മൂന്നു പുണ്യാത്മാക്കള്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

2017 ജൂലൈ ഏഴാംതീയതി, വിശുദ്ധരുടെ നാമകരണപരിപാടികള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍റെ പ്രീഫെക്ട് കാര്‍ഡിനല്‍ ആഞ്ചെലോ അമാത്തോയ്ക്കനുവദിച്ച കൂടിക്കാഴ്ചയില്‍ മൂന്നു വാഴ്ത്തപ്പെട്ടവരുള്‍പ്പെടെ എട്ടുപേരുടെ നാമകരണപരിപാടികളെക്കുറിച്ചുള്ള ഡിക്രി അംഗീകരിച്ചു പ്രഖ്യാപിക്കുന്നതിനായി കോണ്‍ഗ്രിഗേഷനെ ചുമതലപ്പെടുത്തി.

പോളണ്ടില്‍ നിന്നുള്ള ധന്യയായ അന്ന ഷ്രനോവ്സ്ക എന്ന അല്മായവ്യക്തിയുടെ മാധ്യസ്ഥതയിലുള്ള അത്ഭുതവും, കൊളൊംബിയയില്‍ നിന്നുള്ളവരായ മെത്രാന്‍ എമിലീയോ ഹരാമീല്ലോ മോണ്‍സ്ലാവേയുടെയും, വൈദികനായ മരിയ റമീരെസ് റാമോസിന്‍റെയും രക്തസാക്ഷിത്വങ്ങളും അംഗീകരിച്ചുകൊണ്ട് ഈ മൂവരെയുമാണ്  വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്.  ഇറ്റലിയില്‍ നിന്നു രണ്ടു പേരും, കൊളൊംബിയ, പോളണ്ട്, സ്പെയില്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമുള്‍പ്പെടെ അഞ്ചു ദൈവദാസരുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് അവരെ ധന്യപദവിയിലേക്കും ഉയര്‍ത്തുന്നതിനു തീരുമാനമായി.  

Views: 16

Reply to This

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service