ബൈബിള്‍ വായന തുടരുന്നു ...

എന്‍റെ ബൈബിള്‍ വായന തുടരുന്നു  അത് തീര്‍ക്കാന്‍ എനിക്ക് പറ്റുന്നില്ലാ..  ബൈബിള്‍  പ്രകാരം ജീവിക്കാന്‍ ഞാന്‍ പെടാപ്പാട് പെടുകയും ചെയ്യുന്നു...

നേരത്തെ എഴുതിയ ബ്ലോഗില്‍ പറഞ്ഞപോലെ(ബൈബിള്‍ വായിക്കു.. അതിന്‍പ്രകാരം ജീവിക്കൂ)  ബൈബിള്‍ വായിക്കുമ്പോള്‍  അതിലെ ഓരോ കഥാപാത്രവും ഞാന്‍ ആയാല്‍ ഉള്ള അവസ്ഥ എന്തായിരിക്കും എന്നോര്‍ക്കുമ്പോള്‍ പലപ്പോഴും വായന പൂര്‍ത്തികരിക്കാന്‍ആവാതെ ഞാന്‍ വിഷമിക്കുന്നു..

കുഞ്ഞുന്നാളില്‍  ഓര്‍ക്കുമായിരുന്നു ദൈവം തന്റെ   സാദൃശ്യത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു അപ്പോള്‍ എല്ലാര്ക്കും ഒരേ shape ആയിരിക്കില്ലേ നമ്മുടെ ചൈനക്കാരെ കണ്ടാല്‍ ഒരുപോലെ  തന്നെ ഇരിക്കുന്നപോലെ എല്ലാര്ക്കും ഒരേ നിറവും ഒരേ shape ഉം ആയിരിക്കെണ്ടേ എന്ന് ? പിന്നീട് മനസ്സിലായി ദൈവത്തിന്റെ  സാദൃശ്യം- ഒരുവന്റെ ആന്തരിക ഭാവം ആണ് -അവനെ ദൈവവുമായി സാദൃശ്യത്തില്‍ ആക്കുന്നത്   എന്ന് . അതുകൊണ്ടായിരിക്കുമല്ലോ പല സജ്ജെനങ്ങളും (വിശുദ്ദര്‍ എന്ന് അവരെ വിളിച്ചാ ചിലര്‍ക്ക് കലിയിളകും ..) അവര്‍ കേരളത്തിലോ, യുരോപ്പിലോ  , ഇറ്റലിയിലോ    , ആഫ്രിക്കയിലോ ഉള്ളവര്‍ ആകട്ടെ അവരിലെ ദൈവാംശം അവരില്‍ ഒരേ സ്വഭാവത്തില്‍ പുറത്തു വരുന്നത് .

ചിലപ്പോള്‍ കായേന്റെയും ആബേലിന്റെയും വിവരണങ്ങള്‍ വായിക്കുമ്പോള്‍ തോന്നും എന്നിലും ഒരു കായേന്‍ സ്വഭാവം തന്നെ അല്ലെ ഉള്ളത് എന്ന്? സഹോദരങ്ങളോ , സുഹൃത്തുക്കളോ കൂടുതല്‍ മാര്‍ക്ക് വാങ്ങുകയോ, കൂടുതല്‍  കഴിവുകള്‍ പ്രകടിപ്പികുകയോ  ചെയ്യുമ്പോള്‍ എന്നിലും അസൂയ പത്തി വിടര്‍ത്തി ആടുന്നില്ലേ? ''ഉചിതമായത് ചെയ്താ മതി നീയും  സ്വീകാര്യനാവും. നല്ലത് ചെയ്യുന്നില്ലങ്കില്‍ പാപം വാതില്‍ക്കല്‍ നിന്നെ നോക്കി ഇരിപ്പുണ്ട് നീ അതിനെ കീഴടക്കണം'' (ഉല്പത്തി 4:7)   എന്ന തമ്പുരാന്റെ വാക്കുകള്‍ ഞാനും മറക്കുന്നു . നന്നായി  പെരുമാറി എന്‍റെ സ്വഭാവം ശരിയാക്കാന്‍ മിനക്കെടാതെ ,എന്നിട്ട് സഹോദരങ്ങള്‍ക്കും കൂട്ടുകാര്‍ക്കും എതിരെ ഓരോ നുണകള്‍ പറഞ്ഞു അവരെ മറ്റുള്ളവര്‍ എല്ലാം വെറുതിരുന്നങ്കില്‍ എന്ന നീചചിന്ത എന്നില്‍ ഉടലെടുക്കുമ്പോള്‍ ഞാനും കൊലപാതകം തന്നെ അല്ലെ ചെയ്യുന്നത്? എന്ന ചിന്ത എന്നെയും നടുക്കുന്നു. പിന്നെ കൂടുതല്‍ വായന തുടരാനാവാതെ ഞാനും വീണു പോകുന്നു.. എന്‍റെ തമ്പുരാനേ... അവിടുത്തെ സന്നിധിയില്‍ നിന്നും ഒളിച്ചു കഴിയേണ്ട എന്‍റെ അവസ്ഥയും .........

 

അങ്ങനെ പേജുകള്‍ മറിഞ്ഞു പോയ്ക്കൊണ്ടേ ഇരിക്കുന്നു..അബ്രഹാം , ലോത്ത്,നോഹ.etc. മോശയോട്  പറഞ്ഞ പോലെ എങ്ങാനും എന്നോട് പറഞ്ഞാ ഒരു സംശയവും വേണ്ട ഞാനും പറയും വല്യവല്യ പുള്ളികള്‍ പറഞ്ഞിട്ട് കേള്‍ക്കാത്തവര്‍: സംസാരിക്കാന്‍ ചൊവ്വേ നേരെ അറിയാത്ത ഞാന്‍ പറഞ്ഞാ കേള്‍ക്കുമോ? No, never!. അഹരോന്റെ കൈയിലെ വടി പോലെ ഒരു വടികിട്ടിയാല്‍  കര്‍ത്താവ്‌  പറഞ്ഞപോലെ ആയിരിക്കുമോ ? അതോ എനിക്ക് ഇഷ്ടമില്ലാത്തവരുടെ ഒക്കെ നേര്‍ക്ക്‌ പ്രയോഗിച്ചു അവരെ തവളയും പാമ്പും ഒക്കെ ആക്കി മാറ്റുമോ (പിള്ളേരുടെ മായവിക്കഥയിലെ ......നെപ്പോലെ.) ഓ പലവിചാരം വരുന്ന ഒരു വഴിയേ...


ആദ്യ ജാതര്‍ ദൈവത്തിനു.. അല്ല കര്‍ത്താവേ എല്ലാ കുഞ്ഞുങ്ങളെയും നീ തന്നെ വീണ്ടെടുത്ത്‌ നിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ ഈജിപ്തില്‍ നിന്നും ഇസ്രായെല്‍ക്കാരെ കൊണ്ടുവന്നപോലെ ഭുജത്തില്‍ അടയാളവും നെറ്റിയില്‍ നിന്റെ മുദ്രയും പതിപ്പിച്ചു എന്‍റെ എല്ലാ കുഞ്ഞുങ്ങളെയും നിന്റേതു മാത്രമായി എത്രയും പെട്ടന്ന് മുദ്രകുത്താന്‍ ഞാനും ആഗ്രഹിക്കുന്നു(മാമോദീസായിലൂടെ). അവരുടെ വഴികളില്‍ മേഘ സ്തംഭാമായും , ഇരുട്ടില്‍ അഗ്നി സ്തംഭാമായും    എന്‍റെ ദൈവമേ നീ അവര്‍ക്ക് മുന്‍പിലും പുറകിലും മാറാതെ ഉണ്ടാവനെ എന്ന പ്രാര്‍ത്ഥനയോടെ ഞാനും.......       

കര്‍ത്താവായ ഞാന്‍ ആണ് നിങ്ങളുടെ ദൈവം എന്ന് നിങ്ങള്‍ മനസ്സിലാക്കും എന്ന് പറഞ്ഞു മന്നയായും കാടപക്ഷിയായും ഓരോരോ അനുഗ്രഹങ്ങള്‍ ജീവിതത്തില്‍ വര്ഷിക്കുംബോഴും  അതെല്ലാം വെട്ടിവിഴുങ്ങി നിനക്കെതിരെ മത്സരിക്കുന്ന 'ഇസ്രായേല്‍ ജനം'- ഞാന്‍ തന്നെ അല്ലെ? 
''ഞാന്‍ അല്ലാതെ മറ്റൊരു ദൈവം നിങ്ങള്‍ക്കുണ്ടാവരുത്'' ഇല്ല കര്‍ത്താവേ ... നീ മാത്രമേ എന്‍റെ ദൈവമായി ഉള്ളു എന്ന് പറയുമ്പോഴും എന്‍റെ അറിവിന്റെ,കഴിവിന്റെ, സൗന്ദര്യത്തിന്റെ , പണത്തിന്റെ ഒക്കെ അഹങ്കാരം നിന്നെക്കാള്‍ എന്നില്‍ ഉയര്‍ന്നാനല്ലോ നില്‍ക്കുന്നത് എന്ന ഞെട്ടല്‍ എന്നെ വിഷമിപ്പിക്കുമ്പോള്‍ ... നിറ കണ്ണുകളോടെ ഇല്ല കര്‍ത്താവേ ഇതെല്ലം നിന്റെ ദാനമാ എന്ന് പറഞ്ഞു കീഴടങ്ങുന്നു ........അപ്പോള്‍ ആശ്വാസ വചനമായി അതാ '' എന്‍റെ നാമം അനുസ്മരിക്കാന്‍ ഞാന്‍ ഇടവരുതുന്നിടതെല്ലാം ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വന്നു നിങ്ങളെ അനുഗ്രഹിക്കും '' (ഉല്പത്തി 20:24)        
 

പുറപ്പാടും ലേവ്യരും, സംഖ്യയും നിയമാവര്തനവും എല്ലാം വായിച്ചു പോകുന്നു ചിലത്  മനസ്സിലായി എന്ന മട്ടിലും ചിലതൊക്കെ ''എന്താണാവോ ഇതുകൊണ്ട് ഒക്കെ ഉദ്ദേശിക്കുന്നത് ഒരു പിടിത്തവും കിട്ടുന്നില്ലല്ലോ... ''എന്നമട്ടിലും വെറുതെ ഓടിച്ചുപോകുന്നു എന്‍റെ വായന .പിന്നെ എനിക്ക് വായിക്കാന്‍ ഇഷ്ടമുള്ള ഭാഗങ്ങള്‍ ജോബും, സങ്കീര്തനവും,സദ്രിശ്യവാക്യങ്ങളും ജ്ഞാനവും ഒക്കെയാണ് . ജീവിതത്തില്‍ ഓരോ പ്രയാസങ്ങളും ,പ്രതിസന്ധിഘട്ടങ്ങളും  വരുമ്പോള്‍ ജോബിനെക്കള്‍ കഷ്ട്ടതിലാ ഞാനും ആക്രോഷിക്കുന്നെ ''നീ ഇതൊന്നും കാണുന്നില്ലേ, കേള്‍ക്കുന്നില്ലേ  ദൈവമേ .. ദുഷ്ടന്മാര്‍ക്ക് ഒരു കുഴപ്പവും ഇല്ല ഓരോ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ എന്തിനാ ഇങ്ങനെ ഓരോ ദുരിതങ്ങള്‍ കൊടുക്കുന്നത് ?'' എന്‍റെ  ചോദ്യങ്ങളുടെ പട്ടിക നീളുന്നു ... ജോബ്‌ നീതിമാന്‍ ആയിരുന്നു എന്ന് എഴുതിയിരിക്കുന്നു എന്‍റെ അവസ്ഥയോ ? ഇല്ലേ ... ഞാന്‍ ഒന്നും പറഞ്ഞില്ലേ ... എല്ലാം ഞാന്‍ പിന്‍വലിച്ചിരിക്കുന്നു  സുല്ല് .. എന്നാലും കര്‍ത്താവേ ആ പാവം ജോബിനെ പരീക്ഷിക്കാന്‍ എന്തിനാ നീ ആ സാത്താനെ അനുവദിച്ചേ..സുല്ല് പറഞ്ഞിട്ടും ഒരു ''എന്നാലും'' വീണ്ടും തികട്ടി വരുന്നു .. ഇല്ല ഞാന്‍ ഒന്നും പറഞ്ഞില്ല .... 

ചിലപ്പോ തോന്നും ജോബ്‌  എത്ര ഭാഗ്യവാനാ എന്ന് ദൈവത്തിനു ജോബ്ന്റെ കാര്യത്തില്‍ എത്ര ഉറപ്പാ ? അതുകൊണ്ടല്ലേ സാതാനോട്  നീ ധൈര്യമായി  ആ ജോബിനെ പരീക്ഷിച്ചോ ഏതൊക്കെ വിധത്തില്‍ വേണമെങ്കിലും എന്ന് പറഞ്ഞത്. സന്തോഷം വന്നാലും കേള്ഷങ്ങള്‍ വന്നാലും എന്‍റെ ജോബ്‌ എന്നെ ഉപേക്ഷിക്കില്ല എന്ന് ദൈവത്തിനു എന്തൊരു ചങ്കുറപ്പ്? എന്നെ നോക്കി എന്‍റെ ദൈവമേ നീ അങ്ങനെ പറയുമോ ഏതൊക്കെ പ്രശനം വേണേലും ആ sindhu വിനു കൊടുത്തോ അവള്‍ എന്നെ ഉപേക്ഷിക്കില്ല എന്ന്.  ഏതെങ്കിലും സാത്താന് അനുവാദം കൊടുത്താ; ഞാന്‍... എങ്ങനെ ആയിരിക്കും... എന്‍റെ ദൈവമേ? വല്ലപ്പോളും ഒക്കെ പറയ്യാന്‍ കൊള്ളാം സഹനങ്ങള്‍ തരുന്നത് ദൈവം എന്നെ അത്ര സ്നേഹിക്കുന്ന കൊണ്ടാ എന്നൊക്കെ. പിന്നെ പിന്നെ നമ്മള്‍ നമ്മുടെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങും . അയ്യോ ഞാന്‍ ഇപ്പൊ മുങ്ങി ചാവുമേ എന്ന് നിലവിളിക്കുകയെ ഉള്ളു ..... ഒരുപക്ഷെ അവനും അറിയാം നമ്മളെ!..  അതുകൊണ്ട് തന്നെ താങ്ങാന്‍ ആവുന്നതില്‍ അധികം ഭാരം അവന്‍ തരില്ല എന്ന് നമ്മുക്കും ഉറപ്പിക്കാം അല്ലെ?  

 

ഞാനും പ്രാര്‍ത്ഥിക്കുന്നു..... ദൈവം ഇല്ല എന്ന് പറയിപ്പിക്കുന്ന തരത്തില്‍ ദാരിദ്യമോ ദൈവത്തെ മറന്നു അഹങ്കാര തിളപ്പില്‍ ജീവിക്കുന്ന തരത്തില്‍ ഉള്ള സമ്പത്തോ എനിക്ക് തരല്ലേ എന്ന്... ''അവന്‍ വീണേക്കാം അത് മാരകമായിരിക്കുകയില്ല കാരണം കര്‍ത്താവ്‌ അവന്റെ കയില്‍ പിടിച്ചിട്ടുണ്ട് '' സങ്കീ :37:24,, ''കര്‍ത്താവ്‌  എന്നെന്നേക്കുമായി ഉപേക്ഷിക്കുകയില്ല . അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യത്തിനു അനുസൃതമായ് എന്നോട് ദയകാനിക്കും '' വിലാപ 3:31,32 എന്നുള്ളത് എനിക്കുവേണ്ടി കൂടിയാ എന്നുള്ള വിശ്വാസത്തില്‍ ഞാനും അവന്റെ വിരല്‍ തുമ്പില്‍ തൂങ്ങി നടക്കാന്‍ ആഗ്രഹിക്കുന്നു ...

സങ്കീര്തകനോടൊപ്പം ഞാനും ... പ്രഭാത പ്രാര്‍ത്ഥനയും,കര്‍ത്താവു എന്‍റെ ഇടയന്‍, സൃഷ്ടാവും പരിപാലകനുമായ കര്‍ത്താവിന്റെ സംരക്ഷണവും എല്ലാം ആസ്വദിച്ചു ..അങ്ങനെ പോണു .പിന്നെ നമ്മള്‍ ആന്മാര്‍തമായി സ്നേഹിക്കുന്നവരും മറ്റും തിരിച്ചു പാര പണിയുന്ന അവസ്ഥ  വരുമ്പോള്‍ അവര്‍ക്കുവേണ്ടിയൊക്കെ ഞാന്‍ എത്ര  പ്രാര്തിച്ചതാ  എന്നിട്ടിപ്പോ എനിക്ക് ഒരു വിഷമം വരുമ്പോള്‍ അവര്‍ കൂട്ടം കൂടി നിന്നു പരിഹസിക്കുന്നു കര്‍ത്താവേ . അങ്ങ് ഇത് എത്രനാള്‍ നോക്കി നില്‍ക്കും എന്ന് ഉള്ളം പിടഞ്ഞു ഞാനും ചോദിക്കുന്നു....കര്‍ത്താവേ എന്നെ കൈവിടല്ലേ .. എന്‍റെ ദൈവമേ എന്നില്‍നിന്നും അകന്നിരിക്കരുതേ..വെളിച്ചമേ നയിച്ചാലും,... നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് തരണേ.. ദൈവമേ എന്നില്‍ കനിയേണമേ പാപങ്ങള്‍ പൊറുക്കേണമേ.. എന്നെ കഴുകി വെന്മയുള്ളവനാക്കണേ... കര്‍ത്താവ്‌ മാത്രം ആണ് എന്‍റെ രക്ഷകന്‍.. സര്‍വശക്തനായ  ദൈവം.. ആകാശവും ഭൂമിയും എല്ലാം കര്‍ത്താവിനെ സ്തുതിക്കട്ടെ .....

സഭാപ്രസംഗകന്‍ വായിക്കുമ്പോള്‍ എന്നിക്കും തോന്നും ഈ ലോകം അതിലെ ആള്‍ക്കാരുടെ ഓരോ ചെയ്തികള്‍ എല്ലാം വെറും മിഥ്യ ...എന്ന് ശരിക്കും വട്ടാ അല്ലെ?

എശയ്യയും, ജെരമിയായും ഒക്കെ വായിക്കുമ്പോഴും നല്ല രസംപിടിക്കും, ഭയപ്പെടേണ്ട നീ എന്‍റെ പൊന്നോമന , നിന്നെ ഞാന്‍ എന്‍റെ ഉള്ളം കൈയില്‍ രേഖപ്പ്ടുതിയിരിക്കുന്നു, പേര്ചൊല്ലിവിളിക്കുന്നു  , പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല എന്നുവായിക്കുമ്പോള്‍ രോമാഞ്ച കുഞ്ചുകം അണിഞ്ഞു നില്‍ക്കുമ്പോള്‍  ആയിരിക്കും സിയോന്പുത്രീ  , ബാബിലോണ്‍ പുത്രീ , ഇസ്രായെലെ നിനക്ക് ശിക്ഷ എന്നൊക്കെ കിട്ടുന്നത് യുദയായുടെ അകൃത്യങ്ങളും, ജെരുസലേമിന്റെ പാപവും എല്ലാം  എന്നെപറ്റി അല്ലെ? നീ    നട്ട വിശിഷ്ട മുന്തിരി ഞാന്‍ ആണോ? ഇപ്പൊ കാട്ടു മുന്തിരിആയോ ഞാനും?.... നിന്നെ നയിച്ച ദൈവമായ കര്‍ത്താവിനെ ഉപേക്ഷിക്കുക വഴി നീ ഇതെല്ലം സ്വയം വരുതിയതല്ലേ? നിന്റെ ദൈവമായ കര്‍ത്താവിനെ ഉപേക്ഷിക്കുന്നത് എത്ര ദോഷകരം ആണന്നു നീ തിരിച്ചറിയും എന്നൊക്കെ ആഞ്ഞടിച്ചു കേള്‍ക്കുമ്പോള്‍ എനിക്കറിയില്ല ശ്വാസം നിന്നു പോകുന്നപോലെ .. ചക്കരകുട്ടി, പുന്നരമുത്തെ..   എന്നൊക്കെ പിന്നെ എന്തിനാ എന്നോട് പറഞ്ഞെ എന്നും ചോദിച്ചു എനിക്ക് കരച്ചിലും വരും...

വിലകെട്ടത്‌ പറയാതെ നല്ലത് പറയ്‌ , കര്‍ത്താവ്‌  എന്നെന്നേക്കുമായി ഉപേക്ഷിക്കില്ല അവിടുന്ന് വേദനിപ്പിചാലും തന്റെ കാരുണ്യത്തിനു അനുസരിച്ച് ദയ കാണിക്കും എന്നൊക്കെ വായിക്കുമ്പോള്‍ , കരച്ചിലിനിടയില്‍ മുട്ടായി കിട്ടുന്ന പിള്ളേരെപ്പോലെ ഞാനും പയ്യെ ചിരിക്കും ...
 
അങ്ങനെ അങ്ങനെ എന്‍റെ വായന തുടരുന്നതെ ഉള്ളു ..

നമ്മുടെ പത്മനാഭ സ്വമിക്ഷേത്രം  തുറന്നപ്പോള്‍  അമൂല്യ നിധി കണ്ടു  എന്‍റെ ശ്രീ പത്മനാഭാ!! .. എന്ന് വിളിച്ചുകൂവിയ പോലെ
ഓരോ വായനയിലും ഇനിയും ഇതിന്റെ ആന്തരാര്‍ത്ഥം പിടികിട്ടുന്നില്ലല്ലോ എന്നോര്‍ത്ത് ഞാനും എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ!!! എന്ന് വിളിച്ചു പോണു ....
 
ശ്രീകോവിലും നാലമ്പലവും ഒക്കെ ചുറ്റിയും ശയന പ്രദക്ഷിണവും ഒക്കെ നടത്തിയും കഴിഞ്ഞ ഭക്തകോടികളില്‍ എത്രപേര്‍ അറിഞ്ഞു അതിലുള്ള നിധിയെപറ്റി. ഇനിയും അതൊന്നു കാണാന്‍ കൂടി പറ്റാത്തവര്‍ എത്ര?

എന്‍റെ ദൈവമേ ഇനിയും നിന്റെ വചനത്തില്‍ ഒളിപ്പിച്ചിരിക്കുന്ന അമൂല്യ    നിധികള്‍ ഒന്ന് കണ്ടെത്താന്‍,ഒന്ന് അനുഭവിക്കാന്‍  ഞാനും എത്ര ജന്മങ്ങള്‍ തപസ്സിരിക്കണം......

SIN എല്ലാം DU രെ അകറ്റി നിന്റേതു മാത്രം ആകാന്‍ ആഗ്രഹിക്കുന്ന
സിന്ധു .....

Views: 264

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Sindhu on January 3, 2012 at 4:50

Thank you Thomas Antony...

once again thanks to all who put likes and comments

Comment by Thomas Antony Valamparampil on December 3, 2011 at 18:01

sindhu ,nalla bhasha ,kidilan style....bibliude oru otta prathishanam....bible koduthal vayikkan prachothnamai..ketooo..daivam anugrahikkatee...samardhamai..

Comment by Sindhu on November 2, 2011 at 16:45

varkey achaa njaan ethi tto

Comment by Jo Kavalam on July 31, 2011 at 9:17
Acha she is in Air India flyght now, travelling to kerala, ini thirike varumpol namukku kooduthal article pratheeshikkam.,
Comment by varkey vithayathil on July 31, 2011 at 9:09
pedikanda Sindhu   njaan ipozhum bhoomiyil thanne jeevikunna oru paavam achanaagunu .when is your next article we r waiting for that. God bless you
Comment by Sindhu on July 27, 2011 at 4:51

Thank you verymuch Rijo. edayan, kuzhi and dear Chummaa....

എഴുതാന്‍ എളുപ്പമാ റിജോ, ജീവിക്കാനാ പാട് .... ബൈബിള്‍ എന്നും ജീവിക്കുന്നത് തന്നെ കുഴി... എന്നാല്‍ ബൈബിള്‍ എന്നില്‍ ജീവിക്കാന്‍ , നമ്മുടെ ജീവിതം ആര്‍ക്കെങ്കിലും ഒരു ബൈബിള്‍ ആയി എന്നെങ്കിലും വായിക്കാന്‍ പറ്റുമോ.. ഇന്നത്തെ ഉള്ളു സംശയം ...

Comment by ചുമ്മാ on July 25, 2011 at 1:15
ഹൃദയത്തെ സ്പര്‍ശിക്കുന്ന വരികള്‍...
ഓരോ വരികളും താണ്ടുംതോറും ഞാന്‍ ബൈബിളില്‍ ജീവിക്കുന്നതു പോലെയൊരു തോന്നല്‍...
വചനത്തില്‍ ഞാനും നിറഞ്ഞു നില്‍ക്കുന്നുവല്ലോ!
ഒരു പക്ഷെ ഇതാകുമോ വചനം മാംസമാകുന്ന പ്രക്രിയ...
എങ്കിലും കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ അര്‍ഥവത്തു തന്നെ...
"ക്ഷീരമുള്ളോരകിട്ടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിനു കൌതുകം"
എതമാത്രം ഞാന്‍ വചന ഗ്രന്ഥത്തില്‍ ഊളയിട്ടിറങ്ങിയാലും എനിക്കിഷ്ടമുള്ളത് മാത്രം ഞാന്‍ കാണുന്നു...
ഓരോ കഥാ പാത്രത്തെയും അടുത്തറിയുമ്പോഴും അവരെന്‍റെ അടുത്തല്ല എന്ന വസ്തുത വേദനയില്ലാതെ ഓര്‍ക്കാന്‍ കൂടിയാവില്ല..
ചേച്ചിയെപ്പോലെ ഞാനും ആഗ്രഹിക്കുന്നു എനിക്കും അവരാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍...
അതുവേണ്ട! കുറഞ്ഞ പക്ഷം ഞാന്‍ ഞാന്‍ തന്നെയായിരുന്നെങ്കില്‍...
Comment by കുഴി on July 25, 2011 at 0:13
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍  ചേച്ചി.
ശരിക്കും ബൈബിള്‍ ജീവിക്കുന്നതുപോലെ തന്നെ തോന്നി..
ഇനിയും എഴുതണേ.
Comment by വാര്‍ത്തകള്‍ (ഇടയന്‍) on July 24, 2011 at 11:53
nice to read...
Comment by Sindhu on July 24, 2011 at 6:53

Hai SMV...

വെറുതെ വായിച്ചു പോകാതെ ഒരു കമന്റ്‌ ഇടാന്‍ തോന്നിയ സുഹൃത്തേ താങ്കള്‍ക്കും നന്ദി.....   

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service