പൗ രോഹി ത്യം - ദൈവത്താല്‍ നല്കപെട്ടത്‌

പൗ രോഹി ത്യം - ദൈവത്താല്‍ നല്കപെട്ടത്‌ 

"കുമ്പസാരം - ബൈബിളിന്‍റെ അടിസ്ഥാനത്തില്‍" എന്ന ബ്ലോഗിന് പുരോഹിതരെ ആരാണ് തിരഞ്ഞെടുത്തത് , അവരുടെ ദൌത്യം എന്താണ് എന്ന് അറിയാത്തവര്‍ എഴുതിയ ബാലിശ മായ അഭിപ്രായം ആണ് " പുരോഹിതരും മഹാപുരോഹിതരും ആണ് കര്‍ത്താവിനെ ക്രുശി ക്കാന്‍ മുന്‍കൈ എടുത്തത്‌ എന്ന്" . പൗ രോഹിത്യതിന്റെ വില, കൈകളില്‍ ഒരു ബൈബിള്‍ ഏന്തി ദിവസം തോറും പുതിയ സഭ ഉണ്ടാക്കുന്നവര്‍ക്കും അവരുടെ അനുയായികള്‍ക്കും മനസിലാകില്ല അഥവാ മനസിലായാല്‍ അഗികരിക്കില്ല എന്നറിയാം അതിനു ഒരു മറുപടിയായി ഈ ബ്ലോഗ്‌ എഴുതുന്നു

ഈ യുഗത്തില്‍ 1907-നു ശേഷം ഉടലെടുത്ത പല നൂതന സഭകളുടെയും ആവീര്‍ഭാവത്തിനു ശേഷം പൌരോഹിത്യത്തെ പറ്റി പരിശുദ്ധ സഭയില്‍ അനേകം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു ഈ സംശയങ്ങളെ വേദ പുസ്തക അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം.

എല്ലാരും പുരോഹിതന്മാരോ?

പഴയനിയമ പ്രകാരം ഇസ്രായേല്‍ മുഴുവന്‍ പുരോഹിത വര്‍ഗ്ഗം ആണ്.”നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍
l മക്കളോടു പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു.” (പുറ 19:6). എന്നാല്‍ എല്ലാ ഇസ്രായെല്‍ക്കാരും പുരോഹിതരല്ല, ലേവ്യ ഗോത്രം ആണ് പുരോഹിത ഗോത്രം. എന്നാല്‍ എല്ലാ ലേവ്യരും പുരോഹിതന്മാരായിരുന്നില്ല. പ്രത്യേകം കര്‍തൃസന്നിധിയില്‍ അഭിഷേകം കഴിഞ്ഞ ലേവ്യന്‍ ആയിരുന്നു പുരോഹിതന്‍. ഈ പശ്ചാതലത്തില്‍ നാം പുതിയ നിയമത്തിലെ ഒരു വാക്യത്തെ കാണണം 1 പത്രോസ് 2:9 “തെരഞ്ഞെടുക്കപെട്ട ഒരു ജാതിയും രാജകീയപുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു.” ഇവിടെ ക്രൈസ്തവരെ രാജകീയ പുരോഹിതവര്‍ഗ്ഗം എന്നാണ് സൂചിപ്പിക്കുന്നത്. ഇതിനു പിതാക്കന്മാര്‍ 2 അര്‍ഥം തരുന്നുണ്ട്. ഒന്ന് യേശു ക്രിസ്തു രാജാവും പ്രത്യേകം നിയോഗിക്കപെട്ട പുരോഹിതന്മാരും ഉള്ള വര്‍ഗ്ഗം എന്നും, രണ്ടാമതായി നാമെല്ലാവരും പൌരോഹിത്യ ധര്‍മ്മം നിര്‍വഹിക്കുന്നവരയതുകൊണ്ട് എല്ലാവരും രാജകീയ പുരോഹിതവര്‍ഗ്ഗത്തില്‍ ഉള്‍പെടുന്നു എന്നും പിതാക്കന്മാര്‍ പഠിപ്പിക്കുന്നു. എന്താണ് പൌരോഹിത്യധര്‍മം എന്നല്ലേ? ദൈവസന്നിധിയില്‍ എല്ലാവരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക എന്നുള്ളതാണ് പൌരോഹിത്യ ധര്‍മം. പ്രപഞ്ചത്തെയും സര്‍വ്വസൃഷ്ടികളേയും ഉള്‍പെടുത്തി അവര്‍ക്കായി പ്രാര്‍ത്ഥിക്കുക എന്നതാണ് പൌരോഹിത്യ ധര്‍മം. അതുകൂടാതെ ദൈവരാജ്യത്തില്‍ മറ്റു ജാതികള്‍ക്കു വേണ്ടി ദൈവത്തിന്റെ വേലക്കാരായി വര്‍ത്തിക്കുക. അതിനാല്‍ രാജകീയപുരോഹിത വര്‍ഗ്ഗം എന്നാല്‍ മധ്യസ്ഥതയുടെ പൌരോഹിത്യധര്‍മം ഇപ്പോഴും നിര്‍വഹിക്കുന്ന വര്‍ഗ്ഗം എന്നാണ്.

പുരോഹിതസ്ഥാനികള്‍

ക്രൈസ്തവസഭയില്‍ ആദികാലം മുതല്‍ മൂന്നു പ്രധാന സ്ഥാനികള്‍ ഉണ്ടായിരുന്നു. പുതിയനിയമം എഴുതിയത് ഗ്രീക്ക് ഭാഷയില്‍ ആണ്. ഫിലി 1:1 “സകല വിശുദ്ധന്മാര്‍ക്കും അദ്ധ്യക്ഷന്മാര്‍ക്കും ശുശ്രുഷകന്മാര്‍ക്കും കൂടെ എഴുതുന്നത്‌” ഇവിടെ അധ്യക്ഷന്‍ എന്നാ വാക്കിന്‍റെ മൂലഭാഷ പദം (ഗ്രീക്ക്) “എപിസ്കൊപ്പോസ്” (episkopos) എന്നാണ് എന്ന് വച്ചാല്‍ ഇന്നത്തെ ബിഷപ്പ് (എപിസ്കൊപ്പ). ഇതൊരു സ്ഥാനനാമം ആയതുകൊണ്ട് മൂലഭാഷയില്‍ നിന്നും തര്‍ജ്ജിമ ചെയ്തപ്പോള്‍ അങ്ങനെ തന്നെ എഴുതേണ്ടതായിരുന്നു . യാകോബ് 5:14 “നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ, അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ എണ്ണപൂശി അവന്നായി പ്രാര്‍ത്ഥിക്കട്ടെ.” ഇവിടെ പറയപെടുന്ന ‘മൂപ്പന്‍’ എന്നതിന്‍റെ മൂലപദം “പ്രേസ്ബ്യുട്ടരോസ്” (presbyteros) എന്നാണ്. സുറിയാനി പദം “കശീശ” എന്നും. ഇതും സ്ഥാന നാമം തന്നെയാണ്. എണ്ണപൂശാന്‍ അധികാരം ലഭിച്ചിട്ടുള്ള (നിയോഗിക്കപെട്ടിട്ടുള്ള) പ്രേസ്ബ്യുട്ടരോസിനെ ആണ് വിളിക്കേണ്ടത്. ഫിലിപ്പൈന്‍സ്:1:1 കാണുന്ന ശുശ്രുഷകന്‍ എന്നതിന്‍റെ മൂലപദം “ദിയക്കാനോസ്” (diakonos) എന്നാണ്. സുറിയാനി മ്ശംശോനോ എന്നും ഇംഗ്ലിഷ് deacon എന്നും. ഇത് മൂന്നാമത്തെ സ്ഥാന നാമം ആണ്. അപ്പൊ 6:2 -ല്‍ പറയും പോലെ ആ രാജകീയ പുരോഹിത വര്‍ഗ്ഗത്തില്‍നിന്നും മേശമേല്‍ (ത്രോണോസ്സിന്മേല്‍) ശുശ്രുഷിക്കാന്‍ പ്രത്യേകമായി നല്ല സാക്ഷ്യം ഉള്‍കൊണ്ട ഏഴു പേര് തെരഞ്ഞെടുത്തു എന്ന് നമുക്ക് കാണാന്‍ സാധിക്കും. വീണ്ടും ആറാം വാക്യത്തില്‍ നാം കാണുന്നു, അപ്പോസ്തോലന്മാര്‍ പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവച്ചാണ് ആ ശുശ്രുഷക്കായി അവരെ അവിടെ ക്രെമീകരിക്കുന്നത് എന്ന്.

പൌരോഹിത്യ അധികാരങ്ങള്‍

2 തിമോത്തി 1:6 ല്‍ പറയുന്നു പൌലോസിന്‍റെ കൈവെപ്പിനാല്‍ തിമോത്തെയോസ്സിനു കിട്ടിയ ദൈവത്തിന്റെ കൃപാവരം ജ്വലിപ്പികണം എന്ന്. അപ്രകാരം കൈവെപ്പിനാല്‍ അപ്പോസ്തോലന്മാരാല്‍ നിയമിക്കപെട്ടവ്ര്‍ക്ക് അപ്പോസ്തോലന്മാര്‍ക്കുണ്ടായിരുന്ന അധികാരങ്ങളും ലഭിക്കുന്നു. ഈ അധികാരങ്ങള്‍ ഒന്നാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക എന്നത്. ലുക്കോസ് 22:19 “പിന്നെ അപ്പം എടുത്തു വാഴ്ത്തി അവര്‍ക്ക് കൊടുത്തു:ഇത് നിങ്ങള്ക്ക് വേണ്ടി നല്‍കുന്ന എന്‍റെ ശരീരം; എന്‍റെ ഓര്‍മ്മക്കായി ഇത് ചെയവിന്‍ എന്ന് പറഞ്ഞു”. ഈ കര്‍മ്മം വളരെ പ്രാധാന്യത്തോടെ രഹസ്യമായി ശിഷ്യന്മാരെ ഏല്‍പ്പിക്കുന്നതായി നാം കാണുന്നു അല്ലാതെ തന്നില്‍ വിശ്വസിച്ച എല്ലാവരും കേള്‍ക്കെ പരസ്യമായിട്ടല്ല ക്രിസ്തു ഈ കര്‍മം ചെയ്തത്. അതിനാല്‍ അത് അപ്പോസ്തോലന്മാരെ പ്രത്യേകമായി നിയോഗിച്ചു ക്രിസ്തു ഭരമെല്‍പ്പിച്ചു എന്ന് നാം മനസ്സിലാക്കണം. യോഹന്നാന്‍ :20:23 “ആരുടെ പാപങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്ക് മോചിക്കപെട്ടിരിക്കുന്നു ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്ക് നിര്‍ത്തപെട്ടിരിക്കുന്നു ” ഇതും ക്രിസ്തു ശ്ലീഹന്മാരെ മാത്രമായി ഭരമെല്പ്പിക്കുന്ന ഒരു അധികാരമാണ് അല്ലാതെ തന്നില്‍ വിശ്വസിച്ച എല്ലാവരോടും ആയി പരസ്യമായി വിളിച്ചു പറഞ്ഞില്ല. അതായത് എല്ലാവര്‍ക്കും ക്രിസ്തു പ്രത്യക ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നു. അതിനായി ചിലരെ തെരഞ്ഞെടുത്തു നിയോഗിക്കുന്നു. പ്രത്യേക ശുശ്രുഷകള്‍ക്കും പ്രത്യക നല്‍വരങ്ങള്‍ ഉണ്ട് 1 കൊരിന്തി:12:29-31 “എല്ലാവരും അപ്പോസ്തോലന്മാരോ? എല്ലാവരും പ്രേവച്ചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നവരോ? എല്ലാവര്ക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ? എല്ലാവരും വ്യാഖ്യനിക്കുന്നുവോ?”. ഈ വചനത്തിന്‍റെ അര്‍ഥം ഓരോരുത്തരെയും ഓരോ കര്‍മ്മങ്ങള്‍ക്കായി നിയോഗിക്കുന്നു എന്നുള്ളതാണ്.

പൌരോഹിത്യം ഇല്ലെന്നോ?

വെളിപ്പാട് 20:6 “അവര്‍ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതരായി ക്രിസ്തുവിനോട് കൂടെ ആയിരമാണ്ട് വാഴും” പുരോഹിതരായി ക്രിസ്തുവിനോട് കൂടെ വാഴും എന്നാണ് വാഗ്ദത്തം. അപ്പോള്‍ പൌരോഹിത്യം നിലച്ചു എന്ന് പറയുന്നത് വചന വിപരീതമല്ലേ? പത്രോസിനോട് ആടുകളെ മേയിക്കുവിന്‍ എന്ന് കര്‍ത്താവു ആഹ്വാനം ചെയ്യുന്നതിന്‍റെ അര്‍ഥം രാജകീയപുരോഹിത വര്‍ഗ്ഗത്തില്‍ ആടുകളും ഇടയന്മാരും ഉണ്ട് എന്നല്ലേ? അല്ലാതെ എല്ലാവരും ആടുകളോ? എല്ലാവരും ഇടയന്മാരോ? അല്ല. വെളിപ്പാടു :1:6 -”നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പൊക്കി നമ്മെ തന്‍റെ രക്തതാല്‍ വിടുവിച്ചു തന്‍റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും അക്കിതീര്‍ത്തവന് എന്നന്നേക്കും മഹത്വവും ബലവും” വെളിപാട്‌:5:10 -”ഞങ്ങളുടെ ദൈവത്തിനു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു .അവര്‍ ഭൂമിയില്‍ വാഴുന്നു എന്ന് ഒരു പുതിയ പാട്ട് അവര്‍ പാടുന്നു.” അപ്പോള്‍ ഇവിടെയും പുരോഹിതന്മാരെ പറ്റി നമുക്ക് കാണാം. ഇനി അല്ലാതെ ചിന്തിച്ചാലും ഇന്ന് നിലവിലുള്ള എപ്പിസ്കോപ്പല്‍ സഭകളില്‍ പുരാതനമായ എല്ലാ അപ്പോസ്തോലിക സഭകളുടെയും ആദ്യ സഭാതലവന്‍ ശ്ലീഹന്മാരില്‍ ഒരാളാണ്. പ്രോട്ടസ്റ്റന്‍ട് സഭ ഉണ്ടായപ്പോള്‍ പോലും പൌരോഹിത്യതെപറ്റി യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന നൂതന വിഭാഗങ്ങളാണ് സ്വാര്‍ത്ഥ ലാഭത്തിനായി പൌരോഹിത്യത്തെ ചോദ്യം ചെയ്യുന്നത്. ഇത് വസ്തുതാവിരുദ്ധവും വേദവിപരീതവും ആണെന്നുള്ളത്‌ ഇപ്പോള്‍ മനസ്സിലായില്ലേ? ഉപസംഹാരം രാജകീയ പുരോഹിത വര്‍ഗ്ഗമായ നമ്മില്‍ നിന്നും കൈവേപ്പിന്‍റെയും അഭിഷേകത്തിന്‍റെയും അടിസ്ഥാനത്തില്‍ പ്രത്യേകമായി നിയോഗിക്കപെടുന്ന പുരോഹിതന്‍ ക്രൈസ്തവസഭയില്‍ വേണം എന്നത് കര്‍ത്താവിന്‍റെ നിശ്ചയവും വചനാധിഷ്ഠിതവുമാണ്. ഈ വചനസത്യം പ്രിയ നവീന സമൂഹങ്ങള്‍ മനസ്സിലാക്കുക.

Views: 204

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Nalini Joel on February 9, 2013 at 13:39

വായനക്കാരുടെ അഭിപ്രായം മാനിക്കണം. നല്ലത് മാത്രമേ കമന്റ്‌ ഇടാവു എന്നില്ലലോ .

നല്ല ഒരു രചന. അത് അതിന്‍റെതായ അര്‍ഥത്തില്‍ മാത്രം എടുക്കുക 
നന്ദി. 
Comment by Mariamathew on February 7, 2013 at 16:40

plse watch......

The real pentecost-maria testimony -Biblical explanation

http://www.youtube.com/watch?feature=player_detailpage&v=vaRI5d...

Comment by Maranatha on February 7, 2013 at 12:40
Again I ask Pardon to Edayan & its members.. for my comments...!!!! Thank you for loving guidance to me...!!!
Comment by Samuel Ganesh (சாமுவேல் கணேஷ்) on February 7, 2013 at 12:24

കാര്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ അംഗീകരിക്കണം, പകരം കൊഞ്ഞനം കുത്തരുത്  ..JV തിരുവല്ല എഴുതിയതും അക്ഷരം പ്രതി  ശരി ആണ്.

ചിലതു അറിയാന്‍ ഉപകരിക്കുന്ന രചന.  നന്ദി 
(ഞാനും ഒരു പെന്തകൊസ്തുകാരന്‍ ആണ്)
Comment by ജേവി Tiruvalla on February 7, 2013 at 11:38

സ്റ്റീഫന്‍ എഴുതിയ ബ്ലോഗിനോടോ, എന്റെ കമന്റ്‌നോടോ യാതൊരു ബന്ധവും ഇല്ലാതെ ആണ് സഹോദരി പ്രതികരിക്കുന്നത്.  ആരെയും ചെറുതാക്കിയോ  , ആരുടേയും വിശ്വാസത്തെ ചേദ്യം ചെയ്തിട്ടോ ഇല്ല.  പൊതുവായ ഒരു കാര്യം എഴുതി, നേരെന്നു കണ്ടപ്പോള്‍ അതിനു അനുബന്ധമായി ഞാനും 2 വരി കുറിച്ചു  എന്നു മാത്രം . അതിനു പരിഹാസച്ചുവയോടുള്ള മറുപടി സത്യം ഇല്ലാതെ ആക്കുന്നില്ല. വ്യക്തി ബന്ധങ്ങള്‍ക്ക് ഇങ്ങനെ ഉള്ള ആരോഗ്യപരമായ തര്‍ക്കങ്ങള്‍ ഉലച്ചില്‍ തട്ടരുത് എന്ന് അപേക്ഷിക്കുന്നു.

Comment by Maranatha on February 7, 2013 at 9:34
Njan itta comments ellam ente ajnjathayum ahankaravum kondu ittu poyathanu.. Lokathile ella Catholics noduum njna ithinal aathmaarthamayi mppu chodichu kollunnu.. ente thalayilekku jnjanathinte velicham veeshiya, Stephen, JV, Dhanya ennivarodulla agaadhamaaya nandiyum ithinaal ariyikkunnu...
Ajnjathayude iruttil kidakkunna ennepoleyulla anekare velichathilekku konduvaran iniyum Daivam priyappettavare karangalil eduthu upayogikkatte...
Comment by Maranatha on February 7, 2013 at 7:30
Kaanunnathellam ellavarum ezhuthiyirunnenkil.... ezhuthiyittenthanu... kandathokke naale illathe aakumo??? vyakthikal maathramaanu thettukaar.. allathe pasthanam alla... ithippol ennodulla entho vairagyam kondanennu mathram enikku thonnunnu.. ithu Edayante nanmakkano.. Edayanil Pentecostkar vendennano.. onnu clear aakkiyirunnenkil... njan Edayanu oru shaluam aanenkil athu thurannu parayane.. ellavareyum pole next get-together nu pokatheyirikkam kashiyumenkil.. allenkil Dubai lanenkilum njan undavum ... ennum Edayante kude njan undavum.. ellam etteduthu prarthikkukayum cheyyum.. ee parayunanvarellam kananam annu...
Comment by ജേവി Tiruvalla on February 7, 2013 at 7:24

എന്നോട് അലോഹ്യം കൂടേണ്ട. ഇത് ആഘോഷം ആക്കിയതല്ല .  പറഞ്ഞത് സത്യമല്ലേ...? അല്ല എന്ന് പറയാമോ.? ഇങ്ങനെ ഒക്കെ അല്ലെ ഈ പ്രസ്ഥാനത്തിന്റെ പോക്ക്.  

ഇതില്‍ വ്യക്തിഹത്യയുമില്ല. വ്യക്തികളെ മുറിപ്പെടുത്തുന്നുവെങ്കില്‍ ഞാന്‍ കുറ്റക്കാരനല്ല. ആര്‍ക്കെങ്കിലും നൊമ്പരം തോന്നിയെങ്കില്‍ ക്ഷമിക്കണം. പലതും കാണുമ്പോള്‍ ഇങ്ങനെ എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല 

Comment by Maranatha on February 7, 2013 at 4:05

നന്നായി ആഘോഷിച്ചോളൂ... എന്റെ അഭിനന്ദനങ്ങള്‍,...!!!

Comment by ജേവി Tiruvalla on February 6, 2013 at 20:31

കത്തോലിക്കാ സഭ ആദ്യ കാല പരിശുദ്ധി യില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും വ്യതിചലിച്ചു എന്ന് പറഞ്ഞു കൊണ്ടാണെല്ലോ പെന്തകോസ്തു പ്രസ്ഥാനം (സഭ അല്ല) ആരംഭിച്ചത്. ആദിമ സഭയുടെ വിശുദ്ധി നില നിര്‍ത്തുന്നത് തങ്ങളാണെന്ന് ഇപ്പോഴും ഈ കൂട്ടര്‍ അവകാശപ്പെടുന്നു.  എന്നാല്‍ പെന്തക്കോസ്ത് പ്രസ്ഥാനത്തില്‍ പണത്തിനും സുഖത്തിനും വേണ്ടി വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇതര സഭകളിലെതിനെക്കാള്‍ പതി മടങ്ങ്‌ ആണെന്ന്  അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് . 

ആദ്യ കാലങ്ങളില്‍ രോഗങ്ങള്‍ക്ക് മരുന്ന് കൊടുക്കുന്നവര്‍ക്ക് കര്‍ത്തൃമേശ (കുര്‍ബ്ബാന) നല്‍കിയിരുന്നില്ല.
ഓവല്‍ടിന്‍ മുതലായവ പോലും  മരുന്നായി കണക്കാക്കി ഇരുന്നു .
മീശ വെക്കുന്നവര്‍ക്ക്‌ ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു.
സ്വര്‍ണ്ണവും കസവു  പോലും പൊതുവെ വര്‍ജ്ജ്യമായിരുന്നു.
പാന്റ്സും അരക്കയ്യന്‍  ഷര്‍ട്ടും പാസ്റ്റ്ര്‍ മാര്‍ക്ക് നിഷിദ്ധം ആയിരുന്നു .
കല്യാണത്തില്‍ മണവാട്ടിക്കു മേക്കപ്പോ മറ്റു ചമയങ്ങളോ അനുവദനീയമായിരുന്നില്ല. 
ആരാധനയില്‍ വെള്ള വസ്ത്രം  എന്ന് നിര്‍ബന്ധം ആയിരുന്നു.
പാസ്റ്റര്‌മാര്‌ക്കു താടി മീശ പാടില്ലായിരുന്നു .
പാസ്ടര്മാരെ ഉപദേശി എന്ന് മാത്രം വിളിച്ചിരുന്നു . Reverent എന്ന് വിളിക്കുന്നത്‌ പാപമായിരുന്നു. 
പ്രാര്‍ ത്ഥനാലയത്തില്‍ കുരിശു പാടില്ലായിരുന്നു.
സ്വര്‍ണ്ണ ഫ്രെയിം കണ്ണടയും സ്വര്‍ണ്ണ വാച്ചും ധരിക്കുന്നതും പാപമായിരുന്നു..
വചന വ്യാഖ്യാനം അനുസരിച്ച് പാപമായി കരുതപ്പെട്ടിരുന്ന ഇത്തരം കാര്യങ്ങള്‍ ഒക്കെ ഇപ്പോള്‍ പെന്തക്കൊസ്തുകാര്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.
യേശുവിന്റെ വചനം മാറിയോ, പെന്തക്കോസ്തുകാരുടെ വ്യാഖ്യാനം മാറിയോ എന്നാലോചിക്കുക.എന്തായാലും  പൌരോഹിത്യ നിഷേധ ത്തില്‍ ഉറച്ചു നില്‍ക്കുന്ന പെന്തകൊസ്തുകാര്‍ക്കിടയില്‍ നിന്നും ഒരു മെത്രാന്‍ (Bishop K. P. Yohannan)  വന്നിരിക്കുന്നു. സ്വദേശത്തു ബഹുമതിയും വിദേശത്തു നിന്നു കൂടുതല്‍ ധനസഹായവും ലഭിക്കാന്‍ മെത്രാന്‍ സ്ഥാനവും മറ്റും ഉണ്ടായിരിക്കുന്നത് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് കണ്ടാല്‍ ഇതു പെന്തകൊസ്തുസഭയിലും പൌരോഹിത്യത്തിന് അനുകൂലമായ വചന വ്യാഖ്യാനം ഉണ്ടാകും ഇപ്പോള്‍ പൌരോഹിത്യവും എപ്പിസ്കൊപ്പസിയും നിഷിദ്ധമല്ല എന്ന് തെളിഞ്ഞു തുടങ്ങിയിരിക്കയാണ്.  

Sunday Homily Syro Malabar June 16, 2013

 

Flag Counter

ജോബോയുടെ ചെറുചിന്തകള്‍

PART-51

AUDIO BIBLE

© 2013   Created by EDAYAN COMMUNICATIONS.

Badges  |  Report an Issue  |  Terms of Service