ദൈവം ആഗ്രഹിക്കുന്ന ഉപവാസം...

വലിയ നോമ്പിലേക്ക് കടക്കുന്ന നമ്മള്‍ ...ക്രിസ്തുവിന്റെ പീഡാനുഭവ ..കുരിശു മരണ ..ഉദ്ധാനതിന്റെ പാതയിലൂടെ വീണ്ടുമൊരു തീര്‍ഥ യാത്ര ആരംഭിക്കുന്നു ...ഉപവാസത്തിലൂടെയും ..പ്രാര്‍ത്ഥനയിലൂടെയും ...ഒക്കെ പാപ പരിഹാരം തേടിയുള്ള യാത്ര..ഈ യാത്രയില്‍ നമ്മള്‍ വിചിന്തനം ചെയ്യണ്ട ഒരു കാര്യം; ..എന്താണ് യഥാര്‍ത്ഥ ഉപവാസം ?...അമ്പതു ദിവസം മാംസ്യം വര്ജിക്കുന്നതോ ...വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതോ .. ഒരുനേരം മാത്രം ഭക്ഷണം കഴിക്കുന്നതോ നെറ്റിയില്‍ ചാരം പൂശുന്നതോ മാത്രമാണോ ഉപവാസം ? ഒരിക്കലും അല്ല ..എന്താണ് ഈശോ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ ഉപവാസം എന്ന് ഏശയ്യായുടെ പുസ്തകം അന്പത്തിയെട്ടാം അദ്ധ്യായത്തില്‍ വ്യക്ത്തമായി പറഞ്ഞിട്ടുണ്ട് .

ഞങ്ങള്‍ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ! ഞങ്ങള്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങ് അതു ശ്രദ്ധിക്കുന്നില്ലല്ലോ!

എന്നാല്‍, ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു. കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ക്രൂരമായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങള്‍ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തില്‍ എത്താന്‍ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല..ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്?

ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നുംവിളിക്കുക?..

ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?

അപ്പോള്‍, നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്റെ മുന്‍പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിന്‍പിലും നിന്നെ സംരക്ഷിക്കും..നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും.

മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്ന് ദൂരെയകറ്റുക..

വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്തി നല്‍കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്‌നം പോലെയാകും.. കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ..

സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്റെ വിശുദ്ധ ദിവസത്തില്‍ നിന്റെ ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക;

സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്റെ വിശുദ്ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക..അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.( യെശയ്യ 58 :3-14)

അതുകൊണ്ട് പ്രിയപ്പെട്ട സഹോദരങ്ങളെ നമുക്ക് നമ്മുടെ അഹങ്കാരത്തിന്റെയും ..സ്വര്‍ത്തതയുടെയും ...വിധ്വേഷത്തിന്റെയും ...വെറുപ്പിന്റെയും ഒക്കെ വസ്ത്രം വലിച്ചു കീറി ദൈവം ആഗ്രഹിക്കുന്നപോലെ ഉള്ള ഒരു എളിമ പെടലില്‍ കൂടി ..യഥാര്‍ത്ഥ മന്സതാപതിലേക്ക് കടന്നു വരാം....വിചാരത്താലും ..വാക്കാലും ..പ്രവര്തിയാലും .. തെറ്റുകള്‍ ഒട്ടനവധി ചെയ്തു കൂടിയിട്ടില്ലേ .? അനുതപിക്കാം ..അവിടുത്തെ അനന്തമായ കരുണ നമ്മിലേക്ക്‌ ഒഴുകി ഇറങ്ങാന്‍ ..പ്രിയ മക്കള്‍ ആകാന്‍ ..തിന്മ നിറഞ്ഞ ഈ ലോകത്തില്‍ ..സാത്താന്റെ കുടില തന്ത്രങ്ങളെ നേരിടാന്‍ ...ഈ നോമ്പ് കാലം നമ്മെ അനുവദിക്കട്ടെ ...ഈശോ ആഗ്രഹിക്കും പോലൊരു ഉപവാസത്തിലൂടെ നമുക്കും അവിടുത്തെ പ്രീതിപെടുത്താം ...നമുക്ക് വേണ്ടി ..നമ്മുടെ അതിക്രമങ്ങള്‍ക്ക് വേണ്ടി കുരിശില്‍ മരിച്ച ഈശോയ്ക്കു  വേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന നന്മ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ നമുക്ക് ഈ നോമ്പുകാലം പ്രയോജന പെടുത്താം.കുരിശു മരണം വഴി ഈശോ നമുക്ക് ക്ഷമയുടെ ..സ്നേഹത്തിന്റെ പുതിയ പാഠമാണ് നല്‍കിയത് അല്ലാതെ .. കണ്ണിനു പകരം കണ്ണ് ..പല്ലിനു പകരം പല്ല് എന്നല്ല ...എല്ലാവരും ഓര്‍ക്കണേ ....

 

Views: 437

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by alby joseph on February 22, 2013 at 12:59
ya....Exactly
inspirational message
thank you,may god bless you.
Comment by Rajan Xavier on February 18, 2013 at 17:54

vERY GOOD AND CORRECT. Prais the LORD.

Comment by John Bharathan on February 16, 2013 at 15:07

Good Message.

Comment by Ginu on February 13, 2013 at 18:52

ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?

Comment by Shaji Gopal on February 11, 2013 at 19:16

"കുരിശു മരണം വഴി ഈശോ നമുക്ക് ക്ഷമയുടെ ..സ്നേഹത്തിന്റെ പുതിയ പാഠമാണ് നല്‍കിയത്"...

Exactly !!.. 

Comment by som@n george on February 11, 2013 at 14:16

GooD

Comment by Little Angel on February 11, 2013 at 11:21

അവസാന ഖണ്നികയാണ് ഈ രചനയുടെ കാതല്‍. നന്ദി.

ദൈവം അനുഗ്രഹിക്കട്ടെ. 
Comment by Shyam on February 11, 2013 at 9:28

Great !!!

Comment by kochannamma on February 11, 2013 at 7:58
നല്ല വാക്കുകള്‍ ധന്യമോളെ .

ഈ വചനങ്ങളാല്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.!!

Comment by Johnny on February 11, 2013 at 7:03

Relevant message for the time. God bless Dhanya.

HOMILY:Vocation Sunday WDPV 50

Flag Counter

ജോബോയുടെ ചെറുചിന്തകള്‍

PART-50

AUDIO BIBLE

© 2013   Created by EDAYAN COMMUNICATIONS.

Badges  |  Report an Issue  |  Terms of Service