കുരിശുമല തീര്ത്ഥാടനം

മലയാറ്റൂർ കുരിശുമല തീര്‍ത്ഥാടനം

ക്രൈസ്തവ സഭാ ചരിത്രത്തിൽ വളരെയധികം പ്രധാന്യമുള്ള ദേവാലയമാണ് മലയാറ്റൂർ പള്ളി. AD 52ൽ ഭാരതത്തിലെത്തിയ തോമാശ്ലീഹ മലയാറ്റൂർ മലയാറ്റൂർ മലയിൽ വരികയും ദിവസങ്ങളോളം പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയും ചെയ്തു എന്നു വിശ്വസിക്കപ്പെടുന്നു. മലയാറ്റൂർ മലയിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ പഴക്കം ഉള്ള ചാപ്പൽ ഏകദേശം 500 വർഷം പഴക്കമുള്ളതാണ്.

മലയാറ്റൂർ പഴയപള്ളി

ആന കുത്തിയ പള്ളി എന്നറിയപ്പെടുന്ന മലയാറ്റൂർ പഴയപള്ളി AD 1595ൽ സ്ഥാപിക്കപ്പെട്ടതാണ്. 1968 വരെ മലയാറ്റൂർ മല നിബിഡ വനമായിരുന്നു. അന്ന് ആനകൾ കുത്തി ഈ പള്ളിയുടെ പിൻഭാഗത്ത് സാരമായ നാശ നഷ്ടങ്ങൾ വരുത്തിയിരുന്നു. പിന്നീട് കേടുപാടുകൾ നീക്കിയെങ്കിലും ആനകൾ കുത്തിയ ഭാഗം ഇന്നും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്.

പൊൻ കുരിശ്

അതീവ ദുഃഖിതനായി ദിവസങ്ങളോളം പ്രാർത്ഥനയിൽ മുഴുകിയിരുന്ന തോമാശ്ലീഹ പാറയിൽ തൊട്ടപ്പോൾ പൊൻ കുരിശ് ഉയർന്നു വന്നുവെന്നാണ് വിശ്വാസം. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള വലിയ പൊൻ കുരിശ് ഇതിന്റെ പ്രതീകമായാണ്.

തെക്കന് കുരിശുമല തീര്ത്ഥാടനം 

 ക്രിസ്‌തുവിന്റെ പീഡാസഹനത്തെ അനുസ്‌മരിച്ചുകൊണ്ട്‌ നെയ്യാറ്റിന്‍കര രൂപതയില്‍ ഉള്‍പ്പെടുന്ന തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം 21-ന്‌ സമാപിക്കും. നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകര്‍ സംഗമവേദിയില്‍ നിന്നും നെറുകയിലേക്കുള്ള കുരിശിന്റെ വഴി പൂര്‍ത്തിയാക്കി തിരിച്ചിറങ്ങുമ്പോള്‍ അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട്‌ ദൈവസാന്നിധ്യത്താ ല്‍ ധന്യരാകുന്നു. ബല്‍ജിയംകാരനായ ഫാ. ജോണ്‍ ബാപ്‌റ്റിസ്റ്റ്‌ (ഒ.സി.ഡി) ആരാധനയ്‌ക്കുവേണ്ടി കൊണ്ടകെട്ടിമലയുടെ നെറുകയില്‍ ചെമ്പില്‍ തീര്‍ത്ത കുരിശ്‌ നാട്ടിയതോടെയാണ്‌ കുരിശുമല കേരളത്തിലും തമിഴ്‌നാട്ടിലും പ്രസിദ്ധമായത്‌. ഫാ. ഫ്രാന്‍സീസ്‌ നീറ്റാണിയാണ്‌ ഇപ്പോഴത്തെ കുരിശും അതിനോടു ചേര്‍ന്ന അള്‍ത്താരയും പണി കഴിപ്പിച്ചത്‌. മോണ്‍. എസ്‌. തോമസ്‌, മോണ്‍. ജി. ക്രിസ്‌തുദാസ്‌, ഫാ. പി. ഇഗ്നേഷ്യസ്‌, ഫാ. എം നിക്കോളാസ്‌, ഫാ. ബാപ്‌റ്റിസ്റ്റ്‌ തുടങ്ങിയ വൈദികരുടെ നിസ്‌തുലസേവനം കുരിശുമലയുടെ അനുപമമായ വളര്‍ച്ചക്ക്‌ നാഴികക്കല്ലുകളാണ്‌.
1940-കളില്‍ കോഴഞ്ചേരിയില്‍ നിന്ന്‌ ജോര്‍ജും കുടുംബവും സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തില്‍ വന്യമൃഗങ്ങള്‍ നിറഞ്ഞ കൊടും വനമായ കൊണ്ടകെട്ടിയമലയില്‍ എത്തിച്ചേര്‍ന്നുവെങ്കില്‍ അത്‌ തികച്ചും ദൈവിക പദ്ധതിയാണ്‌. ദൈവം വെളിപ്പെടുത്തിക്കൊടുത്തതുപോലെ മലയുടെ ശൃംഖത്തില്‍ കണ്ട ഗുഹയിലാണ്‌ കൃഷികാര്യങ്ങളില്‍ ഏര്‍പ്പെട്ട്‌ അവര്‍ ദീര്‍ഘകാലം താമസിച്ചത്‌. ആരാധനയ്‌ക്കുവേണ്ടി കൊണ്ടകെട്ടിയ മലയില്‍ സ്ഥാപിച്ച മരക്കുരിശാണ്‌ പില്‍ക്കാലത്ത്‌ കുരിശുമലയുടെ കേന്ദ്രബിന്ദുവായിതീര്‍ന്നത്‌. ആര്‍ച്ച്‌ ബിഷപ്‌ ഡോ. ജേക്കബ്‌ അച്ചാരുപറമ്പിലാണ്‌ കുരിശുമലയെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത്‌. കുരിശുമല തീര്‍ത്ഥാടനകേന്ദ്രത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ തിരുവനന്തപുരം അതിരൂപത ബിഷപ്‌ ഡോ എം. സൂസപാക്യം വഹിച്ച പങ്ക്‌ നിര്‍ണ്ണായകമാണ്‌.

കുരിശുമല കേരളം - തമിഴ്‌നാട്‌ സര്‍ക്കാരുകളുടെ ഭരണത്തിന്‍ കീഴിലാണ്‌. തലസ്ഥാന നഗരിയില്‍ നിന്നും 40 കിലോമീറ്റര്‍ ദൈര്‍ഘ്യം ഉണ്ട്‌ കുരിശുമലയിലേക്ക്‌. കുരിശുമല തീര്‍ത്ഥാടനകേന്ദ്രം രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌. 

 

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service