പതറാത്ത മനസ്സുമായി പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടു

പ്രതിസന്ധികളിലും നിരാശപ്പെടുകയും പിന്മാറുകയും ചെയ്യാത്ത മനസ്സാ പാപ്പാ ഫ്രാന്‍സിസിന്‍റേതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. ഏപ്രില്‍ 28-Ɔ൦ തിയതി വെള്ളിയാഴ്ച ആരംഭിക്കുന്ന ഈജിപ്തിലേയ്ക്കുള്ള അപ്പസ്തോലിക പര്യടത്തെക്കുറിച്ച് വത്തിക്കാന്‍ ടെലിവിഷനു വ്യാഴാഴ്ച രാവിലെ നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പരാമര്‍ശിച്ചത്.

അതിക്രമങ്ങളും പീഡനങ്ങളുമുള്ള ഈജിപ്തിലെ ജനങ്ങള്‍ക്കൊപ്പം ആയിരിക്കുവാനും അവരെ തന്‍റെ സാന്ത്വനസാമീപ്യം അറിയിക്കുവാനുമാണ് പതറാത്ത മനസ്സുമായി ഒരു സമാധാനദൂതനായി പാപ്പാ ഫ്രാന്‍സിസ് പുറപ്പെടുന്നത്. പാപ്പായ്ക്കൊപ്പം വിമാനംകയറുന്ന കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു. പാപ്പായുടെ സന്ദര്‍ശനം ഈജിപ്തിലെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് അവിടെ പീഡനങ്ങളുടെ ഭീതിയില്‍ കഴിയുന്ന ക്രൈസ്തവമക്കള്‍ക്ക് ആത്മധൈര്യത്തിന്‍റെയും പ്രോത്സഹനത്തിന്‍റെയും അടയാളമാകുമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രത്യാശപ്രകടിപ്പിച്ചു.

കഴിഞ്ഞ വിശുദ്ധവാരത്തില്‍ ഓശാന ആഘോഷത്തില്‍ രണ്ടു ക്രൈസ്തവ ദേവാലയങ്ങളിലുണ്ടായ ആക്രമണങ്ങള്‍ ഭീതിദമായിരുന്നു. 40- ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. അതുപോലുള്ള സംഭവങ്ങള്‍ അന്നാട്ടില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. എന്നിട്ടും സംവാദത്തിന്‍റെ പാതയില്‍ സമാധാനം ആര്‍ജ്ജിക്കാമെന്നും മതങ്ങള്‍ നന്മയ്ക്കും സ്നേഹത്തിനുമുള്ള ഉപധികളാണെന്നും, കൂട്ടായ്മയും ഐക്യദാര്‍ഢ്യവുമുള്ള സമൂഹങ്ങള്‍ വാര്‍ത്തെടുക്കാന്‍ മതങ്ങള്‍ക്ക് ഇനിയും കഴിയും എന്ന സന്ദേശവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈജിപ്തിലെത്തുന്നതെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. 

Views: 23

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service