JACOBITE SYRIAN CHURCH

Information

JACOBITE SYRIAN CHURCH

Website: http://www.jacobitesyrianchurch.org/
Location: KERALA
Members: 42
Latest Activity: Jul 22, 2016

WELCOME

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അല്ലെങ്കിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ, ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ കേരളത്തിലെ ഒരു സഭയാണ്. കേരളത്തിലെ ഏറ്റവും ആദ്യം ക്രിസ്ത്യാനികളായ മാർത്തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിലുള്ള ഒരു സഭയാണ് മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ. അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ് ആയ പ. ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവായാണ് സഭായുടെ തലവൻ. എന്നാലൂം ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായാണ് സഭയുടെ പ്രാദേശിക തലവൻ

ചരിത്രം

തോമാശ്ലീഹായും ആദ്യ നൂറ്റാണ്ടുകളും

പ്രധാന ലേഖനം: തോമാശ്ലീഹാ

യേശു ക്രിസ്തുവിന്റെ അപ്പസ്തോലനായ തോമാ ശ്ലീഹാ ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ സുവിശേഷം അറിയിച്ചു. അദ്ദേഹം കേരളത്തിലും വന്ന് സുവിശേഷം ഘോഷിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവക്ക് ശക്തമായ തെളിവുകളുടെ ദൌർലഭ്യമുണ്ട്. തോമാസിന്റെ നടപടികൾ എന്ന ഗ്രന്ഥം, സുവിശേഷങ്ങൾ കഴിഞ്ഞാൽ തോമാശ്ലീഹായെ സംബന്ധിച്ച ആദ്യ ഗ്രന്ഥമായി കരുതിപ്പോരുന്നു. പ്രസ്തുത കൃതിയെ 9 നടപടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിലെ ആദ്യ എട്ടു നടപടികളിൽ തോമാശ്ലീഹായുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നു. അതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം തോമാശ്ലീഹക്ക്‌ ഇന്ത്യയിലേക്ക്‌ പോകുവാൻ നറുക്ക്‌ വീണെങ്കിലും അദ്ദേഹം അവിടെ ഒഴിച്ച്‌ എവിടെ വേണമെങ്കിലും പോകാം എന്ന് പറയുകയും ചെയ്തു. എന്നാൽ ക്രിസ്തു സ്വപ്നത്തിൽ വന്ന് അവിടെ പോകുവാൻ പറയുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇന്ത്യയിൽ എത്തിയ തോമ്മാ ശ്ലീഹാ ഗുണ്ടഫോറസ്‌ രാജാവിന്റെ സന്നിധിയിലും ഇന്ത്യയൊട്ടുക്കും സുവിശേഷം പ്രചരിപ്പിക്കുകയും ഒരു രാജാവ്‌ തോമാശ്ലീഹയെ കൊലപ്പെടുത്തുകയും കലാമിനാ[അവലംബം ആവശ്യമാണ്] എന്ന സ്ഥലത്ത്‌ അടക്കുകയും ചെയ്തു. എന്നാൽ നാലാം നൂറ്റണ്ടിൽ വിശ്വാസികൾ തോമാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ ഉർഹോയിലെക്ക് (ആധുനിക കാല തുർക്കിയിലെ എഡേസ) കൊണ്ടുപോവുകയും സെ. തോമസ് പള്ളീയിൽ സ്ഥാപിക്കുകയും ചെയ്തു. പൊതുവേയുള്ള വിശ്വാസപ്രകാരം തോമാ ശ്ലീഹാ ബ്രാഹ്മണരെ മാത്രമെ വൈദികരായി വാഴിച്ചുള്ളു, എന്നാൽ ഇത് വെറും വിശ്വാസം മാത്രമാണെന്നും അതിന് തെളിവുകളോ ഒന്നും ഇല്ല എന്നും ചിലർ വാദിക്കുന്നു.[1] വിശ്വാസങ്ങൾ എങ്ങനെയായിരുന്നാലും കേരളത്തിലെ പരിവർത്തനം ചെയ്ത യഹൂദരും മറ്റ് മതസ്ഥരായിരുന്നവരും മോർ തോമാ അല്ലെങ്കിൽ മാർ തോമാ ക്രിസ്ത്യാനികളെന്നും നസ്രാണികൾ(നസ്രായനായ ക്രിസ്തുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ) എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ആദ്യമായി രേഖപ്പെടുത്തിയ ആളാണ് അലക്സന്ത്രിയായിലെ ദൈവശാസ്ത്രജ്ഞനായിരുന്ന പന്തേനിയസ്. അദ്ദേഹത്തിന്റെ എഴുത്തുകൾ പ്രകാരം കേരളത്തിലെ ക്രിസ്ത്യാനികളുടെ ക്ഷണപ്രകാരം ഇദ്ദേഹം ഇവരെ സന്ദർശിച്ചു. എന്നാൽ ഇതിനേപ്പറ്റി മൂന്നാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനായ യൂസേബിയസ് പറയുന്നത് പന്തേനിയസ് സന്ദർശിച്ചത് കേരളമല്ല എന്നും പിന്നെയോ ഇന്ത്യാ മഗ്നത്തിന്റെ ഭാഗമായ അറേബ്യൻ സ്ഥലങ്ങൾ ആണ് എന്നാണ്. എങ്കിലും ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ കേരളത്തിൽ ക്രൈസ്തവ സഭയുണ്ടായിരുന്നു എന്ന് തന്നെയാൺ് പൊതുവേയുള്ള വിശ്വാസം.
18-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മത്തായി എന്ന ഒരു വൈദികൻ സുറിയാനിയിൽ എഴുതിയ ഒരു ചരിത്രത്തെക്കുറിച്ച്‌ "ജെനുവിൻ റിലേഷൻസ്‌" എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്‌. അതിൻപ്രകാരം തോമ്മാശ്ലീഹായുടെ കാലത്ത്‌ വാഴിക്കപ്പെട്ട വൈദികർ മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നുമാത്രമല്ല 92 വർഷം മലങ്കരയിൽ വൈദികർ ഇല്ലാതെയിരിക്കുകയും ചെയ്തു.

ആദ്യ നൂറ്റാണ്ടുകളേക്കുറിച്ച്‌ ഇത്രയും വിവരങ്ങൾ മാത്രമെ ഇന്ന് ലഭ്യമായുള്ളു. നാലാം നൂറ്റാണ്ടിൽ നിഖ്യാ സുന്നഹദോസിൽ മലങ്കരയെ പ്രതിനിധീകരിച്ച്‌ മോർ യോഹന്നാൻ എന്ന മെത്രാൻ ഒപ്പ്‌ വെച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. ഈ സമയം മലങ്കര അന്ത്യോക്യ പാത്രിയാർക്കീസിന്റെ കീഴിൽ ആയിരുന്നു എന്നത്‌ നിസ്തർക്കമാണ്‌ എന്ന് ചരിത്രകാരന്മാരായ ഫാ. പ്ലാസിഡും, ഫാ. വടശേരിയും വി. സി. ജോർജ്ജും പറയുന്നു.

ക്രി.വ. 345-ഇലെ സിറിയൻ കുടിയേറ്റം

കൊടുങ്ങല്ലൂരിൽക്നായിത്തോമാ വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം തോമാശ്ലീഹാ വാഴിച്ച പുരോഹിതന്മാർക്ക് പിന്തുടർച്ചക്കാരില്ലാതിരുന്നതിനാൽ കേരളത്തിലെ ക്രൈസ്തവ സഭ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് എഡേസയുടെ മെത്രാനായിരുന്ന മോർ യൌസേപ്പിന് മലങ്കരയിലെ സഭയെപ്പറ്റി ഒരു സ്വപ്നം ഉണ്ടാവുന്നത്. ഈ വിവരം ഇദ്ദേഹം യെരുശലേമിന്റെ മെത്രാപ്പൊലീത്തയെ അറിയിച്ചു. അദ്ദേഹമാകട്ടെ മറ്റ് മെത്രാന്മാരോട് ഇതേക്കുറിച്ച് ചർച്ച ചെയ്ത് കനാൻ‌കാരനായിരുന്ന തോമ എന്ന വ്യാപാരിയോട് മലങ്കരയിലെ വിവരങ്ങൾ തിരക്കുവാനയച്ചു. ഇദ്ദേഹം തിരക്കിയിട്ട് തിരിച്ച് ചെന്ന് മലങ്കരയിലെ സഭയുടെ അവസ്ഥയെക്കുറിച്ച് അവരെ അറിയിച്ചു. ഇത് അറിഞ്ഞ ശേഷം അന്ത്യോക്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയർക്കീസ് ബാവയുടെ കീഴിൽ ഒരു സഭാ സുന്നഹദോസ് കൂടി, മലങ്കരയിലേക്ക് ഒരു സംഘം ആളുകളെ അയക്കുവാൻ തീരുമാനിച്ചു. ക്രി. വ. 345ഇൽ കേരളത്തിലേക്ക് ക്നായിത്തോമയുടെ നേതൃത്വത്തിൽ എഡേസയുടെ മോർ യൌസേപ്പും രണ്ട് വൈദികരും അടങ്ങുന്ന നാനൂറ് ആളുകളുടെ ഒരു കൂട്ടം ആളുകളുടെ കുടിയേറ്റം നടന്നു. [4] പുകടിയിൽ ഇട്ടൂപ്പ്‌ റൈറ്ററുടെ[5] മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാ ചരിത്രത്തിൽ ഇക്കാര്യം വിശദമാക്കിയിരിക്കുന്നു.[1] [6] ഈ കാലത്ത്‌ കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ഇവർക്ക്‌ 244 ആനക്കോൽ ഭൂമിയും മഹാദേവർപട്ടണം എന്ന പട്ടണവും മറ്റും കൊടുത്തു. ഈ കുടിയേറ്റത്തിന് ശേഷം മലങ്കരയിലെ സഭ മുഴുവൻ അന്ത്യോക്യ പാത്രിയാർക്കിസിന്റെ കീഴിലാവുകയും സുറിയാനി പാരമ്പര്യംത്തിലാവുകയും ചെയ്തു

അഞ്ചും ആറും നൂറ്റാണ്ടുകളും നെസ്തോറീയൻ സിദ്ധാന്തവും

അഞ്ചും ആറും നൂറ്റാണ്ടുകളിൽ പൗരസ്ത്യ സഭ നെസ്തോറിയൻ സിദ്ധാന്തവും അതിനെ ചുറ്റിപ്പറ്റിയുള്ള തർക്കങ്ങളിലും പെട്ടിരിക്കുകയായിരുന്നു. എന്നാലും മലങ്കര സഭയെ പരിപാലിച്ചിരുന്ന സെലൂഷ്യൻ കാതോലിക്കോസ് ഈ സിദ്ധാന്ത രൂപവത്കരണം കഴിഞ്ഞ് ഒന്നര നൂറ്റാണ്ട് വരെ യാക്കോബ്യമായിരുന്നു. പക്ഷെ ക്രി.വ. 498-ഇൽ സെലൂഷ്യൻ കാതോലിക്ക നെസ്തോറിയൻ സിദ്ധാന്തം അംഗീകരിക്കുകയും താൻ ഇനി മുതൽ അന്ത്യോക്യ പാത്രിയർക്കീസിന് കീഴിലല്ല, പക്ഷെ ഒരു സ്വതന്ത്ര സഭാ തലവനാണ് എന്നു പ്രഖ്യാപിക്കുകയും ബാബിലോണിയൻ പാത്രിയർക്കീസ് എന്ന പേർ് സ്വയം സ്വീകരിക്കുകയും ചെയ്തു. [8] എന്നാൽ കേരളത്തിലെ സഭ സുറിയാനി പാരമ്പര്യത്തിൽ തന്നെ തുടർന്നു. ഇതിനുള്ള തെളിവുകൾ പലതാണ്. കോട്ടയം വലിയ പള്ളീയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പേർഷ്യൻ കുരിശാണ് അതിൽ ഒരെണ്ണം. അതിൽ സുറിയാനിയിലും പാലവിയിലും എഴുത്തുകൾ ഉണ്ട്. പാലവിയിലെ എഴുത്തുകൾ കാരണം അവ സുറിയാനി പാരമ്പര്യം തന്നെയാണ് അന്ന് ഉണ്ടായിരുന്നതെന്ന് ഉറപ്പിക്കാം

ക്രി.വ. 825-ഇലെ രണ്ടാം സിറിയൻ കുടിയേറ്റം

/p>

മാർ സാബോറും ഇരട്ട സഹോദരനായ മാർ ആഫ്രോത്തും . അകപ്പറമ്പിലെ(അങ്കമാലി) പള്ളിയിൽ നിന്ന്

ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സുറിയാനി പിതാക്കന്മാരായ മോർ സാബോറും മോർ അഫ്രോത്തും ഒരു ജനക്കൂട്ടത്തോടൊപ്പം കേരളത്തിലെ കൊല്ലത്ത് എത്തിച്ചേർന്നു. അപ്പോൾ ഉണ്ടായിരുന്ന പ്രാദേശിക രാജാവ് അവർക്ക് പ്രത്യേക അവകാശങ്ങൾ അനുവദിച്ചുകൊടുത്തു. ചിലരുടെ വിശ്വാസപ്രകാരം കൊല്ലവർഷം ആരംഭിച്ചതു തന്നെ ഇവർ കൊല്ലത്ത് ക്രി.വ. 825-ഇൽ താമസം തുടങ്ങിയതിനാലാണ്.[അവലംബം ആവശ്യമാണ്] കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികൾ ചെയ്ത സംഭാവനകൾ മാനിച്ച മാർ സാബോറിന് ചേര രാജാവായിരുന്ന സ്ഥാണു രവിവർമ്മൻ ഇവിടെ ഒരു പള്ളി സ്ഥാപിക്കാൻ അനുവദിച്ചു, ഇത് തരിസാ പള്ളിഎന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ അയ്യനടികൾ മുഖാന്തരം കൊടുപ്പിച്ചു. ഈ രേഖകൾ ആണ്‌ തരിസാപള്ളി ശാസനങ്ങൾ എന്നറിയപ്പെടുന്നത്. ഉദയമ്പേരൂർ സുന്നഹദോസിൽ ഇവർ നെസ്തോറിയർ ആണ് എന്ന് പ്രതിപാദിച്ചതിനാൽ ഇവർ നെസ്തോറിയർ ആണ് എന്ന് ഒരു വാദഗതിയുണ്ട്. എന്നാൽ നെസ്തോറിയർ ഇവരെ അവരുടെ കൂട്ടത്തിലെ ഒരാളായി കരുതുന്നില്ല. അക്കാലത്ത് വിദേശത്ത് പോയ നെസ്തോറിയ മെത്രാന്മാരുടെ കൂട്ടത്തിലും ഇവരുടെ പേരില്ല. റോമൻ കത്തോലിക്ക ചരിത്രകാരനായ ഫാ. പ്ലാസിഡും എം വി പോളും ചേർന്ന് തയാറാക്കിയ കിഴക്കൻ സഭകളുടെ ചരിത്രത്തിലും ഇങ്ങനെ രണ്ട് നെസ്തോറിയ മെത്രാന്മാരുടെ പേരില്ല

മലങ്കര സഭ പത്താം നൂറ്റാണ്ട് മുതൽ പതിഞ്ചാം നുറ്റാണ്ട് വരെ

പത്തും പതിനൊന്നും നൂറ്റാണ്ടുകളിൽ മലങ്കര സഭ നെസ്തോറിയമായിരുന്നു എന്ന് പറയുന്നവരുണ്ട്. എന്നാൽ ട്രാവൻ‌കൂർ സ്റ്റേറ്റ് മാനുവൽ പോലെയുള്ള ഗ്രന്ഥങ്ങൾ പറയുന്നത് മലങ്കര സഭ അന്ത്യോക്യ പാത്രിയാർക്കീസിന്റെ കീഴിൽ ആയിരുന്നു എന്നാണ്. പന്ത്രണ്ടാം നൂറ്റാണ്ടിനേക്കുറിച്ച് അറിവ് തരുന്ന ഒരു രേഖയാണ് ആയിരത്തിയൊരുനൂറ്റിത്തൊണ്ണൂറ്റിയൊൻപതിൽ മഹാനായ മിഖായേൽ പാത്രിയാർക്കിസിന്റെ കാലത്ത് ഉണ്ടാക്കപ്പെട്ട ഉണ്ടാക്കപ്പെട്ട സുറിയാനി ബൈബിൾ. ഈ പുസ്തകം പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ വന്ന ക്ലോഡിയസ് ബുക്കാനൻ എന്ന പ്രൊട്ടസ്റ്റന്റ് മിഷനറി കൈവശം കൊടുത്തു.[9] ആ പുസ്തകത്തിൽ ദൈവമാതാവായ മറിയാമിന്റെ പെരുന്നാ‍ളിനും മറ്റുമുള്ള പ്രത്യേക ബൈബിൾ വായനകൾ അടയാളപ്പെടുത്തിയിരുന്നു. നെസ്തോറിയർക്ക് മറിയാമിനുള്ള പ്രത്യേക പെരുന്നാളുകൾ ഇല്ല. പതിമൂന്ന് മുതൽ പതിനഞ്ചാം നൂറ്റാണ്ടുകളെക്കുറിച്ച് തെളിവുകൾ ഒന്നും ഇല്ല. എങ്കിലും മലങ്കര കത്തോലിക്ക സഭയുടെ മോർ ഈവാനിയോസ് മെത്രാപ്പൊലീത്തായുടേയും[10] ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പൗലോസ് മോർ അത്തനാസ്യോസ് മെത്രാപ്പൊലീത്തായുടേയും[11] അഭിപ്രായത്തിൽ മലങ്കര സഭ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ ആയിരുന്നു

നെസ്തോറിയ സ്വാധീനം

പതിനാലാം നൂറ്റാണ്ട് മുതൽ, മദ്ധ്യപൗരസ്ത്യദേശത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. ഇതിന് കാരണമായത് റോമക്കാരുടെയും മുഹമ്മദീയരുടേയും പിഡകൾ കാരണമാണ്. ഈ കാരണത്താൽ മലങ്കരയിലേക്ക് പ്രധിനിധികളെ അയക്കുവാൻ സാധിച്ചിരുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടോടെ സുറിയാനി സഭക്ക് മലങ്കരയിലെ സഭയുമായുള്ള ബന്ധങ്ങൾ വിഛേദിക്കപ്പെട്ടു. എന്നാൽ അക്കാലഘട്ടത്തിൽ കേരളത്തിൽ എത്തിച്ചേർന്ന നെസ്തോറിയ മെത്രാന്മാരുടെ ആരാധനാ വസ്ത്രധാരണ എന്നിവയിലുള്ള സാമ്യം മൂലം മലങ്കര സഭ അവരെ സ്വീകരിച്ചു. അന്നെത്തിച്ചേർന്ന നെസ്തോറിയ മെത്രാന്മാർക്ക് മലങ്കര സഭയെക്കുറിച്ച് അറിയില്ലായിരുന്നു എന്നതിന് ഒരു വലിയ തെളിവാണ് ഒരു മെത്രാൻ അവരുടെ കാതോലിക്കക്ക് അയച്ച കത്ത്. അതിൻപ്രകാരം ആ മെത്രാൻ ഈ സ്ഥലത്തേക്കുറിച്ചും ഇവിടത്തെ സഭയെക്കുറിച്ചും വിശദീകരിച്ചു കൊടുക്കുന്നുണ്ട്. ഇതിന് മുൻപ് ഇവിടെ ഉണ്ടായിരുന്നതാണ് ആ സഭയെങ്കിൽ അങ്ങനെ വിശദീകരിക്കേണ്ട കാര്യം ഇല്ലല്ലൊ. ക്രി.വ. 1490 മുതൽ 1599 വരെ മലങ്കര സഭക്ക് മെത്രാന്മാരെ അയച്ചിരുന്നത് നെസ്തോറിയ സഭ ആയിരുന്നു. ഇക്കാലത്ത് മലങ്കര സഭ മുഴുവനായും നെസ്തോറിയ വിശ്വാസം കൈക്കൊണ്ടു എന്നൊരു വാദം ഉണ്ട്. ഇങ്ങനെ ഒരു വിശ്വാസം പരത്തിയത് ഉദയം‍പേരൂർ സുന്നഹദോസ് ആണ്

തൊഴിയൂർ സഭയുടെ സ്ഥാപനം

ഇത് മലബാർ സ്വതന്ത്ര സഭ എന്ന പേരിലുമറിയപ്പെടുന്നു. തൃശ്ശൂർ ജില്ലയിലെ കുന്നം കുളത്തിനടുത്തുള്ള തൊഴിയൂർ ആസ്ഥാനമായ മലബാർ സ്വതന്ത്ര സുറിയാനി സഭ 1772ല് മലങ്കര സഭയിൽ നിന്ന് പിരിഞ്ഞുണ്ടായതാണ്. ജറുസലേമിലെ മാർ ഗ്രിഗോറിയോസ് കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചു. അന്നത്തെ മലങ്കര മെത്രാനും തിരുവിതാംകൂർ, കൊച്ചി സർക്കാരുകളും ഇതിനെ എതിർത്തതിനാൽ പുതിയ മെത്രാൻ ബ്രിട്ടീഷ് മലബാറിലെ തൊഴിയൂർ(ആഞ്ഞൂർ) എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയും പുതിയ സഭ സ്ഥാപിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്തയാണ് സഭാദ്ധ്യക്ഷൻ

CHRISTIAN MALAYALAM NEWS

NEW CHURCH IN FRANKSTON,MELBOURNE

Started by JOHNEY VARGHESE Nov 24, 2010. 0 Replies

In malankara our church is trying to build a new church in Parumala.We the people from Australia welcoming that news and praying and congratulating all the efforts which is taken by the church…Continue

Tags: MELBOURNE, AUSTRALIA, FRANKSTON, IN, CHURCH

NEWS

Loading… Loading feed

Comment Wall

Add a Comment

You need to be a member of JACOBITE SYRIAN CHURCH to add comments!

 

Members (42)

 
 
 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service