അച്ചായന്‍ പഠിപ്പിച്ച പാഠം

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ ആദ്യമായി ഗള്‍ഫില്‍ എത്തിയ സമയം. പള്ളിയില്‍വച്ചു യാദൃശ്ചികമായി കണ്ടുമുട്ടിയ അച്ചായന്‍ വേഗം എന്റെ സൌഹൃദത്തിലെ പുതിയ വിരുന്നുകാരനായി.അച്ചായനും രണ്ടു പതിറ്റാണ്ടുമുന്‍പ്‌ എന്നെപ്പോലെ വെറുംകയ്യോടെ അറേബ്യന്‍ മരുഭൂമിയിലെത്തിയതാണ്. എന്റെ ഗള്‍ഫ്‌ സ്വപ്നങ്ങളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പൂവണിഞ്ഞുകണ്ടപ്പോള്‍ അച്ചായന്‍ എന്റെ ആരാധനാപുരുഷനായി. കമ്പനിയില്‍ നല്ല ജോലി, സമൂഹത്തില്‍ ആദരവ്, സന്തുഷ്ട കുടുംബം, നാട്ടിലും തരക്കേടില്ലാത്ത സാമ്പത്തിക ചുറ്റുപാടുകള്‍... എല്ലാതരത്തിലും അച്ചായനെപ്പോലെ ആകാനായി എന്റെ ശ്രമം. എന്നാല്‍ അദ്ദേഹവുമായുള്ള ഏതാനും നാളത്തെ ഇടപഴകിനുള്ളില്‍ എനിക്കു മനസ്സിലായി - അച്ചായന്‍ അസ്വസ്ഥനാണ്. ഞാന്‍ മഹത്തരമായി കരുതുന്ന സൌഭാഗ്യങ്ങളോന്നും അദ്ദേഹത്തെ സംതൃപ്തനാക്കുന്നില്ല. മനസ്സ് പിന്നെയും മറ്റെന്തിന്റെയോ പിന്നാലെയാണ്. അന്ന് ഞാന്‍ എന്നോടു പറഞ്ഞു: ഞാനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ഞാനാകുമായിരുന്നു.

ഇന്ന് യു.കെയിലെ ജീവിതം അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഞാനും തിരിച്ചറിയുന്നു- "മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാവുന്നത്". അന്ന് ഗള്‍ഫിലെ ജീവിതത്തില്‍ എനിക്കു സ്വപ്നംകാണാന്‍ മാത്രം കഴിയുമായിരുന്ന പലതും- കാറും, കമ്പ്യൂട്ടറും, സ്മാര്‍ട്ട്‌ ഫോണ്‌മൊക്കെ  കയ്യെത്തും ദൂരത്തു കടമായിട്ടാണെങ്കിലും ലഭ്യമാവുംപോഴും അച്ചായന്റെ വാക്കുകള്‍ ഓര്‍മയില്‍ വരുന്നു: "ഇതൊക്കെ കിട്ടുന്നതുവരെയുള്ള ത്രില്ലേയുള്ളൂ".

വി. ആഗസ്ഥിനോസ് പറഞ്ഞു: "ദൈവമേ അങ്ങു മനുഷ്യനെ അങ്ങേക്കായി സൃഷ്ടിച്ചു; അങ്ങയില്‍ എത്തിച്ചേരുന്നതുവരെ  മനുഷ്യ ഹൃദയം അസ്വസ്ഥമായിരിക്കും". ആഗ്രഹിക്കുന്നതെന്തും സ്വന്തമാക്കിയിട്ടും അസന്തുഷ്ടരായ വെള്ളക്കാരുടെയിടയില്‍ ജീവിക്കുമ്പോള്‍ എനിക്കു മനസ്സിലാവുന്നു- അന്തരാത്മാവിന്റെ ദാഹം ശമിപ്പിക്കാന്‍ സൃഷ്ടാവിനു മാത്രമേ കഴിയൂ. യേശു പറഞ്ഞു: "ആര്‍ക്കെങ്കിലും ദാഹിക്കുന്നുവെങ്കില്‍ അവന്‍ എന്റെയടുക്കല്‍ വന്നു കുടിക്കട്ടെ".(യോഹ. 7/37)

Views: 317

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by George achan CST on August 31, 2011 at 0:32

 

 

 

വാരിക്കൂട്ടുവാനുള്ള ഈ കൈ 

അടച്ചുവക്കാന്‍ വലിയ പാടാ..

Comment by Bino George on August 30, 2011 at 14:39
Hi Bro Manoj, Good. othiri nannaittund... keep writing. God bless u.
Comment by Mariamathew on August 30, 2011 at 1:51
"ദൈവമേ അങ്ങു മനുഷ്യനെ അങ്ങേക്കായി സൃഷ്ടിച്ചു; അങ്ങയില്‍ എത്തിച്ചേരുന്നതുവരെ  മനുഷ്യ ഹൃദയം അസ്വസ്ഥമായിരിക്കും" ....good thought
Comment by Lukose on August 29, 2011 at 17:11

Gulf il work cheyyunna njangalku Manojinte blog....oru nalla chinda thannu...thanks...GOD bless you..

 

Comment by jose George on August 29, 2011 at 16:51

എത്ര അനുഭവങ്ങൾ കൊണ്ടും പഠിക്കാത്തവരോ.....?

Comment by jimson on August 29, 2011 at 14:25
very good sharing  keep it up.
Comment by JV Tiruvalla on August 29, 2011 at 14:24

................ എന്നിട്ട്, ഈ അച്ചായന്‍ ഇപ്പൊ എവിടാ ..?

 


കൊള്ളാം മനോജ്‌. നന്നായിട്ടുണ്ട്. ആശംസകള്‍. 

Comment by Fr. Michael Koottumkal MCBS on August 29, 2011 at 13:48

നല്ല അടുക്കും അടക്കവുമുള്ള  രചന!

ചെറുതു തന്നെയാണ് ചേതോഹരം!

ജീവിതാനുഭവങ്ങള്‍ ഇനിയും എഴുതണം മനോജ്‌, അധ്യാപനങ്ങളെ
ക്കാള്‍  അനുഭവവും നിരീക്ഷണങ്ങളുമാണു   വായനാ വേളയില്‍ ഊര്‍ജവും ഉന്മേഷവും തരുന്നത്...അഭിനന്ദനങ്ങള്‍!!

Comment by mercy jose on August 29, 2011 at 13:20

"കിട്ടിയാലും മതിയില്ല  പിന്നെയും  കിട്ടുവാനായി ദുരാഗ്രഹം മര്‍ത്യന് ...." എന്ന കവി വചനം ഓര്‍ത്തു പോകുന്നു..

ഭൌതികമായ നേട്ടങ്ങള്‍ എന്തു മാത്രം ഉണ്ടായാലും ആത്മാവിന്റെ ദാഹം തീരണമെങ്കില്‍  യേശുവാകുന്ന ജീവജലം  തന്നെ വേണം..

ഈ പങ്കു വൈക്കലിനു  നന്ദി ...

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service