വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം യുകെയില്‍


വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം യുകെയില്‍

ലണ്ടന്‍: വേള്‍ഡ് പീസ്‌ മിഷന്‍ ടീം നയിക്കുന്ന നോമ്പുകാല ധ്യാനം 2017 മാര്‍ച്ച് 3 മുതല്‍ ഏപ്രില്‍ 2 വരെ സൌത്താംപ്ടന്‍ റീജിയന് കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ നടത്തുന്നു.

കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്‍റെ നാഷണല്‍ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രമുഖ ധ്യാനഗുരു റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, പാലാ രൂപതയുടെ ഇവാഞ്ചാലൈസേഷന്‍ ടീമിന്‍റെ മുന്‍നിര പ്രവര്‍ത്തകനും, പ്രമുഖ ധ്യാനഗുരുവും, സംഗീതജ്ഞനുമായ റവ.ഫാ.മാത്യു കദളിക്കാട്ടില്‍ (ജീവനച്ചന്‍), വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും, വചനപ്രഘോഷകനും, ഫാമിലി കൌണ്‍സിലറുമായ സണ്ണി സ്റ്റീഫനും ചേര്‍ന്നാണ് ഈ വര്‍ഷത്തെ നോമ്പുകാലധ്യാനങ്ങള്‍ നയിക്കുന്നത്.

2017 മാര്‍ച്ച് 3,4,5 തീയതികളില്‍ ആള്‍ഡര്‍ഷോട്ടിലും, 10,11,12 തീയതികളില്‍ ബോണ്‍മോത്തിലും, 17,18,19 തീയതികളില്‍ സൌത്താംപ്ടനിലും, 24,25,26 തീയതികളില്‍ ബേസ്സിംഗ്സ്റ്റൊക്കിലും; മാര്‍ച്ച് 31, ഏപ്രില്‍ 1,2 തീയതികളില്‍ റെഡ്ഡിംഗിലുമാണ് വേള്‍ഡ് പീസ്‌ മിഷന്‍റെ  നോമ്പുകാലധ്യാനങ്ങള്‍.
 പീഡാനുഭവത്തിന്‍റെ ഓര്‍മ്മയാചരിക്കുന്ന നോമ്പുകാലത്ത്, പാപബന്ധനങ്ങളില്‍ നിന്ന് വിട്ടുമാറാനും, ദൈവസ്നേഹത്തിലേക്ക് മടങ്ങിവന്ന് ആത്മാവില്‍ ആഴപ്പെടുവാനും, ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും, സ്നേഹത്തിലും, പ്രാര്‍ത്ഥനയിലും നിലനിര്‍ത്തുവാനുപകരിക്കുന്ന ഈ നോമ്പുകാലധ്യാനങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ എല്ലാ ഇടവകാംഗങ്ങളെയും സീറോമലബാര്‍ സൌത്തംപ്ടന്‍ റീജണല്‍ ചാപ്ലയിന്‍ റവ.ഫാ. ടോമി ചിറക്കല്‍ മണവാളന്‍ ക്ഷണിക്കുന്നു. 

ആത്മാവിനെ ജ്വലിപ്പിക്കുന്ന വിശുദ്ധ ബലി, ആരാധന, കുമ്പസാരം, രോഗശാന്തിശുശ്രൂഷ,ഗാനശുശ്രൂഷ എന്നീ കര്‍മ്മങ്ങള്‍ കൂടാതെ യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കുമായി പ്രത്യേക ധ്യാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കൌണ്‍സിലിംഗിനു പ്രത്യേകം സൌകര്യമുണ്ടായിരിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

റവ.ഫാ.ടോമി ചിറക്കല്‍ മണവാളന്‍ - 07480730503 
ജോസ് ചേലച്ചുവട്ടില്‍  – 07897 816039 
Email: worldpeacemissioncouncil@gmail.com 

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Views: 27

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service