രുചി ..!!

Information

രുചി ..!!

പ്രിയപ്പെട്ട കൂട്ടുകാരെ..

നമ്മുടെ പ്രിയപ്പെട്ട ഇടയന്‍ കൂട്ടായ്മയില്‍ ഒരു പ്രത്യേക പംക്തി ചേര്‍ക്കാന്‍  ആഗ്രഹിക്കുന്നു..
ഇതിനൊരു കാരണം ഉണ്ട്...കഴിഞ്ഞ വലിയ ആഴ്ച കാലത്ത് പെസഹ അപ്പം ഉണ്ടാക്കുന്നതിന്റെ പാചക വിധി ഒരു ബ്ലോഗായി ഇവിടെ ആരോ പോസ്റ്റ്‌ ചെയ്തു കണ്ടു..സത്യം പറഞ്ഞാല്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് അതൊരു വലിയ സഹായം പോലെ ആയിരുന്നു..ഈ അറിവുകളൊക്കെ പങ്കു വെക്കാന്‍ ഒരു വേദി..അതാണ് ഈ ഗ്രൂപ്പ്‌ കൊണ്ട് ഉദേശിക്കുന്നത്..
ഇടയന്‍ കൂട്ടയ്മയിലേക്ക്   ഒരു സ്നേഹ വിരുന്നു...
.രുചിയേറിയ ഭക്ഷണ പരീക്ഷണങ്ങള്‍ , കേരള ക്രൈസ്തവരുടെ അന്യം നിന്ന് കൊണ്ടിരിക്കുന്ന പ്രത്യേക പാചക രുചികള്‍..എല്ലാം വിടെ നിങ്ങള്ക്ക് പോസ്റ്റ്‌ ചെയ്യാം. ഈ ഗ്രൂപിന്റെ പ്രസക്തി എന്തെന്ന്  ഒരുപക്ഷെ  നിങ്ങള്ക്ക് തോന്നിയേക്കാം..എന്നാല്‍ നാം ഒന്നോര്‍ക്കണം..ക്രൈസ്തവ പാരമ്പര്യത്തിന്റെ , പാചക കലയുടെ വേരുകള്‍ പുതിയ  തലമുറയ്ക്ക് പകര്‍ന്നു നല്കാന്‍ ഇതു ഒരുപാട് പ്രയോജനപ്രദമാകും....!!
പ്രത്യേകിച്ച് , വിദേശ രാജ്യങ്ങളില്‍ ജീവിച്ചും വളര്‍ന്നും കൊണ്ടിരിക്കുന്ന ഒരുപാട് മലയാളി കൈസ്തവര്‍ക്ക് ഇതൊരു വലിയ സഹായമായിരിക്കും..നിങ്ങളുടെ സ്പെഷ്യല്‍ ടിപ്സ് ..അല്ലങ്കില്‍ നിങ്ങള്‍ക്കറിയാവുന്ന പാചക വിധികള്‍ കഴിയുമെങ്കില്‍ ചിത്രങ്ങള്‍ അടക്കം..അല്ലെങ്കില്‍ വീഡിയോസ് ആയി ഇവിടെ പോസ്റ്റ്‌ ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..
എല്ലാവരുടെയും സ്നേഹ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു..

Website: http://ruchi
Members: 10
Latest Activity: Mar 26, 2015

CHRISTIAN MALAYALAM NEWS

This group does not have any NEWS yet.

Comment Wall

Add a Comment

You need to be a member of രുചി ..!! to add comments!

Comment by ManuNoble IssaLissa Joana on December 8, 2013 at 19:52

              എരിശ്ശേരി
-------------------------------
1.മത്തങ്ങ .......1
2.വൻപയർ .....1/2 കിലോ
3.മഞ്ഞൾപ്പൊടി...ആവശ്യത്തിനു .
4.കുരുമുളക് പൊടി....2 ടീസ്പൂണ്‍
5.ഉപ്പു ....ആവശ്യത്തിനു
6.തേങ്ങ ...2
7.ജീരകം ....1 ടീസ്പൂണ്‍
8.വെളിച്ചെണ്ണ , കടുക് ....ആവശ്യത്തിനു .
3,4,5 ചേർത്തു മത്തങ്ങയും പയറും വേവിക്കുക .ഒരു തേങ്ങയുടെ പകുതിയും ജീരകവും മയത്തിൽ വെള്ളം ചേർക്കാതെ അരക്കുക .ഈ അരപ്പ് വെന്ത കഷണങ്ങളിൽ ചേർത്തു ഇളക്കി വാങ്ങുക .ബാക്കി അര മുറി തേങ്ങ ചിരണ്ടി ചതച്ചു എടുക്കുക .വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചതച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത്‌ വഴറ്റുക .തേങ്ങ ചുവന്ന നിറമാകുമ്പോൾ വാങ്ങി വച്ചിരിക്കുന്ന കറിയിൽ ചേർക്കുക .

Comment by G.PAUL MATHEW on July 2, 2012 at 6:17

ചിക്കന്‍ 65 എന്നത് ചിക്കന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണം. സസ്യാഹാരപ്രേമികള്‍ക്കും പരീക്ഷിക്കാം, 65, മഷ്‌റൂം 65.

മഷ്‌റൂം-6
സവാള-1
മൈദ-3 സ്പൂണ്‍
കോണ്‍ഫ്‌ളോര്‍-1 സ്പൂണ്‍
കുരുമുളകു പൊടി-കാല്‍ സ്പൂണ്‍
വെളുത്തുള്ളി-ഒരു സ്പൂണ്‍(അരിഞ്ഞത്)
ടൊമാറ്റോ കെച്ചപ്പ്-1 സ്പൂണ്‍
ചൈനീസ് ചില്ലി സോസ്-1 സ്പൂണ്‍
സോയാസോസ്-അര സ്പൂണ്‍
വിനെഗര്-1 സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

മൈദ, കോണ്‍ഫ്‌ളോര്‍, കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പാകത്തിനു വെള്ളമൊഴിച്ച് കുഴുമ്പുപരുവത്തിലാക്കുക.

കൂണ്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക. നനവ് പൂര്‍ണമായും തുടച്ചു മാറ്റണം. ഇത് മാവിന്റെ കൂട്ടില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കണം.

മറ്റൊരു പാത്രത്തില്‍ ഒന്നു രണ്ടു സ്പൂണ്‍ എണ്ണയൊഴിച്ച് ഇതില്‍ സവാള, വെളുത്തുള്ളി എന്നിവയിട്ടു വഴറ്റുക. ഇതിലേക്ക് എല്ലാ സോസുകളും വിനെഗര്‍, അല്‍പം കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കണം. ആവശ്യമെങ്കില്‍ അല്‍പം വെള്ളമൊഴിച്ച് അല്‍പനേരം തിളപ്പിക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന മഷ്‌റൂം ചേര്‍ത്തിളക്കാം.

മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

മേമ്പൊടി

കൂണ്‍ ഒരിക്കലും പച്ചവെള്ളമുപയോഗിച്ചു കഴുകരുത്. ഇത് വെള്ളം വലിച്ചെടുക്കാന്‍ ഇട വരുത്തും. ചൂടുവെള്ളത്തില്‍ കൂണ്‍ കഴുകിയെടുക്കുക

Comment by G.PAUL MATHEW on June 16, 2012 at 12:08

BEST WISHES

 

Members (10)

 
 
 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service