കാരാപ്പുഴ പള്ളി

കാരാപ്പുഴ എരുത്തിയ്ക്കല്‍ കുന്നുംപുറത്തെ മനോഹരമായ കൊച്ചു ദേവാലയം ഏഴുദശാബ്ദങ്ങള്‍ പിന്നിടുകയാണ്. വിശ്വാസികള്‍ക്ക് ആശ്രയവും ആരാധനാകേന്ദ്രവുമായ കാരാപ്പുഴ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം സപ്തതി ആഘോഷിക്കുമ്പോള്‍ എല്ലാ സഭാസ്നേഹികള്‍ക്കും അതൊരു ആഘോഷവേളയാകുന്നു.

വട്ടശ്ശേരില്‍ തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം പാമ്പാടി തിരുമേനിയാല്‍ കൂദാശചെയ്യപ്പെട്ട് അനുഗ്രഹീതമായ ഈ ദേവാലയം ആധ്യാത്മികതയുടെ, ഭക്തിയുടെ, പരിശുദ്ധിയുടെ പടവുകള്‍ ചവിട്ടിക്കയറിയത് വളരെ ചെറിയ ഒരു കാലഘട്ടം കൊണ്ടാണ്. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ്  പ്രഥമന്‍ ബാവാ തിരുമേനി (വട്ടക്കുന്നേല്‍ ബാവ) ഉള്‍പ്പെടെ നിരവധി മെത്രാപ്പോലീത്തമാരെ വാര്‍ത്തെടുക്കുന്നതില്‍ ഈ ദേവാലയം വഹിച്ച പങ്ക് ശ്രേഷ്ഠവും ചരിത്രപ്രാധാന്യമര്‍ഹിക്കുന്നതുമാണ്.

ഓര്‍ത്തഡോക്സ് സഭാചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറുവാന്‍ ഈ ദേവാലയത്തിനു കഴിഞ്ഞു. അടുത്തകാലംവരെ കോട്ടയം ചെറിയപള്ളിയുടെ ഒരു ചാപ്പല്‍ മാത്രമായിരുന്ന പള്ളി  കഴിഞ്ഞ നാലുവര്‍ഷമായി ഒരു സ്വതന്ത്രഇടവകയായി പ്രവര്‍ത്തിച്ചുവരികയാണ്. കേവലം 60 വീട്ടുകാരുടെ സ്നേഹസഹകരണങ്ങള്‍
കൊണ്ടും ദൈവകൃപയാലുമാണ് ഇതു സാദ്ധ്യമായത്. ഇപ്പോഴത്തെ പുതിയ പള്ളി പണിതുയര്‍ത്തിയത് അന്നത്തെ വികാരിയും ഇന്നത്തെ കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്തയുമായ അഭി.ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായാണ്.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service