ഭരണങ്ങാനം - വി. അല്ഫോൻസാമ്മ തീർത്ഥാടന കേന്ദ്രം

വി­ശു­ദ്ധ അല്‍­ഫോന്‍­സാ­മ്മ അന്ത്യ­വി­ശ്ര­മം കൊ­ള്ളു­ന്ന ഭരണങ്ങാനം കേ­ര­ള­ത്തി­ലെ പ്രാ­ചീന ക്രൈ­സ്തവ കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നാ­ണ്. എ.­ഡി 1004-ല്‍ ഭര­ണ­ങ്ങാ­നം പള്ളി സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന­തി­നു നൂ­റ്റാ­ണ്ടു­കള്‍­ക്കു മു­മ്പേ തന്നെ സ്ഥ­ല­ത്തും പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലും കച്ച­വ­ട­ക്കാ­രായ ക്രൈ­സ്ത­വ­രു­ടെ ചെ­റിയ ചെ­റിയ സമൂ­ഹ­ങ്ങള്‍ താ­വ­ള­മ­ടി­ച്ചി­രു­ന്നു. അന്നു സു­ല­ഭ­മാ­യി­രു­ന്ന കു­രു­മു­ള­കു തു­ട­ങ്ങിയ കാര്‍­ഷിക വി­ഭ­വ­ങ്ങ­ളും സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങ­ളും വന­വി­ഭ­വ­ങ്ങ­ളും സം­ഭ­രി­ച്ച് അന്ന­ത്തെ വാ­ണി­ജ്യ­കേ­ന്ദ്ര­ങ്ങ­ളി­ലെ­ത്തി­ക്കു­ക­യെ­ന്ന­താ­യി­രു­ന്നു അവ­രു­ടെ മു­ഖ്യ­തൊ­ഴില്‍. ­മ­ല­യോ­ര­പ്ര­ദേ­ശ­ത്തെ ഏറ്റ­വും പഴ­ക്കം­ചെ­ന്ന വാ­ണി­ജ്യ­കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നായ അരു­വി­ത്തു­റ­യില്‍ സ്ഥി­ര­താ­മ­സ­മാ­ക്കി­യി­രു­ന്ന ക്രൈ­സ്ത­വ­രില്‍ ചി­ല­രാ­ണു ഭര­ണ­ങ്ങാ­ന­ത്തും സമീ­പ­പ്ര­ദേ­ശ­ങ്ങ­ളി­ലും താ­വ­ള­മ­ടി­ച്ചു കച്ച­വ­ടം നട­ത്തി­യി­രു­ന്ന­തെ­ന്ന് കരു­ത­പ്പെ­ടു­ന്നു. കാ­ഞ്ഞി­ര­പ്പ­ള്ളി മു­തല്‍ കു­റ­വി­ല­ങ്ങാ­ടു വരെ­യു­ള്ള പ്ര­ദേ­ശ­ങ്ങ­ളില്‍ കു­ടി­യേ­റി­യി­രു­ന്ന ക്രൈ­സ്ത­വര്‍ തങ്ങ­ളു­ടെ മത­പ­ര­മായ ആവ­ശ്യ­ങ്ങള്‍ നിര്‍­വ­ഹി­ച്ചി­രു­ന്ന­ത് അരു­വി­ത്തു­റ­പ്പ­ള്ളി­യി­ലാ­യി­രു­ന്നെ­ന്നു പഴ­മ­ക്കാര്‍ പറ­യു­ന്നു­.

എ­ല്ലാ സ്ഥ­ല­ത്തും പു­തിയ പള്ളി­കള്‍ രൂ­പം­കൊ­ണ്ടി­രു­ന്നു. കു­റ­വി­ല­ങ്ങാ­ടും, പാ­ലാ­യി­ലും പു­തിയ പള്ളി സ്ഥാ­പി­ത­മാ­യി. താ­മ­സി­ക്കാ­തെ ഭര­ണ­ങ്ങാ­നം പള്ളി സ്ഥാ­പി­ച്ചു­.

­ക്രൈ­സ്ത­വ­രു­ടെ തറ­വാ­ടെ­ന്ന് വി­ളി­ക്ക­പ്പെ­ടു­ന്ന കൊ­ടു­ങ്ങ­ല്ലൂ­രു­നി­ന്ന് കു­ടി­യേ­റി­പാര്‍­ത്ത­വ­രാ­ണ് പാല, ഭര­ണ­ങ്ങാ­നം ഭാ­ഗ­ത്തു­ള്ള ക്രി­സ്ത്യാ­നി­ക­ളെ­ന്ന് വി­ശ്വ­സി­ക്ക­പ്പെ­ടു­ന്നു. നല്ല അധ്വാ­നി­ക­ളായ ക്രി­സ്ത്യന്‍ കര്‍­ഷ­ക­രെ എത്തി­പ്പെ­ട്ട നാ­ട്ടി­ലെ­ല്ലാ­യി­ട­ത്തും നല്ല രീ­തി­യി­ലാ­ണ് സ്വീ­ക­രി­ച്ച­ത്. അവര്‍­ക്ക് എല്ലാ നാ­ട്ടി­ലും കു­റ­ഞ്ഞ വി­ല­യില്‍ കൃ­ഷി­ഭൂ­മി പതി­ച്ചു­കൊ­ടു­ക്കു­ന്ന­തി­ന് ആളു­ണ്ടാ­യി. അങ്ങ­നെ ക്രി­സ്ത്യാ­നി­കള്‍ പ്ര­ബ­ല­ശ­ക്തി­യാ­യി മാ­റി­.

­ക­വ­ണാ­റ് എന്ന പേ­രില്‍ അറി­യ­പ്പെ­ട്ടി­രു­ന്ന മീ­ന­ച്ചി­ലാ­റി­ന്റെ​ ഇരു­ക­ര­ക­ളി­ലു­മാ­യി വ്യാ­പി­ച്ചു കി­ട­ന്നി­രു­ന്ന മീ­ന­ച്ചില്‍ പ്ര­ദേ­ശ­ങ്ങള്‍ ഭരി­ച്ചി­രു­ന്ന­തു തെ­ക്കും­കൂര്‍ രാ­ജാ­വി­ന്റെ സാ­മ­ന്ത­ന്മാ­രാ­യി­രു­ന്ന കര്‍­ത്താ­ക്ക­ന്മാ­രാ­ണ്. പ്ര­ജാ­ക്ഷേ­മ­തല്‍­പ­ര­ന്മാ­രാ­യി­രു­ന്ന മീ­ന­ച്ചില്‍ കര്‍­ത്താ­ക്ക­ന്മാര്‍ ക്രി­സ്ത്യാ­നി­ക­ളോ­ട് പ്ര­ത്യേ­ക­മായ വാ­ത്സ­ല്യ­വും പ്ര­തി­പ­ത്തി­യും പ്ര­ക­ടി­പ്പി­ച്ചി­രു­ന്നു. അവ­രു­ടെ പട­ത്ത­ല­വ­ന്മാര്‍ പല­രും ക്രി­സ്ത്യാ­നി­ക­ളാ­യി­രു­ന്നു­.

1002-ല്‍ പാ­ലാ വലി­യ­പ­ള്ളി­ക്കു­ള്ള സ്ഥ­ലം സൌ­ജ­ന്യ­മാ­യി നല്കി­യ­തും, സ്ഥ­ല­വാ­സി­ക­ളില്‍ ചി­ല­രു­ടെ എതിര്‍­പ്പു­ണ്ടാ­യ­തി­നെ തു­ടര്‍­ന്നു സ്ഥ­ല­ത്തു വന്നി­രു­ന്നു പള്ളി­പ­ണി നട­ത്തി­ച്ചു കൊ­ടു­ത്ത­തും അന്നു നാ­ടു­വാ­ണി­രു­ന്ന മീ­ന­ച്ചില്‍ കര്‍­ത്താ­വാ­യി­രു­ന്നു. 1004-ല്‍ നിര്‍­മ്മി­ക്ക­പ്പെ­ട്ട ഭര­ണ­ങ്ങാ­നം പള്ളി­യു­ടെ കാ­ര്യ­ത്തി­ലും ഇതു­പോ­ലു­ള്ള പ്ര­തി­ബ­ന്ധ­ങ്ങ­ളു­ണ്ടാ­യ­ത്രേ. പള്ളി­യു­ടെ സ്ഥാന നിര്‍­ണ്ണ­യ­ത്തെ­പ്പ­റ്റി ക്രൈ­സ്ത­വ­രും ഹി­ന്ദു­ക്ക­ളും തമ്മില്‍  തര്‍­ക്ക­മു­ണ്ടാ­യി. ഒടു­വില്‍ മീ­ന­ച്ചില്‍ കര്‍­ത്താ­വ് ഇട­പെ­ട്ടു. അങ്ങ­നെ­യാ­ണ് പണി സു­ഗ­മ­മാ­യി നട­ന്ന­ത്.

ഒ­രു ഉള്‍­നാ­ടന്‍ ഗ്രാ­മം മാ­ത്ര­മാ­യി­രു­ന്ന ഭര­ണ­ങ്ങാ­ന­ത്തി­ന്റെ പ്ര­സി­ദ്ധി ഇന്നു കട­ലു­ക­ടള്‍­ക്ക­പ്പു­റ­ത്തും ചെ­ന്നെ­ത്തി­യി­രി­ക്കു­ന്നു. കേ­ര­ള­ത്തി­ലെ വള­രെ പ്ര­ധാ­ന­പ്പെ­ട്ട ഒരു തീര്‍­ത്ഥാ­ടന കേ­ന്ദ്ര­മാ­ണ് ഭര­ണ­ങ്ങാ­നം. വി­ശു­ദ്ധ­യെ­ന്ന് നാ­മ­ക­ര­ണം ചെ­യ്യ­പ്പെ­ട്ട അല്‍­ഫോന്‍­സാ­മ്മ­യു­ടെ പു­ണ്യ­സ­മാ­ധി­യി­ലൂ­ടെ ഈ പ്ര­സി­ദ്ധി അന­ന്ത­കാ­ലം നി­ല­നില്‍­ക്കു­ക­യും ചെ­യ്യും­.

­പാ­ല­യില്‍­നി­ന്ന് 8 കി­ലോ­മീ­റ്റര്‍ ദൂ­ര­മു­ണ്ട് ഭര­ണ­ങ്ങാ­ന­ത്തി­ന്.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service