‘‘സുവിശേഷപ്രഘോഷണമാണ് എന്‍റെ ദൗത്യം’’. കര്‍ദിനാള്‍ പരോളിന്‍

പാപ്പായുടെ സഹകാരിയെന്ന നിലയില്‍ തന്‍റെ ദൗത്യം സഭയുടെ ശുശ്രൂഷ നിര്‍വഹിക്കുകയാണെന്നും അത് സുവിശേഷപ്രഘോഷണമാണെന്നും കര്‍ദിനാള്‍ പരോളിന്‍.

തന്‍റെ റഷ്യന്‍ പര്യടനത്തെക്കുറിച്ചു റിയാ നൊവോസ്തി  (Ria Novosti) എന്ന റഷ്യന്‍ വാര്‍ത്താ ഏജന്‍സിയുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ സുവിശേഷപ്രഘോഷണത്തിന്‍റെ ഭാഗമാണ്, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള സമര്‍പ്പണം.  അതിനാല്‍ സമാധാന പരിപോഷണം ലക്ഷ്യമാക്കി, റഷ്യന്‍ പ്രസിഡന്‍റുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ മധ്യപൂര്‍വദേശങ്ങളിലെ ക്രമസമാധാനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് ഇരുപതാം തീയതി തുടങ്ങിയ അദ്ദേഹത്തിന്‍റെ റഷ്യന്‍ പര്യടനം 24-ാം തീയതിയാണ് അവസാനിക്കുന്നത്.

Views: 43

Reply to This

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service