tinsy xavier
  • Female
  • kochi kerala
  • India
Share on Facebook
Share

Tinsy xavier's Friends

  • Shins Thomas
  • jose George
  • Jo Kavalam
  • EDINS JOSEPH

Gifts Received

Gift

tinsy xavier has not received any gifts yet

Give a Gift

 

tinsy xavier's Page

Profile Information

BLOOD GROUP
A+

written by my friend thomachan

എനിക്ക് ശരിയെന്നു തോന്നിയത് ഞാൻ എഴുതി എന്നു പറയാം. ആ..പിതാവിൻറെ വേദനകൾ കാണാതെ പോകാൻ എനിക്കാവില്ലായിരുന്നു.... 
ആരും അങ്ങനെയൊന്നും ശ്രദ്ധിക്കാത്ത ആ വേദനകൾക്ക് അർത്ഥമുണ്ടായിരുന്നോ ... എന്നറിയില്ല....????? 
['''...വളർത്തച്ഛൻ..''. ] 
ഈയിടെയായ് വൈകുന്നേരം വരെ പണി ചെയ്തു വന്നാലും മനസ്സിന് ഒരു സ്വസ്ഥതയും ഇല്ല. എങ്ങനെ ഉണ്ടാവാനാ.. മൂത്ത പുത്രൻ ഈയിടെയായ് എന്നും തലവേദന തന്നെയാ ഉണ്ടാക്കുന്നത്‌. 
മേരികുഞ്ഞു പറഞ്ഞാലും അവന് വലിയ കുലുക്കം ഒന്നുമില്ല. കുറച്ചു നാൾ മുൻപ് പള്ളിയിൽ ചെന്ന്‌ അവിടെ കച്ചവടക്കാരുമായ് എന്തോ പ്രശ്നം ഉണ്ടാക്കി പോലും....

എൻറെ കൂടെ മര്യാദക്ക് പണിക്കു വന്നിരുന്ന ചെക്കനാ... കുലത്തൊഴിലിൽ ശ്രദ്ധിക്കേണ്ടേ .,? 
കുടുംബം നോക്കേണ്ടേ.. ? 
താഴെയുള്ളതിങ്ങളെ അവനല്ലേ നോക്കേണ്ടത്.. 
എന്തു പറയാനാ അതൊന്നും അവനോർക്കാറില്ല എന്നുമാത്രം. 
വൈകിട്ട് പണിയൊക്കെ കഴിഞ്ഞ് ഓരോന്നോർത്ത് ഇച്ചിരി ചൂടുവെള്ളം കുടിച്ചിരിക്കുകയായിരുന്നു ഞാൻ.... 
അപ്പോഴാണ്‌ മേരികുഞ്ഞു വന്നു പറയുന്നത്. 
നിങ്ങള് പോയി അവനെ ഒന്നു നോക്കൂ...
അറിയാല്ലോ ഇതുപോലെ ചെറുപ്പത്തിലെ ഒരിക്കൽ അവൻ നമ്മുടെ കൈയ്യിൽ നിന്നും വിട്ടു പോയതാ... 
അന്ന് അവനെ കണ്ടെത്തും വരെ ഞാൻ എന്തുമാത്രം തീയാ തിന്നതെന്ന് നിങ്ങക്കറിയാല്ലോ.. ? 
ൻറെ..ഒടേ തമ്പുരാനേ അവനെ നീ കാത്തു കൊള്ളേണമേ... 
കുറച്ചു ദിവസമായ്അവൻ ഇവിടെന്നു പോയിട്ട് ഒരുവിവരവുമില്ല. ഒരു അന്തോം കുന്തോം ഇല്ലാത്ത ചെക്കനാ.... 
നമ്മുടെ ഇടയിലെ പ്രമാണിമാർക്കും., പള്ളിയിലെ പുരോഹിതനൊന്നും പണ്ടേ തന്നെ അവനെ കാണുന്നതും.,അവൻ പറയുന്നതും.,ഒന്നും ഇഷ്ട്ടമല്ല. ആരോടൊക്കെ വഴക്കുണ്ടാക്കി കാണുമോ...
അല്ലേൽ എന്തേലും പറ്റിയോ എന്തോ..? 
ഒരമ്മയുടെ തീരാത്ത സങ്കടങ്ങൾക്കും ., അവസാനിക്കാത്ത വ്യാകുലതകളിലും പങ്കുചേർന്ന് ആ...വാക്കുകൾക്കൊപ്പം എന്തിനെന്നറിയാതെ അവളുടെ മിഴികളും നിറഞ്ഞ് കണ്ണുനീര് പതിയെ ഒഴുകി തുടങ്ങിയിരുന്നു.....

ൻറെ..''കുഞ്ഞേ'..നീ..ആദ്യമൊന്ന് ഈ..കരച്ചിലു നിർത്തൂ... ...
ഒന്നു മിണ്ടാതിരിക്കൂ...
അവൻ ചെറിയ ചെക്കനൊന്നുമല്ലല്ലൊ. 
ഊരു ചുറ്റലൊക്കെ കഴിഞ്ഞ് അവനിങ്ങ്‌ വരും. 
അതുമല്ല അവന് ഇപ്പ വലുത് നീയും ഞാനുമൊന്നുമല്ല. 
അവൻറെ കൂട്ടുകാരും നാട്ടുകാരുമൊക്കെയാ...അതാദ്യം നീയൊന്നു മനസ്സിലാക്ക്.

ആാ...പിന്നെ.... നീയും അറിഞ്ഞു കാണുമല്ലോ...
ദേ...ഇപ്പൊ നമ്മുടെ ചെക്കന് പുതിയ പുതിയ... കൂട്ടുകെട്ടും., ഇടപാടുമൊക്കെ തുടങ്ങിയിട്ടുണ്ട് എന്നാ കേൾക്കണേ..
അങ്ങാടിയില് അതിനെ കുറിച്ചൊക്കെ സംസാരവുമുണ്ട്.. അങ്ങനെയറിഞ്ഞതാ ഞാൻ ഈ..കാര്യങ്ങൾ....
ആ..വഴിതെറ്റിയ പെണ്ണുങ്ങളും., ചില പലിശക്കാരുമൊക്കെ ഇപ്പൊ അവൻറെ കൂടെ കൂടുന്നുണ്ട്ന്ന് .. 
നിനക്ക് എപ്പോഴെങ്കിലും സമയമുള്ളപ്പോൾ അവനെ വിളിച്ചു ഒന്ന് ഗുണ ദോഷിക്കെൻറെ... ''കുഞ്ഞേ''...

ഇവിടെ ഉള്ള പണിയൊന്നും ചെയ്തു തീരാത്തതിന് എന്നെ ആളുകൾ ചീത്തപറയുകയാ....
രാവേറും വരെ പണിയോടു പണിതന്നെയാ. 
അവനും കൂടി കൂടിയിരുന്നേൽ അതൊക്കെയൊന്നു പെട്ടന്ന് തീർന്നാനെ.. അവനെന്നാണാവോ ഇനി ഈ...ഊരു തെണ്ടലൊക്കെ ഒന്നു നിർത്തുക. 
എനിക്ക് പിന്നെ നിന്നെപോലെ 
''അവനെ കൂടുതൽ ശാസിക്കാനൊന്നും കഴിയില്ലല്ലോ'''...? 
ഇത് കേൾക്കേണ്ട താമസം ''കുഞ്ഞ്'' പിന്നെയും കരയാൻ തുടങ്ങി.
നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല എന്ന് ഞാൻ പറഞ്ഞു നോക്കിയെങ്കിലും അവൾക്ക് ഞാൻ അങ്ങനെ പറഞ്ഞത് നന്നായ് നൊന്തു എന്നെനിക്കു തോന്നി...........

കാരണം....
സത്യം പറഞ്ഞാൽ അവൻ എൻറെ മോനൊന്നും അല്ല. ''കുഞ്ഞിനെ'' കണ്ട് ഇഷ്ട്ടപ്പെട്ടു കല്ല്യാണം ഉറപ്പിച്ചു കഴിഞ്ഞാണ് അറിയുന്നത് അവൾക്കു ''വയറ്റിൽ'''ഉണ്ടെന്ന് . 
അപ്പനും., കൂട്ടരും.. അറിഞ്ഞവരെല്ലാം അന്നേ..പറഞ്ഞതാ ഒഴിയാൻ.. ഞാൻ പിന്നെ ആ..
നിഷ്കളങ്കമായ ''കുഞ്ഞി''ൻറെ മുഖമോർക്കുമ്പോൾ അതുമല്ല,
അവളെ മുന്നേ തന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു. ഞാൻ അതാരോടും പറയാൻ പോയില്ലായിരുന്നു എന്ന് മാത്രം.
അങ്ങനെ അവളെ കുറിച്ച് അപവാദ പ്രചരണം ഒരുപാട് കേട്ടിട്ടും ഇന്നേവരെ അവളോടുള്ള എൻറെ മനസ്സിലെ സ്നേഹത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല..

നിങ്ങളൊന്നു ഓർത്തു നോക്കിയേ കെട്ടാൻ പോകുന്ന പെണ്ണ് ചീത്തയാന്നും മറ്റും പറഞ്ഞു കേൾക്കേണ്ടി വരുന്ന ഒരു മണവാളൻറെ മാനസികാവസ്ഥ.....!!! 
അതിനെയൊക്കെ അതിജീവിച്ച് ഇപ്പൊ അവനെ വളർത്തി ഇത്രയൊക്കെയാക്കി കഴിഞ്ഞപ്പോൾ 
ദേ..അവൻ ഒരുമാതിരി ഈ.. സമൂഹത്തിലെ പല പ്രശ്നങ്ങളിലും ഒരു ആവശ്യവുമില്ലാതെ ഇടപെടുകയാണ്... വിപ്ലവം ഉണ്ടാക്കുകയാണ് പോലും സ്നേഹവിപ്ലവം..??? 
അവനവൻറെ കുടുംബം നോക്കണം ആദ്യം.. 
എന്നിട്ടുവേണം വിപ്ലവം ഉണ്ടാക്കാൻ...!! 
പഴയതുപോലൊന്നും അല്ല കാര്യങ്ങൾ ., 
എനിക്കാണേൽ പ്രായമായും വരുകയാ.,
ഉള്ള ഒരുതച്ചു പണിയെടുത്തു കുടുംബം നോക്കേണ്ടവൻ നാട്ടുകാർക്ക് ഉണ്ടാക്കാൻ നടക്കുകയാ....

''കുഞ്ഞിനെ'' ഒരുകണക്കിന് സമാധാനിപ്പിച്ച് അവനെ കുറിച്ച് അന്വേഷിക്കുവാൻ പുറത്തേക്കിറങ്ങിയപ്പോഴാണ് അവനെ തടങ്കലിൽ ആക്കിയെന്ന വിവരം അറിഞ്ഞത്... 
ഞങ്ങൾക്ക് കിട്ടിയ വളരെ വൈകിയുള്ള അറിവായിരുന്നു അത്. കൂടാതെ കടുത്ത ശിക്ഷയാണ് കിട്ടിയിരിക്കുന്നതെന്നും അറിഞ്ഞ് ''കുഞ്ഞി''നൊപ്പം ഓടി കിതച്ച് അവിടെ എത്തുമ്പോൾ....

അവനെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന ചങ്കുലക്കുന്ന കാഴ്ചയാണ് കണ്ടത്. 
ഈ.. കാഴ്ച കണ്ടതേ കുഞ്ഞ്''..'അലമുറയിട്ടു കരയാൻ തുടങ്ങി. 
നൊന്തു പെറ്റ ഒരമ്മയ്ക്കും കണ്ടുനിൽക്കുവാൻ കഴിയാത്ത കാഴ്ച...!!! എത്ര പറഞ്ഞാലും ഇന്നും പഴകാത്ത കാഴ്ച.........
ഞങ്ങൾ ഇത്രനാൾ പൊന്നുപോലെ പോറ്റി വളർത്തിയവൻ.., 
ഉടു വസ്ത്രങ്ങളൊക്കെ കീറി പറിഞ്ഞ്‌...
ദേഹമാസകലം മുറിവേറ്റ് ചോരയൊലിപ്പിച്ചു വരുന്നത് കണ്ടപ്പോൾ എൻറെ കൈകൾ തട്ടിമാറ്റി കുഞ്ഞ്'' 
അവൻറെ അരികിലേക്ക് ഓടിച്ചെന്നു.....

കൈയ്യിലിരുന്ന തൂവാല കൊണ്ട്........ 
വിയർപ്പും.,മണ്ണും.,പൊടിയും.,രക്തവും ചേർന്ന് ഉണങ്ങി പിടിച്ച് വികൃതമായ മുറിവേറ്റ അവൻറെ മുഖം തുടക്കാൻ ശ്രമിച്ചു. 
അത് കണ്ടപ്പോഴേ പട്ടാളക്കാർ അവളെ തള്ളി മാറ്റി. 
പെട്ടന്നുള്ള ആ.. തള്ളലിൻറെ ശക്തിയിൽ വീഴുവാൻ വേച്ചു പോയ അവളെ ഞാൻ താങ്ങി എഴുന്നേൽപ്പിക്കുമ്പോൾ..
വേദനയാൽ പിടയുകയാണെങ്കിലും അവൻ ആ..ശാന്തമായ മിഴികൾ തുറന്നെന്നെ നോക്കി..ചിരിക്കാൻ ശ്രമിച്ചു...... 
പിന്നെ ചുണ്ടനക്കി എന്തോ പറയാനും ശ്രമിച്ചു.... 
പക്ഷെ അപ്പോഴേക്കും പട്ടാളക്കാർ അവനെ മുന്നോട്ടു തള്ളി നടത്തിയിരുന്നു...
പാവം അവൾക്ക് ഇതൊന്നും കണ്ടുനിൽക്കാനുള്ള ത്രാണിയൊന്നും ഇല്ലായിരുന്നു....

ഒരു പാവം തച്ചൻറെ മകനെ ഭരണ വർഗ്ഗം ക്രൂരമായ്‌ വേട്ടയാടുമ്പോഴും ഒരാളും ചോദിക്കാനില്ലായിരുന്നു. 
ആൾ കൂട്ടത്തിൻറെ ആക്രോശങ്ങളും.,
പട്ടാളക്കാരുടെ ചാട്ട ചുഴറ്റുന്ന ശബ്ദവും 
ഞങ്ങൾക്ക് ചുറ്റും വലയം വച്ചു.
അതിനിടയിൽ പെട്ട് അവൻറെ വിലാപങ്ങൾ മുങ്ങിപ്പോയിരുന്നു.........ഞങ്ങളുടെയും....

അവനെ ചതിച്ചതും.,തള്ളിപറഞ്ഞതും., അവൻ തന്നെ കൊണ്ട് നടന്ന അവൻറെ കൂട്ടുകാരായിരുന്നു പോലും., 
വളരെ വൈകി ഇനി അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം...
നഷ്ട്ടപ്പെട്ടത്‌ ഞങ്ങൾക്കല്ലേ...ഞങ്ങൾക്കു മാത്രം..??

ഗാഗുൽത്തായിലെ ഈ..മലമുകളിൽ അവൻ അവസാനമായ് മൂന്ന് ആണികളിൽ പിടഞ്ഞു തീരുമ്പോഴും നോക്കി നിൽക്കേണ്ടിവന്ന വളർത്തു പിതാവിൻറെ വേദനകൾ ആരുകാണാൻ. ? 
ആർക്ക് മനസിലാവാൻ. ? 
ഈ..പാവം തച്ചനും., തച്ചൻറെ മകനും., എന്നും..ആരുംപോരും ...ഇല്ലാത്തവരായിരുന്നു.........

എൻറെ മകൻ.. തച്ചൻറെ മകനായ അവൻ... 
മരം എന്തെന്ന് അറിഞ്ഞു വളർന്നവനാണവൻ..
അവസാനം അവന് മരണ ശയ്യയൊരുക്കുവാൻ അവർ തിരഞ്ഞെടുത്തതും മരം തന്നെ........... 
അവനെ കൊണ്ട് തന്നെ പണി തീർപ്പിച്ച 
ആ.........'''മര ശയ്യ''......''മരണ ശയ്യ''..................... 
അത് അവൻറെ ചുമലിൽ തന്നെ വച്ചു കൊടുത്ത് 
തച്ചൻറെ മകൻ., തച്ചൻറെ മകൻ എന്നുറക്കെ പറഞ്ഞ് ആർത്തു ചിരിച്ച് ജനക്കൂട്ടവും., പട്ടാളക്കാരും., അവനെ പരിഹസിക്കുകയും.,അപമാനിക്കുകയും., മർദ്ദിക്കുകയും.., വഴി നീളെ അവനെ കൊണ്ട് ആ..''മരണ മരശയ്യ''.. ചുമപ്പിക്കുകയും ചെയ്തു... 
ഒരു തച്ചൻറെ മകനെ അങ്ങനെ തന്നെ വേണമല്ലോ ശിക്ഷിക്കാനും ഇല്ലാതാക്കാനും....

അവൻറെ കൈ കാലുകളിലേക്ക് ആണി അടിച്ചു കയറ്റുവാൻ വേണ്ടി എന്നെ തിരക്കി പട്ടാളക്കാരിൽ ചിലർ പരക്കം പായുന്നുണ്ടായിരുന്നു.
അവരുടെ കണ്ണ് വെട്ടിച്ച് ആൾ കൂട്ടത്തിനിടയിൽ ഞാൻ മറഞ്ഞു നിന്നു.. 
പിതാവിൻറെ കൈകൾ കൊണ്ട് തന്നെ മകൻറെ ശരീരത്തിലേക്ക് 
അവസാനത്തെ ആണികൾ അടിച്ചു കയറ്റണമെന്ന്
ഭരണ വർഗ്ഗത്തിന് വാശിയുണ്ടായിരുന്നു.....

''മകനെ ഊട്ടിയ കൈ കൊണ്ട് തന്നെ ഉദക ക്രിയ ചെയ്യണം'' പോലും......

എത്രയോ ക്രൂരമായാണ് അവരെല്ലാം ചേർന്ന് എൻറെ മകനെ കൊന്നത്
ഒടുവിൽ ചോരയിൽ കുതിർന്ന അവൻറെ ഉടുതുണിവരെ അവർ ഭാഗിച്ചെടുത്തു. 
എല്ലാവരും പിരിഞ്ഞു പോയപ്പോഴും പട്ടാളക്കാർ കാണാതെ ആ..ഇരുട്ടിൽ ''മരശയ്യയിൽ'' തറക്കപ്പെട്ട അവനെ നോക്കിയിരിക്കുകയായിരുന്നു ഞാൻ.. 

ഒരു നാട് മുഴുവനും കാണ്‍കെ മർദ്ദിക്കപ്പെട്ട് പരിഹസിച്ച്., അപമാനിച്ച്., ''മരണ മരശയ്യയിൽ'' മൂന്നാണികളിൽ തറക്കപ്പെടുമ്പോൾ എന്തുമാത്രം വേദന മനസ്സു കൊണ്ടും., ശരീരം കൊണ്ടും എൻറെ മകൻ സഹിച്ചു കാണും... 
അവൻറെ ഈ..മരണം കൊണ്ട് ഈ..ലോകത്ത് ആർക്കാണ് ലാഭം... എന്താണ് നേട്ടം................?????

വളർത്തച്ഛൻ ആണെങ്കിലും എൻറെ മകനോടുള്ള 
അവനോടുള്ള എൻറെ സ്നേഹവും.,കരുതലും.,
ഒന്നുമൊന്നും ഒരിക്കലും ആരും തിരിച്ചറിയാൻ ശ്രമിച്ചില്ല ആരും.... 
''കുഞ്ഞിന്'' മാത്രംഅതറിയാം.... 
അവൻ എനിക്കെന്തു മാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന്.. 
എന്ത് മാത്രമെന്ന്..............
എനിക്കതുമതി അത് മാത്രം മതി..!!!!!!!!!!!!!!!!!!!!!!!!!!!!

കുറിപ്പ്..:-.. ഒരു കൂലി പണിക്കാരനായ ഞാൻ ഒരു തച്ചൻറെ., ഒരു പിതാവിൻറെ., നൊമ്പരങ്ങളെ മാത്രം എൻറെ കണ്ണിലൂടെ കാണാൻ ശ്രമിച്ചു എന്നേയുള്ളൂ...അല്ലാതെ ചരിത്രം തിരുത്തിയതൊന്നുമല്ലട്ടൊ.. ബൈബിൾ പണ്ഡിതന്മാർ ഒന്നും ഇതിനെ കീറി മുറിക്കരുത് എന്നപേക്ഷയുണ്ട് ....അത്ര മാത്രം...

 

Comment Wall (3 comments)

You need to be a member of EDAYAN to add comments!

Join EDAYAN

At 4:30 on April 17, 2016, pradeep said…

  hai how r u

At 4:39 on July 9, 2015, biju mathew said…
Hello good morning
At 19:52 on July 5, 2015, jose George said…

hai,how r you today

 
 
 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service