• വേവിക്കാത്ത സസ്യാഹാരം ധാരാളം കഴിക്കുന്നത്‌ ഊര്‍ജസ്വലത, ആരോഗ്യം, ഭാരം, ഉന്മേഷം എന്നിവയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. വേവിക്കാത്ത ആഹാരത്തിൽ ശരീരത്തിനാവശ്യമായ ലഘു ലവണങ്ങളും എന്‍സൈമുകളും പോഷകങ്ങളും ധാതുക്കളും ദഹനത്തിന് എളുപ്പമായ രൂപത്തിലുണ്ട്. ഇവയിലുള്ള ജൈവ എന്‍സൈമുകള്‍ ദഹനം എളുപ്പത്തിലും വേഗത്തിലുമാക്കുന്നു. ആഹാരം 118 ഡിഗ്രി ഫാരന്‍ഹീറ്റില്‍ വേവിക്കുന്നതോടെ ഈ എന്‍സൈമുകള്‍ നശിച്ചു പോവുന്നു. വേവിച്ച ആഹാരം കൂടുതല്‍ കഴിക്കുമ്പോള്‍ ക്ഷീണം തോന്നുന്നതും ഉറക്കം വരുന്നതും അവ ദഹിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കപ്പെടുന്നതുകൊണ്ടാണ്

 • പതിവായി രാത്രി ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്ന സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിനുള്ള സാധ്യത നാലിരട്ടി കൂടുതല്‍ എന്നു പഠനം. പഠനത്തിന്റെ ഭാഗമായി 692 സ്‌ത്രീകള്‍ക്ക്‌ ചോദ്യാവലി നല്‍കി. ഇവരില്‍ 141 പേര്‍ സ്‌തനാര്‍ബുദം ബാധിച്ചവരായിരുന്നു. നിത്യവും രാത്രി ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ സ്‌തനാര്‍ബുദം വരാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നു കണ്ടു.

  ഡെന്‍മാര്‍ക്കിലെ ഗവേഷകര്‍ നടത്തിയ ഈ പഠനം ഒക്യുപ്പേഷണല്‍ ആന്‍ഡ്‌ എന്‍വയണ്‍മെന്റല്‍ മെഡിസിനിലാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.
    • ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഓർമ്മ നഷ്ടപ്പെടുമെന്ന് പഠനങ്ങൾ. എട്ടുമണിക്കൂർ ഉറക്കത്തിൽ നിന്ന് രണ്ടു മണിക്കൂ‌ർ നഷ്ടമായാൽ പോലും തലച്ചോറിൽ നിന്ന് വിവരങ്ങൾ പതിയെ നഷ്ടമാകുമത്രേ. പെൻസിൽവാനിയ സർവ്വകലാശാലയിലെ വിദഗ്‌ദ്ധർ എലികളിൽ നടത്തിയ പഠനത്തിലാണ് ചെറിയ ഉറക്കനഷ്ടം പോലും സ്‌മൃതിനാശത്തിന് കാരണമാകുന്നതായി തെളിയിച്ചത്. 

  ഉണർന്നിരിക്കുന്പോൾ തലച്ചോർ നൂറുകൂട്ടം കാര്യങ്ങൾ ചെയ്യുന്നു. ആ സമയത്ത് വിവരങ്ങൾ തലച്ചോറിൽ ശരിയാവിധം അടുക്കി വയ്‌ക്കാൻ പക്ഷേ സാധിക്കാറില്ല. ഉറക്കത്തിലാണ് ഈ അടുക്കി വയ്‌ക്കൽ നടക്കുന്നത്. ഉറക്കനഷ്ടം കാരണം തലച്ചോറിൽ നിന്ന് നഷ്ടപ്പെട്ട ഒരു വിവരം പിന്നീടൊരിക്കലും തിരിച്ചുവരുന്നില്ല. ഇതിനർഥം ഒരു ദിവസം ഉറങ്ങാതിരുന്നതിന് അടുത്ത ദിവസം കൂടുതൽ ഉറങ്ങിയാൽ മതിയെന്ന ധാരണ തെറ്റാണെന്നാണ്.

 • സോയാബീനിനെ മെഡിക്കല്‍ ഭാഷയില്‍ ഫൈറ്റോ ഈസ്ട്രജന്‍ എന്നാണു വിളിക്കുക.. ശരീരത്തില്‍ ഹോര്‍മോണ്‍ ഉത്പാദനത്തിലും ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിലും വളരെ നിര്‍ണ്ണായകമായ വ്യതിയാനങ്ങള്‍ സോയാബീന്‍ ഉണ്ടാക്കും..

  കുട്ടികളില്‍ ഇത് പിട്ട്യു റ്ററി, തൈറോയ് ഡു , ഓവറി, വൃഷണം, ഇവയുടെ പ്രവര്‍ത്തനങ്ങളെ വളരെ പ്രതികൂലമായി ബാധിക്കും, വന്ധ്യത, കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളിലേക്ക്‌ ഇത് വഴിവയ്ക്കും എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്...

  വികസിത രാജ്യങ്ങളില്‍ പലയിടത്തും സോയാബീന്‍ പൌഡര്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് വിലക്കിയിട്ടുണ്ട്.. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ പല ബേബി ഫുഡ്‌ കളിലും ഇപ്പോഴും സോയാബീന്‍ ഉപയോഗിക്കു
 • ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ http://ethnichealthcourt.com/ ക്ലിക്ക് ചെയ്യുക

Views: 781

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service