ഒരത്യപൂര്‍വ്വ ഉത്ഥാനഗീതം : ജെറി അമല്‍ദേവിന്‍റെ സൃഷ്ടി

ഈ ഉത്ഥാനഗീതത്തിന്‍റെ ഗായകര്‍ കെസ്റ്ററും ബിജു നാരായണനും കോറസ്സുമാണ്.

ഏറെ ആകര്‍ഷകമായ കെസ്റ്റിന്‍റെയും ബിജുവിന്‍റെയും നാദലയവും സ്വരച്ചേര്‍ച്ചയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അമല്‍ദേവ് ഈ ഗാനാവതരണം ശ്രദ്ധേയമാക്കുന്നത്. പതിവുവിട്ടുള്ള അമല്‍ദേവിന്‍റെ പശ്ചത്തല സംഗീതസംയോജനവും ഇവിടെ തെളിഞ്ഞുനില്ക്കുന്നു.

തിരുജയഗാനം – എന്ന ഗാനശേഖരത്തില്‍നിന്നും എടുത്തതാണിത്. തിരുവല്ല മലങ്കര അതിരൂപതാംഗമായ ഫാദര്‍ സ്റ്റാനിസ്ലാവൂസ് കാക്കനാട്ടാണ് ഈ ആല്‍ബത്തിന്‍റെ നിര്‍മ്മാതാവും മിക്കഗാനങ്ങളുടെയും രചയിതാവും. 2008-ല്‍ ആലപ്പുഴ സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്ക്കൂളിന്‍റെ ആഭിമുഖ്യത്തിലായിരുന്നു ഈ ഗാനങ്ങളുടെ ചിട്ടപ്പെടുത്തലും നിര്‍മ്മാണവും.  അമല്‍ദേവിന്‍റെ അപൂര്‍വ്വ സംഗീതസൃഷ്ടിക്കും ഉലകംതറ സാറിന്‍റെ നല്ലരചനയ്ക്കും അഭിനന്ദനങ്ങള്‍! ഈ ഗാനം ശ്രദ്ധേയമാക്കുന്ന ഗായകര്‍ക്കും കാലാകാരന്മാര്‍ക്കും നന്ദി!

Views: 27

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service