പെസഹാ അപ്പം, പെസഹാ പാല്‍ എന്നിവ തയ്യാറാക്കുന്ന വിധം

പെസഹാ അപ്പം. 


ചേരുവകള്‍

 • പച്ചരിപൊടി വറുത്തത് 1 കിലോ
 • ഉഴുന്ന് കാല്‍ കിലൊ 
 • തേങ്ങ ഒന്നര മുറി
 • ജീരകം പാകത്തിന്
 • ഉള്ളി ആവശ്യത്തിന്
 • ഉപ്പ് പാകത്തിന്
 • വെളുത്തുള്ളി പാകത്തിന്

പാചകം ചെയ്യുന്ന വിധം.
തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച് നന്നായി അരയ്ക്കുക, ഉഴുന്ന് വേറേ അരയ്ക്കുക. വറുത്ത അരിപൊടിയില്‍ അരച്ച ഉഴുന്നും, തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കൊഴയ്ക്കുക. പാത്രത്തില്‍ നിന്ന് അപ്പം വിട്ടുപോരാനായി ഇല, അതുപോലുള്ളവ അടിയില്‍ വച്ച് കൊഴച്ചുവച്ചിരിക്കുന്ന മിശ്രിതം പാത്രത്തില്‍ ഒഴിക്കുക. അതിനുമുകളില്‍ കുരിശാകൃതിയില്‍ ഓശാന ഞായറാഴ്ച്ച പള്ളിയില്‍ നിന്നും വാങ്ങിയ ഓല വയ്ക്കുക. അപ്പച്ചെമ്പില്‍ പാകത്തിന് വെള്ളം ഒഴിച്ച് തട്ടിനുമുകളില്‍ പാത്രം വെച്ച് വേവിക്കുക.

പൊസഹാ പാല്‍.

ചേരുവകള്‍.

 • ശര്‍ക്കര അരകിലോ
 • തേങ്ങ 2 എണ്ണം
 • ജീരകം ആവശ്യത്തിന് 
 • ഏലക്ക ആവശ്യത്തിന്
 • എള്ള് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം.
പുത്തന്‍ പാത്രത്തില്‍ തേങ്ങാ ചിരണ്ടിപിഴിഞ്ഞ പാല്‍ എടുത്ത് ശര്‍ക്കര ചെറിയ കഷണങ്ങളാക്കിയിടുക, ഓശാന ഞായറാഴ്ച്ച ലഭിച്ച ഓല കുരിശാകൃതിയില്‍ ഇടുക. എള്ള്, ജീരകം, ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് അടുപ്പില്‍ വച്ച് പുത്തന്‍തവികൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങുക.


ഓശാന ഞായറാഴ്ച്ച കുടുംബനാഥന് പള്ളിയില്‍ നിന്നും ലഭിച്ച ഓലയാണ് ഉപയോഗിക്കേണ്ടത്.

Views: 3416

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Ebi on March 23, 2016 at 9:52

പെസഹ വ്യാഴത്തിൽ അന്ന്  വീട്ടിൽ സന്ധ്യ പ്രാർത്ഥനയിൽ കുടുംബ നാഥൻ പെസഹാ ആചരണം ബൈബിൾ ഭാഗം വായിച്ചതിനു ശേഷം പെസഹ അപ്പത്തെ 13 ആയി ഭാഗിക്കണം. ആദ്യം കുടുംബ നാഥക്കും പിന്നെ പ്രായത്തിൽ മുതിർന്നവർ മുതൽ ചെറിയ കുട്ടി എന്ന കണക്കിന് അപ്പം പങ്കു വച്ച് നൽകണം

Comment by Sindhu on March 25, 2012 at 12:19

പെസഹാവ്യാഴത്തിനു ഉണ്ടാക്കുന്ന അപ്പവും പാലും ആണ് ഇത്. ഒത്തിരി വിശുദ്ധിയോടും പ്രാര്‍ത്ഥനാ പൂര്‍വ്വവും ആണ് ഇത് ഉണ്ടാക്കുന്നത്‌. അന്നേദിവസം മുഴുവന്‍ ബൈബിള്‍ വായനയും ഒക്കെയായി ഞങ്ങള്‍ മക്കളെ നിര്‍ബന്ധപൂര്‍വം ഇരുത്തിയിരുന്ന.. എന്‍റെ മാതാപിതാക്കളെ ഓര്‍ക്കുന്നു..തലമുറയായി നല്ല നല്ല പാരമ്പര്യങ്ങള്‍ തുടര്‍ന്ന് പോകട്ടെ.. അവ അനാചാരമായി തള്ളികളയാനാവില്ല.. ദൈവ ഭക്തി നമ്മില്‍ നിറയുന്ന അവസരങ്ങള്‍ ആയി കുടുംബത്തില്‍ തന്നെ മക്കളും അറിയട്ടെ.... ഒത്തിരി സന്തോഷം ചേച്ചി... ഈ പങ്കു വയ്ക്കലിന്...

Comment by shanty on March 23, 2012 at 12:35

thanks for sharing,

Comment by JV Tiruvalla on March 23, 2012 at 7:19

ഇതൊരു പുതിയ അറിവാണ് എനിക്ക്.

ഞാന്‍ ഉള്‍പ്പെട്ട സഭയില്‍ ഇങ്ങനെ ഒന്നില്ല. അതുകൊണ്ടാ......
നന്ദി ഈ പാചകവിധിക്ക്. പരീക്ഷിച്ചു നോക്കാം. 
(ഇതു ചടങ്ങ് എന്നേ ഉള്ളോ അതോ കഴിക്കാമോ ..? )
Comment by Sindhu on March 23, 2012 at 6:54

thanks tto...

Comment by mercy jose on March 23, 2012 at 6:06

thanks chechy...

Comment by Shiny Shibu on March 23, 2012 at 5:03

Thank you very much chechi...

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service