ഭാഗ്യമുള്ള കോഴികള്‍! നമുക്കിടയില്‍ ഒരാള്‍

Written by പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ

കൗമാരപ്രായക്കാരായ രണ്ട്‌ ആണ്‍മക്കളുടെ അമ്മ പറഞ്ഞു: ``രണ്ടു മക്കളുണ്ടച്ചോ; രണ്ടുപേരും സ്വാര്‍ത്ഥരാണ്‌. എന്തു കിട്ടിയാലും തനിച്ചു തിന്നും... വൈകുന്നേരം ഞാനും ഭര്‍ത്താവും ജോലി കഴിഞ്ഞു വരുമ്പോള്‍ അവര്‍ക്കിഷ്‌ടമുള്ളത്‌ ബേക്കറിയില്‍നിന്നു വാങ്ങും. കൂടുതല്‍ വാങ്ങിക്കും... രണ്ടുപേര്‍ക്കും വെവ്വേറെ പൊതി വേണം. മിച്ചം വന്നാല്‍ സഹോദരനു കൊടുക്കില്ല. പക്ഷേ കോഴിക്കു കൊടുക്കും!! ഇവരെയൊന്നു നന്നാക്കിയെടുക്കാന്‍ പറ്റുമോ അച്ചോ?''

ഞാന്‍ മനസില്‍ പറഞ്ഞു `എവിടെ നന്നാകാന്‍?' അച്ചനും പള്ളിയും ഹന്നാന്‍വെള്ളവുമല്ല പ്രതിവിധി... മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തിലൂടെ മക്കള്‍ക്ക്‌ ശിക്ഷണം നല്‍കണം...
ഒന്നിനു പകരം ഒന്‍പതെണ്ണം വാങ്ങിക്കൊടുത്താല്‍ ഭക്ഷണസാധനങ്ങള്‍ മാത്രമല്ല, അവസാനം മാതാപിതാക്കളെയും അവര്‍ `കോഴിക്ക്‌' കൊടുക്കും!!

ഒരു മാമ്പഴം എട്ടായി മുറിച്ചിരുന്ന എന്റെ അമ്മച്ചിയുടെ മുഖം ഞാനോര്‍ക്കുന്നു. എന്റെ വീട്ടില്‍ മാവില്ല. എവിടെനിന്നെങ്കിലും ഒരു മാമ്പഴം കിട്ടിയാല്‍ ഞങ്ങള്‍ അത്‌ അമ്മച്ചിയുടെ പക്കലേല്‍പ്പിക്കും. അമ്മച്ചിയത്‌ എട്ടായി മുറിക്കും; ഞങ്ങള്‍ ഏഴു മക്കള്‍ക്കും ചാച്ചനുമായി. ചാച്ചന്‍ പറയും `എനിക്കു വേണ്ട.' അങ്ങനെ പറയും എന്നറിയാമായിരുന്നതിനാല്‍ ഞാന്‍ ചാടിവീണ്‌ കൈവശപ്പെടുത്തും; അല്ലെങ്കില്‍ അമ്മച്ചി ആ ഭാഗം വീണ്ടും ഏഴായി മുറിച്ച്‌ ഞങ്ങള്‍ക്കെല്ലാം തരും. അമ്മച്ചി അതില്‍നിന്ന്‌ അല്‍പംപോലും കഴിക്കില്ല... കൊതിയില്ലാഞ്ഞിട്ടാവില്ല, മക്കള്‍ക്കായി വേണ്ടെന്നുവച്ചു.

വര്‍ഷങ്ങളേറെക്കവിഞ്ഞു... ഞാന്‍ പുരോഹിതനായി. സെമിനാരിയിലായിരുന്നു ആദ്യനിയമനം. പത്താംക്ലാസ്‌ കഴിഞ്ഞുവന്നവരാണധികവും സെമിനാരിയില്‍. ഞാന്‍ പുറത്തു പോകുമ്പോള്‍ കുട്ടികള്‍ക്കായി എന്തെങ്കിലും തിന്നാന്‍ കൊണ്ടുവരും. അതവര്‍ക്ക്‌ കൊടുത്തിട്ട്‌ അമ്മച്ചി നില്‍ക്കുന്നതുപോലെ ഞാനും നോക്കിനില്‍ക്കും. അവര്‍ എനിക്കൊരു പങ്ക്‌ തരും... അച്ചന്‌ വേണ്ടേയെന്നു ചോദിക്കും. അതു കേള്‍ക്കുമ്പോള്‍ എനിക്ക്‌ നിര്‍വചിക്കാനാവാത്ത സന്തോഷം തോന്നിയിരുന്നു.

പക്ഷേ ഞാനത്‌ വാങ്ങിക്കഴിക്കാന്‍ മടിച്ചു. അങ്ങനെ വാങ്ങാതിരുന്നത്‌ ഒരു പ്രായശ്ചിത്തമായിരുന്നു; ഞാനാണ്‌ മൂത്തത്‌... അമ്മച്ചീ, അമ്മച്ചിക്ക്‌ മാങ്ങ വേണ്ടേയെന്നു ചോദിക്കാന്‍ ഞാന്‍ മറന്നുപോയി... എന്റെ മാതാപിതാക്കളോട്‌ അങ്ങനെ ഞാന്‍ ചോദിച്ചിരുന്നെങ്കില്‍ എന്തു സന്തോഷമാകുമായിരുന്നു? അങ്ങനെ മക്കള്‍ ചോദിക്കാന്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? ഉണ്ട്‌... ആഗ്രഹിച്ചിട്ടുണ്ട്‌.
കാലം കടന്നുപോയി... എനിക്കിനിയൊരവസരമില്ല. എന്റെ കുഞ്ഞിക്കൈകള്‍കൊണ്ട്‌ കൊടുക്കുമ്പോള്‍ കിട്ടുമായിരുന്ന സന്തോഷം ഇന്ന്‌ ഞാന്‍ കൊടുത്താല്‍ എന്റെ മാതാപിതാക്കള്‍ക്ക്‌ ഉണ്ടാകില്ല. ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക്‌ ഒരനുഭവപാഠം തരുന്നു:

മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും നിങ്ങള്‍ പകുത്തുകൊടുക്കണം... ഒരു പങ്ക്‌ കുഞ്ഞിക്കൈകള്‍കൊണ്ട്‌ അമ്മച്ചിയുടെയും അപ്പച്ചന്റെയും വായില്‍ വച്ചുകൊടുക്കണം. അതവരുടെ കണ്ണുകളും ഹൃദയങ്ങളും നിറയ്‌ക്കും... നിങ്ങള്‍ക്കുവേണ്ടിയുള്ള അവരുടെ കഷ്‌ടപ്പാടുകള്‍ക്ക്‌ അത്‌ ചെറിയൊരു പ്രതിഫലവുമാകും

Views: 42

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Johnson Chalackal on July 6, 2011 at 12:33
Praise the Lord..
Comment by merin on July 4, 2011 at 22:48
good...nd  very  touching....
Comment by Lukose on July 1, 2011 at 8:14

 Good story...............hardwork & sharing...enthanu ennu manasilakkitharunnu.....thanks EDAYAN.

 

Comment by ചുമ്മാ on June 30, 2011 at 11:52

very good thought..

palathum naam marannu pokunnu..

Comment by mercy jose on June 30, 2011 at 10:52

ശരിയാണച്ചാ,നഷ്ടപ്പെട്ടുപോയ ആ ദിനങ്ങള്‍  ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട് ...

 

Comment by nandini on June 30, 2011 at 10:32
good....
Comment by Angel Rose on June 30, 2011 at 9:31
good message

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service