പെന്തകൊസ്തലിസം – ആരംഭം പെന്തോകൊസ്തു നാളിലോ?
കത്തോലിക്കാ സഭയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഒരു മറുപടി!!!!
പെന്തകൊസ്തു വിഭാഗങ്ങള്‍ ഇന്ന് വളരെ വ്യാപകം ആയി തന്നെ പ്രചരിപ്പിക്കുന്ന ഒരു കാര്യമാണ് സഭയുടെ ആരംഭം മുതല്‍ തന്നെ ഉള്ള അവരുടെ “existence”. പെന്തകൊസ്തി നാളില്‍ത്തന്നെ പെന്തകൊസ്തു സഭയുടെയും ചരിത്രം ആരംഭിച്ചു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഈ പരിഹാസ്യമായ ശ്രമം അവരുടെ നിലനില്പിനും വളര്‍ച്ചയ്ക്കും വേണ്ടി തന്നെ ഉള്ള ശ്രമങ്ങളുടെ ഭാഗം ആണെന്ന് തന്നെ കരുതാം. പക്ഷേ എന്താണ് സത്യം? പെന്തോകൊസ്തു സഭയുടെ ഉത്ഭവം എങ്ങനെ, ഇന്നത്തെ അവസ്ഥ എന്ത്, എന്നൊക്കെ ഇവിടെ ഒന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ്.
ആരംഭം പെന്തോകൊസ്തു നാളിലോ ??
പ്രോട്ടസ്റ്റന്റ് സഭകളാണ് ഇന്ന് കാണുന്ന പെന്തോകൊസ്തു സഭകളുടെ മാതാവ് എന്ന് തന്നെ വേണമെങ്കില്‍ പറയാന്‍ സാധിക്കും. ഈ പ്രോട്ടസ്റ്റന്റ് സഭകള്‍ക്ക് തന്നെ 16-ആം നൂറ്റാണ്ട് മുതല്‍ തുടങ്ങുന്ന ചരിത്രമേ അവകാശപ്പെടാന്‍ ഉള്ളൂ. കത്തോലിക്കാ സഭയില്‍ ഒരു നവീകരണം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ അഗസ്റ്റിനിയന്‍ സന്യാസസമൂഹത്തില്‍ പെട്ട മാര്‍ട്ടിന്‍ ലൂഥര്‍ 1517-ല്‍ ആരംഭിച്ച പ്രസ്ഥാനം ആണ് പ്രോട്ടസ്റ്റന്റ് പ്രസ്ഥാനം. പലകാര്യങ്ങളില്‍ കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണങ്ങളില്‍ നിന്നും വ്യതിചലിച്ചു ദുരുപദേശങ്ങള്‍ പഠിപ്പിച്ചതിനാല്‍ പിന്നീടു അദ്ദേഹം കത്തോലിക്കാ സഭയില്‍ നിന്നും പുറത്താക്കപ്പെട്ടു. അങ്ങനെയാണ് ഇന്ന് പ്രോട്ടസ്റ്റന്റ് പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവം. ഈ കാലഘട്ടത്തില്‍ തന്നെ മറ്റൊരു കത്തോലിക്കാ വൈദികന്‍ ആയിരുന്ന ജോണ്‍ കാല്‍വിന്‍ കത്തോലിക്കാ സഭയില്‍ നിന്നും പുറത്താക്കപെട്ടു പ്രേസ്ബിട്ടറിയാനിസം എന്ന മറ്റൊരു പ്രോട്ടസ്റ്റന്റ് പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. മറ്റൊരു പ്രമുഖ പ്രോട്ടസ്റ്റന്റ് സഭ ആയിരുന്നു ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭ. ചുരുക്കി പറഞ്ഞാല്‍ 16-ആം നൂറ്റാണ്ട് വരെ യുറോപ്പില്‍ എല്ലാ പ്രോട്ടസ്റ്റന്റുകളും കത്തോലിക്കര്‍ ആയിരുന്നു എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. നയിക്കാനും പഠിപ്പിക്കാനുമുള്ള അപോസ്തോലിക സഭകളുടെ പൊതുവായ അധികാരത്തെ തിരസ്കരിച്ചതോടെ പ്രോട്ടസ്റ്റന്റുസഭ ഛിന്നഭിന്നമായി ഐക്യം നഷ്ടപ്പെട്ടു. ഓരോരുത്തരും സ്വന്തം ഇഷ്ടപ്രകാരം പഠിപ്പിക്കാനും അത് പ്രചരിപ്പിക്കുവാനും തുടങ്ങി. അങ്ങനെ ധാരാളം ക്രൈസ്തവ വിഭാഗങ്ങള് സത്യസഭയെന്ന് അവകാശപ്പെട്ട് നിലവില്‍ വന്നു. അങ്ങനെ മുന്നോട്ടുപോയതിന്റെ പരിണിതഫലമാണ് ഇന്നുകാണൂന്ന നൂറുകണക്കിന് പ്രോട്ടസ്റ്റന്റു സഭകള്. ഇവയുടെ പ്രവര്ത്തനശൈലിയും സ്വാധീനവുമാണ് പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ പിന്നിലുള്ളത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അമേരിക്കയില്‍ ആണ് പെന്തകൊസ്തു പ്രസ്ഥാനം ആരംഭിക്കുന്നത്. അമേരിക്കയിലെ ലോസ് അഞ്ചലിസിലെ അസൂസ എന്ന തെരുവില്‍ വില്ല്യം സെയ്മൂര്‍ എന്ന ഒറ്റക്കണ്ണനായ ഒരു സുവിശേഷകന്‍ വിളിച്ചു കൂട്ടിയിരുന്ന മതപ്രഭാഷണ യോഗങ്ങളില്‍ നിന്നാണ് പെന്തക്കോസ്തു സഭ വളരുന്നത്. ചാള്‍സ് പര്‍ഹാം എന്ന രോഗശാന്തിശുശ്രൂഷകനായ ഒരു ശുശ്രൂഷനകില്‍ നിന്നാണ് സെയ്മൂറിന്റെ പ്രവര്‍ത്തികളുടെ തുടക്കം. വെള്ളം കൊണ്ട് പരിശുദ്ധാത്മാവിനാല്‍ സ്നാനം ചെയ്യിക്കുക, അന്യഭാഷകളില്‍ സംസാരിക്കുക ഇവയായിരുന്നു പര്‍ഹാമിന്റെയും സെയ്മൂറിന്റെയും പ്രധാന ഫോക്കസ് എന്ന് തന്നെ പറയാം. മാത്രമല്ല ഭാഷാവരം ലഭിക്കാത്തവര്‍ പരിശുധത്മാവിനാല്‍ സ്നാനപെട്ടിട്ടില്ല എന്ന് പോലും ഇവര്‍ പഠിപ്പിച്ചു. തുടക്കത്തില്‍ തന്നെ പ്രസ്ഥാനത്തിന്റെ വീക്ഷണങ്ങളില്‍ ഇവരുടെ ഇടയില്‍ ഉണ്ടായിരുന്ന ആശയപൊരുത്തം ഇല്ലായ്മ തുടര്‍ന്നങ്ങോട്ട് രൂപം കൊണ്ട എല്ലാ പെന്തോകൊസ്തു സഭകളെയും ബാധിച്ചു എന്ന് നമുക്ക് വിവിധ പെന്തോകൊസ്തു പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയ വൈരുധ്യങ്ങളില്‍ നിന്നും മനസ്സിലാക്കാം. Assemblies of God, Church of God എന്നിവയെ ഒക്കെ പ്രധാനപ്പെട്ട അവാന്തര വിഭാഗങ്ങള്‍ ആയി കണക്കാക്കാം. വേദപുസ്തകത്തിന്റെയോ വിശുദ്ധ പാരമ്പര്യത്തിന്റെയോ ശരിയായ പിന്‍ബലമില്ലാതെ ചില വ്യക്തികള് സ്വന്തം താല്പര്യപ്രകാരം രൂപം കൊടുത്ത പെന്തക്കോസ്തു സമൂഹങ്ങളെ എങ്ങനെ സത്യസഭയായി കാണാനാവും?
പെന്തകൊസ്തു പ്രസ്ഥാനങ്ങള്‍ കേരളത്തില്‍
അമേരിക്കയില്‍ രൂപം കൊണ്ടു അധികം താമസിയാതെ തന്നെ ഈ പ്രസ്ഥാനം കേരളത്തിലേക്കും വ്യാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ തന്നെ പെന്തോകൊസ്തു മിഷനറിമാര്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതായി കാണാന്‍ സാധിക്കും. 1908-ല്‍ അമേരിക്കക്കാരന് ജോര്‍ജ് ബര്‍ഗ്ഗ്, 1909-ല്‍ നോര്‍വേയില്‍ നിന്നെത്തിയ തോമസ് ബാരെറ്റ്, 1913-ല്‍ അമേരിക്കയില് നിന്നു വന്ന റോബര്‍ട് കുക്ക്, കോളാറില്‍ നിന്നുവന്ന ആംഗ്ളോ ഇന്ത്യന്‍ മിഷനറി കമ്മിന്‍സ് തുടങ്ങിയവരുടെ പ്രവര്‍ത്തനഫലമായിട്ടാണ് കേരളത്തില്‍ പെന്തക്കോസ്തുപ്രസ്ഥാനം രൂപം കൊണ്ടത്. ഇവിടത്തെ ആദ്യകാല നേതാക്കന്മാരില്‍ പലരും ബ്രദറണ്‍ സമൂഹത്തില്‍നിന്നു “മാനസന്തരപ്പെട്ടു” വന്നവരായിരുന്നു. എ. ഡി. മത്തായി, കെ. ഇ. അബ്രഹാം, കെ.സി ചെറിയാന്‍, സി. എസ്. മാത്യു, റ്റി. ജെ. ഉമ്മന്‍, സി.ജെ മത്തായി, ഉമ്മന്‍ മാമ്മന്‍ തുടങ്ങിയ ആളുകളെ പെന്തോകൊസ്തു സമൂഹത്തിന്റെ കേരളത്തിലെ ആദ്യകാല നേതാക്കള്‍ എന്ന് കണക്കാക്കാന്‍ സാധിക്കും. കേരളത്തില്‍ ഒരു നൂറ്റാണ്ടുപോലുമാകാത്ത പെന്തക്കോസ്തുകാര്‍ ഇതിനോടകം എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത വണ്ണം നിരവധി വിഭാഗങ്ങളായിത്തീര്‍ന്നിട്ടുണ്ട്. എത്രയെന്ന് ക്യത്യമായി പറയാനാവാത്തവിധം ഇപ്പോഴും പുതിയ പുതിയ സമൂഹങ്ങള്‍ രൂപം കൊള്ളുന്നു. പാസ്റ്റര്‍മാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ആണ് പൊതുവേ പുതിയ സമൂഹങ്ങള്‍ രൂപപ്പെടാന്‍ ഉള്ള മുഖ്യ കാരണം. ആര്‍ക്കും എപ്പോഴും ഒരു സഭ ഉണ്ടാക്കാം എന്ന ദയനീയമായ അവസ്ഥ നിലനില്‍ക്കുന്നത് ഈ പ്രസ്ഥാനത്തിനെ പെട്ടെന്നുള്ള പിളര്‍പ്പിനും പുതിയ ഒരു സമൂഹത്തിന്റെ ആവിര്‍ഭാവത്തിനും ചിലപ്പോള്‍ പുതിയ പഠിപ്പിക്കലുകള്‍ക്കും കാരണം ആകുന്നു.
ഉദയംകൊണ്ട് ഒരു നൂറ്റാണ്ടിനകം തന്നെ പെന്തകൊസ്തു സമൂഹങ്ങള്‍ അവരുടെ ആശയങ്ങളില്‍ നിരവധി വെള്ളം ചേര്‍ക്കലുകള്‍ നടത്തിയിട്ടുള്ളതായി കാണാന്‍ സാധിക്കും. കേരളത്തില്‍ തന്നെ ആദ്യകാലങ്ങളില്‍ മരുന്ന് ഉപയോഗിക്കുനതിനെയും, ആഭരണം ഉപയോഗിക്കുനതിനെയും കര്‍ശനമായി വിലക്കിയിരുന്ന ചില സമൂഹങ്ങള്‍ ഇന്ന് നിലനില്പിന്റെ ഭാഗം ആയി ഈ നിലപാടുകളില്‍ മാറ്റം വരുത്തുന്നത് നമുക്ക് കാണാന്‍ സാധിക്കും. മാത്രമല്ല കേരളത്തിലെ അപോസ്തോലിക സഭാവിശ്വാസികളെ ചാക്കിട്ടു പിടിച്ചതിന്റെ ഫലമായി അപോസ്തോലിക സഭകളുടെ ആരാധനക്രമങ്ങളെയും, ചടങ്ങുകളെയും “സ്നാനപ്പെടുത്തി” അവയെ ഒരുതരം ”പെന്തോകൊസ്തീകരണത്തിന്” വിധേയമാക്കുന്നതിന്റെ ജുഗുപ്സാവഹം കാഴച്ചകളും നമുക്ക് ഇവരുടെ ഈ നൂറു വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. അപോസ്തോലിക സഭകളുടെ ഹയറാര്‍കിയെ ഒരു കാലത്ത് തള്ളി പറഞ്ഞവര്‍ ഇന്ന് ordination-നു പിന്നാലെ ഓടുന്ന കാഴ്ചകളും നമുക്ക് കാണാം (ordination കിട്ടിയ പാസ്റ്റര്‍ക്ക് പേരിനു മുന്‍പില്‍ ‘റവ.’ /Rev. വക്കാം). യാതൊരു നിയന്ത്രണവും സാമൂഹിക ഉത്തരവാദിത്തങ്ങളും ഇല്ലാതെ ഇന്നത്തെ പസ്റ്റര്‍മാര്‍ തല്ലികൂട്ടുന്ന ഈ സഭകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കി വെയ്ക്കുന്ന പ്രശ്നങ്ങള്‍ ആനുകാലിക സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് മനസില്കവുന്നതെയുള്ളൂ .
കടപ്പാടു - carmel Apologetics
Add a Comment
Comment by kochannamma on February 11, 2013 at 8:07
Comment by Samuel Ganesh (சாமுவேல் கணேஷ்) on February 9, 2013 at 5:49 സത്യം !!!
Comment by Jaimon on February 8, 2013 at 11:15 സഭയുടെ ,ക്രിസ്തുവിന്റെ ശത്രുകള്‍ ശരിക്കും ഇവരൊന്നും അല്ല സ്റീഫന്‍ .ക്രിസ്തു ദൈവപുത്രനല്ല ,കാല്‍വരിയില്‍ കുരിശില്‍ മരിച്ചിട്ടില്ല എന്നുപറഞ്ഞു പ്രചരിപ്പിക്കുന്നവര്‍ ആണ് .ഇവര് പലവിത തന്ത്രങ്ങള്‍ പയറ്റി എങ്കിലും കിസ്ത്യനികള്‍ ആരും ക്രിസ്തുവിനെ തള്ളിപഞ്ഞില്ല .ഇപ്പോള്‍ അവര്‍ ആയുധമെടുത്തു പോരട്ടതിനിരങ്ങിയിരിക്കുന്നു.കൂടതെ അതിനായ് അവര്‍ ജനാധിപത്യം എന്ന പേരില്‍ സ്വന്തം നാട്ടില്‍ അഭിയന്തര വിപപ്ലവം ഉണ്ടാക്കി ;ക്രിസ്തിയ ഭൂരിപക്ഷമുള്ള യുറോപ്പിലേക്ക് അഭയാര്തികള്‍ കണക്കെ കയറികൂടി അവിടുത്തെ ക്യാമ്പുകളിലെ സുഖസൗകരിങ്ങല് കഴിഞ്ഞുകൂടി ക്രിസ്ഥിയതയെ ഇല്ലായിമ്മ ചെയുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നു .
എന്നാല്‍ സഭകള്‍ ഇതൊന്നും ചിന്ദിക്കാതെ അഭയാര്തികളെ സഹായിച്ചുകൊണ്ടിരിക്കുന്നു;ക്രിസ്തുവില്‍ വിശ്വസിക്കുന്ന പ്രോട്ടസ്ടന്റുകരെ ഭയപ്പെടുന്നു .യഥാര്‍ത്ഥത്തില്‍ ഭയപ്പെടെണ്ടാവരെ സഹായിച്ചു കൊണ്ടിരിക്കുന്നു.
Comment by Mariamathew on February 7, 2013 at 16:37 good sharing...... please watch .......
http://www.youtube.com/watch?feature=player_detailpage&v=vaRI5d...
Comment by Nalini Joel on February 7, 2013 at 12:48 Thank you for sharing...
Comment by Maranatha on February 7, 2013 at 12:40
Comment by ജേവി Tiruvalla on February 7, 2013 at 11:37 സ്റ്റീഫന്‍ എഴുതിയ ബ്ലോഗിനോടോ, എന്റെ കമന്റ്‌നോടോ യാതൊരു ബന്ധവും ഇല്ലാതെ ആണ് സഹോദരി പ്രതികരിക്കുന്നത്. ആരെയും ചെറുതാക്കിയോ, ആരുടേയും വിശ്വാസത്തെ ചേദ്യം ചെയ്തിട്ടോ ഇല്ല. പൊതുവായ ഒരു കാര്യം എഴുതി, നേരെന്നു കണ്ടപ്പോള്‍ അതിനു അനുബന്ധമായി ഞാനും 2 വരി കുറിച്ചു എന്നു മാത്രം . അതിനു പരിഹാസച്ചുവയോടുള്ള മറുപടി സത്യം ഇല്ലാതെ ആക്കുന്നില്ല. വ്യക്തി ബന്ധങ്ങള്‍ക്ക് ഇങ്ങനെ ഉള്ള ആരോഗ്യപരമായ തര്‍ക്കങ്ങള്‍ ഉലച്ചില്‍ തട്ടരുത് എന്ന് അപേക്ഷിക്കുന്നു.
Comment by Maranatha on February 7, 2013 at 11:08
Comment by Maranatha on February 7, 2013 at 11:04
Comment by ജേവി Tiruvalla on February 6, 2013 at 20:16 പെന്തക്കോസ്തലിസത്തിനു ഒരു നൂറ്റാണ്ടിന്റെ പുരാതനത്വമേ ഉള്ളു. അതിനു മുന്‍പ് 1900 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രിസ്താനിത്വത്തെ സംരക്ഷിച്ചവര്‍ ആരാണ്.? അച്ചനും മെത്രാനുമുളള എപ്പിസ്കോപ്പല്‍ സഭ തന്നെയാണ്.
June 22, 2013 from 12:30pm to 8:30pm – SLOUGH,UK
© 2013 Created by EDAYAN COMMUNICATIONS.

You need to be a member of EDAYAN to add comments!
Join EDAYAN