അതിരമ്പുഴപള്ളി

കേരളത്തിലെ അതിപു രാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ അതിരമ്പുഴ ദേവാലയ ത്തിലെ പെരുന്നാള്‍ ഭക്തജനങ്ങള്‍ക്ക് പുണ്യ ലഹരിയാണ്. ക്രിസ്ത്വ ബ്ദം 835-ല്‍ ഏതാനും കുടുംബങ്ങള്‍ മാത്രമുള്ള ഒരു ചാപ്പലായി തുടങ്ങിയ അതിരമ്പുഴപള്ളി ഇന്നു മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാനഇടവകകളിലൊന്നായിത്തീര്‍ന്നിരി ക്കുന്നു. ഏഴു സ്വതന്ത്രഇടവകകള്‍ മാതൃഇടവകയില്‍ നിന്നു പിരിഞ്ഞുപോയിട്ടും അതിരമ്പുഴപള്ളി ശക്തമായ സ്വാധീനമായി തുടരുന്നു. നൂറ്റാണ്ടുകള്‍ കടന്നുപോന്നപ്പോള്‍ അതിരമ്പുഴപള്ളി എട്ടോ ഒന്‍പതോ തവണ പുതുക്കിപ്പണിതു. അമേരിക്കന്‍ വാസ്തുശില്പകലാമാതൃകയിലുള്ള ഇപ്പോഴത്തെ ദേവാലയത്തിന്റെ പണി പൂര്‍ത്തിയായത് 1965 ഡിസംബറിലായിരുന്നു. 18 അടി നീളമുള്ള ദേവാലയത്തിന്റെ ഗോപുരത്തിന് 101 അടി ഉയരമുണ്ട്.

പള്ളി വി. കന്യാമറിയത്തിന്റേതാണെങ്കിലും വിശുദ്ധ സെബാസ്ത്യാ നോസിന്റെ തിരുനാളാണ് ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. വിശുദ്ധ സെബാസ്ത്യാനോസിന്റെ പോര്‍ട്ടുഗലില്‍ നിര്‍മ്മിച്ച ഒരു രൂപമുണ്ട് പള്ളിയില്‍. അനവധി പ്രത്യേകതകളുള്ള ഈ രൂപം വിശേഷാവസരങ്ങളില്‍ എഴുന്നള്ളിക്കുന്നതിന് ഉപയോഗിക്കുന്ന രൂപക്കൂട് പഴയ ശില്പകലാവൈദഗ്ധ്യത്തിന് ഉത്തമ നിദര്‍ശനമാണ്.

ആധ്യാത്മിക വിശുദ്ധിയോടൊപ്പം ഭൌതിക നേട്ടങ്ങളിലേക്കു നാടിനെ നയിക്കാനും അതിരമ്പുഴ ദേവാലയം മാര്‍ഗം കാട്ടുന്നു. സാമൂഹിക സാംസ്കാരിക മാറ്റത്തിന്റെ മുദ്രകള്‍ പതിപ്പിച്ച അതിരമ്പുഴ പള്ളി ജനലക്ഷങ്ങള്‍ക്കു മാര്‍ദര്‍ശകമാകുന്ന പ്രകാശഗോപുരമായി ദേശത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്നു.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service