ആരാണ് പെന്തക്കോസ്തുകാര്‍?

ആരാണ് പെന്തക്കോസ്തുകാര്‍?; അവര്‍ എങ്ങനെ ഉണ്ടായി?
( Article written by Rev. Fr. George Kunnel OFM Cap, Abu Dhabi for Jwalanam newsletter)
 
ഇന്ന് പെന്തക്കോസ്തുകാര്‍ എന്ന് അറിയപ്പെടുന്ന ക്രൈസ്തവസമൂഹങ്ങള്‍ സഭയുടെ ആരംഭം മുതലേ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ട്.പരിശുദ്ധാത്മാവ് ശ്ളീഹന്‍മാരുടെമേല്‍ എഴുന്നള്ളിവന്ന പെന്തക്കുസ്താ നാളില്‍ത്തന്നെ അവരുടെ ചരിത്രം ആരംഭിച്ചു എന്ന് സ്ഥാപിക്കാനാണ് അവരുടെ ശ്രമം. ഇങ്ങനെയൊക്കെ പറഞ്ഞുഫലിപ്പിക്കേണ്ടത് തങ്ങളുടെ നിലനില്പിനുതന്നെ ആവശ്യമാണെന്ന് അവര്‍ക്കറിയാം. ഇപ്രകാരം നിലനില്പിനുവേണ്ടിയുള്ള പെന്തക്കോസ്തുകാരുടെ വാദം പൊള്ളയാണെന്ന് സഭയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ രുപം കൊണ്ടവയാണ് പെന്തക്കോസ്തു വിഭാഗങ്ങള്‍ എന്നതാണ് ചരിത്രസത്യം. അതായത്, ഏതാണ്ട് നുറ് വര്‍ഷത്തെ ചരിത്രമേ അവര്‍ക്കുള്ളു. 2000 വര്‍ഷത്തെ ചരിത്രമുള്ള കത്തോലിക്കാസഭയുടെ വിശ്വാസപാരമ്പര്യത്തില്‍നിന്ന് വ്യതിചലിച്ചുപോയവരാണ് പെന്തക്കോസ്തുകാര്‍.അതെങ്ങനെ സംഭവിച്ചു എന്ന് നമുക്കു പരിശോധിക്കാം.
 
ഏതാണ് സത്യസഭ?
 
ഈശോയാണ് സഭയുടെ സ്ഥാപകന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ശ്ളീഹന്‍മാരാകുന്ന അടിസ്ഥാനത്തി•ലാണ് ഈശോ സഭയെ സ്ഥാപിച്ചത്. ഈശോതന്നെ പത്രോസിനോടു പറഞ്ഞ വാക്കുകളാണ് ഇതിന് ഏറ്റവും വലിയ തെളിവ്.'നീ കേപ്പായാകുന്നു, ഈ കേപ്പായി•ല്‍ എന്റെ പള്ളി ഞാന്‍ പണിയും'(മത്താ 16ഃ18) 'അവര്‍ അവനോട് അരുളിച്ചെയ്തു എന്റെ കുഞ്ഞാടുകളെ എനിക്കായി നീ മേയിക്കുക. എന്റെ ആടുകളെ എനിക്കായി നീ മേയിക്കുക. എന്റെ പെണ്ണാടുകളെ എനിക്കായി നീ മേയിക്കുക'(യോഹ 21ഃ 15-17)
 
പത്രോസിനെ തന്റെ ശ്ളീഹന്‍മാരില്‍ പ്രമുഖനായും തന്റെ ജനത്തിന്റെ മുഖ്യശുശ്രൂഷകനായും ഈശോ നിയമിക്കുകയാണിവിടെ.പത്രോസിന്റെ നായകത്വം അംഗീകരിക്കുന്ന ഒരു അജഗണമായിട്ടാണ് ഈശോ തന്റെ സഭയെ കാണുന്നത് പത്രോസിനെ കര്‍ത്താവ് ഏല്പിച്ച ഈ ശുശ്രൂഷ ലോകാവസാനംവരെ സഭയില്‍ തുടരേണ്ടതുണ്ട്. പത്രോസിന്റേയും പത്രോസിനോട് ചേര്‍ന്നുനില്ക്കുന്ന മറ്റു ശ്ളീഹ•ാരുടെയും പിന്‍ഗാമികളിലൂടെയാണ് സഭാശുശ്രൂഷയുടെ ഈ പിന്തുടര്‍ച്ച സാധിക്കേണ്ടത്.ഈ പിന്തുടര്‍ച്ച ഏതു സഭയിലാണോ (സഭകളിലാണോ) അതാണ് സത്യസഭയെന്നു വ്യക്തം.
 
റോമിലെ സഭയുടെ നായകനായിരുന്ന പത്രോസിന്റെ പിന്‍ഗാമികളാണ് മാര്‍പാപ്പമാര്‍.ആകയാല്‍, മാര്‍പാപ്പയോട് ഐക്യത്തില്‍ കഴിയുകയും അദ്ദേഹത്തിന്റെ ആത്മീയനേത്യത്വം അംഗീകരിക്കുകയും ചെയ്യുന്ന സഭ സത്യസഭയായിരിക്കും.ശ്ളീഹന്‍മാരുടെ പിന്‍തുടര്‍ച്ച അഭംഗുരം സംരക്ഷിക്കുകയും മാര്‍പാപ്പയുടെ അധികാരം അംഗീകരിക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭ സത്യസഭയാണെന്ന് പറയാന്‍ കാരണം ഇതാണ്.
 
തങ്ങളുടെ ഉപായംകൊണ്ടു നമ്മെ വഴിതെറ്റിക്കാന്‍ കപടതയോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ ചതിയുള്ള ഉപദേശങ്ങളുടെ ഏതു കാറ്റിനാലും ശക്തിയോടെ ഇളക്കിമാറ്റപ്പെടുന്ന ശിശുക്കളാകരുത് (എഫേ 4ഃ14)സത്യസഭയില്‍നിന്ന് വിശ്വാസികളെ വ്യതിചലിപ്പിക്കുന്ന വ്യക്തികളും സമൂഹങ്ങളും ശ്ളീഹന്‍മാരുടെ കാലം മുതലേ ഉണ്ടായിരുന്നു എന്നാണ് പൌലോസ് ശ്ളീഹായുടെ ഈ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ഇന്ന് പെന്തക്കോസ്തല്‍ വിഭാഗങ്ങള്‍ ചെയ്യുന്നത് ഇതുതന്നെയാണ്. 
 
പെന്തക്കോസ്തുകാര്‍ എങ്ങനെ ഉണ്ടായി? 
 
പ്രോട്ടസ്ടന്റ്റ് സഭകളില്‍ നിന്ന് 20ാം നുറ്റാണ്ടിന്റെ ആരംഭത്തില്‍ പൊട്ടിപ്പുറപ്പെട്ട ക്രൈസ്തവ സമൂഹങ്ങളാണ് പെന്തക്കോസ്തുകാര്‍. പ്രോട്ടസ്ടന്റ്റ്  സഭകള്‍ക്കുതന്നെ 16-ആം  നൂറ്റാണ്ടിനു ശേഷമുള്ള ചരിത്രമേ ഉള്ളു. പാശ്ചാത്യ ലത്തീന്‍ കത്തോലിക്കാ സഭയില്‍നിന്ന് 16-ാം നൂറ്റാണ്ടില്‍ ഭിന്നിച്ചുപോയവയാണ് പ്രോട്ടസ്ടന്റ്റ് സഭകള്‍. പ്രോട്ടസ്ടന്റ്റ്  വിപ്ളവത്തിന്റെ മുഖ്യ സൂത്രധാരകന്‍ ജര്‍മ്മന്‍കാരനായ മാര്‍ട്ടിന്‍ ലൂഥര്‍(1483-1546) ആയിരുന്നു.അഗസ്റീനിയന്‍ സന്യാസസമൂഹത്തില്‍പ്പെട്ട ഒരു കത്തോലിക്കാ വൈദീകനായിരുന്നു അദ്ദേഹം.ക്യത്യമായി പറഞ്ഞാല്‍ അദ്ദേഹം വിപ്ളവത്തിന് തുടക്കം കുറിച്ചത് 1517-ലാണ്. കത്തോലിക്കസഭയില്‍ നവീകരണം വരുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ പല കാര്യങ്ങളിലും കത്തോലിക്കാ സഭയുടെ വിശ്വാസത്തില്‍നിന്ന് ലൂദര്‍ വ്യതിചലിച്ചു.അങ്ങനെ പ്രോട്ടസ്ടന്റ്റ്  സഭയ്ക്ക് അദ്ദേഹം ആരംഭം കുറിച്ചു.1951-ല്‍ കത്തോലിക്കാ  സഭയില്‍നിന്ന് ലൂഥര്‍ പുറത്താക്കപ്പെട്ടു.  
 
ഈ കാലഘട്ടത്തില്‍ത്തന്നെ ജീവിച്ചിരുന്ന മറ്റൊരു കത്തോലിക്കാ വൈദീകനായിരുന്നു ജോണ്‍ കാല്‍വിന്‍(1509-1584) അദ്ദേഹവും കത്തോലിക്കാവിശ്വാസം ത്യജിക്കുകയും'കാല്‍വനിസം'അഥവാ പ്രസ്ബിറ്റേറിയനിസം' എന്നൊരു പ്രോട്ടസ്ടന്റ്റ്  സമൂഹത്തിനു രൂപംകൊടുക്കുകയും ചെയ്തു.
 
ഇംഗ്ളണ്ടില്‍ 'ആംഗ്ളിക്കന്‍ സഭ' എന്ന പേരില്‍ മറ്റൊരു പ്രോട്ടസ്റന്റ് വിഭാഗം രൂപം കൊണ്ടു.കത്തോലിക്കാ വിശ്വാസത്തിന്റെ പേരില്‍ മാര്‍പാപ്പയില്‍നിന്നുതന്നെ പ്രശംസനേടിയ ഹെന്‍ട്രി 8-ാംമന്‍(1491-1547)ആംഗ്ളിക്കന്‍ സഭയുടെ ആരംഭകന്‍.സ്വിറ്റ്സര്‍ലണ്ടില്‍ പ്രോട്ടസ്ടന്റ്റ്  വിപ്ളവത്തിനു നേത്യത്വം കൊടുത്തത് ഉള്‍റിക് സ്വിംഗ്ളി(1484-1571)എന്ന മറ്റൊരു കത്തോലിക്കനായിരുന്നു.
  ചുരുക്കത്തില്‍ 16-ാം നൂറ്റാണ്ടുവരെ പാശ്ചാത്യലോകത്ത്,ലത്തീന്‍ സഭയില്‍ എല്ലാവരുംതന്നെ  കത്തോലിക്കരായിരുന്നു.പാശ്ചാത്യക്രൈസ്തവലോകത്ത്,ശ്ളീഹ•ാര്‍ കൈമാറിയ വിശ്വാസം രക്ഷിച്ചത് കത്തോലിക്കാ സഭയായിരുന്നു.ഇക്കാലമത്രെയും ബൈബിള്‍ കാത്തുസൂക്ഷിച്ചതും ദൈവാരാധന അഭംഗുരം തുടര്‍ന്നതും വിശ്വാസസത്യങ്ങള്‍ വിശ്വാസികള്‍ക്ക് ആധികാരികമായി വ്യാഖ്യാനിച്ചുകെ#ാടുത്തതും കത്തോലിക്കാ സഭതന്നെയായിരുന്നു.ശരിയായ വിശ്വാസ ജീവിതമില്ലാത്തവരും സ്വാര്‍ത്ഥപരമായ ഭൌതികനേട്ടങ്ങള്‍ക്കുവേണ്ടി സഭയെ ചൂഷണം ചെയ്യാന്‍ ആഗ്രഹിച്ചവരും സഭയിലെ ആധികാരിക സ്ഥാനങ്ങളില്‍പോലും കയറിപ്പറ്റിയതിന്റെ ഫലമായി സഭാജീവിതത്തിന്റെ പല മേഖലകളിലും ചില വീഴ്ചകള്‍ സംഭവിച്ചു എന്നത് സത്യമാണ്.ഈ വീഴ്ചകളില്‍ നിന്ന് സഭയെ മോചിപ്പിക്കാനെന്ന പേരില്‍ പൊട്ടിപ്പുറപ്പെട്ട പ്രൊട്ടസ്റന്റു വിപ്ളവം,സഭയുടെ ചില അടിസ്ഥാന വിശ്വാസസത്യങ്ങളെത്തന്നെ തിരസ്ക്കരിക്കുകയാണുണ്ടായത്.
 
പല വീഴ്ചകളും പരാജയങ്ങളും കത്തോലിക്കാസഭയ്ക്ക് ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും,നിരവധി പ്രതിസന്ധികള്‍ സഭയെ തളര്‍ത്തിയിട്ടുണ്ടെങ്കിലും വിശ്വാസത്തില്‍നിന്ന് അവള്‍ വ്യതിചലിച്ചിട്ടില്ല എന്നത് ദൈവപരിപാലനയാണ്.'നരകവാതിലുകള്‍ സഭയ്ക്കെതിരെ പ്രബലപ്പെടുകയില്ല' എന്ന് കര്‍ത്താവ് പത്രോസിനോട് അരുളിച്ചെയ്തത് അങ്ങനെ അന്വര്‍ത്ഥമാകുകയാണ് കത്തോലിക്കാസഭയില്‍.കത്തോലിക്കാസഭ സത്യസഭയാണെന്നതിന്റെ സാക്ഷ്യവുമാണത്.
 
വഴിതെറ്റിയ പോക്ക്
 
സത്യവിശ്വാസത്തില്‍നിന്ന് പ്രൊട്ടസ്റന്റുകാര്‍ക്കുണ്ടായ വ്യതിചലനങ്ങളുടെയെല്ലാം അടിസ്ഥാനമായി നിലകൊള്ളുന്നത് 'വിശുദ്ധഗ്രന്ഥം മാത്രമാണ് വിശ്വാസത്തിനാധാരം' എന്ന നിലപാടാണ്.ബൈബിളില്‍ രേഖപ്പെടുത്താത്ത മറ്റനേകം കാര്യങ്ങളും ഈശോ പ്രവര്‍ത്തിച്ചു എന്നതിന് വേദപുസ്തകത്തില്‍ത്തന്നെ തെളിവുകളുണ്ട്(യോഹ 20ഃ30 21ഃ25) ലിഖിതങ്ങള്‍ മാത്രം മതി എന്ന നിലപാടുവഴി സഭയുടെ ആരാധനയിലൂടെയും പ്രബോധനങ്ങളിലൂടെയും ജീവിതത്തിലൂടെയും ശ്ളീഹ•ാരുടെ കാലം മുതല്‍ കൈമാറപ്പെട്ടു പോന്നിരുന്ന വെളിപാടുസത്യങ്ങളെ പ്രൊട്ടസ്റന്റുകാര്‍ നിഷേധിച്ചു.അതായത്,ബൈബിള്‍പോലെതന്നെ ആദരണീയവും സംരക്ഷിക്കപ്പെടേണ്ടതുമായ ദൈവീകവെളിപാടിന്റെ മറ്റൊരു ഉറവിടത്തെ,അഥവാ സഭയുടെ വിശുദ്ധപാരമ്പര്യത്തെ പ്രൊട്ടസ്റന്റുകാര്‍ ഉപേക്ഷിച്ചു.അതിനാല്‍ ദൈവപദ്ധതിപ്രകാരം സഭ സംരക്ഷിക്കേണ്ട പല സത്യങ്ങളും പ്രൊട്ടസ്റന്റു സഭകളില്‍ കാണുകയില്ല എന്ന് വ്യക്തമാണ്.ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
 
സഭയുടെ ഹയരാര്‍ക്കിയെ തള്ളിപ്പറഞ്ഞു.
ഈശോതന്നെയാണ് പത്രോസിനെയും മറ്റൂ ശ്ളീഹ•ാരെയും തെരെഞ്ഞടുത്ത് തന്റെ ജനത്തെ നയിക്കാനും വിശുദ്ധീകരിക്കാനും പഠിപ്പിക്കാനുമുള്ള വലിയ അധികാരങ്ങള്‍ നല്‍കിയത്.ആ അധികാരമാണ് ശ്ളീഹന്‍മാരുടെ പിന്‍ഗാമികളായ മെത്രാ•ാരുടെ നേത്യത്വത്തില്‍ സഭയിലെ ഹയരാര്‍ക്കിയിലുടെ തുടരുന്നത്.ഈ ഹയരാര്‍ക്കിയുടെ പരമാദ്ധ്യക്ഷനാണ് പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പാപ്പ.മാര്‍പാപ്പയെയും അദ്ദേഹത്തിന്റെ അധികാരത്തെയും പ്രൊട്ടസ്റന്റുകാര്‍ പുറന്തള്ളി .മാര്‍പാപ്പയെ 'അന്തിക്രിസ്തു','സാത്താന്‍' എന്നുപോലും അവര്‍ വിളിച്ചു. പൌരോഹിത്യവും സന്യാസ വ്രതങ്ങളുമൊന്നും ആവശ്യമില്ലെന്നു പഠിപ്പിച്ചു.
 
കൂദാശകള്‍ ബഹിഷ്കരിച്ചു.
ദൈവജനത്തെ വിശുദ്ധീകരിക്കുന്നതിനും ദൈവക്യപയാല്‍ നിറയ്ക്കുന്നതിനുംവേണ്ടി ശ്ളീഹന്‍മാരുടെ കാലം മുതല്‍ സഭ അനുഷ്ഠിച്ചുപോന്നിരുന്ന കൂദാശകളെക്കുറിച്ച് തെറ്റായി പഠിപ്പിക്കുകയും മിക്ക കൂദാശകളും ബഹിഷ്കരിക്കുകയും ചെയ്തു. വിശുദ്ധകുര്‍ബാനയെത്തന്നെ കേവലമൊരു അത്താഴവിരുന്നായി അവര്‍ കണ്ടു.അനുരഞ്ജനകൂദാശയെ(കുമ്പസാരം)തിരസ്കരിച്ചുകൊണ്ട്,കെട്ടാനും അഴിക്കാനും ശ്ളീഹ•ാരിലൂടെ കര്‍ത്താവു സഭയ്ക്കു നല്‍കിയ അധികാരത്തെ, അതായത് പാപമോചനാധികാരത്തെ അവര്‍ അംഗീകരിച്ചില്ല.ബ്രഹ്മചര്യം,നോമ്പ്,ഉപവാസം,മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന മുതലായവയും പാടില്ലെന്നു പ്രൊട്ടസ്റന്റുകാര്‍ പഠിപ്പിച്ചു.
 
ഓരോരൂത്തരും അവരവരുടെ വഴിയേ.
നയിക്കാനും പഠിപ്പിക്കാനുമുള്ള സഭയുടെ പൊതുവായ അധികാരത്തെ തിരസ്കരിച്ചതോടെ പ്രൊട്ടസ്റന്റുസഭ ഛിന്നഭിന്നമായി ഐക്യം നഷ്ടപ്പെട്ടു.ഓരോരുത്തരും സ്വന്തം അധികാരത്തില്‍ പഠിപ്പിക്കാനും നയിക്കാനും തുടങ്ങി.അങ്ങനെ ധാരാളം ക്രൈസ്തവ വിഭാഗങ്ങള്‍ സത്യസഭയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നു.ദൈവസ്ഥാപിതാധികാരത്തെ തിരസ്കരിച്ചവര്‍ ആരെയും അനുസരിക്കാതെ മുന്നോട്ടുപോയതിന്റെ പരിണിതഫലമാണ് ഇന്നുകാണൂന്ന നൂറുകണക്കിന് പ്രൊട്ടസ്റന്റു സഭകള്‍.ഇവയുടെ പ്രവര്‍ത്തനശൈലിയും സ്വാധീനവുമാണ് പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ പിന്നിലുള്ളത്.
 
പെന്തക്കോസ്തു പ്രസ്ഥാനം.
1900-ത്തോടുകൂടി അമേരിക്കയിലാണ് ഈ പ്രസ്ഥാനം ഉടലെടുത്തത്.പര്‍ഹാം എന്ന ഒരു മെതഡിസ്റുകാരന്‍,അദ്ദേഹത്തിന്റെ ശിഷ്യന്‍ സെയ്മൂര്‍,സെയ്മൂറിന്റെ ശിഷ്യന്‍ ഡര്‍ഹാം മുതലായവരായിരുന്നു ഇതിന്റെ മുന്നണിനേതാക്കള്‍.'വിശ്വാസം വഴി രോഗശാന്തി' ഭാഷാവരം,ആത്മാവിലുള്ള സ്നാനം തുടങ്ങിയവയ്ക്ക് ഇവര്‍ മുന്‍ഗണന നല്‍കി.ഭാഷാവരമില്ലാത്തയാള്‍ പരിശുദ്ധാത്മാവിനാല്‍ സ്നാനപ്പെട്ടിട്ടില്ല എന്നുപോലും ഇവര്‍ പഠിപ്പിച്ചു.ഇക്കാര്യങ്ങളില്‍ ഇവരുടെയിടയില്‍ത്തന്നെ അനൈക്യമുണ്ടായിരുന്നു.തുടക്കത്തില്‍ത്തന്നെ ആശയപ്പൊരുത്തമില്ലായ്മയും ഭിന്നതകളും പെന്തക്കോസ്തു പ്രസ്ഥാനത്തില്‍ കാണാം.
രണ്ടു പ്രധാനവിഭാഗങ്ങള്‍
പെന്തക്കോസ്തു പ്രസ്ഥാനത്തിലെ രണ്ടു പ്രധാനവിഭാഗങ്ങളാണ് 'അസംബ്ളീസ് ഓഫ് ഗോഡ്','ചര്‍ച്ച് ഓഫ് ഗോഡ്' എന്നിവ.1914-ലാണ് ആദ്യവിഭാഗം രൂപം കൊണ്ടത്.ഡര്‍ഹാമിന്റെ തത്ത്വങ്ങളാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.'ചര്‍ച്ച് ഓഫ് ഗോഡ്' വിഭാഗം അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ കൂടുതലായി പ്രചരിച്ചിരിക്കുന്നത്.ഈ വിഭാഗങ്ങള്‍ തന്നെ ഇപ്പോള്‍ പലതായി ഭിന്നിക്കപ്പെട്ടിരിക്കുന്നു.സത്യസഭയുടെ ശ്ളൈഹിക അടിത്തറയോടു ബന്ധമില്ലാതെ രുപം കെ#ാള്ളുന്ന സമൂഹങ്ങള്‍ ഒരിടത്തും നിലയുറയ്ക്കാതെ ചാഞ്ചാടിക്കൊണ്ടിരിക്കും എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്.അവയ്ക്ക് ഉണ്ടെന്നുതോന്നുന്ന ഉറപ്പ് താല്കാലികും ബാഹ്യവുമായിരിക്കും.
 
അബദ്ധപ്രബോധനങ്ങള്‍#ഃവരങ്ങളുടെ ദുര്‍വ്യാഖ്യാനം
1918-ല്‍ വേദപുസ്തകത്തിനു നിരക്കാത്ത ഒരു തീരുമാനം'അസംബ്ളീസ് ഓഫ്ഗോഡ്'എന്ന പെന്തക്കോസ്തു വിഭാഗക്കാര്‍ എടുത്തു അതായത്,എല്ലാവര്‍ക്കും ഭാഷാവരം ഉണ്ടായിരിക്കണം എന്ന്.ഭാഷാവരം,രോഗശാന്തിവരം ഇവ ഇല്ലാത്ത പലരെയും പുറത്താക്കുകയും ചെയ്തു.ഈ നടപടി വേദപുസ്തകത്തിനു തികച്ചും വിരുദ്ധമാണെന്ന് പൌലോസ് ശ്ളീഹാ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം 12-ഉം 14-ഉം അദ്ധ്യായങ്ങള്‍ വായിച്ചാല്‍ വ്യക്തമാകും. വരങ്ങളെല്ലാം പരിശുദ്ധാത്മാവിന്റെ ദാനങ്ങളാണെന്നും,അവന്‍ തന്റെ ഇഷ്ടമനുസരിച്ച് എല്ലാവര്‍ക്കും ഇവ പങ്കുവെച്ചുകൊടുക്കുന്നുവെന്നും പൌലോസ് ശ്ളീഹാ പഠിപ്പിക്കുന്നു.
 
'ആത്മാവ്' ഒരാള്‍ക്ക് വിജ്ഞാനത്തിന്റെ വാക്കുകള്‍ നല്‍കുന്നു.വേറൊരാള്‍ക്ക് രോഗശാന്തിവരം നല്‍കുന്നു. ഒരുവന് അത്ഭുതപ്രവര്‍ത്തനവരവും മറ്റൊരുവന് പ്രവചനവരവും വേറൊരുവന് ആത്മവിവേചനാവരവും വേറൊരുവന് വിവിധഭാഷാവരവും ഇനിയുമൊരുവന് വ്യാഖ്യാനവരവും നല്‍കുന്നു.എന്നാല്‍ ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് ഒരേ ആത്മാവാണ്.അവന്‍ തന്റെ ഇഷ്ടമനുസരിച്ച് എല്ലാവര്‍ക്കും ഇത് പങ്കുവച്ചു കൊടുക്കുന്നു.'(1കൊറി 12ഃ8-11)ഈ വരങ്ങളെല്ലാം പരിശുദ്ധാത്മാവ് തന്റെ ഇഷ്ടമനുസരിച്ച് ഓരോരുത്തര്‍ക്കും പങ്കുവച്ചുകൊടുക്കുകയാണ്.ഭാഷാവരമോ രോഗശാന്തിവരമോ ലഭിക്കാത്ത ഒരാളെ അതിന്റെ പേരില്‍ സഭാസമൂഹത്തില്‍ നിന്ന് പുറത്താക്കുന്നത് പരിശുദ്ധാത്മാവിനെ ധിക്കരിക്കുന്ന നടപടിയാണ്.അങ്ങനെ ചെയ്യുന്ന പെന്തക്കോസ്തുകാര്‍ ദൈവവിരുദ്ധ പ്രവ്യത്തി ചെയ്യുന്നവരാണ്.
 
സഭയില്‍  കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റു ചില കാര്യങ്ങളെക്കുറിച്ചും പൌലോസ് ശ്ളീഹാ തുടര്‍ന്നു പഠിപ്പിക്കുന്നുണ്ട്.'ദൈവം തന്റെ സഭയില്‍ ആദ്യമായി ശ്ളീഹ•ാരെയും അനന്തരം പ്രവാചക•ാരെയും പിന്നെ പ്രബോധകരെയും തുടര്‍ന്ന് അത്ഭുതപ്രവര്‍ത്തകരെയും രോഗശാന്തി നല്‍കുന്നവരെയും സഹായകരെയും ഭരണകര്‍ത്താക്കളെയും വിവിധഭാഷകള്‍ സംസാരിക്കുന്നവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും ശ്ളീഹ•ാരോ എല്ലാവരും പ്രവാചക•ാരോ എല്ലാവരും പ്രബോധകരോ എല്ലാവരും അത്ഭുതപ്രവര്‍ത്തകരോ?എല്ലാവര്‍ക്കും രോഗശാന്തി വരങ്ങളുണ്ടോ?എല്ലാവരും വിവിധ ഭാഷകള്‍ സംസാരിക്കുന്നുണ്ടോ?'(1കൊറി12ഃ28-30)
ഈ വരങ്ങളെല്ലാം എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നില്ല എന്നാണ് ശ്ളീഹാ പറഞ്ഞത്.എന്നാല്‍ എല്ലാവരും സ്വീകരിക്കേണ്ട ഉത്തമമായ മാര്‍ഗ്ഗം ഏതാണെന്ന് അദ്ദേഹം തുടര്‍ന്നു വിശദീകരിക്കുന്നു.(1കൊറി12ഃ31) അതാണ് 13-ാം അദ്ധ്യായത്തില്‍ കാണുന്നത്.ഏറ്റവും ഉല്‍ക്യഷ്ടവരങ്ങളായി പൌലോസ് ശ്ളീഹാ പറയുന്നത് വിശ്വാസം, പ്രത്യാശ,സ്നേഹം ഇവയാണ്.ഇവയില്‍ത്തന്നെ ഏറ്റവും ഉല്‍ക്യഷ്ടമായത് സ്നേഹമാണെന്നും പഠിപ്പിക്കുന്നു.(1കൊറി 13ഃ13)
ദൈവസ്ഥാപിത സഭയെ തിരസ്കരിച്ചു.
 
ബൈബിള്‍ മാത്രമാണ് വിശ്വാസത്തിനാധാരം എന്നു പറഞ്ഞുകെണ്ട് പ്രൊട്ടസ്റന്റുകാര്‍ സഭയിലെ ശ്ളൈഹികാധികാരത്തെയും ഭരണക്രമത്തെയും പാരമ്പര്യങ്ങളെയുമൊക്കെ തിരസ്കരിച്ചു.മുകളില്‍ കൊടുത്തിരിക്കുന്ന വേദപുസ്തകഭാഗത്തുനിന്നുതന്നെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും,ശ്ളീഹ•ാരെയും പ്രബോധകരെയും ഭരണകര്‍ത്താക്കളെയുമൊക്കെ ദൈവം തന്നെയാണ് സഭയില്‍ നിയമിച്ചതെന്ന്.ആകയാല്‍ ദൈവത്തിന്റെ ഈ നിയമനങ്ങളൊക്കെ അംഗീകരിച്ച് സംരക്ഷിക്കുന്ന കത്തോലിക്കാ സഭയാണോ, അവയെ തിരസ്കരിച്ച പ്രൊട്ടസ്റന്റു സഭകളും പെന്തക്കോസ്തല്‍ സമൂഹങ്ങളുമാണോ വേദപുസ്തകത്തെ ശരിയായി അനുസരിക്കുന്നവര്‍?വേദപുസ്തകാനുസ്യതമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കരാണോ,അതിനെ വളച്ചൊടിച്ച് സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുന്ന പെന്തക്കോസ്തല്‍ വിഭാഗങ്ങളാണോ സത്യസഭയില്‍പ്പെട്ടവര്‍?
 
'വിശ്വാസം വഴി നീതീകരണം'
പൌലോസ് ശ്ളീഹായുടെ മേല്പ്പറഞ്ഞ വാക്കുകളെ തെറ്റായി വ്യാഖാനിച്ച് നിത്യരക്ഷയ്ക്കു, വിശ്വസിച്ചാല്‍ മാത്രം മതി,മറ്റൊന്നും പ്രയോജനം ചെയ്യുകയില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ വിപ്ളവത്തിനു തുടക്കം കുറിച്ചത്.മനുഷ്യന്‍ ചെയ്യുന്ന ന•പ്രവര്‍ത്തികളൊന്നും നിത്യരക്ഷയ്ക്ക് ഉപകരിക്കുകയില്ല എന്നാണദ്ദേഹം പഠിപ്പിച്ചത്.ഈ വ്യാഖ്യാനം വേദപുസ്തകത്തിനു വിരൂദ്ധമാണെന്ന് നിരവധി വേദപുസ്തകഭാഗങ്ങള്‍ തെളിവു നല്‍കുന്നു. വിശ്വാസത്തോടൊപ്പം പ്രത്യാശയും സ്നേഹവുമാണ് ഉല്‍ക്ക്യഷ്ടവരങ്ങളെന്ന് പൌലോസ് ശ്ളീഹാ പഠിപ്പിച്ചത്.മുകളില്‍ ഉദ്ധരിച്ചിട്ടള്ളതാണല്ലോ.അവയില്‍ തന്നെ സ്നേഹവും സ്നേഹത്തിന്റെ പ്രവ്യത്തികളുമാണ് പരമപ്രധാനം. കാരണം, അതാണ് നിത്യം നിലനില്ക്കുക.ഈശോയുടെ തന്നെ പ്രബോധനങ്ങളെ ആധാരമാക്കിയാണ് പൌലോസ് ശ്ളീഹാ ഇത് പഠിപ്പിക്കുന്നത്. 
 
എല്ലാറ്റിനുമുപരിയായി ദൈവത്തെ സ്നേഹിക്കുക,തന്നെപ്പോലെതന്നെ അയല്‍ക്കാരനെയും സ്നേഹിക്കുക', ഇതാണല്ലോ കല്പനകളുടെ സാരമായി ഈശോ പഠിപ്പിക്കുന്നത്. നല്ല അയല്‍ക്കാരന്റെ ഉപമ  അരുളിചെയ്തതിനുശേഷം,നിത്യായുസ്സു പ്രാപിക്കാന്‍ അയാളെപ്പോലെ സ്നേഹത്തിന്റെ പ്രവ്യത്തി ചെയ്യാനാണല്ലോ ഈശോ കല്പിച്ചത്. സമ്പന്നനായ യുവാവിനോട് പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എല്ലാം ദരിദര്‍ക്ക്  കൊടുത്തിട്ട് തന്നെ അനുഗമിക്കാനാണ് ഈശോ ഉപദേശിച്ചത്.അന്ത്യവിധിയില്‍, വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുക,ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുക തുടങ്ങിയ ഉപവി പ്രവര്‍ത്തികള്‍ക്കനുസരിച്ചാണ് നിത്യരക്ഷ ലഭിക്കുക എന്നും ഈശോ വ്യക്തമാക്കി.അതിനാല്‍,വിശ്വാസത്തോടെ#ാപ്പം പ്രത്യാശയും സ്നേഹത്തിന്റെ പ്രവര്‍ത്തികളും ആവശ്യമാണെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു.ഇക്കാര്യത്തില്‍ ലൂഥറിന്റെ വ്യാഖ്യാനം തെറ്റാണെന്ന് ത്രെന്തോസ് സൂനഹദോസിലൂടെ കത്തോലിക്കാ സഭ അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു.
 
ഇപ്രകാരം വേദപുസ്തകത്തെ ശരിയായി അറിയുകയും വ്യാഖ്യാനിക്കുകയും ചെയ്ത കത്തോലിക്കാസഭയാണോ,അതിനെ ഭാഗികമായി മനസ്സിലാക്കി വികലമായി വ്യാഖ്യാനിക്കുന്ന പ്രൊട്ടസ്റന്റ് സഭകളാണോ സത്യസഭ?സഭയുടെ വിശുദ്ധ പാരമ്പര്യത്തിന്റെയോ വേദപുസ്തകത്തിന്റെയോ ശരിയായ പിന്‍ബലമില്ലാതെ ചില വ്യക്തികള്‍ സ്വന്തം താല്പര്യപ്രകാരം രൂപം കൊടുത്ത പ്രൊട്ടസ്റന്റു സഭകളുടെ തത്ത്വങ്ങളും ആശയങ്ങളും ഉള്‍കൊണ്ട് അടുത്തകാലത്ത് ഉയര്‍ന്നുവന്നിരിക്കുന്ന പെന്തക്കോസ്തു സമൂഹങ്ങളെ എങ്ങനെ സത്യസഭയായി കാണാനാവും?
 
പെന്തെക്കോസ്തുകാര്‍ കേരളത്തില്‍
1908-ല്‍ കേരളത്തിലെത്തിയ അമേരിക്കക്കാരന്‍ ജോര്‍ജ് ബര്‍ഗ്ഗ്, 1909ല്‍ നോര്‍വയില്‍ നിന്നെത്തിയ തോമസ് ബാരെറ്റ്,1913-ല്‍ അമേരിക്കയില്‍ നിന്നു വന്ന റോബര്‍ട്ട് എഫ്,കുക്കു,കോളാറില്‍ നിന്നുവന്ന ആംഗ്ളോ ഇന്ത്യന്‍ മിഷനറി കമ്മിന്‍സ് തുടങ്ങിയവരുടെ പ്രവര്‍ത്തനഫലമായിട്ടാണ് ഇവിടെ പെന്തക്കോസ്തുപ്രസ്ഥാനം രൂപം കൊണ്ടത്. ഇവിടത്തെ ആദ്യകാല നേതാക്ക•ാരില്‍ പലരും ബ്രദറണ്‍ സമൂഹത്തില്‍നിന്നു വന്നവരായിരുന്നു.എ.ഡി മത്തായി ,കെ .ഇ അബ്രഹാം,കെ.സി ചെറിയാന്‍,സി.എസ്.മാത്യു,റ്റി.ജെ ഉമ്മന്‍,സി.ജെ മത്തായി,ഉമ്മന്‍ മാമ്മന്‍ തുടങ്ങിയവര്‍.കേരളത്തില്‍ ഒരു നൂറ്റാണ്ടുപോലുമാകാത്ത പെന്തക്കോസ്തുകാര്‍ ഇതിനോടകം നിരവധി വിഭാഗങ്ങളായിത്തീര്‍ന്നിട്ടുണ്ട്.അവ എത്രയെന്ന് ക്യത്യമായി പറയാനാവാത്തവിധം ഇപ്പോഴും പുതിയ പുതിയ സമൂഹങ്ങള്‍ രൂപം കൊള്ളുന്നു.ചര്‍ച്ച് ഓഫ് ഗോഡ്,അസംബ്ളീസ് ഓഫ് ഗോഡ്,ഇന്‍ഡ്യാ പൂര്‍ണ്ണ സുവിശേഷസഭ(1949),ഇന്‍ഡ്യാ പെന്തക്കോസ്തുസഭ(ക.ജ.ഇ),സിലോണ്‍ പെന്തക്കോസ്തുമിഷന്‍,സിയോന്‍ സംഘം എന്നിങ്ങനെ പോകുന്നു. അതിന്റെ ലിസ്റ്.
പെന്തെക്കോസ്തു സമൂഹങ്ങളുടെ നേതാക്ക•ാര്‍ പാസ്റര്‍മാര്‍ എന്നാണറിയപ്പെടുന്നത്.അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പുതിയ പുതിയ സമൂഹങ്ങള്‍ രൂപംകൊള്ളാന്‍ മുഖ്യകാരണം ദൈവദത്തമായ സഭാധികാരത്തിനു കീഴ്പ്പെടാത്തതിന്റെ തിക്തഫലം.സുവിശേഷം പ്രഘോഷിക്കാനും പഠിപ്പിക്കാനും കര്‍ത്താവില്‍നിന്ന് അധികാരം ലഭിച്ച ശ്ളീഹന്‍മാരോടും അവരുടെ പിന്‍ഗാമികളോടും ഐക്യത്തില്‍ കഴിയാതെ സ്വന്തം അധികാരത്തില്‍ സുവിശേഷവേല ചെയ്യുന്നവര്‍ വ്യാജപ്രവാചകരാണ്.അവര്‍ എന്നും ഭിന്നിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും.കാരണം,മനുഷ്യരില്‍ നിന്നാണ് അവരുടെ ഉത്ഭവം.ദൈവത്തില്‍നിന്നല്ല.
 
പെന്തക്കോസ്തു ഗ്രൂപ്പുകളുടെ ചില പ്രത്യേകതകള്‍
 
1.പെന്തക്കോസ്തു പ്രസ്ഥാനത്തിന് ഒരു കേന്ദ്രീക്യത ഘടനയില്ല. നിരവധി ഗ്രൂപ്പുകളുടെ ഒരു സമൂഹമാണത്.
 
2.പ്രാര്‍ത്ഥനയിലും മറ്റും വികാരപ്രകടനങ്ങള്‍ക്കാണ് മുഖ്യസ്ഥാനം. അതുവഴി ഭക്തരുടെ വികാരങ്ങളെ ത്യപ്തിപ്പെടുത്തി സ്വാധീനിക്കുന്നു.ഉദാ.കൈകൊട്ടിയുള്ള ഗാനശുശ്രൂഷ.
 
3.ബൈബിള്‍ സ്വതന്ത്രമായി വ്യാഖ്യാനിക്കുന്നു.സഭയെയും കൂദാശകളെയും പാരമ്പര്യങ്ങളെയും കന്യകാമറിയത്തെയും വിശുദ്ധരെയും തിരസ്ക്കരിക്കുന്നു.
 
4.കര്‍ത്താവിന്റെ രണ്ടാംആഗമനം ഉടനെ ഉണ്ടാകുമെന്നു വിശ്വസിക്കുന്നു.അതിനാല്‍ ഭൌതിക ജീവിതത്തോട് ഒരു നിസ്സംഗതാമനോഭാവം പുലര്‍ത്തുന്നു.
 
5.ചില സമൂഹങ്ങള്‍ മരുന്നുപയോഗിക്കുന്നതിനെ വിലക്കുന്നു.
 
6.പാസ്റര്‍മാര്‍ തങ്ങള്‍ക്കു തോന്നുന്ന വിധത്തില്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നു.അത് എല്ലാവരും അംഗീകരിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു.അവരെ ചോദ്യം ചെയ്യാനും പാടില്ല. അവരുടെ ബഹളം നിറഞ്ഞ വചനപ്രഘോഷണം പലരിലും ഒരു തരം വൈകാരിക സംത്യപ്തി ഉളവാക്കുന്നു.
 
7.വേദപുസ്തകത്തില്‍ നിന്ന് തങ്ങള്‍ക്കിഷ്ടമുള്ള ഭാഗം തെരഞ്ഞെടുത്ത് ഇഷ്ടം പോലെ വ്യാഖ്യാനിക്കുന്നു.സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് പലപ്പോഴും അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നതിനാല്‍ വ്യാഖ്യാനം തെറ്റാനും ഇടയാകുന്നു.
 
8.ഭാഷാവരം,ദര്‍ശനവരം,തുടങ്ങിയവയ്ക്ക് അമിതപ്രാധാന്യം കൊടുക്കുകയും ഈ വരങ്ങള്‍ ലഭിക്കാതിരിക്കുന്നത് വലിയ കുറവായി കരുതുകയും ചെയ്യുന്നു.അതിനാല്‍ വരങ്ങള്‍ ലഭിക്കാത്തവരും ഉള്ളതായി നടിച്ച് വഴിതെറ്റുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്യുന്നു.
 
9.ക്ളിപ്തവും ഔദ്യാഗികവുമായ ഒരു ആരാധനപ്രകാരം പെന്തക്കോസ്തുകാര്‍ക്ക് ഉണ്ടെന്നു പറയാനാവില്ല. ഓരോരുത്തരുടെയും മനോധര്‍മ്മമനുസരിച്ചുള്ള സ്വയംപ്രേരിത പ്രാര്‍ത്ഥനകള്‍ നടത്തുകയാണ് പതിവ്. സഭയുടെ വിശ്വാസം അഭംഗുരം സംരക്ഷിക്കപ്പെടുന്ന മുഖ്യഘടകം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആരാധനക്രമമാണ്.പെന്തക്കോസ്തുകാര്‍ക്ക് അങ്ങനെയൊന്നില്ലാത്തതിനാല്‍ വിശ്വാസത്തിന്റെ കാര്യത്തിലും അവരുടെയിടയില്‍ ക്ളിപ്തത കാണുകയില്ല.ഈശോ പഠിപ്പിച്ച കര്‍ത്ത്യപ്രാര്‍ത്ഥനപോലും അവര്‍ ചൊല്ലുന്നില്ല. ആര്‍ക്കും എങ്ങനെയും വിശ്വാസത്തെ വ്യാഖ്യാനിക്കാമെന്നതുക്കൊണ്ട് പെന്തക്കോസ്തുസമൂഹങ്ങളുടെ എണ്ണം ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
 
10.സഭയുടെ ആരംഭം മുതലുള്ള പാരമ്പര്യമാണ് ശിശുക്കള്‍ക്ക് മാമോദീസാ നല്‍കുക എന്നത്.ഇതു പാടില്ലെന്ന് പറയുന്ന പെന്തക്കോസ്തുകാര്‍ വേദപുസ്തകത്തിനു തന്നെ വിരുദ്ധമായിട്ടാണ് പഠിപ്പിക്കുന്നത്.
 
11.യാക്കോബായ-സി.എസ്.ഐ,മാര്‍ത്തോമ്മാ, ബ്രദറണ്‍,കത്തോലിക്കാ തുടങ്ങിയ സഭകളില്‍നിന്ന് ക്രിസ്താനികളെത്തന്നെ പിടികൂടാനാണ് പെന്തക്കോസ്തുകാര്‍ ശ്രമിക്കുന്നത്.അക്രൈസ്തവരോട് സുവിശേഷം പ്രസംഗിക്കുന്നതിനല്ല അവര്‍ക്കു താല്പര്യം.ഇത്തരത്തിലുള്ള പ്രേഷിതപ്രവര്‍ത്തനം സദുദ്ദേശ്യത്തോടെയാണെന്നു പറയാനാവില്ല. ഇവര്‍ മേല്പറഞ്ഞ ക്രൈസ്തവകുടുംബങ്ങളില്‍ കൂടെക്കൂടെ സന്ദര്‍ശനം നടത്തി വിശ്വാസികളെ ആകര്‍ഷിച്ച് വശത്താക്കാന്‍ തന്ത്രപൂര്‍വ്വം പ്രവര്‍ത്തിക്കുന്നു.ഇവരുടെ സംസാരത്തിലും പ്രാര്‍ത്ഥനയിലും ആക്യഷ്ടരായി പലരും കെണിയില്‍ വീണ് സത്യവിശ്വാസം ത്യജിക്കാന്‍ ഇടവരുകയും ചെയ്യുന്നു.
 
 ഇക്കുട്ടരില്‍നിന്ന് അകന്നു നില്ക്കാന്‍ തിമോത്തിയോസിനുള്ള രണ്ടു ലേഖനത്തില്‍ പൌലോസ് ശ്ളീഹാ മുന്നറിയിപ്പു നല്കുന്നുണ്ട്.കാരണം,അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും എന്ന് ശ്ളീഹാ പറയുന്നു.(തിമോ 3ഃ5-6) ക്കൊ 
 
 ( Thanks to Babu K Thomas, Jwalanam Editor)
 
IN CASE YOU HAVE ANY SPECIFIC COMMENT OR QUIERY PLEASE MAIL ME OR WIRTE YOUR COMMENTS IN 

Views: 2603

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on Thursday
വളരെ വിശദമായിത്തന്നെ കാര്യങ്ങളവതരിപ്പിച്ചിരിക്കുന്നു. ക്രിസ്തു സ്ഥാപിച്ച സഭയേതെന്നറിയാൻ ഫ്രാൻസീസ് മാർപ്പാപ്പമുതൽ പിന്നിലേക്കു ചരിത്രത്തിലൂടെ സഞ്ചരിച്ചാൽമതി. നമ്മൾ കൃത്യമായി പത്രോസ് ശ്ലീഹയിലെത്തും.


വിഘടിതസഭകളോടു നമുക്കുള്ള മനോഭാവത്തിൽ മാറ്റംവരണമെന്നാണ് എന്റെ അഭിപ്രായം. അവരിലൂടെയും കർത്താവു പ്രവർത്തിക്കുന്നുണ്ടു്. അവരേയും കർത്താവു സ്നേഹിക്കുന്നു. കർത്താവു സ്നേഹിക്കുന്നവരെ നമുക്കു സ്നേഹിക്കാതിരിക്കാനാകുമോ?

കാന്ധമാലിലെ മതപീഡനങ്ങളിൽ ഉറച്ചുനിന്നു സഹിച്ചു ക്രിസ്തുവിനു സാക്ഷ്യംവഹിച്ചവരിൽ പൊന്തക്കോസ്തുസഭക്കാരായിരുന്നു, ഭൂരിപക്ഷവും
Comment by Tessy S Maliyekal on August 21, 2018 at 5:41

Very informative article based on historical background. Those who have an open heart and eagerness to know the truth (those who are not blind) will read it, know it ... and accept it gladly. Truth alone triumphs...!

Comment by sherin on July 12, 2015 at 14:34
This is a Christian social network .. So that means all Christians are a part of this ..no Christian denomination should be judged like this .. Pentecost people follow the true doctrines of the bible.. And in general when we take all Christian denomination there are drawbacks .. But always remembers at the end one should save his soul and faith to be with Christ ..
Comment by PAUL JOBE on October 24, 2012 at 15:55
'ഒരിടയനും ഒരാട്ടിന്‍ പറ്റവും' സ്വപ്നം കാണുന്ന ക്രിസ്ത്യാനികളോട് ഒരപേക്ഷയുണ്ട്,  ഇത്തരം പഠനങ്ങളെ കുറ്റപ്പെടുത്തലുകളായി  കാണാതെ അവനവന്റെ വിശ്വാസത്തിന്റെ  ആഴവും അടിസ്ഥാനവും  മൂല്യങ്ങളും ചരിത്രത്തോട് 
നീതി പുലര്‍ത്തിക്കൊണ്ട് വിലയിരുത്താനും അവശ്യം എങ്കില്‍ തെറ്റുകള്‍ തിരുത്താനും ഇത്തരം ലേഖനങ്ങള്‍ സഹായിക്കുമെന്നു മനസ്സിലാക്കുക.   തിരുത്തലുകള്‍ എല്ലായ്പോഴും മധുരം പിരട്ടിയ തലോടലുകള്‍ കൊണ്ട് മാത്രം സംഭവിക്കും എന്ന് ധരിക്കരുത്. അതുകൊണ്ട്, 'ക്രിസ്ത്യാനി'കളെ സഹായിക്കുമെങ്കില്‍ 'ഇടയ'നില്‍ ഇനിയും ഇത്തരം ലേഖനങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
Comment by Alex George on October 24, 2012 at 5:11

Also If Catholic church believes that , they are the only one true church in the world , How can you accomodate all other Episcopal denomination ?. Episcopal denomination like Marthoma, Evangelical Churches are not accepting Pope as their leader ..... So careful when we arguing about churches , all these are man made organizations , there is only one universal church, and the members of this church are the people who accept Jesus as their personal saviour and trying to follow His principles, and accept the Trinity Existence of God

Comment by Alex George on October 24, 2012 at 5:07

Here in this article , author trying to accommodate Brethren churches in  episcopal group, I would like to notify all readers that , brethren church is not a part of episcopal group , Its a church who respect and follow the authenticity of Holy Bible and do not depend useless tradition, rather than follow the so called tradition , this church follow the Tradition mentioned in the Acts of Apostles. In My understanding pentecostal churches has only one difference with brethren  church , that is the speaking in tongues. 

Comment by Maranatha on October 22, 2012 at 15:53

പോയവര്‍ ഈ "സത്യ" വിശ്വാസത്തിലേക്കു തിരിച്ചു വരുമെന്നു വലിയ പ്രതീക്ഷ വേണ്ട...!!! കാരണം പലരും സത്യ വിശ്വാസം തേടി പോയവരാണ്‌.

Comment by Johnny on October 22, 2012 at 14:20

 തെറ്റി ധാരണകള്‍ പറഞ്ഞു പരത്തി സത്യ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചു പോയവര്‍ക്ക് യാതാര്‍ത്ഥ്യം മനസിലാക്കി തിരിച്ചു വരാനും വിശ്വാസത്തില്‍ ഉറച്ചു നില്കാനും ഇത്തരം ലേഖനങ്ങള്‍ സഹായിക്കുന്നു. കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. God Bless!

Comment by som@n george on October 21, 2012 at 11:10

അവരും യേശുക്രിസ്തുവിനെ അല്ലെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നെ ?

അവര്‍   പ്രസംഗിക്കുന്നതും ഈ യേശുവിനെ. ..രീതികള്‍ വേറെ വേറെ എന്നല്ലേയുള്ളൂ .
 
ചില പ്രത്യേകതകള്‍ എഴുതി എന്നല്ലാതെ ഇവര്‍ ആരാണെന്നു അച്ചനും ഇവിടെ സമര്‍ ത്ഥിച്ചിട്ടില്ല; എടുത്തെഴുതിയ ജോ ചേട്ടനും.
"ഇപ്രകാരം വേദപുസ്തകത്തെ ശരിയായി അറിയുകയും വ്യാഖ്യാനിക്കുകയും ചെയ്ത കത്തോലിക്കാസഭയാണോ,അതിനെ ഭാഗികമായി മനസ്സിലാക്കി വികലമായി വ്യാഖ്യാനിക്കുന്ന പ്രൊട്ടസ്റന്റ് സഭകളാണോ സത്യസഭ?"
 
ഇത് രണ്ടും അല്ല. "രക്ഷിക്കപ്പെട്ടവരുടെ കൂട്ടം ആണ് വിശുദ്ധ സഭ " എന്ന് അച്ചന്‍ ബൈബിളില്‍ വായിച്ചിട്ടില്ലേ..?
Comment by kochannamma on October 21, 2012 at 8:19

എന്‍റെ ജോമോനെ, എന്നോത്തിനാ  ഇത്തരം ഒക്കെ എടുത്തെഴുതി വിവാദം ആക്കുന്നെ .. അച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ ചിലതൊക്കെ സത്യമാ . എന്നാലും ഇത് ഇടയനില്‍  വേണാരുന്നോ  മോനെ..? പെന്തകോസ്തുകാരും ഇപ്പോള്‍ തല തിരിഞ്ഞ ജീവിക്കുന്നെ.. എല്ലാരും ഇല്ല കേട്ടോ.. എന്നാല്‍ കൂടുതലും അങ്ങന... ദൈവത്തെ വിറ്റു  കാശ് ഉണ്ടാക്കുവാ ......... ഞാനൊന്നും പറെന്നില്ലേ  എന്റെ പൊന്നെ...

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service