പശ്ചാത്താപത്തിന്റെ തുരങ്കം

പശ്ചാത്താപത്തിന്റെ തുരങ്കം
ഒരു സമുരായ് യോദ്ധാവായിരുന്നു അയാള്‍. യുദ്ധമുറയില്‍ അയാള്‍ക്കു പരിശീലനം നല്‍കിയത് അന്നാട്ടിലെ പ്രസിദ്ധനായ ഒരു ഗുരുവായിരുന്നു. ആ ഗുരുവില്‍ നിന്നു പരിശീലനം പുര്‍ത്തിയാക്കി കുറെക്കാലം കഴിഞ്ഞപ്പോള്‍ താനാണ് ഏറ്റവും കേമനായ യോദ്ധാവെന്ന് അയാള്‍ക്കു തോന്നി. 
 
അങ്ങനെയാണ് ഒരു ദിവസം തന്റെ ഗുരുവുമായി അയാള്‍ പലകാര്യങ്ങളും ചര്‍ച്ച ചെയ്യാനിടയായത്. പക്ഷേ, ചര്‍ച്ച പെട്ടെന്ന് വാഗ്വാദമായി മാറി. ഒന്നു പറഞ്ഞു രണ്ടു പറഞ്ഞ് അവര്‍ തമ്മില്‍ ശരിക്കും കോര്‍ത്തു. ഗുരുവിന്റെ ആധികാരിക ഭാവം അയാള്‍ക്കിഷ്ടപ്പെട്ടില്ല. പെട്ടെന്നു കോപത്തിനടിപ്പെട്ട അയാള്‍ ഉറയില്‍ നിന്നു വാളു വലിച്ചൂരി ഗുരുവിന്റെ കഴുത്തരിഞ്ഞു. 
 
ചെയ്തതു തെറ്റായിപ്പോയെന്ന് അയാള്‍ക്ക് പെട്ടെന്നു ബോധ്യമായി. ഹ്യദയം നൊന്ത് അയാള്‍ കണ്ണീര്‍ വാര്‍ത്തു. പക്ഷേ, മരിച്ചയാളെ പുനരുജ്ജീവിപ്പിക്കുവാന്‍ മനുഷ്യനാവില്ലല്ലോ. സ്വന്തം ജീവിതത്തില്‍ കൊതിയുണ്ടായിരുന്നതിനാല്‍ അയാള്‍ ജീവനും കൊണ്ട് ഒളിച്ചോടി. 
 
അയാളുടെ യാത്ര അയാളെ കൊണ്െടത്തിച്ചത് ഒരു വന്‍മലയ്ക്കപ്പുറമുള്ള ഗ്രാമത്തിലാണ്. ആ ഗ്രാമത്തിലുള്ളവര്‍ക്കു പുറംലോകത്തിലേക്കുള്ള യാത്ര അതീവ ക്ളേശകരമായിരുന്നു. മലകയറിയിറങ്ങി പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള ശ്രമത്തിനിടയില്‍ പല ഗ്രാമീണരും മരിക്കുവാനിടയായിട്ടുണ്ടായിരുന്നു. അത്രമാത്രം ദുഷ്കരമായിരുന്നു ആ വന്മലയാത്ര.
 
ഗുരുവിനെ വധിച്ച പാപത്തിന് എന്തു പരിഹാരം ചെയ്യണമെന്ന് ആലോചിക്കുന്നത്തിനിടയിലാണു സമുരായ് യോദ്ധാവിന് അവിടത്തെ ഗ്രാമ വാസികളുടെ യാത്രാ ദുരിതം മനസിലായത.് തന്മൂലം മലയുടെ അടിയിലുടെ ഒരു തു രങ്കമുണ്ടാക്കി തന്റെ പാപത്തിനു പരിഹാരം ചെ യ്യാമെന്നും അങ്ങനെ ഗ്രാമവാസികളുടെ ക്ളേശം പരിഹരിക്കാമെന്നും അയാള്‍ തീരുമാനിച്ചു. 
 
ഒറ്റയ്ക്കുതന്നെ അയാള്‍ പണിതുടങ്ങി. എന്നും രാവിലെ മുതല്‍ ഇരുട്ടുന്നതു വരെ അയാള്‍ പണി തുടര്‍ന്നു. അങ്ങനെ നാലു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തപ്പോള്‍ ഏതാണ്ട് മലയുടെ പകുതി വരെ തുരങ്കം സ്യഷ്ടിക്കുവാന്‍ അയാള്‍ക്കു സാധിച്ചു. അപ്പോഴേക്കും അയാള്‍ വധിച്ച ഗുരുവിന്റെ പുത്രന്‍ അയാളെ അന്വേഷിച്ചു കണ്െടത്തിയിരുന്നു. പ്രതികാരം ചെയ്യുവാന്‍ എത്തിയതായിരുന്നു ഗുരുവിന്റെ പുത്രന്‍. 
 
"ഞാന്‍ മരിക്കേണ്ടവനാണ്,'' ഗുരുവിന്റെ പുത്രനെ കണ്ടപ്പോള്‍ യോദ്ധാവു പറഞ്ഞു. "എന്നെ വധിച്ചുകൊള്ളൂ. പക്ഷേ, അതിനു മുമ്പ് ഈ തുരങ്കം പൂര്‍ത്തിയാക്കാന്‍ എന്നെ അനുവദിക്കണം. എന്റെ പാപത്തിനുള്ള പരിഹാരമാണിത്.'' 
 
മനസില്ലാ മനസോടെയാണെങ്കിലും ഗുരുവിന്റെ പുത്രന്‍ ഈ അപേക്ഷ സ്വീകരിച്ചു. അങ്ങനെ യോദ്ധാവ് പണി തുടര്‍ന്നു. ഗുരുവിന്റെ പ്രതികാര ദാഹിയായ പുത്രനാകട്ടെ കൌതുകപൂര്‍വ്വം അയാളുടെ പണി ശ്രദ്ധിക്കുവാന്‍ തുടങ്ങി. കുറെക്കഴിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരനും യോദ്ധാവിനൊപ്പം ടണല്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു. 
 
രണ്ടുപേരുടെയും കൂട്ടായുള്ള പരിശ്രമം മൂലം നിര്‍മാണം വേഗം പൂര്‍ത്തിയായി. ഗ്രാമവാസികള്‍ക്കു പുറം ലോകത്തിലേക്കു കടക്കുവാനുള്ള എളുപ്പ മാര്‍ഗം അങ്ങനെ ലഭിച്ചു.
 
"ഇനി എന്നെ വധിച്ചുകൊള്ളൂ,'' ചെറുപ്പക്കാരന്റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ടു യോദ്ധാവു പറഞ്ഞു. ചെറുപ്പക്കാരന്‍ അതീവ ശക്തിയോടെ ഉറയില്‍ നിന്നു വാള്‍ വലിച്ചൂരി. പക്ഷേ, അതേ വേഗത്തില്‍ അയാള്‍ വാള്‍ ഉറയിലേക്കു മടക്കുകയും ചെയ്തു. "നിങ്ങള്‍ ഒരു കൊലയാളിയാണ്.'' ചെറുപ്പക്കാരന്‍ പറഞ്ഞു. "എന്നാല്‍ നിങ്ങളെന്നെ പലതും പഠിപ്പിച്ചു. തന്മൂലം നിങ്ങളിപ്പോള്‍ എന്റെ ഗുരുവായി മാറിയിരിക്കുന്നു. എനിക്കെങ്ങനെ എന്റെ ഗുരുവിനെ വധിക്കാനാവും?'' ആ ചെറുപ്പക്കാരന്‍ തന്റെ പിതാവിന്റെ ഘാതകനെ ആശ്ളേഷിച്ച ശേഷം അന്നു തന്നെയാത്രയായി.
 
പാപത്തിനു പശ്ചാത്താപം ചെയ്യുന്ന ഒരു കൊലയാളിയുണ്ട് ഈ ജപ്പാനീസ് നാടോടിക്കഥയില്‍. അതുപോലെ കൊലയാളിയോട് ക്ഷമിക്കുന്ന ഒരു പ്രതികാര ദാഹിയുമുണ്ട് ഈ കഥയില്‍. ഏതെങ്കിലും കാരണവശാല്‍ നമ്മുടെ ജീവിതത്തില്‍ ഗൌരവതരമായ ഒരു തെറ്റു സംഭവിക്കുകയാണെങ്കില്‍ നാം എന്തു ചെയ്യണമെന്നു പറഞ്ഞു തരുന്ന രണ്ടു കഥാപാത്രങ്ങളാണിവര്‍. തെറ്റില്‍ വീഴുകയെന്നതു മനുഷ്യ സഹജം. എന്നാല്‍, അക്കാരണം പറഞ്ഞു നമ്മുടെ തെറ്റുകള്‍ നമുക്ക് ഒരിക്കലും നീതീകരിക്കുവാന്‍ അവകാശമില്ല. എന്നുമാത്രമല്ല, നമ്മുടെ തെറ്റുകള്‍ മൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടമോ ദ്രോഹമോ സംഭവിച്ചാല്‍ നാം അതിന് ആത്മാര്‍ത്ഥമായി പരിഹാരം ചെയ്യുകയും വേണം. മുകളില്‍ കൊടുത്തിരിക്കുന്ന നാടോടിക്കഥയിലെ യോദ്ധാവ് അതാണു ചെയ്തത്. തെറ്റുചെയ്യുന്നവരോടു പരിഹാരം ചെയ്യാ ന്‍ സാധിക്കുന്ന സാഹചര്യമല്ലായിരുന്നു അയാളുടേത്. എങ്കിലും, അയാള്‍ തനിക്കു സാധിക്കുന്ന രീതയില്‍ നന്മ ചെയ്തു തന്റെ തെറ്റിനു പരിഹാരം തേടി. 
 
തന്റെ പിതാവിനെ വധിച്ചവനോടു പ്രതികാരം ചെയ്യുവാന്‍ ഇറങ്ങിത്തിരിച്ച യുവാവാണു മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ രണ്ടാമത്തെ കഥാപാത്രം. കൊലപാതകിയുടെ പശ്ചാത്താപവും പരിഹാര പ്രവൃത്തിയും കണ്ടപ്പോള്‍ ആ യുവാവിന്റെ പ്രതികാര ദാഹം അടങ്ങി. എന്നുമാത്രമല്ല അയാളോടു സഹകരിക്കാന്‍ വരെ ആ യുവാവു തയാറാവുകയും ചെയ്തു. നമ്മോടു തെറ്റു ചെയ്യുന്നവരോടു നമുക്കു വേണ്ടത് ഈ മനോഭാവമാണ്. തെറ്റുകാരനായ യോദ്ധാവിനോടു ക്ഷമിക്കുവാന്‍ അയാളെ സഹായിച്ചതു യോദ്ധാവിന്റെ പശ്ചാത്താപവും പരിഹാര പ്രവൃര്‍ത്തിയുമായിരിക്കണം. എന്നാല്‍ നമ്മോടു തെറ്റു ചെയ്യുന്നവര്‍ പശ്ചാത്തപിക്കാതിരിക്കുകയും തങ്ങളുടെ തെറ്റിന് പരിഹാരം ചെയ്യാതിരിക്കുകയും ചെയ്യുന്നുവെന്നു കരുതുക. അപ്പോഴും അവരോടു നമുക്കു ക്ഷമിക്കാന്‍ സാധിക്കണം. അങ്ങനെ ചെയ്താലേ നമ്മില്‍ എന്തെങ്കിലും നന്മ ഉണ്െടന്നു നമുക്ക് അവകാശപ്പെടാനാവൂ. 
 
നാം തെറ്റു ചെയ്താല്‍ പശ്ചാത്തപിക്കാനും തെറ്റിനു പരിഹാരം ചെയ്യുവാനും നമുക്കു ശ്രമിക്കാം. ആരെങ്കിലും നമ്മോടു തെറ്റു ചെയ്താലും അതു ഹ്യദയപൂര്‍വം ക്ഷമിക്കുവാനും നമുക്കു തയാറാകാം. 
_________________________________________________________________________________________________________________________

ആകയാല്‍ സഹോദരങ്ങളെ  ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചു കൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നു, 

നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി സമര്‍പ്പിക്കുവിന്‍."((--റോമ:12:1

 

'ഉടല്‍ സത്രമല്ല, ക്ഷേത്രമാണ്........ ദേഹം ദേവാലയം ആണ്....സത്രത്തില്‍ ആര്‍ക്കു വേണമെങ്കിലുംഎപ്പോള്‍ വേണമെങ്കിലും കയറി കിടക്കാം.....ഇറങ്ങിപോകാം....പണം  കൊടുത്താല്‍ മതി.......എന്നാല്‍, ക്ഷേത്രം വിശുദ്ധിയുടെയും,  ദൈവാരാധനയുടെയും  ഇടമാണ്.......

 

               കൈ കൊണ്ട് നിര്‍മ്മിതമായ ആലയങ്ങളില്‍ അല്ലദൈവം വസിക്കുന്നതുപിന്നയോ ,ദൈവത്തിന്റെ കരങ്ങളാല്‍ നിര്‍മ്മിതമായ ഓരോ മനുഷ്യ ശരീരം ആകുന്ന ആലയങ്ങളില്‍ ആണ് അവിടുന്ന് വസിക്കുന്നത്...! "

 

 നാം രാചകീയ  പുരോഹിത  ഗെണം." ! പുരോഹിതന്റെ ധര്‍മ്മം ബലിയര്‍പ്പണം ആണ് ......!വിശ്വാസികളായ നമ്മള്‍ ദൈവത്തിനര്‍പ്പിക്കേണ്ട  സജീവബെലിനമ്മുടെ ശരീരത്തിന്റെ വിശുദ്ധി..........!  അത് കൊണ്ട്നാംദൈവം വസിക്കുന്ന ക്ഷേത്രങ്ങളാണ്  ....... നമ്മുടെ ദേഹം ,ദേവാലയം ആണ്.... ഇതു കാളക്കുംകഴുതക്കും പോലും അറിയാം......."കാള തന്റെ ഉടയവനെ അറിയുന്നു...കഴുത  തന്റെ യെജമാനന്റെ  തൊഴുത്തും"  ബുദ്ധിയില്ലാന്നു നാം കരുതുന്ന കഴുതയ്ക്ക് പോലും അറിയാമെന്നു

 

തന്നില്‍ തന്നെയാണ് തന്റെ യെജമാനന്‍  വസിക്കുന്നതെന്ന്.....! താന്‍ തന്നെയാണ്  തന്റെ  യെജമാനന്റെ തോഴുത്തെന്നു.......!എന്നിട്ടും ബുദ്ധിയുള്ള നമ്മള്‍ അത്  മനസിലാക്കുന്നില്ല.......

             

 

ഈശോ പറഞ്ഞു"എന്റെ പിതാവിന്റെ ആലയത്തെ നിങ്ങള്‍ കച്ചവട സ്ഥലമാക്കരുത്‌ എന്നു.." ആലയത്തെ കച്ചവട സ്ഥലമാക്കിയാല്‍ ആലയത്തിന്റെ നാഥന്‍  അവിടം  വിട്ടിറങ്ങും...!ആലയം അനാഥമാകും....... ഇന്ന് അനേകരുടെ തകര്‍ച്ചയുടെ ഒരു  കാരണം  ഇതാണ്....അതുകൊണ്ട് ആയലം വെടിപ്പാക്കാം........പുനരുദ്ധരിക്കാം........നാഥനെ പുനപ്രെതിഷ്ട്ടിക്കാം .......!!!! ദേവാലയത്തില്‍ ദൈവം വസിക്കട്ടെ.....

 

               ജിവിതത്തിന്റെ വഴിത്താരയില്‍  കാലിടറി പോയ  സഹോദരങ്ങള്‍ക്ക്‌ വേണ്ടി  നമുക്ക്  പ്രാര്‍ഥിക്കാം...... ചുറ്റുപാടുകള്‍....സാഹചര്യങ്ങള്‍... മനസിന്റെ മുറിപ്പാടുകള്‍...ബലഹീനതകള്‍......അവരെ അങ്ങനെ ആക്കി തീര്‍ത്തത് ആയിരിക്കും........ മനപൂര്‍വമായിരിക്കില്ല...   നമുക്കവരെ കുറ്റം വിധിക്കുന്നതിനു പകരം അവര്‍ക്കുവേണ്ടി സ്നേഹത്തോടെ പ്രാര്‍ത്തിക്കാം......ഒപ്പം,   "നില്‍ക്കുന്നു എന്നു വിജാരിക്കുന്ന നമുക്ക്  വീഴാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യാം......"  

 

 

ഹെബ്രായര്‍ -13:1  

  സഹോദര സ്നേഹം നിലനില്‍ക്കട്ടെ. ആതിഥ്യമര്യാദമറക്കരുത്.

 അതുവഴി, ദൈവദൂതന്‍മാരെ അറിയാതെ സത്കരിച്ചവരുï്. 

തടവുകാരോടു നിങ്ങളും അവരോടൊപ്പം തടവിലായിരുന്നാലെന്നപോലെ 

പെരുമാറുവിന്‍. നിങ്ങള്‍ക്കും ഒരു ശരീരമുള്ളതുകൊïു പീഡിപ്പിക്കപ്പെടുന്നവരോടു 

പരിഗണനകാണിക്കുവിന്‍. എല്ലാവരുടെയിടയിലും വിവാഹം

 മാന്യമായി കരുതപ്പെടട്ടെ. മണവറമലിനമാകാതിരിക്കട്ടെ. കാരണം

, അസന്‍മാര്‍ഗികളെയും വ്യഭിചാരികളെയുംദൈവം വിധിക്കും. 

നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ.

 ഉള്ളതുകൊïു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും 

അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു 

പറഞ്ഞിട്ടുïല്ലോ. അതിനാല്‍ നമുക്ക് ആത്മധൈര്യത്തോടെ പറയാം: 

കര്‍ത്താവാണ് എന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; 

മനുഷ്യന് എന്നോട് എന്തു ചെയ്യാന്‍ കഴിയും? നിങ്ങളോടു

 ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍. 

അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം 

അനുകരിക്കുവിന്‍. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ

 ആള്‍തന്നെയാണ്. വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധനങ്ങള്‍ നിങ്ങളെ 

വഴിതെറ്റിക്കരുത്. ഭക്ഷണത്താലല്ല കൃപാവരത്താല്‍ ഹൃദയത്തെ

 ശക്തമാക്കുന്നതാണ് ഉചിതം;

 ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് 

ഒരു പ്രയോജനവും ലഭിക്കുന്നില്ല. 

നമുക്കൊരു ബലിപീഠമുï്. 

അതില്‍നിന്നു ഭക്ഷിക്കാന്‍ 

കൂടാരത്തില്‍ ശുശ്രൂഷചെയ്യുന്നവര്‍ക്ക്

 അവകാശമില്ല. കാരണം,

 പ്രധാന പുരോഹിതന്‍ പാപപരിഹാരത്തിനു 

ബലിപീഠത്തിങ്കലേക്കു 

കൊïുപോകുന്ന രക്തം എടുത്ത മൃഗങ്ങളുടെ 

ശരീരം ദഹിപ്പിക്കപ്പെടുന്നതു 

പാളയത്തിനു പുറത്തുവ ച്ചാണ്.      

 സ്വന്തം രക്തത്തിലൂടെ ജനത്തെ 

വിശുദ്ധീകരിക്കാന്‍ ക്രിസ്തുവും കവാടത്തിനു

 പുറത്തുവച്ചു പീഡനമേറ്റു; 

അവനുവേïി അവമാനം സഹിച്ചുകൊï് 

നമുക്കു പാളയത്തിനു പുറത്തിറങ്ങി

 അവന്റെ അടുത്തേക്കു പോകാം. 

എന്തെന്നാല്‍, ഇവിടെ നമുക്കു നിലനില്‍ക്കുന്ന നഗരമില്ല; വരാനുള്ള 

നഗരത്തെയാണല്ലോ നാം അന്വേഷിക്കുന്നത്. അവനിലൂടെ നമുക്ക് 

എല്ലായ്പോഴും ദൈവത്തിനു സ്തുതിയുടെ ബലി - അവന്റെ നാമത്തെ 

ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍-അര്‍പ്പിക്കാം. നന്‍മചെയ്യുന്നതിലും

നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം

 ബലികള്‍ ദൈവത്തിനു പ്രീതികരമാണ്. നിങ്ങളുടെ നേതാക്കന്‍മാരെ 

അനുസരിക്കുകയും അവര്‍ക്കു വിധേയരായിരിക്കുകയും ചെയ്യുവിന്‍. 

കണക്കേല്‍പിക്കാന്‍ കടപ്പെട്ട മനുഷ്യരെപ്പോലെ അവര്‍ നിങ്ങളുടെ 

ആത്മാക്കളുടെ മേല്‍നോട്ടം വഹിക്കുന്നു. അങ്ങനെ അവര്‍ സന്തോഷപൂര്‍വം,

 സങ്കടം കൂടാതെ, ആ കൃത്യം ചെയ്യുന്നതിന് ഇടയാകട്ടെ. അല്ലെങ്കില്‍ 

അതു നിങ്ങള്‍ക്കു പ്രയോജനരഹിതമായിരിക്കും. ഞങ്ങള്‍ക്കു 

വേïി പ്രാര്‍ഥിക്കുവിന്‍. എല്ലാകാര്യത്തിലും മാന്യമായി പെരുമാറുന്നതിന് 

ആഗ്രഹിക്കുന്ന ഒരു നല്ല മനസ്സാക്ഷിയാണു ഞങ്ങളുടേതെന്ന ബോധ്യം 

ഞങ്ങള്‍ക്കുï്. ഞാന്‍ എത്രയും വേഗം നിങ്ങളുടെ അടുത്തു 

തിരിച്ചുവരുന്നതിനു നിങ്ങള്‍ ഏറെശുഷ്കാന്തിയോടെ പ്രാര്‍ഥിക്കണമെന്നു 

ഞാനപേക്ഷിക്കുന്നു. ആടുകളുടെ വലിയ ഇടയനെ, നമ്മുടെ 

കര്‍ത്താവായ യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ

 ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്‍മകളും

 കൊïു നിങ്ങളെ ധന്യരാക്കട്ടെ! അങ്ങനെ, യേശുക്രിസ്തുവിലൂടെ നമ്മില്‍ 

പ്രവര്‍ത്തിക്കുന്ന അവിടുത്തെഹിതം അവിടുത്തേക്ക് 

അഭികാമ്യമായതു നിറവേ റ്റാന്‍ നിങ്ങളെ സഹായിക്കട്ടെ.

 അവന് എന്നും എന്നേക്കും മഹത്വമുïായിരിക്കട്ടെ. ആമേന്‍.  

യോഹന്നാന്‍ 12:35

   യേശു അവരോടു പറഞ്ഞു: അല്‍പസമയത്തേക്കുകൂടി പ്രകാശം 

നിങ്ങളുടെയിടയിലുï്. അന്ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ 

പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്ധകാരത്തില്‍ നടക്കുന്നവന്‍ 

താന്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയുന്നില്ല. നിങ്ങള്‍ 

പ്രകാശത്തിന്റെ മക്കളാകേïതിന് നിങ്ങള്‍ക്കു പ്രകാശമുള്ളപ്പോള്‍ 

അതില്‍ വിശ്വസിക്കുവിന്‍. ഇതു പറഞ്ഞതിനുശേഷം യേശു 

അവരില്‍നിന്നു പോയി രഹസ്യമായി പാര്‍ത്തു. 

അവന്‍ വളരെ അടയാളങ്ങള്‍ അവരുടെ മുമ്പാകെ പ്രവര്‍ത്തിച്ചെങ്കിലും 

അവര്‍ അവനില്‍ വിശ്വസിച്ചില്ല. ഏശയ്യാ പ്രവാചകന്‍ പറഞ്ഞവചനം 

പൂര്‍ത്തിയാകേïതിനാണ് ഇത്. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം 

ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്? 

അതുകൊï് അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏശയ്യാ 

വീïും പറഞ്ഞിരിക്കുന്നു: അവര്‍ തങ്ങളുടെ കണ്ണുകള്‍കൊïു 

കാണുകയും ഹൃദയംകൊï് ഗ്രഹിക്കുകയും അങ്ങനെ അവര്‍ 

എന്നിലേക്കു തിരിഞ്ഞ് ഞാന്‍ അവരെ

 സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേï തിന് 

അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ 

കഠിനമാക്കുകയും ചെയ്തു. അവന്റെ മഹത്വം കാണുകയും 

അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതുകൊïാണ് ഏശയ്യാ 

ഇങ്ങനെ പ്രസ്താവിച്ചത്. എന്നിട്ടും, അധികാരികളില്‍പ്പോലും 

അനേകര്‍ അവനില്‍ വിശ്വസിച്ചു. എന്നാല്‍, സിനഗോഗില്‍നിന്നു 

ബഹിഷ്കൃതരാകാതിരിക്കാന്‍വേïി ഫരിസേയരെ ഭയന്ന് 

അവരാരും അത് ഏറ്റുപറഞ്ഞില്ല. ദൈവത്തില്‍നിന്നുള്ള 

മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അവര്‍ അഭിലഷിച്ചു. 

യേശു ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: എന്നില്‍ വിശ്വസിക്കുന്നവന്‍ 

എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്. 

എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു.  എന്നില്‍ 

വിശ്വസിക്കുന്ന വരാരും അന്ധകാരത്തില്‍ വസിക്കാതിരിക്കേïതിന് 

ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു. എന്റെ

 വാക്കുകള്‍ കേള്‍ക്കുന്നവന്‍ അവ പാലിക്കുന്നില്ലെങ്കിലും

 ഞാന്‍ അവനെ വിധിക്കുന്നില്ല. കാരണം, ഞാന്‍ വന്നിരിക്കുന്നത് 

ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്. എന്നാല്‍, 

എന്നെ നിരസിക്കുകയും എന്റെ വാക്കുകള്‍ തിരസ്കരിക്കുകയും 

ചെയ്യുന്നവന് ഒരു വിധികര്‍ത്താവുï്. ഞാന്‍ പറഞ്ഞവചനംതന്നെ

 അന്ത്യദിനത്തില്‍ അവനെ വിധിക്കും. എന്തെന്നാല്‍, ഞാന്‍ സ്വമേധയാ അല്ല

 സംസാരിച്ചത്. ഞാന്‍ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് 

എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്‍പന നല്‍കിയിരിക്കുന്നു.

 അവിടുത്തെ കല്‍പന നിത്യജീവനാണെന്നു ഞാന്‍ അറിയുന്നു. 

അതിനാല്‍, ഞാന്‍ പറയുന്നതെല്ലാം 

പിതാവ് എന്നോടു കല്‍പിച്ചതുപോലെ തന്നെയാണ്. 

പ്രഭാഷകന്‍ 35:1  

  നിയമം പാലിക്കുന്നത് നിരവധിബലികള്‍ അര്‍പ്പിക്കുന്നതിനുതുല്യമാണ്; 

കല്‍പനകള്‍ അനുസരിക്കുന്നത്സമാധാനബലിക്കു തുല്യവും.      

കരുണയ്ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്; 

ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നു. 

ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നു.

 ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത്കര്‍ത്താവിനു പ്രീതികരമാണ്; 

അനീതി വര്‍ജിക്കുകപാപപരിഹാരബലിയാണ്. വെറും 

കൈയോടെ കര്‍ത്താവിനെ സമീപിക്കരുത്. എന്തെന്നാല്‍, 

ഇവയെല്ലാം അനുഷ്ഠിക്കാന്‍ നിയമം അനുശാസിക്കുന്നു. 

നീതിമാന്റെ ബലി, ബലിപീഠത്തെഅഭിഷേകം ചെയ്യുന്നു; 

അതിന്റെ സുഗന്ധം അത്യുന്നതന്റെ സന്നിധിയിലേക്ക് ഉയരുന്നു.  

 നീതിമാന്റെ ബലി സ്വീകാര്യമാണ്;അതു വിസ്മരിക്കപ്പെടുകയില്ല.

കര്‍ത്താവിനെ മനം തുറന്നു മഹത്വപ്പെടുത്തുക; ആദ്യഫലം 

സമര്‍പ്പിക്കുമ്പോള്‍ലുബ്ധു കാട്ടരുത്. കാഴ്ച സമര്‍പ്പിക്കുമ്പോള്‍ മുഖം

 വാടരുത്; സന്തോഷത്തോടെ ദശാംശം കൊടുക്കുക. 

അത്യുന്നതന്‍ നല്‍കിയതുപോലെഅവിടുത്തേക്ക് തിരികെക്കൊടുക്കുക;

 കഴിവിനൊത്ത് ഉദാരമായി കൊടുക്കുക. കര്‍ത്താവ് പ്രതിഫലം 

നല്‍കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.

 കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്; അവിടുന്ന്

 സ്വീകരിക്കുകയില്ല. അനീതിപൂര്‍വമായ ബലിയില്‍ആശ്രയിക്കരുത്; 

കര്‍ത്താവ് പക്ഷപാതമില്ലാത്തന്യായാധിപനാണ്. അവിടുന്ന് 

ദരിദ്രനോടു പക്ഷപാതംകാണിക്കുന്നില്ല; തിന്‍മയ്ക്കു വിധേയനായവന്റെ 

പ്രാര്‍ഥന അവിടുന്ന് കേള്‍ക്കും. അനാഥന്റെ പ്രാര്‍ഥനയോവിധവയുടെ 

പരാതികളോഅവിടുന്ന് അവഗണിക്കുകയില്ല. തന്റെ കണ്ണീരിനു 

കാരണമായവനെതിരായിവിധവ വിലപിക്കുമ്പോള്‍ 

അവളുടെകവിളിലൂടെ കണ്ണീര്‍ ഒഴുകുകയില്ലേ?കര്‍ത്താവിനു 

പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്; 

അവന്റെ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു.വിനീതന്റെ

 പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു; 

അതു കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ 

അവന്‍ സ്വസ്ഥനാവുകയില്ല; 

ന്യായവിധി നടത്തി നിഷ്കളങ്കനുനീതി നല്‍കാന്‍ 

അത്യുന്നതന്‍സന്ദര്‍ശിക്കുന്നതുവരെ അവന്‍ പിന്‍വാങ്ങുകയില്ല.  

കര്‍ത്താവ് വൈകുകയോസ്വസ്ഥനായിരിക്കുകയോ ഇല്ല. 

അവിടുന്ന് നിര്‍ദയന്റെ അരക്കെട്ട്തകര്‍ക്കുകയും 

ജനതകളോടുപകരംവീട്ടുകയും ചെയ്യും. ധിക്കാരികളുടെ

 കൂട്ടത്തെനിര്‍മാര്‍ജനം ചെയ്യുകയും അനീതി പ്രവര്‍ത്തിക്കുന്നവന്റെ 

ചെങ്കോല്‍ തകര്‍ത്തുകളയുകയും ചെയ്യും.   മനുഷ്യനു 

പ്രവൃത്തിക്കൊത്തുംപ്രയത്നങ്ങള്‍ക്ക് അവയുടെവൈഭവത്തിന് 

അനുസരിച്ചുംഅവിടുന്ന് പ്രതിഫലം നല്‍കും;    തന്റെ ജനത്തിന്റെ 

പരാതികള്‍ക്കുവിധി കല്‍പിച്ച് തന്റെ കരുണയില്‍അവരെ

 ആനന്ദിപ്പിക്കും.  വരള്‍ച്ചയുടെ നാളുകളില്‍ 

മഴക്കാറുപോലെ കഷ്ടതയില്‍ 

കര്‍ത്താവിന്റെ കരുണആശ്വാസപ്രദമാണ്. 

 

 

 

 

 

Views: 35

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN


MODERATOR
Comment by mercy jose on January 30, 2013 at 11:44


നാം തെറ്റു ചെയ്താല്‍ പശ്ചാത്തപിക്കാനും തെറ്റിനു പരിഹാരം ചെയ്യുവാനും നമുക്കു ശ്രമിക്കാം. ആരെങ്കിലും നമ്മോടു തെറ്റു ചെയ്താലും അതു ഹ്യദയപൂര്‍വം ക്ഷമിക്കുവാനും നമുക്കു തയാറാകാം.


MODERATOR
Comment by Sindhu on January 29, 2013 at 12:42

    ജിവിതത്തിന്റെ വഴിത്താരയില്‍  കാലിടറി പോയ  സഹോദരങ്ങള്‍ക്ക്‌ വേണ്ടി  നമുക്ക്  പ്രാര്‍ഥിക്കാം...... ചുറ്റുപാടുകള്‍....സാഹചര്യങ്ങള്‍... മനസിന്റെ മുറിപ്പാടുകള്‍...ബലഹീനതകള്‍......അവരെ അങ്ങനെ ആക്കി തീര്‍ത്തത് ആയിരിക്കും........ മനപൂര്‍വമായിരിക്കില്ല...   നമുക്കവരെ കുറ്റം വിധിക്കുന്നതിനു പകരം , അവര്‍ക്കുവേണ്ടി സ്നേഹത്തോടെ പ്രാര്‍ത്തിക്കാം......ഒപ്പം,   "നില്‍ക്കുന്നു എന്നു വിജാരിക്കുന്ന നമുക്ക്  വീഴാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യാം......" 

Sunday Homily Syro Malabar June 16, 2013

 

Flag Counter

ജോബോയുടെ ചെറുചിന്തകള്‍

PART-51

AUDIO BIBLE

© 2013   Created by EDAYAN COMMUNICATIONS.

Badges  |  Report an Issue  |  Terms of Service