സ്വാമി പാദാന്തികം.

ഈ രചന എന്റേതല്ല. ഒരു ചെറുവെട്ടവുമായി ഇടയനില്‍ വന്നു പെട്ടന്ന് തന്നെ ഇടയന്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സുഹൃത്തിന്‍റെ ആണ്. ഒരിക്കല്‍ ഇടയനില്‍ ഇതു പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ രചനയും അതോടൊപ്പം മാഞ്ഞു . എന്നാല്‍ അദേഹത്തോട് ആവശ്യ പെട്ട പ്രകാരം സമ്മതത്തോടെ പുന: പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഇതു മുന്‍പ് വായിച്ചിട്ടുള്ളവര്‍ ക്ഷമിക്കുമെല്ലോ.

***********************************************************************

വ്യസനം ഉള്ളിലൊതുക്കി ഒറ്റയ്ക്കിരിക്കുന്ന ഏകാന്തമായ നിമിഷങ്ങളില്‍ ഒരു കൈ  മെല്ലെ എന്റെ ചുമലില്‍  പതിയുന്നത് പോലെ തോന്നും ചിലപ്പോള്‍. ഒരു നടുക്കത്തോടെ മുഖമുയര്‍ത്തി നോക്കുമ്പോള്‍ അരികില്‍ നില്‍ക്കുന്നത് ക്രിസ്തുവാണ്‌. സ്നേഹവും കാരുണ്യവും നിറഞ്ഞ മുഖഭാവത്തോടെ. വിഷമിക്കേണ്ട എന്ന് നിശബ്ദമായി പറഞ്ഞുകൊണ്ട്.

സ്വപ് നത്തില്‍ നിന്നെന്നോണം ഞെട്ടിയുണരുമ്പോള്‍ അതൊരു തോന്നല്‍ മാത്രം ആയിരുന്നുവെന്നു ഞാന്‍ തിരിച്ചറിയും. എങ്കിലും മന്സ്സിനുമേല്‍ ഏതോ വിശുദ്ധ പര്‍വതത്തിന്റെ ചരിവില്‍ നിന്നും വരുന്ന ഇളം കാറ്റിന്റെ കുളിര്‍മ അനുഭവപ്പെടും. ജീവിതത്തില്‍ ഇന്നുവരെ, വിഷമിക്കാതെ എന്ന് പറഞ്ഞു സമാധാനിപ്പിക്കാന്‍ ഒരാളും ഉണ്ടായിട്ടില്ലാത്ത എനിക്ക് ക്രിസ്തുവിന്റെ ഓര്‍മ്മ ഒരു സ്വാന്തനമായി തീരുന്നു. ചിലപ്പോള്‍, ഏകാന്തമായ വഴിയിലൂടെ അങ്ങേ വളവില്‍ എന്നെ കാത്തു നില്‍ക്കുന്ന ക്രിസ്തുവിനോടോന്നിച്ചു ഞാന്‍ നടക്കും. ഏതെങ്കിലും കുന്നിന്‍   ചരിവിലൂടെ, അല്ലെങ്കില്‍ ഏതെങ്കിലും കടല്‍ കരയിലൂടെ, അല്ലെങ്കില്‍ ഏതെങ്കിലും മരുഭൂമിയിലൂടെ. അല്ലെങ്കില്‍ അനന്തതയിലേക്ക് വ്യാപിച്ചു കിടക്കുന്ന സമതലത്തിലെ ഒറ്റയടിപ്പാതയിലൂടെ...
എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ടാണ് ക്രിസ്തു നടക്കുന്നത്. വഴിയില്‍ വേറെ ആരുമില്ല. ക്രിസ്തുവും ഞാനും ആ മഹാവിജനതയും മാത്രം ! ഞാനെന്റെ സങ്കടങ്ങളും ദുരിതങ്ങളും നിരാശകളും പരിഭവങ്ങളും ക്രിസ്തുവിനോട് പറയും.
ഇടയ്ക്കു മുഖമുയര്‍ത്തി നോക്കുമ്പോള്‍ സ്നേഹവും കാരുണ്യവും കൊണ്ടു തുടുത്ത ക്രിസ്തുവിന്റെ മുഖം ഞാന്‍  കാണും. അപ്പോള്‍ എന്റെ ചുമലിലൂടെ ചാഞ്ഞ അവിടുത്തെ ആണിപ്പഴുതുള്ള കൈയെടുത്ത്  ഞാന്‍ ചുംബിക്കും .
അങ്ങനത്തെ യാത്രകളില്‍ ഞങ്ങള്‍ ഏതൊക്കെ ദേശങ്ങളിലൂടെയാണ് കടന്നു പോകാറുണ്ടയിരുന്നത്  എന്നതോര്‍ത്തു ഞാന്‍ അത്ഭുതപ്പെടുന്നു.  ജോര്‍ദാന്‍ നദിയുടെ കരയിലൂടെ, ഗലീലിത്തടകത്തിന്റെ വക്കിലൂടെ, ജെരിക്കൊയുടെ എതിര്‍വശത്ത്‌ മോവാബു ദേശത്തോളമുള്ള  ദേശത്തോളമുള്ള   അബരീം പര്‍വ്വത നിരകളിലെ നെബോ മലകളുടെ ചരിവിലൂടെ, അണുവായുധം ഏല്‍പ്പിച്ച മുറിപ്പാടുകളിലൂടെ, വിലപിച്ചു കൊണ്ടും അഗ്നിയില്‍ വെന്തുകൊണ്ടും മരിക്കുന്ന പലസ്തീനിലൂടെ.....
യഹോവ തീമഴകൊണ്ട്  ദഹിപ്പിച്ച സോദോം ഗോമോരയിലൂടെ, ഉംക്രൈസ്സിലെ  പഴയ ബസിളിക്കയുടെ അവശിഷ്ടങ്ങല്‍ക്കിടയിലൂടെ. മനുഷ്യന്‍ വേട്ടയാടപ്പെടുന്ന ഭാരതത്തിന്റെ മണ്ണിലൂടെ,  ബോംബ്‌ പൊട്ടിത്തെറിച്ചു കത്തുന്ന ഇറാഖിന്റെ തെരുവുകളിലെ വ്യഥകള്‍ക്കും  വിലാപങ്ങള്‍ക്കും ഇടയിലൂടെ....
ക്രിസ്തുവിന്റെ   മൌനം എന്നോട് പറയുന്നു "മനുഷ്യന്റെ പാപം നിമിത്തം ഭൂമി മുള്ളും പറക്കാരയും കിളിര്‍ക്കുന്ന തരിശായിത്തീരുന്നു. പക്ഷെ നിസ്സഹായരുടെ നിലവിളി പാഴായിപ്പോവുകയില്ല." ദിവാസ്വപ്നത്തില്‍  നിന്നും ഞെട്ടിയുനരുമ്പോള്‍ ഞാന്‍ എന്റെ ഉള്ളിലെ  ഇരുണ്ട മഹാവിജനതയില്‍ കുമ്പിട്ടിരിക്കയാണ്‌.   
എന്നാണ്‌ ജീവിതത്തില്‍ ആദ്യം ക്രിസ്തുവിനെ കണ്ടുമുട്ടിയതെന്നോര്‍ക്കുമ്പോള്‍ പെട്ടന്ന്  ഇലഞ്ഞിപ്പള്ളിയുടെ അകത്തു അല്ത്തരയോടു ചേര്‍ന്നുള്ള ചുമരില്‍ ഉറപ്പിച്ച ക്രൂശിതരൂപം എന്റെ മനസ്സില്‍ തെളിഞ്ഞുവരും. മരക്കുരിശില്‍ തറക്കപ്പെട്ട    നിലയില്‍, തകര്‍ന്ന കണ്ണുകളോടെ, ആകാശത്തിന്റെ നേര്‍ക്ക്‌ നോക്കികിടക്കുന്ന ക്രിസ്തു. ! കാല്‍വരിയിലേക്കുള്ള യാത്രക്കിടയില്‍ അവിടവിടെ വീണുണ്ടായ  മുറിവുകളില്‍ നിന്നു രക്തമൊലിക്കുന്നു .
ഇലഞ്ഞി സൈന്റ്റ്‌  പീറെര്സില്‍ പഠിക്കുന്ന കാലത്ത് പള്ളിയകത്തെ ഏകാന്തതയില്‍ ഞാന്‍ ഈ രൂപം നോക്കി ഇരിക്കാറുണ്ടായിരുന്നു. പള്ളിയകത്ത്  അപ്പോള്‍ വേറെ ആരുമില്ല. ക്രിസ്തുവും ഞാനും മാത്രം. ..
ആ ഏകാന്തമായ  നിമിഷങ്ങള്‍ എന്റെ ഉള്ളില്‍ ഇപ്പോഴുമുണ്ട്. ഭാരമേറിയ കുരിശു ചുമലില്‍ വഹിച്ചുകൊണ്ടു കാല്‍വരിയുടെ ഉയരങ്ങളിലേക്ക് കയറുന്ന ക്രിസ്തുവിനെ ഞാന്‍ എന്റെ അന്തര്‍നേത്രം കൊണ്ടു കാണുന്നു. മനുഷ്യ വംശത്തിന്റെ പാപ മോചനത്തിന് വേണ്ടി സ്വന്തം ജീവിതം ബാലിയാക്കി തീര്‍ത്ത ക്രിസ്തുവിന്റെ സഹനങ്ങളിലൂടെയും വിശുദ്ധിയുടെ പടവുകള്‍ കയറിപ്പോകുന്ന മനുഷ്യത്മാവ് എന്ന സങ്കല്പം എന്റെ മനസ്സില്‍ രൂപം കൊണ്ടത്‌ ക്രിസ്തുവിന്റെ  പീഡനുഭവങ്ങളും  സഹനങ്ങളും ധ്യാനിച്ചിട്ടാണ് .  
ഭൂതകാലത്തിന്റെ വിദൂരതകളില്‍ നിന്നും  മടങ്ങി   "യുഗാന്ത്യത്തോളം  എന്നും ഞാന്‍ നിങ്ങളോട് കൂടെ ഉണ്ട്" എന്ന് വാക്ക് തന്ന  ക്രിസ്തുവിന്റെ കാല്‍പ്പാടുകള്‍ നോക്കി ഞാന്‍ നടക്കുന്നു....  കനല്‍  വഴികളിലൂടെ ... 

Views: 325

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Neethu on February 19, 2015 at 10:14

Good article. Thank you JV Tiruvalla

Comment by shilpa on September 24, 2012 at 9:24

thanks for sharing.....

Comment by kochannamma on September 22, 2012 at 6:12

കൊള്ളാം. നന്നായിട്ടുണ്ട്.

Comment by കനല്‍വഴിയിലൂടെ ഒരാള്‍. on September 16, 2012 at 11:36

നന്ദി സ്നേഹിതാ... നന്ദി. 

Comment by Paul Sudhakaran on September 13, 2012 at 6:53

Comment by Shyam on September 12, 2012 at 9:19

Thank you for sharing. Good article.

Comment by UNNI Mannadiyar on September 11, 2012 at 17:55

ക്രിസ്തുവിനെ അടുത്തറിഞ്ഞ ഒരു വിശ്വാസിയുടെ വാക്കുകള്‍.

നന്ദി,  അജ്ഞാതനായ സ്നേഹിതാ.. ......ദൈവം അനുഗ്രഹിക്കട്ടെ. 
Comment by JV Tiruvalla on September 11, 2012 at 16:06

ബ്ലോഗ്‌ വായിച്ചു അഭിപ്രായം അറിയിച്ച എല്ലാര്‍ക്കും, ഈ വഴി വന്നു പോയവര്‍ക്കും നന്ദി.

Comment by thomas(tomy)plackiyil on September 11, 2012 at 14:44

very gd Blog

Comment by Joshy Jose Kalapurakal on September 11, 2012 at 10:53

ഹൃദയ സ്പര്‍ശിയായ  ലേഖനം  ഷെയര്‍ ചെയ്ത JV ബ്ര  നന്ദി , ജീവിതാനുഭവം  ഷെയര്‍  സഹോദരനും  ഹൃദയം നിറഞ്ഞ നന്ദി 

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service