അരുവിത്തുറപ്പള്ളി

തോമ്മാശ്ളീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ അരപ്പ ള്ളിയായി ഗണിച്ചുവരുന്ന അരുവിത്തുറപ്പള്ളി മലങ്ക രയിലെ പേരുകേട്ട ദേവാല യങ്ങളുടെ മുന്‍നിരയിലാ ണ്. പൌരാണികതയുടെ പെരുമ നിലനിറുത്തുന്ന ഈ പള്ളി കേരളത്തിലെ ഏറ്റവും വലിയ ദേവാലയ ങ്ങളിലൊന്നായി കരുത പ്പെടുന്നു. രണ്ടാം ശതക ത്തിന്റെ അവസാനത്തിലോ മൂന്നാം ശതകാരംഭത്തിലോ ആണത്രെ അരുവിത്തുറ പ്പള്ളി സ്ഥാപിതമായത്. മര്‍ത്തമറിയത്തിന്റെ നാമധേയത്തിലായി രുന്നു പള്ളി അറിയപ്പെട്ടിരുന്നത്.

പതിനാലാം നൂറ്റാണ്ടില്‍ നിലയ്ക്കല്‍ പള്ളി ഇടവകയില്‍ കനത്ത നാശനഷ്ടമുണ്ടായി. ഫക്കീര്‍ പോലീഗറിന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍ (ചായല്‍) അക്രമിക്കപ്പെട്ടപ്പോള്‍ അവിടെനിന്നു പാലായനം ചെയ്തവരില്‍ നല്ലൊരു വിഭാഗം അരുവിത്തുറയിലും കാഞ്ഞിരപ്പള്ളിയിലുമാണ് കുടിയേറിപ്പാര്‍ത്തത്. നിലയ്ക്കല്‍നിന്നു വന്നവര്‍ പേര്‍ഷ്യന്‍  ശില്പകലാമാതൃകയിലുള്ള വിശുദ്ധ ഗീവ ര്‍ഗീസിന്റെ തിരുസ്വരൂപവും കൂടെകൊണ്ടു വന്നിരുന്നു. വിശുദ്ധന്റെ തിരുസ്വരൂപം അരുവിത്തുറപ്പള്ളിയില്‍ പ്രതിഷ്ഠിച്ചതോടെ മര്‍ത്തമറിയം പള്ളിയായി അറിയപ്പെട്ടിരുന്ന ദേവാലയം അരുവിത്തുറ വല്യച്ചന്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പള്ളിയായി മാറി.

അരുവിത്തുറ പ്രദേശം ആദ്യം വെമ്പലനാട്ടുരാജ്യത്തിലും പിന്നീടു തെക്കന്‍കൂറിലും അതിനുശേഷം മീനച്ചില്‍ ഞാവക്കാട്ടു കര്‍ത്താ വിന്റെ രാജ്യത്തും ഉള്‍പ്പെട്ടിരുന്നു. കൊടുങ്ങല്ലൂര്‍, നിലയ്ക്കല്‍, കൊല്ലം എന്നിവിടങ്ങളിലേതുപോലെ അരുവിത്തുറയും ക്രിസ്ത്വാബ്ദത്തിന്റെ ആദ്യശതകങ്ങളില്‍ വാണിജ്യപ്രധാന്യവും ജനസാന്ദ്രതയുമുള്ള പ്രദേശമായിരുന്നു. ഈ സ്ഥലം ഈരാപ്പുഴ, ഈരാറ്റുപുഴ, ഈരാ പ്പൊലി, ഈരാറ്റിട എന്നീ പേരുകളിലായിരുന്നു പൂര്‍വ്വകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. എട്ടാം ശതകത്തിനും പതിനാറാം ശതകത്തിനും  മദ്ധ്യേ എഴുതപ്പെട്ടതും അരുവിത്തുറയില്‍ ഇന്നും കാണപ്പെടുന്നതുമായ ശിലാലിഖിതങ്ങളില്‍ 'ഈരാറ്റിട എന്ന പേരാണ് കാണുന്നത്.

1901 മുതലുള്ള പള്ളി രേഖകളില്‍ അരുവിത്തുറ എന്ന പേരു കാണാം. അരുവിത്തുറ പള്ളിക്കു സമീപം വലിയപാറയില്‍നിന്ന് അരുവി പോലെ വെള്ളം ഒഴുകിയിരുന്നതാണത്രെ തമിഴില്‍ അരുവിത്തുറ എന്ന നാമത്തിന്റെ ഉത്ഭവത്തിനു കാരണമായത്. രണ്ടു പുഴകള്‍ കൂടിച്ചേരുന്നിടം എന്ന അര്‍ത്ഥത്തില്‍ ഈരാറ്റുപുഴ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വാണിജ്യകേന്ദ്രം മുസ്ളീംകുടിയേറ്റത്തോടെയാണ് ഈരാറ്റുപേട്ടയായത്.  പൂഞ്ഞാര്‍, തീക്കോയി പുഴകളുടെ സംഗമ സ്ഥലമാണിവിടം. ഇതിനു കിഴക്കുമാറിയാണ് പള്ളി സ്ഥിതിചെയ്യുന്നത്. ആദ്യത്തെപള്ളി പുരാതന ക്ഷേത്രമാതൃകയില്‍ കരിങ്കല്ലില്‍ തീര്‍ത്തതായിരുന്നു. പതിനാറാം  നൂറ്റാണ്ടിനുമുമ്പ് ഈ ദേവാലയം ഒന്നിലധികം തവണ പൊളിച്ചു പണിതിട്ടുണ്ടെന്നു കരുതപ്പെടുന്നു. പള്ളിമുറ്റത്ത് ആനവാതിലിനു സമാന്തരമായി 25 അടിയോളം ഉയരമുള്ള കരിങ്കല്‍കുരിശുണ്ട്. പോര്‍ച്ചുഗീസു കാരുടെ  ആഗമനശേഷം  പതിനാറാംനൂറ്റാണ്ടില്‍  അരുവിത്തുറപ്പള്ളി പരിഷ്കരിച്ചു പുതുക്കിപണിയുകയും മുഖ്യാരൂപത്തട്ടില്‍ തിരുസ്വരൂപം പ്രതിഷ്ഠിക്കുകയും ചെയ്തതോടെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ (സെയിന്റ് ജോര്‍്ജ്) നാമം സ്ഥിര പ്രതിഷ്ഠിതമാവുകയും ചെയ്തു. അത്ഭുതപ്രവര്‍ത്തകനായ അരുവിത്തുറ വല്യച്ചന്റെ കീര്‍ത്തി ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഭക്തജനങ്ങളെ പള്ളിയിലേക്ക് ആകര്‍ഷിച്ചു.

പോര്‍ച്ചുഗീസ് ശില്പകലാവിദ്യപ്രകടമാക്കുന്ന ദേവാലയത്തിന്റെ മദ്ബഹാ ഭാഗം ഇപ്പോഴത്തെ പള്ളിയില്‍ പഴയരീതിയില്‍തന്നെ സൂക്ഷിച്ചിരിക്കുന്നു. ഇവിടെയാണ് ഗീവര്‍ഗീസ്  സഹദായുടെ തിരുസ്വരൂപവും അള്‍ത്താരയും. 1924-ല്‍  തന്റെ പുരാവസ്തു ഗവേഷണപര്യടനത്തിനിടയില്‍ റവ. ഹോസ്റ്റണ്‍ കണ്ടെത്തിയ റോമന്‍ മാതൃകയിലുള്ള ഒറ്റക്കമാനവും സഹസ്രശിഷ്ടം വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് പുരാവസ്തുഗവേഷകര്‍ പറയുന്ന ചരിത്ര പ്രാധാന്യമുള്ള താളിയോലകളും അരുവിത്തുറപ്പള്ളിയില്‍ ഇന്നും സൂക്ഷിച്ചുപോരുന്നു. പതിനാറാം ശതകത്തില്‍ കല്ലറയ്ക്കല്‍ മത്തായി കത്തനാരുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച രാജകീയ രൂപക്കൂടും  വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുരൂപവും പുതിയ പള്ളിയുടെ വിശുദ്ധിക്കു മാറ്റു കൂട്ടുന്നു. പതിമൂന്നാം ശതകത്തില്‍ അജ്ഞാത നായ ഒരു ശില്പി ഒറ്റത്തടിയില്‍ തീര്‍ത്ത അസുലഭകലാ സൃഷ്ടിയായി കരുതപ്പെടുന്ന തിരുരൂപത്തിന് ഇതേവരെ യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്തേണ്ടി വന്നിട്ടില്ലത്രെ.

പൌരാണിക ക്രൈസ്തവ വാസ്തുശില്പവിദ്യയുടെ പ്രതീകമായ പള്ളിയുടെ ചുവരില്‍ വട്ടെഴുത്തില്‍ രേഖപ്പെടുത്തിയ ശിലാലിഖി തങ്ങള്‍ കാണാവുന്നതാണ്. ഇന്നു കാണുന്ന അരുവിത്തുറപള്ളി 1942 സെപ്റ്റംബര്‍ എട്ടിനാണ് നിര്‍മ്മാണമാരംഭിച്ചത്. പതിനാറാം നൂറ്റാണ്ടിലെ പള്ളി പൊളിച്ച് കരിങ്കല്ലുകൊണ്ടു തീര്‍ത്ത പുതിയ പള്ളി പത്തുവര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കി  1951 ഏപ്രില്‍ 20ന് ആശീര്‍വദിക്കപ്പെട്ടു. വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചതെന്നു വിശ്വസിക്കപ്പെടുന്ന വെള്ളിയാഴ്ചദിവസം അരുവിത്തുറപ്പള്ളിയില്‍ ഭക്തിസാന്ദ്രതയുടെ   വിശേഷദിനമാണ്.  വെള്ളിയാഴ്ച കുര്‍ബ്ബാനയില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ മധ്യസ്ഥതാ സഹായം തേടി പങ്കെടുക്കുന്നു.

അരുവിത്തുറപ്പള്ളി പെരുന്നാള്‍                  
അരുവിത്തുറ വല്യച്ചനെന്നു പ്രസിദ്ധനായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഏപ്രില്‍ അവസാന ആഴ്ചയിലാണ്. ആറുനൂറ്റാണ്ടി ലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ അരുവിത്തുറപ്പെരുന്നാള്‍ തദ്ദേശവാസികള്‍ക്ക് ദേശീയോത്സവം, ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സംഗമവേദിയുമാണ്. വാദ്യഘോഷങ്ങളുടെ സ്വരലയത്തിലും അലങ്കാരദീപങ്ങളുടെ വര്‍ണ്ണപ്രഭയിലും ഹൈന്ദ വരും, ക്രൈസ്തവരും, മുസ്ളീംങ്ങളും ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന അരുവിത്തുറ വല്യച്ചന്റെ പെരുന്നാളിന് മഹോത്സവ പ്രതീതി ദര്‍ശിക്കാവുന്നതാണ്.

വിഷഭയം, കുടുംബകലഹം, മാനഹാനി, വസ്തുനാശം എന്നിവയില്‍ നിന്നു രക്ഷനേടുന്നതിന് ഭക്തജനങ്ങള്‍ അരുവിത്തുറ വല്യച്ചനെ ശരണം പ്രാപിക്കുന്നു. വല്യച്ചന് നേര്‍ച്ചകാഴ്ചകള്‍   സമര്‍പ്പിക്കുവാന്‍ തമിഴ്നാട്, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നു പതിനാ യിരക്കണക്കിനു തീര്‍ത്ഥാടകര്‍ പ്രവഹിക്കുന്നു. ആശ്വാരൂഢനായി വ്യാളിയെ കുത്തിമലര്‍ത്തുന്ന ഗീവര്‍ഗീസ് സഹദായുടെ പ്രശ്സതമായ ഭക്തിയുടെ മൂര്‍ത്തരൂപമായി ജനഹൃദയങ്ങളില്‍  പരിലസിക്കുകയാണ് വല്യച്ചന്റെ  തിരുസ്വരൂപം. പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കുന്നതുമുതല്‍ മൂന്നാം ദിവസം പുനഃപ്രതിഷ്ഠനടത്തുന്നതുവരെ ജനങ്ങള്‍ ഭക്തിലഹരിയിലാറാടുന്നു.

വര്‍ണ്ണശബളമായ പകല്‍പ്രദക്ഷിണത്തില്‍ പൊന്‍, വെള്ളി കുരിശുകളും വിശുദ്ധ ഗീവര്‍ഗീസ്, സെബാസ്ത്യാനോസ്, യൌസേപ്പിതാവ്, പരിശുദ്ധ കന്യാമറിയം, കുടത്തേല്‍ ഉണ്ണി തുടങ്ങിയ തിരുരൂപങ്ങളുമേന്തി കരിങ്കല്‍ കുരിശു ചുറ്റുന്നു. പ്രദക്ഷിണത്തിനുശേഷം സമീപപ്രദേശങ്ങളിലെ ഗജവീരന്‍മാര്‍ തിരുസ്വരൂപത്തിനരികിലെത്തി വല്യച്ചനെ വണങ്ങുന്നു. തിരുനാള്‍ പ്രദക്ഷിണത്തിന്, ആദ്യകാല കുടിയേറ്റക്കാരിലെ അത്യാലിര്‍ തറവാട്ടുകാര്‍ക്കാണ്, ആലവട്ടം വീശാന്‍ അനുവാദമുണ്ടായിരുന്നത്. വിളക്കുപിടിച്ചിരുന്നത് ചങ്ങനാരിപറമ്പില്‍ കുടുംബക്കാരും. പടിഞ്ഞാറു ദര്‍ശനമായി ഭക്തിയുടെയും വിശുദ്ധിയുടെയും പ്രതീകമെന്നോണം ഉയര്‍ന്നു നില്‍ക്കുന്ന അരുവിത്തുറപ്പള്ളി ജാതിമതഭേദമില്ലാതെ തീര്‍ത്ഥാട കരുടെ അഭയകേന്ദ്രവും കേരളത്തിന്റെ തനതായ സാംസ്കാരിക ചരിത്രത്തിന്റെ ഒരു ഭാഗവുമാണ്.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service