പുണ്യഭൂമിയായി വെട്ടുകാട് പള്ളി

തിരുവനന്തപുരം വിമാനത്താവളത്തിനു സമീപമുള്ള വെട്ടുകാട് എന്ന തീരദേശ ഗ്രാമം. ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ദേവാലയം. മാദ്രെ - ദെ- ദേവൂസ് എന്ന പോര്‍ട്ടുഗീസ് ഇറ്റാലിയന്‍ പദങ്ങളുടെ സമ്മിശ്രമായ ദൈവ മാതാവ് എന്നര്‍ഥം വരുന്ന പേരുള്ള ദേവാലയം. ആയിരങ്ങള്‍ അനുഗ്രഹം തേടിയെത്തുന്ന പുണ്യഭൂമിയാണ് വെട്ടുകാട് പള്ളി. പള്ളിയുടെ കിഴക്കു ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ക്രിസ്തുരാജന്റെ തിരുസ്വരൂപം ആരുടെയും മനസില്‍ ഭക്തിയുണര്‍ത്തുന്നു.

ഇടവകയുടെ ചരിത്രം
പാരമ്പര്യ വിശ്വാസമനുസരിച്ച് 1542ല്‍ പോര്‍ച്ചുഗീസുകാര്‍ക്കൊപ്പം പ്രേഷിതദൌത്യവുമായി എത്തിയ ഇൌശോ സഭാംഗമായ വിശുദ്ധനായ ഫ്രാന്‍സിസ് സേവ്യറാണ് വെട്ടുകാട് പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിച്ചുപോരുന്നു. ഇപ്പോള്‍ മിസ്റ്റിക്കല്‍ റോസ് കോണ്‍വന്റ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പ്രഥമ ദേവാലയം സ്ഥിതിചെയ്തിരുന്നത്. 1934ല്‍ ഫാ.ഫ്രാന്‍സിസ് ഗുഡിനോയുടെ കാലത്ത് നിലവിലുളള പള്ളിയുടെ നിര്‍മാണം തുടങ്ങി 1937ല്‍ ഫാ. മൈക്കിള്‍ ജോണിന്റെ കാലത്താണ് പൂര്‍ത്തിയാക്കിയത്. കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍. ലിയോണ്‍ ഡിസൂസയാണ് ദേവാലയം ആശീര്‍വദിച്ചത്.

ക്രിസ്തുരാജന്റെ തിരുസ്വരൂപം
വെട്ടുകാട് ഇടവകയിലെ പ്രഥമ വൈദികനായിരുന്ന ഫാ.ഹില്ലാരിയുടെ പൌരോഹിത്യത്തിന്റെ സ്മാരകമായി അദ്ദേഹത്തിന്റെ പിതാവ് പള്ളിക്കു സമര്‍പ്പിച്ചതാണ് ഇന്നു കാണുന്ന മനോഹരമായ ക്രിസ്തുരാജ പ്രതിമ. റോമില്‍നിന്നു ലഭിച്ച മനോഹരമായ ചിത്രത്തെ അടിസ്ഥാനമാക്കിയാണ് പ്രതിമയുടെ നിര്‍മാണം. ക്രൈസ്ത വ കലാരൂപ നിര്‍മാണത്തില്‍ വിദഗ്ധരായിരുന്ന ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തെ കലാകാരന്മാര്‍ക്കാ യിരുന്ന പ്രതിമ നിര്‍മാണത്തിന്റെ ചുമതല. കൊച്ചി മെത്രാനായിരുന്ന റവ.ഡോ. ജോസ് വിയെറന്റ അല്‍വാറസാണ് പ്രതിമ വെഞ്ചരിച്ച് പ്രതിഷ്ഠ നടത്തിയത്. ക്രിസ്തുരാജന്റെ സാന്നിധ്യം വെളിപ്പെടുത്തുന്ന ദര്‍ശനങ്ങളും അടയാളങ്ങളും ആദ്യകാലം മുതല്‍ ലഭിച്ചിരുന്നുവെന്നാണ് വിശ്വാസം. അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ആകര്‍ഷിക്കാന്‍ ക്രിസ്തുരാജ പ്രതിമയ്ക്ക് പ്രത്യേക കഴിവുണ്ടത്രെ. മാറാ രോഗികള്‍ക്കും മാനസിക വിഭ്രാന്തിയുള്ളവര്‍ക്കും രോഗവിമുക്തി നല്‍കാന്‍ വെട്ടുകാട്ടെ ക്രിസ്തുരാജരൂപത്തിന് പ്രത്യേക കഴിവുണ്ടെന്ന ഭക്തരുടെ വിശ്വാസം മൂലം തീര്‍ഥാടക പ്രവാഹമാണ് വെട്ടുകാട്ടേയ്ക്ക്. വിവധ മതസ്ഥരായ ആയിരങ്ങളാണ് വെട്ടുകാടുപള്ളിയില്‍ അനുഗ്രഹവര്‍ഷം തേടിയെത്തുന്നത്. മാദ്രെ-ദെ- ദേവൂസ് പളളിയോടു ചേര്‍ന്നുള്ള ക്രിസ്തുരാജ പ്രതിമയില്‍ മെഴുകുതിരി കത്തിച്ചും മാലകള്‍ അണിയിച്ചും പനിനീര്‍ തളിച്ചും നേര്‍ച്ചകള്‍ സമര്‍പ്പിച്ചും ഭക്തര്‍ സായുജ്യം നേടുന്നു.

ക്രിസ്തുരാജ പാദപൂജ
എല്ലാ വെള്ളിയാഴ്ചകളിലും ക്രിസ്തുരാജ സന്നിധിയില്‍ വൈദികന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ഇൌ ആചാരം 1980ല്‍ ക്രിസ്തുരാജന്റെ തിരുനാളിനോടനുബന്ധിച്ചാണ് തുടങ്ങിയത്. ഫാ. ജി.സ്റ്റീഫനായിരുന്നു അക്കാലത്ത് വികാരി.തിരുവചന ഭാഗങ്ങളെ അനുദിന ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധിച്ചിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതുവായ അപേക്ഷകള്‍ക്കൊപ്പം ക്രിസ്തുവിന്റെ സന്നിധിയില്‍ അര്‍പ്പിക്കുന്ന ശൈലി വളരെ പെട്ടെന്നുതന്നെ പ്രചാരം നേടി. തുടര്‍ച്ചയായ ഒന്‍പത് ആഴ്ചകളില്‍ പാദപൂജ നടത്തിയാല്‍ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്ന വിശ്വാസം ക്രൈസ്തവരുടെയും അക്രൈസ്തവരുടെയും ഇടയില്‍ വ്യാപകമാണ്. നിരവധി അത്ഭുതങ്ങള്‍ പാദപൂജ സമയത്ത് നടന്നതായി അനുഭവ സാക്ഷ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഫാ.ഇഗ്നേഷ്യസ് ഫ്രാന്‍സിസ് ലൂയിസ് വികാരിയായിരിക്കേ പാദപൂജയില്‍ ചില മാറ്റങ്ങള്‍ വരുത്തി. ക്രിസ്തുരാജ ഭക്തരുടെ പ്രത്യേക നിയോഗങ്ങള്‍ പാദപൂജ സമയത്ത് സമര്‍പ്പിക്കാന്‍ അവസരം നല്‍കിയതുവഴി ഭക്തരുടെ തിരക്ക് വര്‍ധിക്കുകയും വിശ്വാസം കൂടുകയും ചെയ്തു.

ക്രിസ്തുരാജ തിരുനാള്‍
ക്രിസ്തുവിന്റെ രാജത്വത്തിരുനാളാണ് ഇവിടത്തെ പ്രധാന തിരുനാള്‍. ബാഹ്യമായ ആഘോഷങ്ങളേക്കാള്‍ ഭക്തികര്‍മങ്ങള്‍ക്കാണ് പ്രാധാന്യം. 1925ല്‍ പതിനൊന്നാം പിയൂസ് മാര്‍പാപ്പയാണ് ക്രിസ്തുവിന്റെ രാജത്വത്തിരുനാളിന് ക്വാസ് പ്രിമാസ് എന്ന കല്‍പന വഴി അംഗീകാരം നല്‍കിയത്. ആയിരങ്ങളാണ് ഇവിടെ തിരുനാള്‍ ദിനങ്ങളിലെത്തുന്നത്. ഇവിടെത്തെ തിരുനാള്‍ കൊടിയേറ്റിനും പ്രത്യേകതയുണ്ട്. പ്രത്യേകം അലങ്കരിച്ച പുഷ്പ കളത്തില്‍ നിന്നുകൊണ്ടാണ് കൊടിയേറ്റ്.1983ലാണ് ഇത്തരത്തിലുള്ള ആഘോഷത്തിന് തുടക്കമായത്. പള്ളിയില്‍നിന്ന് മുത്തുക്കുട, പേപ്പല്‍ പതാക, പൂക്കള്‍, ദീപങ്ങള്‍ എന്നിവയേന്തിയ കുട്ടികളുടെ അകമ്പടിയോടെ മാലാഖ വേഷമണിഞ്ഞ കുട്ടികള്‍ ക്രിസ്തുിരാജ പതാക പ്രദക്ഷിണമായ് പൂക്കളത്തിലെത്തിക്കുന്നു. തുടര്‍ന്ന് ക്രിസ്തുവിന്റെ രാജത്വം പ്രഖ്യാപിക്കുന്ന തിരുവചനഭാഗങ്ങള്‍ വായിച്ച് ക്രിസ്തുരാജ മഹിമ പ്രഖ്യാപനം നടത്തും. വിവിധ കോളജുകളിലെ ഗായകസംഘങ്ങള്‍ ഗാനങ്ങളാലപിക്കും.

ക്രിസ്തു-രാജാക്കന്മാരുടെ രാജാവ്       
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പൌരസ്ത്യ ദേശത്തു നിന്നും ജറുസലേമില്‍ എത്തിയ ജ്ഞാനികള്‍, ഹെറോദേസ് രാജാവിനോട് ചോദിച്ചു. "ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ടു. യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍ എവിടെ?" (മ ത്താ. 2.2) അന്നുമുതല്‍ ഇന്നു വരെ യേശുവിനെ അറിയുവാനും ആരാധി ക്കുവാനും ശ്രമിച്ചവരുടെ മനസ്സില്‍ ജ്വലിച്ചുനില്‍ ക്കുന്ന ഒരു രൂപമുണ്ട്, രാജാക്കന്മാരുടെ രാജാവായ യേശു. പീഡാ നുഭവത്തിന് മുന്നോടിയായുളള ജറുസലേം പ്രവേശനവേളയില്‍, യേശുവിന്റെ അദ്ഭുതങ്ങള്‍ കണ്ട് വിസ്മയിച്ച ജനം അവിടുത്തേക്കു രാജകീയ വരവേല്‍പ്പ് നല്‍കി. റോമന്‍ ഗവര്‍ണറായിരുന്ന പന്തി യോസ് പീലാത്തോസിന്റെ മുന്നില്‍ വിചാരണയ്ക്ക് കൊണ്ടുവന്ന് നിര്‍ത്തിയ യേശുവിനോട് അയാള്‍ ചോദിക്കുന്നു, "നീ യഹൂദരുടെ രാജാവാണോ?" യേശു പ്രതിവചിച്ചു, "എന്റെ രാജ്യം ഐഹികമല്ല." പീലാത്തോസ് വീണ്ടും  ആവര്‍ത്തിക്കുന്നു: "അപ്പോള്‍ നീ ഒരു രാജാവാണ്, അല്ലേ?"(യോഹ. 18: 33,37). നൂറ്റാണ്ടുകള്‍ കടന്നു പോയിട്ടും ഇന്നും മനുഷ്യമനസുകളില്‍ യേശുവിന്റെ രാജ്യവും രാജത്വവും അത്ഭുതങ്ങളുടെ കലവറയാണ്. സിംഹാസനങ്ങള്‍ ക ടപുഴകി വീഴുകയും രാജാക്കന്മാര്‍ കല്‍തുറുങ്കുകളില്‍ അടയ്ക്ക പ്പെടുകയും ചെയ്ത നൂറ്റാണ്ടുകളിലും, യേശുവിന്റെ സിംഹാസന ത്തിനോ രാജത്വത്തിനോ ഇളക്കം തട്ടിയില്ല. വെട്ടുകാട് എന്ന നവയുഗ ബെഥ്സേഥായില്‍ ക്രിസ്തുരാജന്റെ രാജത്വത്തിരുന്നാള്‍ 1942 മുതല്‍ സാഘോഷം കൊണ്ടാടിവരുന്നു.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗലീലിയയിലും കഫര്‍ണാമിലും ക്രിസ്തുനാഥന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെ തനിയാവര്‍ത്തനം
ഇങ്ങ് ദൂരെ വെട്ടുകാട് എന്ന പുണ്യഭൂമിയിലും അരങ്ങേറുന്നു. ഇടതുകൈയ്യില്‍ ഭാരമേറിയ കുരുശുപേറി വലതുകരം കൊണ്ട് വിശ്വാ സികളെ ആശീര്‍വദിക്കുന്ന ക്രിസ്തുരാജന്റെ അഭൌമമായ തിരുസ്വ രൂപത്തിന് മുമ്പില്‍, ദുരിതങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഇറക്കിവച്ച് ആശ്വാസ നിര്‍വൃതി തേടുന്ന തീര്‍ത്ഥാടകര്‍ ഈപുണ്യഭൂമിയുടെ പ്രത്യേകതയാണ്. ജീവിതക്ളേശം പരിഹരിക്കുവാന്‍, മനശക്തി നേടാന്‍, രോഗശാന്തി പ്രാപിക്കാന്‍, തൊഴില്‍ ലഭിക്കാന്‍, മംഗല്യഭാഗ്യം ഉണ്ടാകുവാന്‍, സന്താനസൌഭാഗ്യം ലഭിക്കുവാന്‍ തുടങ്ങി ജീവിത ത്തിന്റെ നിരവധിയായ ആവശ്യങ്ങളുമായി നാനാജാതിമതസ്ഥരാ
യ തീര്‍ത്ഥാടകര്‍ ക്രിസ്തുരാജന്റെ സന്നിധിയില്‍ അനുദിനം വന്ന ണയുന്നു. ഭക്തരുടെ സ്തോത്ര ഗീതങ്ങളാലും നേര്‍ച്ചകാഴ്ചകളാലും ക്രിസ്തുരാജ സന്നിധാനം സദാ മുഖരിതമാണ്. വര്‍ഷത്തിന്റെ എല്ലാ ദിനങ്ങളിലും തീര്‍ത്ഥാടകരുടെ

ബാഹുല്യമുണ്ടെങ്കിലും, വെളളിയാഴ്ചകളിലാണ് തിരക്ക് ഏറെ അ നുഭവപ്പെടുന്നത്. ക്രിസ്തുരാജ സന്നിധിയില്‍ വന്നണയുന്ന ഭക്ത ജനങ്ങളുടെ അനുഷ്ഠാനങ്ങള്‍ വൈവിധ്യമേറിയതും കൌതുകകര വുമാണ്. കുഞ്ഞുങ്ങളുടെ ആദ്യചോറൂട്ട്, പുതിയ വാഹനങ്ങള്‍ വെ ഞ്ചരിക്കല്‍, ആദ്യഫലങ്ങള്‍ കാഴ്ചവയ്ക്കല്‍, വിദ്യാരംഭം കുറിക്കല്‍ തുടങ്ങി എന്തിനും ഏതിനും ക്രിസ്തുനാഥന്റെ സന്നിധിയില്‍ ഓടി യെത്തുന്നു, തീര്‍ത്ഥാടക ലക്ഷങ്ങള്‍. സര്‍വ്വോപരി, ആത്മീയമായ ശാന്തിക്കും ഉണര്‍വിനുമായി ക്രിസ്തുരാജ സന്നിധിപൂകുന്നവരില്‍ ധനികനും, ദരിദ്രനും, പണ്ഡിതനും, പാമരനും, അവര്‍ണനും, സവര്‍ ണനും എന്നുവേണ്ട, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉളളവരുമുണ്ട്. "നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവിടുന്ന് വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്." (ഏശയ്യ. 534) എന്ന പ്രവാചകവചനം ഈ പുണ്യഭൂമിയില്‍ സാര്‍ത്ഥകമാകുന്നു. വരുവിന്‍, നമുക്ക് ക്രിസ്തുവിന്റെ പാദാന്തികത്തിലണയാം, അനുദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ആത്മീയവും ഭൌതീകവുമായ നിരവധി ആവശ്യങ്ങള്‍ അവിടുത്തെ മുമ്പില്‍ സമര്‍പ്പിച്ച് പരിഹാരം തേടാം. അങ്ങനെ സുവിശേഷത്തിലൂടെ യേശുനാഥന്‍ നമുക്ക് നല്‍കിയ കൃപാവരം ഇവിടെ നമുക്ക് അനുഭവിക്കാം. "നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും" (യോഹ. 16.21).

ജനസഹസ്രങ്ങള്‍ ശാന്തിയുടെ തീരത്തേയ്ക്ക് അറബിക്കടലിലെ തിരമാലകളുടെ സംഗീതസാന്ദ്രമായ അലയൊലികള്‍ സദാ മുഖ രിതമായ പുണ്യഭൂമി മാദ്രെ ദെ ദേവൂസ് വെട്ടുകാട് ഇടവക. തിരുവ നന്തപുരം ലത്തീന്‍ അതിരൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്ര മായ വെട്ടുകാട്, ഇന്ന് ദക്ഷിണേന്ത്യയിലെ അതിപ്രശസ്തമായ പുണ്യഭൂമിയായി മാറിയിരിക്കുന്നു. ലോകരക്ഷകനും പാപവിമോച കനും ശാന്തിദൂതനുമായ രാജാധിരാജനായ യേശുക്രിസ്തു അനന്ത മായ കൃപാകടാക്ഷങ്ങളാല്‍ ഭക്തലക്ഷങ്ങളെ അനുഗ്രഹിക്കുന്ന പുണ്യഭൂമിയാണ് വെട്ടുകാട്.

പൌരാണികകാലം മുതല്‍ക്കുതന്നെ വിശ്വാസത്തിലും ഭക്തി തീ ക്ഷ്ണതയിലും മുന്‍പന്തിയില്‍ നിന്നിരുന്ന ഒരു ക്രൈസ്തവ സമൂ ഹമാണ് ഇവിടെയുളളത്. ഭാരതത്തിന്റെ രണ്ടാം അപ്പോസ്തലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതമായ പുണ്യഭൂമിയാണ് വെട്ടുകാടെന്ന് പഴമക്കാര്‍ അടിയുറച്ച് വിശ്വസിക്കുന്നു. പോര്‍ച്ചുഗീസ് മിഷനറിമാരുടെ വരവിന് മുമ്പു തന്നെ, വെട്ടുകാട്ടില്‍ ഒരു ജപാലയം ഉണ്ടായിരുന്നതായും യേശുവിനോടുളള ഭക്തിയില്‍ ഉറച്ചുനിന്നിരുന്ന ഒരു ക്രൈസ്തവ സമൂഹം ഇവിടെ നി ലനിന്നിരുന്നതായും പാരമ്പര്യവിശ്വാസമുണ്ട്. 'മാദ്രെ എന്ന ഇറ്റാലി യന്‍ പദത്തിന്റെയും 'ദെ ദേവൂസ് പോര്‍ച്ചുഗീസ് പദങ്ങളുടെയും സ മ്മിശ്രരൂപമായ 'മാദ്രെ ദെ ദേവൂസ്  എന്ന നാമമാണ് ദേവാലയത്തിന് നല്‍കിയിരിക്കുന്നത്. 'ദൈവത്തിന്റെ അമ്മ എന്നാണ്  പദങ്ങളുടെ അര്‍ത്ഥം ദൈവമാതാവായ പരിശുദ്ധകന്യകാമറിയത്തിന്റെ നാമത്തി ലാണ് ഇവിടുത്തെ ദേവാലയം സ്ഥാപിതമായിരിക്കുന്നത്.

1942 ലാണ് ക്രിസ്തുരാജന്റെ തിരുസ്വരൂപം ഇവിടെ സ്ഥാപിക്കുന്നത്. ഇടവകാംഗമായ റവ. ഫാ. സി. എം. ഹിലാരിയുടെ പൌരോഹിത്യ സ്വീകരണ ത്തിന്റെ ഓര്‍മയ്ക്കായി, അദ്ദേഹത്തിന്റെ മാതാപിതാക്കളായ കാര്‍മെന്‍ മിരാന്‍ഡായും, കാതറിനുമാണ് ക്രിസ്തുരാജ സ്വരൂപം ഇടവകയ്ക്ക് സമര്‍പ്പിക്കുന്നത്. എന്നാല്‍ ഈ സ്വരൂപം പളളിയില്‍ പ്രതിഷ്ഠി ക്കുന്നതിന് അന്നത്തെ ഇടവക വികാരി തയ്യാറായില്ലെ ന്നും, എന്നാല്‍ ഉറക്കത്തില്‍ അച്ചന് ലഭിച്ച ദര്‍ശനപ്രകാരം സ്വരൂപം  സ്ഥാപിച്ച് വണങ്ങപ്പെടേണ്ടത് കര്‍ത്താവിന്റെ തിരുവുളളമാണെന്ന് ഗ്രഹിക്കുകയും അപ്രകാരം സ്വരൂപം ദേവാലയത്തിനുളളില്‍ സ്ഥാ പിക്കുകയും ചെയ്തു. സ്വരൂപം ദേവാലയത്തിലായിരുന്ന രണ്ടു വര്‍ ഷക്കാലം പലവിധ അനര്‍ത്ഥങ്ങളും ഉണ്ടായതായി പറയപ്പെടുന്നു. ഒടുവില്‍ ദേവാലയത്തിനു പുറത്ത് ഇപ്പോള്‍ സ്വരൂപം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തണമെന്നുളള ക്രിസ്തുരാജന്റെ അഭീഷ്ടം വികാരിയച്ചന് ദര്‍നത്തിലൂടെ വെളിവായിയതുപ്രകാരം അന്നത്തെ കൊച്ചി മെത്രാനായിരുന്ന റവ. ഡോ. ജോസ് അല്‍വെര്‍നസ് ക്രിസ് തുരാജ തിരുസ്വരൂപം വെഞ്ചരിച്ച് പ്രതിഷ്ഠിച്ചു.

പ്രതിഷ്ഠ നടന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ അസാധാരണമായ അത്ഭുതങ്ങള്‍ നടന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. വെളളം വീഞ്ഞാക്കിയും, വിശന്ന ജനത്തിന് അപ്പം വര്‍ദ്ധിപ്പിച്ചു നല്‍കിയും, മരിച്ചവരെ ഉയര്‍പ്പിച്ചും, പിശാച് ബാധിതരെ സുഖപ്പെടുത്തിയും, രോഗികളെ സൌഖ്യ പ്പുെത്തിയും, കുരുടര്‍ക്ക് കാഴ്ച നല്‍കിയും, വലനിറയെ മത്സ്യം നല്‍കിയും ഗലീലി കടല്‍ത്തീരത്ത് കൂടെ കടന്നുപോയ യേശുനാഥന്‍ ഇന്ന് വെട്ടുകാട് കടല്‍ത്തീരത്തും തുടരുന്നു. വെട്ടുകാട്ടിലെ ക്രിസ്തുരാജന്‍ ഇന്ന് ദിഗന്തങ്ങള്‍ മുഴുവന്‍ അറിയപ്പെടുന്ന രക്ഷാനാഥനാണ്. ക്രിസ്തുരാജന്റെ രാജത്വത്തിരുനാള്‍ അത്യഗാധമായ ഭക്തിയോടും വര്‍ണശബളിമയോടും കൂടി ആരാധന ക്രമ വര്‍ഷത്തിലെ അവസാന ഞായറാഴ്ച ആഘോഷിച്ചുവരുന്നു. ഇക്കൊല്ലത്തെ തിരുന്നാള്‍ മഹാ മഹം നവംബര്‍ 16 ന് കൊടിയേറി 25 -ാം തീയതി പൊന്തിഫിക്കല്‍ സ മൂഹബലിയോടു കൂടി സമാപിക്കുന്നു.

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service