രാമപുരം പള്ളി

കേരളത്തിലെ അറിയപ്പെടുന്ന ക്രൈസ്തവകേന്ദ്രങ്ങളിലൊന്നാണു രാമപുരം. രാമപുരത്തിനു അവകാശപ്പെടാവുന്ന സമ്പന്നമായ പൌരാണികതയും ചരിത്രവുമുണ്ട്. പുരാതനമായ ശ്രീരാമക്ഷേത്രത്തോടു ബന്ധപ്പെട്ടാണ് 'രാമപൂരം എന്ന പേരിന്റെ ഉല്പത്തി. 'കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കര്‍ത്താവായ രാമപുരത്തു വാര്യരിലൂടെയും ഇന്ത്യന്‍ ഭാഷയിലെ പ്രഥമ യാത്രാവിവരണഗ്രന്ഥമായ 'വര്‍ത്തമാന പുസ്തകത്തിലൂടെയും ചരിത്രത്തില്‍ ചിരപ്രതിഷ്ഠനേടിയ നാടാണു രാമപുരം.

കളില്‍ പണിപൂര്‍ത്തീകരിച്ച സെന്റ് മേരീസ് പള്ളിയാണു രാമപുരത്തെ ആദ്യ ദേവാലയം. ഇതിന്റെ പിന്നില്‍ കേട്ടുകേള്‍വിയുള്ള നിരവധി ഐതിഹ്യങ്ങളുണ്ട്. രാമപുരത്തെ പുരാതന കുടുംബങ്ങളിലൊന്നായ പാലക്കുഴ കുടുംബത്തിലെ ഒരു വൃദ്ധ സ്ത്രീയുടെ ശ്രമഫലമായാണ് ഈ പള്ളി സ്ഥാപിച്ചത് എന്നാണു പറയപ്പെടുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തന്റെ ഇടവക പള്ളിയായ കുറവിലങ്ങാടിനു ഇവര്‍ സ്ഥിരം പോകുമായിരുന്നു. ഒരിക്കല്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കുറവിലങ്ങാടിനു പുറപ്പെട്ട ഇവര്‍ പകുതിദൂരം പിന്നിട്ടപ്പോള്‍ ഉച്ചകുര്‍ബാനയ്ക്കുള്ള മണിയടിക്കുന്നതു കേട്ടു.

Read More »

ബലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നു മനസിലാക്കി ഏറെ ദുഃഖിതയായ ഇവര്‍ തന്റെ നാട്ടില്‍ പള്ളി സ്ഥാപിക്കാന്‍ തീരുമാനിക്കുകയും തുടര്‍നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്തു. അതിന്റെ ഫലമാണ് രാമപുരത്തെ ആദ്യദേവാലയം എന്നുവിശ്വസിക്കപ്പെടുന്നു.

അന്നത്തെ ഭരണാധികാരിയായ നാടുവാഴിയുടെ ക്രൈസ്തവനായ ഒരു മന്ത്രിയും പാലാപള്ളിയിലായിരുന്ന രാമപുരം സ്വദേശി ചോലപ്പള്ളി യൌസേപ്പു കത്തനാരും പള്ളിപണിയുന്നതിനു മുന്‍കൈ എടുത്തു. കോക്കരകൈമ്മള്‍ എന്ന ഹൈന്ദവ പ്രമുഖന്‍ പള്ളി പണിയുന്നതിനുള്ള സ്ഥലവും വിളക്കുവയ്പിന് കുളങ്ങരപ്പാടത്തെ പത്തുപറനിലവും ദാനമായി നല്കി.

പരസ്പര ആദരവിന്റെയും മതമൈത്രിയുടെയും അടയാളമാണ് ഇന്നും രാമപുരം പള്ളി. പ്രധാന തിരുനാള്‍ ദിവസം കോക്കര കുടുംബത്തിലെ അവകാശികള്‍ക്ക് 12 ¼       ഇടങ്ങഴി അരിയും കോപ്പുകളും പള്ളിയില്‍ നിന്നും ഇപ്പോഴും കൊടുത്തുവരുന്നു.

ദേവാലയമതില്‍ക്കെട്ടിനുള്ളില്‍ രണ്ടു പള്ളികളാണു രാമപുരത്തു സ്ഥിതിചെയ്യുന്നത്. കന്യകാമറിയത്തിന്റെ പേരില്‍ സ്ഥാപിച്ച ആദ്യ ദേവാലയം. 1559ല്‍ പുതുക്കിപ്പണിയുകയും സെന്റ്. അഗസ്റ്റീന്‍സ് ചര്‍ച്ച് എന്ന പുനഃനാമകരണം നടത്തുകയും ചെയ്തു. പോര്‍ട്ടുഗീസ് മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചെറിയ പള്ളി വിശുദ്ധ അഗസ്തീനോസിന്റെ നാമത്തിലുള്ള കേരളത്തിലെ ആദ്യ ദേവാലയം കൂടിയാണ്. കര്‍മ്മലമാതാവിന്റെ നാമത്തില്‍ 1865 ജൂലൈയില്‍ സ്ഥാപിച്ചതാണു രണ്ടാമത്തെ ദേവാലയം.ല്‍ ചങ്ങനാശേരി രൂപത വിഭജിച്ച് പാലാ രൂപത സ്ഥാപിച്ചപ്പോള്‍ രൂപംകൊണ്ട അഞ്ചു ഫൊറോനകളില്‍ ഒന്നാണു രാമപുരവും.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service