മരിയാനുകരണം

Information

മരിയാനുകരണം

 

Location: Kochi
Members: 3
Latest Activity: Nov 30, 2015

CHRISTIAN MALAYALAM NEWS

This group does not have any NEWS yet.

Comment Wall

Add a Comment

You need to be a member of മരിയാനുകരണം to add comments!

Comment by p.j.sebastian on July 1, 2015 at 0:44

 ജപം - 2.

ഓ മറിയമേ! ഓ കരുണ നിറഞ്ഞ അമ്മേ! കഷ്ടതകളില്‍ ആശ്വാസമില്ലാതെ അലയുന്ന നിന്‍റെ ദാസനെ ആശ്ലേഷിച്ചു സ്വീകരിക്കേണമേ. ഓ! മഹാരാജ്ഞീ! എന്റെ വ്യസനത്തെ നിരീക്ഷിച്ച്, ആശ്വാസനിലയമായ നിന്റെ വിമലഹൃദയം എനിക്ക് നീ തുറന്നു തരേണമേ. എന്റെ ദുരവസ്ഥ വിവരിച്ചുഞാന്‍ അപേക്ഷിക്കുന്നു; അമ്മൈക്ക് എന്റെമേല്‍ ദയ തോന്നുന്നതുവരെയും, പ്രാര്‍ത്ഥന നിറുത്തി അമ്മയുടെ പക്കല്‍ നിന്ന് ഞാന്‍ പോകുകയില്ല. അമ്മേ! നിന്റെ അനാദൃശമായ മാധുര്യഗുണമെനിക്കറിയാം. നിന്റെ അത്യുല്കൃഷ്ട്ടമായ ഹൃദയത്തിലെ മാതൃ സ്നേഹത്തിന്റെ ജ്വാലകളും ഞാന്‍ കാണുന്നുണ്ട്. എന്റെ ശരണത്തെ ആകര്‍ഷിക്കുന്നതിനും ദൃഡമാക്കുന്നതിനുമാണ് അതില്‍ നിന്ന് സ്നേഹധാര വഴിഞ്ഞൊഴുകുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. ഓ എന്റെ അമ്മേ! ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു; സുഖത്തിലും ദു:ഖത്തിലും നിന്റെ ജാഗ്രതയുള്ള മാതൃ സംരക്ഷണം എനിക്ക് വേണം; അമ്മേ! നീ ചൊല്ലിത്തരുന്ന ആശ്വാസ വചനങ്ങള്‍ സശ്രദധം ഞാന്‍ കേട്ടുകൊള്ളാം.

Comment by p.j.sebastian on May 24, 2015 at 3:52

ജപം - 2.

ഓ എന്‍റെ അമ്മേ! മഹാ ശരണത്തോടെ ഞാനിതാ നിന്റെ പക്കല്‍ അണയുന്നു. ഗെബ്രിയേല്‍ മാലാഖ ഒരിക്കല്‍ നിന്‍റെ മുന്‍പില്‍ വന്നു മുട്ടുകുത്തി 'മറിയമേ സ്വസ്തി കര്‍ത്താവ്‌ നിന്നോടുകൂടെ' എന്ന് ഭക്തിപൂര്‍വ്വം ചൊല്ലി നിന്‍റെ കന്യാത്വത്തെ വാഴ്ത്തിയപ്പോള്‍ നീ അനുഭവിച്ച മഹാ സന്തോഷത്തെ ഞാനിപ്പോള്‍ നിന്നെ അനുസ്മരിപ്പിക്കുകയും അനുഭവിപ്പിക്കയും ചെയ്യുന്നു.

ഹൃദയപൂര്‍വ്വം എന്റെ കഴിവുപോലെ സകല വിശ്വാസികളുടെയും സ്വരത്തോടു കൂടെ, അമ്മേ! ആ അഭിവാദ്യം ഞാനിപ്പോള്‍ വീണ്ടും നിനക്ക് സമര്‍പ്പിക്കുന്നു. സകല സൃഷ്ടികളും മുഴുഹൃദയത്തോടും, സര്‍വ്വ ശക്തിയോടും എന്നോടോന്നിച്ചു പാടട്ടെ.

"പ്രസാദ പൂര്ന്നയായ മറിയമേ! സ്വസ്തി! കര്‍ത്താവ്‌ നിന്നോടുകൂടെ. അമ്മേ! സകല സ്ത്രീകളിലും നീ വാഴ്ത്തപ്പെട്ടവള്‍ ആകുന്നു.നിന്റെ ഉദരഫലമായ ഈശോയും ഭൂമിയിലും സ്വര്‍ഗത്തിലും ഇന്നും എന്നും വാഴ്തപ്പെട്ടവനാകുന്നു."

Comment by p.j.sebastian on April 26, 2015 at 16:17

ജപം

ഓ മറിയമേ! ഈശോയുടെ മാധുര്യമേറുന്ന അമ്മേ! നിന്റെ സഹതാപവും മാധുര്യവും നിറഞ്ഞ മാതൃവാത്സല്യം എളിയ ദാസനായ എന്റെ മേല്‍ ചൊരിയുവാന്‍ കനിവുണ്ടാകണമേയെന്നു ഞാന്‍ താഴ്മയായ് അപേക്ഷിക്കുന്നു.

        അമ്മേ! നിന്റെ വാത്സല്യത്തിന്റെ ഒരു തുള്ളി എന്റെ ഹൃദയത്തില്‍ ചിന്തണമേ. എന്നാല്‍ നിന്നെ സ്നേഹിക്കാന്‍ വേണ്ടുന്ന ഹൃദയ നൈര്‍മ്മല്യം എനിക്ക് സിദ്ധിക്കും. ഓ മാതാക്കളില്‍ വച്ചേറ്റവും മാധുര്യം നിറഞ്ഞ അമ്മെ! നിന്നെയും നിന്റെ ദിവ്യസുതന്‍ ഈശോയേയും അനുകരിക്കുവാന്‍ എനിക്ക്  കഴിവ് തരേണമേ.

        അമ്മേ! ശ്രദ്ധിക്കുക; അമ്മേ! ശ്രവിക്കുക; ഞാനിതാ മുട്ടിന്മേല്‍ നിന്ന്  "മറിയമേ സ്വസ്തി" എന്ന് ചൊല്ലി നിന്നെ വാഴ്ത്തുന്നു, ആമ്മേന്‍.

 

Members (3)

 
 
 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service