നാദര്‍ഖാനിക്ക് ഇതു വിജയത്തിന്റെ മോചനദിനം!

 

 

കൊലമരത്തെ പുഞ്ചിരിയോടെ വെല്ലുവിളിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഇറാനിയന്‍ പാസ്റ്റര്‍ യൂസഫ്‌ നാദര്‍ഖാനിക്ക് ഇതു വിജയത്തിന്റെ മോചനദിനം! മരണത്തിനും വെല്ലുവിളികള്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ദൈവസ്നേഹത്തിന്റെ ബന്ധത്തിന് ചരിത്രത്തില്‍ സാക്ഷ്യമാവുകയാണ് ഇറാന്‍!.

 

മത വിശ്വാസത്യാഗത്തിനു മരണശിക്ഷ വിധിക്കപ്പെട്ട  പാസ്റ്റര്‍ യൂസഫ്‌ നാദര്‍ഖാനി മൂന്നു വര്‍ഷത്തെ ജയില്‍ജീവിതത്തിന് അന്ത്യം കുറിച്ച്കൊണ്ടു  ഇന്നലെ കുറ്റവിമുക്തനാക്കപ്പെട്ടു. ജയില്‍ മോചിതനായി കുടുംബാംഗങ്ങളോടൊപ്പം സന്തോഷം പങ്കുവയ്ക്കുന്ന നാദര്‍ഖാനിയുടെ ചിത്രങ്ങള്‍ ഇന്നലെ ലോകമെങ്ങുമുള്ള സ്നേഹിതരുടെ കണ്ണും കരളും കുളിരണിയിച്ചു!!.

 

റാനില്‍ ജനിച്ചുവളര്‍ത്തപ്പെട്ട യൂസഫിന് ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതില്‍ താല്പര്യമില്ലായിരുന്നു.സ്കൂളുകളിലെ നിര്‍ബന്ധിത ഇസ്ലാമിക പഠനത്തിനെ ചോദ്യം ചെയ്തു സംസാരിച്ചതാണ് യൂസഫിന്റെ അറസ്റ്റിനു കാരണമായത്‌.  19 വയസുള്ളപ്പോള്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ച യൂസഫിനെ 2009 ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്. അദ്ധേഹത്തെ വിസ്തരിച്ച കോടതി ശരി-അത് നിയമ പ്രകാരം കുറ്റക്കാരന്‍ എന്നു കണ്ടെത്തി മരണശിക്ഷ വിധിക്കുകയായിരുന്നു. ഇതു ലോകമെങ്ങും ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കി. ഇതിനിടെ അദ്ദേഹം ജയിലില്‍ വധിക്കപ്പെട്ടതായും വാര്‍ത്ത‍ പരന്നിരുന്നു.
 

മരണ ശിക്ഷക്ക് കാരണമായ മതവിശ്വാസം തള്ളിപ്പറഞ്ഞ കുറ്റത്തില്‍ നിന്നും പിന്നീട് വിമുക്തനാക്കപ്പെട്ടു എങ്കിലും രാജ്യ സുരക്ഷക്കെതിരെ പ്രവര്‍ത്തിച്ചു എന്ന കുറ്റം ചുമത്തി കോടതി യൂസഫിന് മൂന്നു വര്‍ഷത്തെ തടവ്‌ വിധിക്കുകയായിരുന്നു. പക്ഷേ ഇതിനോടകം തന്നെ മൂന്ന് വര്‍ഷത്തെ ജയില്‍ വാസം താന്‍ പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ ഇനിയും തടവ്‌ അനുഭവിക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.

 

ക്രിസ്തുവിശ്വാസം തള്ളിപ്പറഞ്ഞാല്‍ മരണശിക്ഷയില്‍ നിന്നും ഒഴിവാക്കി വിട്ടയക്കാം എന്നു കോടതി പല തവണ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അതിനു അദ്ദേഹം ഒരിക്കല്‍ പോലും തയാറായില്ല. മാത്രമല്ല, മരണം സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. നാദര്‍ഖാനിയുടെ  ഈ നിലപാട് ലോകത്തെ അമ്പരപ്പിച്ചു. ക്രിസ്തു വിശ്വാസികള്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരമരുളി !

ക്രിസ്തുവിശ്വാസത്തിനു മാത്രമല്ല മറ്റേതൊരു മത വിഭാഗങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യമാണ് ഇറാന്‍. ഇനിയും പ്രാര്‍ത്ഥിക്കേണമേ. !

 

 

 

 

 

 

 

Views: 982

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Sushama Varghese - MofC on September 11, 2012 at 6:11

Thank you very much for reading this article. God almighty bless us.

Please pray for Pastor Yousef Nader khani and his family.

Comment by jessyshaji on September 10, 2012 at 6:28

Jesus is alive!

Comment by Nalini Joel on September 10, 2012 at 5:24

Comment by Maranatha on September 10, 2012 at 3:54

അബ്രഹാം ദൈവത്തെ ചോദ്യം ചെയ്യാതെ തന്റെ ഏകജാതനെ ദൈവത്തിനു ബലി കഴിക്കാന്‍ തയ്യാറായതുപോലെ മരണത്തെ പുഞ്ചിരിയോടെ നേരിടാന്‍ തയ്യാറായ ഒരു ചെറുപ്പക്കാരന്‍... ... ഈ തലമുറയില്‍ ഇനിയും സ്വര്‍ഗ്ഗത്തിനുവേണ്ടി അനേകരെ നേടുവാന്‍ നാദര്‍ഖാനിയെ ദൈവം വിടുവിച്ചു... ഈ നിശ്ചയ ദാര്‍ഢ്യം നമുക്കും മാതൃക ആകട്ടെ...!!!
ഈ പങ്കു വെക്കലിനു നന്ദി സിസ്റ്റര്‍..

Comment by jose George on September 9, 2012 at 20:12

ക്രിസ്തുവിശ്വാസം തള്ളിപ്പറഞ്ഞാല്‍ മരണശിക്ഷയില്‍ നിന്നും ഒഴിവാക്കി വിട്ടയക്കാം എന്നു കോടതി പല തവണ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അതിനു അദ്ദേഹം ഒരിക്കല്‍ പോലും തയാറായില്ല. മാത്രമല്ല, മരണം സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. നാദര്‍ഖാനിയുടെ  ഈ നിലപാട് ലോകത്തെ അമ്പരപ്പിച്ചു. ക്രിസ്തു വിശ്വാസികള്‍ അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരമരുളി !

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service