Information

MCYM Malankara Community

"proud of be a malankara catholic"

Members: 1
Latest Activity: Mar 9, 2013

St. Francis of Assisi shall be the heavenly patron of MCYM.

 

ഫ്രാൻസിസ് പുണ്യവാളന്റെ സമാധാന പ്രാർത്ഥന

ദൈവമേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ
വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും
സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും
അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാൻ വിതയ്ക്കട്ടെ
ഓ! ദിവ്യനാഥ ,
ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും
സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ .
എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.
ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത് .
മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്.
ആമേൻ

ചരിത്രം

ഈ പ്രാർത്ഥന ആദ്യമായി പ്രസിദ്ധീകൃതമായത് 1912-ലാണ്. 1915-ൽ ആംഗ്ലോ ഫ്രഞ്ച് അസോസിയേഷന്റെ (സുവനീർ നോമാഡ്) പ്രസിഡന്റ് യൂറോപ്പിലെ എല്ലാ രാജവംശങ്ങളുടെയും മുൻഗാമിയായ "വില്യം ദി കോൺക്വറർ " എന്നയാളുടെ വില്പത്രത്തെ ആസ്പദമാക്കി ഉണ്ടാക്കിയത് എന്നവകാശപ്പെട്ടുകൊണ്ട് പോപ്പ് ബെനഡിക്റ്റ് പതിനഞ്ചാമന് അയച്ചു കൊടുത്തു.

പോപ്പ് ഇതിന്റെ ഇറ്റാലിയൻ പരിഭാഷ ല'ഓസ്സ് എർവറ്റോർ റോമാനോ എന്ന പ്രസിദ്ധീകരണത്തിന്റെ ഒന്നാം പേജിൽ 1916 ജനുവരി 20-ന് പ്രസിദ്ധീകരിപ്പിച്ചു. " സമാധാനത്തിനു വേണ്ടി സുവനീർ നൊമാഡിന്റെ പ്രാർത്ഥന " എന്ന തലക്കെട്ടായിരുന്നു ഈ പ്രാർത്ഥനയ്ക്ക് നൽകപ്പെട്ടത്. 1916 ജനുവരി 28-ന് ഫ്രഞ്ച് പത്രം " ല ക്രോയി " ഈ പ്രാർത്ഥന ഫ്രഞ്ച് ഭാഷയിലേയ്ക്ക് പുനർ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു. ഈ രണ്ട് പ്രസിദ്ധീകരണങ്ങളും കാരണം ഒന്നാം ലോക മഹായുദ്ധ സമയത്ത് ഈ പ്രാർത്ഥന പരക്കെ അറിയപ്പെട്ടു. [2].

ഇംഗ്ലീഷിലേയ്ക്ക് ആദ്യമായി തർജമ ചെയ്യപ്പെട്ടത് ജാനുവരി 1929-ലായിരുന്നു. ഫിലാഡൽഫിയയിലെ ക്വേക്കർ മാഗസിനിലാണ് ഇതാദ്യമായി പ്രസിദ്ധീകൃതമായത്. അസീസിയിലെ ഫ്രാൻസിസിന്റെ പ്രാർത്ഥനയായാണ് ഈ പ്രസിദ്ധീകരണം ഇതിനെ വിശേഷിപ്പിച്ചത്. അതിനുശേഷം ഇത് വിശുദ്ധ ഫ്രാൻസിസിന്റെ പ്രാർത്ഥനയായി അറിയപ്പെട്ടു.

CHRISTIAN MALAYALAM NEWS

This group does not have any NEWS yet.

Comment Wall

Add a Comment

You need to be a member of MCYM Malankara Community to add comments!

Comment by Reji Koshy Anayadakkil on March 9, 2013 at 16:56

എത്രയും ദയയുള്ള മാതാവേ,നിന്റെ സങ്കേതത്തില്‍ ഓടിവന്ന്‍ നിന്റെ സഹായം തേടി നിന്റെ മാധ്ദ്യസ്ഥം അപേക്ഷിച്ക്ജ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓറ്ക്കണമേ.കന്യകകളുടെ രാജ്ഞിയായ കന്യകേ,ദയയുള്ള മാതാവേ,ഈ വിശ്വാസത്തില്‍‌ ധൈര്യപ്പെട്ട് നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു.നെടുവീറ്പ്പിട്ട് കണ്ണുനീറ് ചിന്തി പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയില്‍ നില്‍ക്കുന്നു.അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയപൂറ്വ്വം കേട്ടരുളണമേ.ആമ്മേന്‍.

Comment by Reji Koshy Anayadakkil on March 6, 2013 at 2:21

യേശുക്രിസ്തുവിന്‍റെ അതിദാരുണമായ പീഡാനുഭവങ്ങളെ ഓര്‍ത്തെന്നും പിതാവേ, ഞങ്ങളോടും ലോകം മുഴുവനോടും കരുണയായിരിക്കേണമേ

Comment by Reji Koshy Anayadakkil on March 6, 2013 at 2:17

നന്മ നിറഞ്ഞ മറിയമേ സ്വസ്തി '' കര്‍ത്താവ് അങ്ങയോട് കൂടെ . സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ '' തബുരാന്‍റെ അമ്മേ പാപികളായ ഞങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തബുരാനോട് അപേക്ഷിക്കണമേ. ആമേന്‍

Comment by Reji Koshy Anayadakkil on March 6, 2013 at 2:14

കര്‍ത്താവിന്‍റെ മടങ്ങി വരവിനു സമയം ആയിരിക്കുന്നു. പ്രത്യാശയോടെ കാത്തിരിക്കാം . നമ്മെത്തന്നെ അതിനായി ഒരുക്കാം ... വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കേണ്ടതിനു ശക്തി ലഭിപ്പനായി നമുക്ക് പ്രാര്‍ത്ഥിക്കാം .

 

Members (1)

 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service