ഏഴരപ്പള്ളി - തിരുവിതാംകോട്

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവിതാംകോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്‌തവ ദേവാലയമാണ് അരപ്പള്ളി എന്ന് അറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി (St. Mary’s Orthodox Syrian Church,Thiruvithamcode). ക്രി പി 63-ൽ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഈ പള്ളി ലോകത്തിലെ ഏറ്റവും പ്രാചീനമായ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. തദ്ദേശവാസികൾ ഈ ദേവാലയത്തെ ആദരപൂർവ്വം തോമയാർ കോവിൽ എന്നു വിളിക്കുന്നു. പഴയ തെക്കൻ തിരുവിതാംകൂറിൽ പെട്ട ഈ പള്ളി ഒരു കാലത്ത് മലങ്കര നസ്രാണികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായിരുന്നു. എന്നാൽ ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തിൽ നിന്ന് നല്ലൊരു ശതമാനം മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറിയതു മൂലവും ചരിത്രരേഖകളുടെ അപര്യാപ്തത മൂലവും വളരെക്കാലമായി ശ്രദ്ധ ലഭിക്കാതെ കിടക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ദേവാലയത്തിന്റെ പരമ്പരാഗത തനിമ നഷ്ടമാക്കാതെയുള്ള പുനരുദ്ധാരണശ്രമങ്ങൾക്ക് തുടക്കമിടുകയും 2007 ഡിസംബർ 16-ന് ഈ പള്ളിയെ അന്തർദേശീയ മാർത്തോമൻ തീർത്ഥാടന കേന്ദ്രം (International St. Thomas Pilgrim Centre) ആയി പ്രഖ്യാപിക്കുകയും ചെയ്തു. [1][2] കന്യാകുമാരിയിൽ നിന്ന് 37 കിലോമീറ്ററും പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് 4 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന തിരുവിതാംകോട് പ്രദേശവും ഈ ദേവാലയവും ഇപ്പോൾ തീർത്ഥാടന-വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം നേടിയിട്ടുണ്ട്.

Add a Comment

You need to be a member of THE PILGRIM CENTERS IN KERALA to add comments!

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service