ഫ്രാന്‍സില്‍ സന്യാസികള്‍ക്കെതിരെ അക്രമം

ഫ്രാന്‍സ്‌: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ മോണ്ട്‌ഫെറിയറില്‍ സന്യസ്തവൃദ്ധസദനത്തില്‍ അക്രമി കടന്നുകയറി വൃദ്ധയായ കാവല്‍ക്കാരിയെ കൊലപ്പെടുത്തി. അക്രമിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അറുപതോളം മിഷണനറിമാരാണ് ഇവിടത്തെ അന്തേവാസികള്‍. ഇവരെ സംരക്ഷിക്കുന്നതിനായി കന്യാസ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അക്രമിയുടെ കയ്യില്‍ തോക്കും കത്തിയുമുള്‍പ്പെടെയുള്ള മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി.

കൊല്ലപ്പെട്ട വൃദ്ധയുടെ ശരീരം മുഴുവന്‍ കുത്തേറ്റിരുന്നു. അക്രമത്തിന് ശേഷം മോണ്ട്‌പെല്ലിയര്‍ കെട്ടിടത്തിനുള്ളില്‍ അക്രമി പ്രവേശിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മുഖം മൂടി ധരിച്ച് കൈത്തോക്കുമായി ഒരാള്‍ കെട്ടിടത്തിനകത്തേയ്ക്ക് പോകുന്നത് കണ്ടവരുണ്ട്. അക്രമി രക്ഷപ്പെടാതാരിക്കാനുളള എല്ലാ മുന്‍കരുതലുകളും പൊലീസ് സ്വീകരിച്ചു കഴിഞ്ഞു.

അവശേഷിച്ച അന്തോവാസികളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇതൊരു ഭീകരവാദ ആക്രമണമാണോ എന്നതിനെക്കുറിച്ച് ഉറപ്പില്ല. കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് തീവ്രവാദികള്‍ ഫ്രാന്‍സ് ആക്രമിച്ചിരുന്നു. അതിനാല്‍ തീവ്രജാഗ്രതയിലാണ് പൊലീസും അധികാരികളും. ഫ്രഞ്ച് ബിഷപ്പ് കോണ്‍ഫറന്‍സ് സെക്രട്ടറി ഒലീവിയര്‍ റിബാഡിയസ് ഡുവാസ് മരിച്ചയാളുടെ കുടംബത്തെ തന്റെ അനുശോചനം അറിയിച്ചു.

Views: 34

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service