നീതിയുടെയും സാഹോദര്യത്തിന്‍റെയും പാതയില്‍ വത്തിക്കാന്‍ മ്യാന്‍മര്‍

ഏഷ്യന്‍ രാജ്യമായ മ്യാന്‍മര്‍ വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിച്ചു.  മെയ് 4-Ɔ൦ തിയതി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് പുറത്തുവിട്ട പ്രസ്താവനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബഹുഭൂരിപക്ഷം ബുദ്ധമതക്കാരുള്ള മ്യാന്‍മര്‍ (പഴയ ബര്‍മ്മ) ദീര്‍ഘകകാലമായി ആഗ്രഹിച്ച വത്തിക്കാനുമായുള്ള സൗഹൃദബന്ധമാണ് ഇപ്പോള്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംയുക്ത നയതന്ത്രബന്ധമായി വളര്‍ന്നത്. ഇതുവഴി, മ്യാന്‍മാറില്‍ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരവും, അതുപോലെ വത്തിക്കാനിലേയ്ക്കുള്ള മ്യാന്‍മാറിന്‍റെ സ്ഥാനപതിയുടെ മന്ദിരം റോമിലും ഉടനെ തുറക്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.  

മ്യാന്‍മറിന്‍റെ വിദേശകാര്യ മന്ത്രി, ഓന്‍ സാന്‍ സൂ-കിയും, പാപ്പാ ഫ്രാന്‍സിസും തമ്മില്‍ വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുസേഷമാണ് ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ സ്ഥിരീകരിക്കുന്ന പ്രഖ്യപാനം പുറത്തുന്നത്.

രാജ്യത്ത് നീതിയും സമാധാനവും കൈവരിക്കാനും മ്യാന്‍മറിലെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും വത്തിക്കാനുമായുള്ള ഔദ്യോഗികമായ ബന്ധം ഉറപ്പുനല്കുകയാണെന്ന്, ബര്‍മ്മയിലെ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി, ബിഷപ്പ് ജോണ്‍ സീനി ഗ്വീ തല്സ്ഥാന നഗരമായ യാംഗൂണില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. 

Views: 49

Reply to This

Replies to This NEWS

മർക്കൊസ് - അദ്ധ്യായം 16-15 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. 
16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. 

RSS

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service