കുട്ടനങ്കിളും കുട്ടികളും 1

 മഴവില്ല്

രാവിലെ മഴയായിരുന്നു. 


വേനല്‍ ചൂടിനിടെ നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയിൽ സകല ജീവജാലങ്ങളുടേയും ഉള്ളില്‍ കുളിരു നിറഞ്ഞു. 

മഴ കഴിഞ്ഞ്‌ മാനത്ത്‌ വീണ്ടും സൂര്യനെത്തിയപ്പോഴാണ്‌ കുട്ടികള്‍ കളിക്കാനായി പുറത്തിറങ്ങിയത്‌. കുട്ടനങ്കിളിന്റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതാണവര്‍. ഷിവാനിയും രഹ്നയും രോഷ്നിയും രോഹിത്തും എയ്ഞ്ചലും കിച്ചുവുമെല്ലാമുണ്ട്‌. ഒപ്പം കുട്ടനങ്കിളിന്റെ് മക്കളായ ചിക്കുവും ചിന്നുവും. എല്ലാവരും ചേര്ന്നപ്പോ ള്‍ കളിയും ചിരിയും ബഹളവുമൊക്കെയായി ഉത്സവത്തിമിര്പ്പി ലാണ്‌ കുട്ടിപ്പട്ടാളം. 

പുറത്തിറങ്ങി അല്പ സമയത്തിനുള്ളിൽ രോഷ്നി ഓടി വീട്ടിലെത്തി കുട്ടനങ്കിളിന്റെ കൈ പിടിച്ച്‌ വലിച്ചു കൊണ്ട്‌ പറഞ്ഞു:

"കുട്ടനങ്കിളേ, വേഗം വാ,മാനത്ത്‌ മഴവില്ല്‌ വന്നിരിക്കുന്നു. എന്ത്‌ ഭംഗിയാണെന്നോ കാണാന്‍! അങ്കിള്‍ വേഗം വന്ന്‌ നോക്ക്‌."

അവളോടൊപ്പം പുറത്ത്‌ ചെന്നു. 

ശരിയാണ്‌, മാനത്ത്‌ അഴക്‌ വിരിച്ച്‌ നില്ക്കു കയാണ്‌ മഴവില്ല്‌. ഏഴു നിറങ്ങളോടെ മനോഹരമായൊരു ചിത്രംപോലെ അര്ദ്ധ വൃത്താകൃതിയില്‍ തെളിഞ്ഞ്‌ നില്ക്കുന്ന മഴവില്ലു നോക്കി ആർത്ത് വിളിച്ച്‌ തുള്ളിച്ചാടുകയാണ് കുട്ടികള്‍. 

"കുട്ടനങ്കിളേ ഈ മഴവില്ലെങ്ങനെയാണുണ്ടാവുന്നത്‌?" രഹ്നയ്ക്ക്‌ സംശയമായി. 

"അത്‌ ഞാന്‍ പറഞ്ഞ്‌ തരാമല്ലോ." ഷിവാനി സംശയം തീര്ക്കാനെത്തി. 

“മഴ കഴിഞ്ഞ്‌ വെയിൽ തെളിഞ്ഞപ്പോള്‍, അന്തരീക്ഷത്തില്‍ ഇപ്പോഴും തങ്ങി നില്ക്കുളന്ന ജലകണങ്ങളിലൂടെ കടന്ന്‌ പോകുന്ന സൂര്യപ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി വേർതിരിയുന്നതു കൊണ്ടാണ്‌ മഴവില്ലുണ്ടാകുന്നത്‌. ധവള (വെളുത്ത) പ്രകാശത്തെ സ്ഫടിക പ്രിസത്തിലൂടെ കടത്തി വിട്ടാലും ഇതേ പ്രതിഭാസം തന്നെ സംഭവിക്കും."
എട്ടാം ക്ളാസ്സുകാരി തന്റെി ശാസ്ത്ര വിജ്ഞാനം പങ്ക്‌ വച്ചിട്ട്‌ എങ്ങനെയുണ്ടെന്ന മട്ടില്‍ കുട്ടനങ്കിളിനെയൊന്ന് നോക്കി.
ഷിവാനി പറഞ്ഞത്‌ ശരിയാണ്‌. വയലറ്റ്‌, ഇന്ഡി ഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്‌, ചെമപ്പ്‌ (Violet, Indigo, Blue, Green, Yellow, Orange, Red - VIBGYOR) എന്നീ വര്ണ്ണ ങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ കൂടിച്ചേര്ന്നാണ്‌ ധവള പ്രകാശം ഉണ്ടാകുന്നത്‌. ഈ പ്രകാശം ജലകണങ്ങളിലൂടെയോ സ്ഫടിക പ്രിസത്തിലൂടെയോ കടന്നു പോയാല്‍ മുന്പ് പറഞ്ഞ ഘടക വര്ണ്ണ ങ്ങളായി വിഘടിച്ച്‌ കാണാനാവും. മഴവില്ലിന്റെ‍ രഹസ്യവും ഇത്‌ തന്നെ. "
കുട്ടനങ്കിള്‍ ഷിവാനി പറഞ്ഞത്‌ ശരി വച്ചു.
"എന്നാല്‍ ഷിവാനി പറയാത്ത ഒരു രഹസ്യം കൂടിയുണ്ട്‌ മഴവില്ലിനു പിന്നില്‍."
അതെന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ എല്ലാവരും കുട്ടനങ്കിളിനെ നോക്കി. കുട്ടനങ്കിള്‍ ഒരു പുഞ്ചിരിയോടെ തുടര്ന്നും.
“ദൈവം ആദ്യം സൃഷ്ടിച്ചപ്പോള്‍ പ്രകാശത്തിന്‍ ഘടക വര്ണ്ണങ്ങളായി വേര്തിവരിയാനുള്ള കഴിവുണ്ടായിരുന്നില്ല. പിന്നീട്‌ ഒരുപാട്‌ കാലങ്ങള്ക്ക് ‌ ശേഷമാണ് ദൈവം പ്രകാശത്തിന് ആ കഴിവ്‌ നല്കി്യത്‌.”
"'എന്നു പറഞ്ഞാല്‍ ആദ്യമൊന്നും ഈ മഴവില്ല്‌ ഉണ്ടാവാറില്ലായിരുന്നെന്നര്ത്ഥം്; അല്ലേ കുട്ടനങ്കിളേ?" രോഹിത്ത്‌ ചോദിച്ചു.
"തീര്ച്ചയായും അതേ. സൂര്യപ്രകാശം ഘടക വര്ണ്ണകങ്ങളായി വേര്തിരിയുന്നില്ലെങ്കിൽ പിന്നെങ്ങനെയാണ് മഴവില്ലുണ്ടാവുന്നത്‌?"
“അപ്പോള്‍ എന്ന്‌ മുതലാണ് ചാച്ചാ മഴവില്ലുണ്ടാവാന്‍ തുടങ്ങിയത്‌? ആ കഥ ഞങ്ങള്ക്ക് ‌ പറഞ്ഞു തരുമോ?" ചിക്കു ചോദിച്ചു.
"ശരിയാണ് കുട്ടനങ്കിളേ, ഞങ്ങള്ക്കെ്ല്ലാവര്ക്കും ആ കഥ കേള്ക്കണം." എല്ലാവരും ഏക സ്വരത്തില്‍ ചിക്കുവിനെ പിന്താങ്ങി.
"അതിനെന്താ, പറഞ്ഞു തരാമല്ലോ. ഇപ്പോള്‍ മഴ കഴിഞ്ഞതല്ലേയുള്ളൂ, പറമ്പിലെങ്ങും ഇരിക്കാനാവില്ല. അതുകൊണ്ട്‌ എല്ലാവരും അകത്തേക്ക്‌ വരൂ. നമുക്ക്‌ അവിടെയിരുന്ന് മഴവില്ലിന്റെ‌ ഉത്ഭവത്തെക്കുറിച്ച്‌ പറയാം."
കുട്ടികളെല്ലാം ഉത്സാഹത്തോടെ അകത്തേക്കോടി. ഷിവാനിയും രഹ്നയും ചേര്ന്ന് തറയില്‍ പായ വിരിച്ചു. കുട്ടനങ്കിളിന് ഒരു കസേരയും. കഥ കേള്ക്കാനുള്ള ആകാംക്ഷയോടെ കുട്ടികള്‍ പായയില്‍ ഇരിപ്പുറപ്പിച്ചു. ഒരു പുഞ്ചിരിയോടെ കുട്ടനങ്കിള്‍ ആ കഥ പറഞ്ഞു തുടങ്ങി.

കുട്ടനങ്കിള്‍ പറഞ്ഞു:


നിങ്ങള്ക്കെല്ലാം അറിയാവുന്നത്‌ പോലെ, ആദിയില്‍ പുരുഷനും സ്ത്രീയുമായി തന്റെ സാദൃശ്യത്തിൽ മനുഷ്യനെ സൃഷ്ടിച്ച്‌, ദൈവം അവരെ അനുഗ്രഹിച്ചു. കാലമേറെ കടന്നു പോയപ്പോള്‍ ഭൂമിയിൽ മനുഷ്യര്‍ പെരുകി. മനുഷ്യരുടെ ചിന്തകളും ഭാവനകളും അശുദ്ധി നിറഞ്ഞതും ദുഷിച്ചതുമായി. അഹങ്കാരികളായ അവര്‍ ദൈവത്തെ മറന്നു. ദൈവത്തോട്‌ പ്രാര്ഥിക്കുന്നതിനു പകരം, വിഗ്രഹങ്ങള്ക്ക്െ‌ ബലിയര്പ്പിക്കുകയും വിഗ്രഹ ദൈവങ്ങളുടെ ഉത്സവങ്ങള്‍ നടത്തുകയും ചെയ്തു.

എന്നാല്‍ ജനം മുഴുവന്‍ അശുദ്ധിയില്‍ ജീവിച്ചപ്പോഴും സത്യദൈവത്തെ മാത്രം ആരാധിച്ച്‌ വിശുദ്ധിയോടെ ജീവിച്ച ഒരു കുടുംബമുണ്ടായിരുന്നു. നോഹയുടെ കുടുംബമായിരുന്നു അത്‌. നോഹയും ഭാര്യയും അവരുടെ മൂന്ന് പുത്രന്മാരും പുത്രഭാര്യമാരും അടങ്ങിയതായിരുന്നു നോഹയുടെ കുടുംബം.

ലോകത്തിലെ മുഴുവന്‍ ജനങ്ങളും ദുഷ്ടതയില്‍ ജീവിക്കുകയും തന്നെ ആരാധിക്കുന്നതില്‍ മടുപ്പ്‌ കാട്ടുകയും ചെയ്യുന്നത്‌ ദൈവത്തെ വേദനിപ്പിച്ചു. 

"എന്റെ സൃഷ്ടിയായ മനുഷ്യനെ ഞാന്‍ ഭൂമുഖത്ത്‌ നിന്ന് തുടച്ചുനീക്കും." കര്ത്താറവ്‌ നിശ്ചയിച്ചു.

എന്നാല്‍ നോഹയും ഭാര്യയും അവരുടെ പുത്രന്മാരായ ഷേം, ഹാം, യാഫത്ത്‌ എന്നിവരും അവരുടെ ഭാര്യമാരും കര്ത്താവിന്റെു പ്രീതിക്ക്‌ പാത്രമായി. അതിനാല്‍ അവിടുന്ന്‌ നോഹയോട് അരുള്‍ ചെയ്തു:

"ഭൂമിയിലുള്ള മനുഷ്യരും ജീവജാലങ്ങളും നിമിത്തം ലോകം മുഴുവന്‍ അധര്മ്മം കൊണ്ട്‌ നിറഞ്ഞിരിക്കുന്നതിനാൽ സർവ്വ മനുഷ്യരേയും ജീവജാലങ്ങളേയും നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്നാല്‍ നീയുമായി ഞാന്‍ എന്റെ ഉടമ്പടി ഉറപ്പിക്കും. ഞാന്‍ പറയുന്നതനുസരിച്ച്‌ നീയൊരു പെട്ടകം (കപ്പല്‍) ഉണ്ടാക്കണം. നിന്റെ ഭാര്യ, പുത്രന്മാര്‍, പുത്ര ഭാര്യമാര്‍ എന്നിവര്ക്കൊപ്പം നീ പെട്ടകത്തിൽ കയറണം. നിങ്ങള്ക്കൊപ്പം എല്ലാ ജീവജാലങ്ങളില്‍ നിന്നും ആണും പെണ്ണുമായി രണ്ടെണ്ണം വീതം പെട്ടകത്തില്‍ കയറ്റണം. നിന്റെു കുടുംബത്തിനും മറ്റ്‌ ജീവജാലങ്ങള്ക്കുമായി എല്ലാത്തരം ഭക്ഷണവും ശേഖരിച്ച്‌ വയ്ക്കുകയും വേണം.”

നീതിമാനായ നോഹയും കുടുംബവും ദൈവകല്പനന പ്രകാരം പ്രവര്ത്തിക്കുവാന്‍ നിശ്ചയിച്ചു. കപ്പലിന്റെ അളവുകള്‍ നല്കി്ക്കൊണ്ട്‌ ദൈവം അവരോട്‌ പറഞ്ഞു: 

"ഏറ്റവും വലിയ മലയുടെ മുകളില്‍ ഗോഫേര്‍ മരത്തിന്റെ തടി കൊണ്ടാണ്‌ നിങ്ങള്‍ പെട്ടകം പണിയേണ്ടത്‌.”
"ഞാനൊരു കാര്യം ചോദിക്കട്ടേ കുട്ടനങ്കിളേ?" ഷിവാനി ചോദിച്ചു. 

"എന്താണെങ്കിലും ചോദിച്ചു കൊള്ളൂ" 

"പെട്ടകം വെള്ളത്തില്‍ യാത്ര ചെയ്യാനുള്ളതല്ലേ? അത്‌ മലയുടെ മുകളില്‍ പണിത്‌ വച്ചിട്ടെന്താണ്‌ കാര്യം?"

"സാധാരണയായി കടലിനോ പുഴയ്ക്കോ സമീപത്തായാണ്‌ പെട്ടകം പണിയാറുള്ളൂ. എങ്കിലേ പണിതീരുമ്പോള്‍ അത്‌ എളുപ്പത്തിൽ വെള്ളത്തിലേക്കിറക്കാനാവുകയുള്ളൂ. അക്കാര്യം നോഹയ്ക്കും അറിയുമായിരുന്നു. എന്നാല്‍ സ്വയം തീരുമാനമെടുക്കാതെ ദൈവകല്പന പൂര്ണ്ണമായും അനുസരിക്കാനാണ്‌ നോഹയും കുടുംബവും തീരുമാനിച്ചത്‌." 

കുട്ടനങ്കിള്‍ കഥ തുടര്ന്നു :

അങ്ങനെ ദൈവം നല്കി്യ അളവുകളനുസരിച്ച്‌ ഗോഫേര്‍ മരത്തിന്റെ തടി ഉപയോഗിച്ച്‌ ആ പ്രദേശത്തെ ഏറ്റവും വലിയ മലയുടെ മുകളിൽ അവര്‍ പെട്ടകം പണിത്‌ തുടങ്ങി.

ഇത്‌ കണ്ട്‌ മറ്റു മനുഷ്യരെല്ലാം അവരെ കളിയാക്കിത്തുടങ്ങി. നോഹയുടേയും കുടുംബത്തിന്റേണയും വിഡ്ഢിത്തം നിറഞ്ഞ പ്രവര്ത്തിട നാട്ടിലെങ്ങും സംസാര വിഷയമായി. 

"കണ്ടില്ലേ, നോഹയ്ക്കും മക്കള്ക്കും ഭ്രാന്തായിപ്പോയെന്ന്‌ തോന്നുന്നു. മലയുടെ മുകളിലാണ്‌ പെട്ടകം പണിയുന്നത്‌. പമ്പരവിഡ്ഢികള്‍..ഹ..ഹ..ഹ.. "

"ഇത്‌ ഭക്തി മൂത്തുണ്ടായ ഭ്രാന്ത്‌ തന്നെ. ദൈവം പറഞ്ഞത്രേ മലയുടെ മുകളില്‍ പെട്ടകം പണിയാന്‍... "

"അവരും അവരുടെയൊരു ദൈവവും! സ്വബോധമുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ ഇത്‌? വിവര ദോഷികള്‍... "

അങ്ങനെ പോയി നാട്ടുകാരുടെ അഭിപ്രായപ്രകടനങ്ങള്‍. 

ചുറ്റുമുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലുകളുമെല്ലാം നോഹയേയും കുടുംബത്തേയും ഒരുപാട്‌ വേദനിപ്പിച്ചു. എന്നാല്‍ ആരോടും പരിഭവപ്പെടാതെ, എല്ലാം ദൈവതിരുമുമ്പില്‍ സമര്പ്പിച്ച്‌ ദൈവഹിതം നിറവേറാന്‍ മാത്രമാണ്‌ ആ കുടുംബം പ്രാര്ത്ഥിച്ചത്‌.

പെട്ടകം പണി പൂര്ത്തിയായപ്പോള്‍, ദൈവകല്പന പോലെ സകല ജീവികളില്‍ നിന്നും ആണും പെണ്ണുമായി രണ്ടു വീതം പെട്ടകത്തില്‍ കയറ്റി. പിന്നീട് നോഹയും കുടുംബവും പെട്ടകത്തില്‍ കയറിയ ശേഷം പെട്ടകത്തിന്റെ വാതില്‍ അകത്ത് നിന്ന് അടച്ചു. ഏഴു ദിവസം കഴിഞ്ഞപ്പോള്‍ മഴ പെയ്ത് തുടങ്ങി.

നോഹയ്ക്ക് അറുന്നൂറു വയസ്സും രണ്ട് മാസവും പതിനേഴ് ദിവസവും പ്രായമായ ദിവസമാണ്‌ മഴ പെയ്ത് തുടങ്ങിയത്. പിന്നീട് നാല്പത് ദിവസം തോരാതെ പെരുമഴ പെയ്തു. ദിവസം തോറും ഭൂമിയിലെ ജലനിരപ്പുയര്ന്നു . ലോകത്തിലെ സകല  പർവ്വതങ്ങളും വെള്ളത്തിനടിയിലായി. നോഹയുടെ പെട്ടകം ജലോപരിതലത്തിലൂടെ ഒഴുകി നടന്നു. 

പെട്ടകത്തിലുണ്ടായിരുന്നവയൊഴികെ ഭൂമിയിലെ സകല ജീവജാലങ്ങളും മനുഷ്യരും ചത്തൊടുങ്ങി. നാല്പതാം നാള്‍ മഴ തോര്ന്നുവെങ്കിലും വെള്ളപ്പൊക്കം നൂറ്റിയമ്പത് നാള്‍ നീണ്ട് നിന്നു.

നോഹയ്ക്ക് അറുന്നൂറ്റിയൊന്ന് വയസ്സും ഒരു മാസവും ഒരു ദിവസവും പ്രായമായ അന്ന് വെള്ളം വറ്റിത്തീര്ന്നു . പിന്നെയും ഇരുപത്തിയാറു ദിവസങ്ങള്ക്ക് ശേഷമാണ് ഭൂമി പൂര്ണ്ണമായും ഉണങ്ങിയത്.

ദൈവം നോഹയോട് പറഞ്ഞു:

"പെട്ടകത്തില്‍ നിന്ന് എല്ലാവരേയും പുറത്തിറക്കുക. ജീവജാലങ്ങളെല്ലാം സമൃദ്ധമായി പെരുകി ഭൂമിയില്‍ നിറയട്ടെ."

അങ്ങനെ ഭാര്യയോടും മക്കളോടും മരുമക്കളോടുമൊപ്പം നോഹ പെട്ടകത്തില്‍ നിന്ന് പുറത്ത് വന്നു. പക്ഷികളും മൃഗങ്ങളും ഇഴ ജന്തുക്കളും ഇനം തിരിഞ്ഞ് പുറത്ത് വന്ന്, പല സ്ഥലങ്ങളിലേക്ക് പോയി.

ലഭിച്ച അനുഗ്രഹത്തിനു നന്ദി സൂചകമായി നോഹ ഒരു ബലിപീഠമൊരുക്കി കര്ത്താവിനു ദഹനബലി അര്പ്പിച്ചു.

ആ ബലിയുടെ ഹൃദ്യ സുഗന്ധമാസ്വദിച്ച്‌ കര്ത്താവ്‌ പറഞ്ഞു:

“മനുഷ്യന്‍ മൂലം ഇനിയൊരിക്കലും ഞാന്‍ ഭൂമിയെ നശിപ്പിക്കില്ല. സർവ്വ ജീവനും നാശം വിതയ്ക്കുന്ന ഒരു പ്രളയം ഇനി ഒരിക്കലും ഉണ്ടാവുകയില്ല. നിങ്ങളും സകല ജീവജാലങ്ങളുമായി എല്ലാ തലമുറകള്ക്ക് വേണ്ടിയും ഞാനുറപ്പിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളമിതാണ്. ഞാന്‍ ഭൂമിക്ക് മേലെ മഴ മേഘങ്ങളയക്കുമ്പോള്‍ അതില്‍ മഴവില്ല് പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ ഉടമ്പടി ഞാനോര്ക്കും, ഞാനത് പാലിക്കുകയും ചെയ്യും."

അതിനു ശേഷമാണ്‌ പ്രകാശത്തിന്‌ അതിന്റെ ഘടക വര്ണ്ണങ്ങളായി വേര്തിരിയാനും അതു വഴി അന്തരീക്ഷത്തില്‍ ജല കണങ്ങളുള്ളപ്പോൾ മഴവില്ലായി പ്രത്യക്ഷപ്പെടാനുമുള്ള കഴിവ് ദൈവം നല്കിയത്. ഇപ്പോള്‍ പിടി കിട്ടിയോ മഴവില്ലിന്റെ രഹസ്യം?"

കുട്ടനങ്കിള്‍ എല്ലാവരോടുമായി ചോദിച്ചു. 

കുട്ടികള്‍ തലകുലുക്കിക്കൊണ്ട് പറഞ്ഞു:

"ഞങ്ങള്ക്ക് മനസ്സിലായി."

"നമ്മുടെ ചുറ്റുവട്ടത്തുള്ള ഇത്തരം പല കാര്യങ്ങളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്."

കുട്ടനങ്കിള്‍ പറഞ്ഞു.

"അതൊക്കെ ഞങ്ങള്ക്ക് പറഞ്ഞു തരുമോ കുട്ടനങ്കിളേ?" രഹ്‌ന ചോദിച്ചു.

"തീര്ച്ചയായും; പക്ഷേ ഇപ്പോഴല്ല, പിന്നൊരിക്കല്‍. ഇപ്പോള്‍ എല്ലാവരും പോയി കളിച്ചോളൂ. ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ 6 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളില്‍ പറയുന്ന മഴവില്ലിന്റെ ചരിത്രം ഇന്നു തന്നെ വായിച്ചു നോക്കാന്‍ മറക്കേണ്ട."

കുട്ടികള്‍ ഉല്ലാസത്തോടെ കളിക്കാനിറങ്ങി.

Views: 48

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by ജോസ് ആറുകാട്ടി on February 16, 2013 at 15:33

മേഴ്സി, മാറാനാത്ത, വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

Comment by Maranatha on February 16, 2013 at 3:55

ദൈവത്തിന്റെ സൃഷ്ടിയും പദ്ധതികളുമെത്ര മനോഹരം...!!!! നല്ല അവതരണം...!!! 

Comment by Maranatha on February 16, 2013 at 3:50

സ്കൂള്‍ വിദ്യാര്‍ത്ഥികളായ പലരും ഇടയന്‍ അംഗങ്ങളായിട്ടുണ്ട്... അവര്‍ക്കൊക്കെ ഇഷ്ടപ്പെടും.. തീര്‍ച്ച.... വളരെ നന്ദി...!!!


MODERATOR
Comment by mercy jose on February 15, 2013 at 19:53

മഴവില്ല് ഇഷ്ടപ്പെട്ടു ...

എഴുത്തുകാരന് നന്ദി....

HOMILY:Vocation Sunday WDPV 50

Flag Counter

ജോബോയുടെ ചെറുചിന്തകള്‍

PART-50

AUDIO BIBLE

© 2013   Created by EDAYAN COMMUNICATIONS.

Badges  |  Report an Issue  |  Terms of Service