാധീനിച്ച കരിസ്മാറ്റിക്ക് കൂട്ടായ്മയുടെ ഭാഗമായി നിൽക്കാൻ സാധിച്ചതിൽ നമുക്ക് ദൈവത്തിന് നന്ദി പറയാം.
ആഗോള കരിസ്മാറ്റിക്ക് സമൂഹത്തിന്റെ സുവർണ്ണ ജൂബിലിയുടെ  യു.എ .ഇ  തല ആഘോഷങ്ങളുടെ ഉദ്ഘാടനവും, യു.എ.ഇ കരിസ്മാറ്റിക്ക് മുന്നേറ്റത്തിൻറെ വാർഷികവും, അബുദാബി കരിസ്മാറ്റിക്ക് പ്രാർത്ഥനാകൂട്ടായ്മയുടെ 24 -മത് ആനിവേഴ്സറിയും സംയുക്തമായി "സദ്‌വാർത്ത" എന്ന പേരിൽ ഡിസംബർ 11, 2017 (നബി ദിനത്തിന്റെ അവധി ദിവസം) അബുദാബി സെ.ജോസഫ് കത്തീഡ്രലിൽ വച്ച് നടത്തപെടുന്നതാണ്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ നടക്കുന്ന പരിപാടികൾ നമ്മുടെ വികാരിയാത്തിൻറെ അധ്യക്ഷൻ അഭിവന്ദ്യ പോൾ ഹിൻഡർ പിതാവ് ഉദ്ഘാടനം ചെയ്യുന്നതാണ്. കെ.സി.ബി.സി കരിസ്മാറ്റിക്ക് കമ്മീഷൻ സെക്രട്ടറി ബഹുമാനപ്പെട്ട വർഗ്ഗീസ് മുണ്ടയ്ക്കൽ അച്ചൻ മുഖ്യ വചന പ്രഭാഷണം നടത്തും. പരിപാടികൾക്ക് CCRS - CCST  സ്പിരിച്വൽ ഡയറക്ടേഴ്സ് ബഹുമാനപ്പെട്ട ജോൺ പടിഞ്ഞക്കര അച്ചൻ , ബഹുമാനപ്പെട്ട ബിജു പണിക്കപ്പറമ്പിൽ അച്ചൻ , അബുദാബി BCSTസ്പിരിച്വൽ ഡയറക്ടർ   ബഹുമാനപ്പെട്ട ബേബിച്ചൻ എർത്തയിൽ  അച്ചൻ NCST ഡയറ്കടർ  Rev. Fr. Ani Xavier OFM Cap, NCST General Coordinator Dr. Joseph Lukose എന്നിവർ നേതൃത്വം നൽകുന്നതാണ്.
വിവിധ ഇടവകളിലെ കരിസ്മാറ്റിക്ക് കൂട്ടായ്മകൾ നേതൃത്വം നൽകുന്ന കലാപരിപാടികളും യു.എ ഇ  യിലെ കരിസ്മാറ്റിക്ക് കൂട്ടായ്മകളുടെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.
" സദ്‌വാർത്തയുടെ വിജയത്തിനായി നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനാ സഹായം യാചിക്കുന്നു. ഇതിൻറെ വിജയത്തിനായുള്ള പ്രാർത്ഥനാകാർഡുകൾ നിങ്ങളുടെ കൂട്ടായ്മകളിൽ എത്തിയിട്ടുണ്ടാവുമല്ലോ?  ഈ പരിപാടിയെക്കുറിച്ച് നിങ്ങളുടെ കൂട്ടായ്‌മയിൽ ഉള്ള മറ്റ് സഹോദരങ്ങളെ അറിയിക്കാൻ പ്രത്യേകം ശ്രദ്ധിക്കില്ലേ?
"സദ്‌വാർത്ത" യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ CCST മെമ്പേഴ്‌സിനെയോ, പ്രോഗ്രാം കോർഡിനേറ്റേഴ്‌സായ ബ്ര.വർഗീസ്‌ തോട്ടാൻ 056-6852533 / ബ്ര സജിത്ത് സാർത്തോ 050-5325779 എന്നിവരെയോ നിങ്ങൾക്ക് വിളിക്കാവുന്നതാണ്.
 
സ്നേഹപൂർവ്വം 
CCST Gen Coordinator 

-- 

(Jolly George)
MOB : 055-3627428/050-3627428

 

Views: 136

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service