Joboy Sebastian
  • Leicester
  • United Kingdom
Share on Facebook
Share
  • Blog Posts
  • CHRISTIAN MALAYALAM NEWS
  • Groups
  • Photos
  • Photo Albums
  • Videos (1)

Joboy Sebastian's Friends

  • Lilly Kunnanatt

Gifts Received

Gift

Joboy Sebastian has not received any gifts yet

Give a Gift

 

Joboy Sebastian's Page

Latest Activity

Profile Information

BLOOD GROUP
AB+

ദുഃഖത്തിന്റെ ഒന്നാം രഹസ്യം

നമ്മുടെ കർത്താവീശോ മിശിഹാ പൂങ്കാവനത്തിൽ നമസ്ക്കരിച്ചുകൊണ്ടിരിക്കുമ്പോൾ രക്തം വിയർത്തുവെന്നതിനെക്കുറിച്ചു ധ്യാനിക്കുന്നു 1സ്വർഗ്ഗ


! ഈശോ എന്നോ ടുള്ള സ്നേഹത്തെ പ്രതി തീവ്രമായ വേദന അനുഭവിക്കുന്നു ഈശോ യുടെ വേദന അവനു വരാൻ പോകുന്ന പീഡകളെ കുറിച്ചല്ല മറിച്ചു അവനിൽ വിശ്വസിക്കാത്തതു മൂലം ഞാൻ അനുഭവിക്കേണ്ട സന്തോഷം ഞാൻ അനുഭവിക്കുന്നില്ലല്ലോ എന്നോർത്തുള്ള വേദനയായിരുന്നു അവനു ണ്ടായിരുന്നത് .1 നന്മ ....

2 അവൻ വന്നത് ദൈവഹിതപ്രകാരമാണ് ദൈവമാണ് അവനെ അയച്ചത് അവൻ വന്നത് മരിക്കാൻ വേണ്ടി കൂടിയാണ് അവനു പീഡകളുണ്ടായത് സത്യമാണ് അപ്പോൾ വേദന നമുക്കുണ്ടാകുമ്പോൾ നിരാശപ്പെടാതെ അവൻ കാണിച്ചു തന്ന മാതൃകയിൽ പിതാവായ ദൈവത്തിന്റെ മുൻപിൽ നമ്മൾ മുട്ട് മടക്കാത്തതു മൂലം, നമ്മൾ അനുഭവിക്കേണ്ടി വരുന്ന വേദനയെക്കുറിച്ചാണ് അവൻ അന്ന് വേദനിച്ചതു അപ്പോൾ അവന്റെ വേദനയെന്താണെന്നു മനസ്സിലാക്കാൻ നമുക്ക് കഴിയുവാൻ നമുക്ക് പ്രാർത്ഥിക്കാം 1 നന്മ ....

3 ദൈവഹിതം പൂർത്തിയാക്കുവാനാണ് അവൻ വന്നത് എന്നാൽ നമ്മൾ ആകട്ടെ നമ്മുടെ ആഗ്രഹങ്ങളു മായി സ്വാർത്ഥരായി ജീവിക്കുവാൻ ആഗ്രഹിക്കുന്നു. നമ്മൾ മറ്റാർക്കുവേണ്ടിയോ ജീവിക്കുവാൻ ശ്രമിക്കുമ്പോൾ ഒരു സന്തോഷം നമ്മിലുണ്ടായിട്ടില്ലേ അപ്പോൾ നമ്മൾ ദൈവത്തിനു വേണ്ടി ജീവിക്കുവാൻ തുട ങ്ങിയാലോ വലിയ ഒരു സന്തോഷം നമ്മിലുണ്ടാകില്ലേ അത് സാത്താൻ നമ്മിൽ നിന്ന് നഷ്ടപ്പെടുത്തുന്നതിനെ ഓർത്താണ് അന്ന് അവൻ ഗദ്സമേനിൽ പ്രാർഥിച്ചത് അത് നമുക്ക് നഷ്ടപ്പെടുന്നതിനെ ഓർത്താണ് അന്ന് അവൻ കരഞ്ഞത് 1 നന്മ ....

4 നമ്മുടെ വേണ്ടപ്പെട്ട വർക്കു ഒരു വേദന സംഭവിക്കുമ്പോൾ അവർ നമ്മെ വിട്ടുപിരിയുമ്പോൾ തീവ്രമായ ഒരു വേദന നമ്മിൽ സംഭവിക്കാറില്ല എന്താണ് അതിനു കാരണം നമ്മിൽ അൽപ്പം സ്നേഹം ഇപ്പോളും ഉണ്ടെന്നു തന്നെയാണ് അർഥം നമ്മൾ അൽപ്പം അകലെയാണെങ്കിൽ സംഭവിച്ചതെന്താണെന്ന് നമ്മെ പെട്ടെന്ന് അറിയിക്കില്ല കാരണം നമുക്ക് എന്തെങ്കിലും സംഭവിച്ചേയ്ക്കുമോ എന്ന് നമ്മുടെ വേണ്ടപ്പെട്ടവർ ചിന്തിക്കുന്നു എന്നാൽ എല്ലാമറിയുന്ന തമ്പുരാൻ നംഭവിച്ചേക്കാവുന്ന ആ പീഡകൾ മനസ്സിലാക്കിയപ്പോൾ അവന്റെ ശരീരം ബലഹീനമായതു കൊണ്ടല്ലേ അന്ന് അവൻ ഗദ്സമേനിൽ കരഞ്ഞത് 1 നന്മ ....

5 മനസ്സ് സന്നദ്ധമാണെങ്കിലും അവൻ പറഞ്ഞില്ലേ ശരീരം ബലഹീനമാണെന്നു നമ്മുടെ ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് വേദനയുണ്ടായാൽ ആരും പറയാതെ നമ്മുടെ കരം അവിടേയ്ക്കു ഓടിചെല്ലില്ലെ നമ്മൾ ആഭാഗം തിരുമ്മുകയോ വേണ്ട വിധത്തിലുള്ള ഒരു ആശ്വാസം കൊടുക്കുകയോ ചെയ്യില്ലേ അപ്പോൾ അവന്റെ ശരീരത്തിന്റെ തന്നെ ഭാഗമായ എന്റെ ശരീരത്തിന്റെ വേദനയിലല്ലേ അവൻ കരഞ്ഞത് എന്റെ ഈശോയുടെ സ്നേഹം ഇപ്പോൾ ഓർക്കുമ്പോൾ എ ന്റെയും കണ്ണുകൾ ഈറനണിയുന്നു1 നന്മ ....

6 നമുക്ക് തെറ്റുകൾ പറ്റിയെന്നു മനസ്സിലാകുമ്പോൾ ഒന്ന് ക്ഷമ ചോദിക്കണമെന്ന് ചിലപ്പോളെങ്കിലും നമുക്ക് തോന്നാറില്ലേ നമ്മുടെ തെറ്റുകളെ ഓർത്തു ആ തെറ്റുകളെല്ലാം സ്വന്തമായി ഏറ്റെടുത്ത് പിതാവിന്റെ മുന്പിൽ നമുക്ക് വേണ്ടി മുട്ടുകുത്തിയ തമ്പുരാന്റെ മുഖം നീ മറന്നു പോകുകയാണോ എന്റെ ഇഷ്ടത്തിൽ വന്ന തെറ്റുകളെല്ലാം പൊറുക്കേണമേ എന്ന് അവൻ പ്രാത്ഥിക്കുകയല്ലായിരുന്നോ 1 നന്മ ....

7 സ്വർഗ്ഗസ്‌ഥാനായ പിതാവിന്റെ ഇഷ്ടം നമ്മുടെ ജീവിതത്തിൽ നടക്കണമെന്ന് പ്രാര്ഥിച്ചിട്ടു നമ്മുടെ ഇഷ്ടത്തിന് വേണ്ടി ജീവിച്ച നാളിനെ ഓർത്തു അവൻ കരഞ്ഞത്എന്തെ നമ്മൾ മറന്നു പോയത് അതല്ലേ അവൻ പറഞ്ഞത് എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നടക്കട്ടെ എനിക്ക് വേണ്ടി കരഞ്ഞ എന്റെ തമ്പുരാനെ ഞാൻ മുന്നിൽ കാണുമ്പോൾ ഈ രഹസ്യത്തിന്റെ കാതൽ എനിക്ക് മനസ്സിലാകുന്നു 1 നന്മ ....

8 വന്നു പോയ തെറ്റിനെ ക്കുറിച്ചു മനസ്ത പിച്ച് പാപങ്ങൾഏ റ്റു പറഞ്ഞു കുമ്പസാരിക്കുമ്പോൾ വീണ്ടും ആ സന്തോഷം എനിക്ക് നൽകുവാൻ പിതാവിന്റെ മുൻപിൽ എന്നെ മുട്ടുകുത്താൻ പ്രേരിപ്പിക്കുന്ന ഈ മഹാരാഹസ്യ ത്തിനെ കാതൽ ഇതൊന്നു മല്ലങ്കിലും എന്റെ ഈശോയെ നിനക്ക് ഞാൻ നന്ദി പറയുന്നു 1 നന്മ ....

9 എങ്ങനെ പ്രാർത്ഥിക്കണമെന്നു പഠിപ്പിക്കാൻ കൊണ്ടുപോയിട്ടും ഇതൊന്നുമറിയാതെ ശിഷ്യന്മാരെപ്പോലെ അലസരായി ക്ഷീണിച്ചു പ്രാർത്ഥിച്ച നാളിലും ഞങ്ങളെ കൈവിടാതെ വീണ്ടും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു ദൈവസന്നിധിയിൽ നിന്ന് ശക്തി സ്വീകരിച്ചു ബലഹീനമായ ശരീരത്തിലേയ്ക്ക് ആശക്തി വന്നു നിറഞ്ഞപ്പോൾ ഞങ്ങൾക്ക് വേണ്ടി നിന്റെ ശരീരത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകിയതാണ് സ്നേഹത്തിന്റെ ആഴമായിരുന്നു ആ രക്ത ചൊരി ച്ചിൽ എന്ന് മനസ്സിലാകുമ്പോൾ ഞങ്ങളുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നു 1 നന്മ ....

10 ഇപ്പോൾ തെറ്റിന്റെ മേൽ ചവിട്ടി നടക്കാൻ കിട്ടുന്ന ഒരു പ്രത്യേക ശക്തി എന്നിൽ നിറയുന്നതിനെ ഞാൻ ഓർക്കുന്നു എനിക്ക് വേണ്ടി മാത്രമല്ല എന്റെ സഹോദരർക്കുവേണ്ടി കൂടി പ്രാർത്ഥിക്കാൻ എന്നെ പ്രേരി പ്പിക്കുന്ന എന്റെ ശരീരത്തിലെ അവയവങ്ങളാണ് അവരെന്ന് കൂടി തിരിച്ചറിഞ്ഞു എന്റെ ശരീരത്തിലെ മുറിവുകളോടെ ഞാൻ കാണിക്കുന്ന അതെ ശ്രദ്ധ അവരുടെ മുറിവികളിലും എനിക്കുണ്ടാകുവാൻ ആവശ്യമായ കൃപ നിറയ്ക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു 1 നന്മ ..... 1 ത്രിത്വ,,,,

Comment Wall

You need to be a member of EDAYAN to add comments!

Join EDAYAN

  • No comments yet!

Joboy Sebastian's Videos

  • Add Videos
  • View All
 
 
 

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service