ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേരില്‍ പുതിയ വെബ് പേജുമായി വത്തിക്കാ

വത്തിക്കാന്‍: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതോടനുബന്ധിച്ച് പാപ്പായുടെ ബഹുമാനാര്‍ത്ഥം വത്തിക്കാന്‍ പുതിയ വെബ് പേജ് ആരംഭിക്കുന്നു. വത്തിക്കാനിലെ വിവിധ സ്ഥാപനങ്ങളും കമ്മീഷനുകളും സംയുക്തമാക്കി തയ്യാറാക്കിയിരിക്കുന്ന വെബ്പേജില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭരണകാലത്തെ ചരിത്രപ്രധാനമായ സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആറുഭാഷകളിലുള്ള സന്ദേശങ്ങളും ലഭ്യമാണ്. വാഴ്ത്തപ്പെട്ടപദപ്രഖ്യാപനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ലോകത്തിന്‍റെ ഏതുഭാഗത്തു നിന്നും പ്രവേശിക്കാന്‍ സാധ്യമായ രീതിയില്‍ നവീന സാങ്കേതീക ഉപരണങ്ങള്‍- മൊബീല്‍ ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍, ഐഫോണ്‍, ഐപാഡ് തുടങ്ങിയ മാധ്യമങ്ങളുമായി പൊരുത്തപ്പെടുന്ന രീതിലുള്ള സംവിധാനങ്ങളാണ് വെബ് സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ വെബ്സൈറ്റിന്‍റെ വിലാസം www.johnpaulii .va

Views: 22

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service