|
കേരളത്തിലെ സ്ത്രീകള്‍ക്ക് പരുഷവേട്ടാളന്മാരോടുള്ള ഭയത്തിന്റെ സ്ഥാനത്ത് ചെറുത്തുനില്‍പ്പിന്റെ ചങ്കൂറ്റം പ്രകടിപ്പിക്കാന്‍ പക്വതയായിത്തുടങ്ങി എന്ന് ഈ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ തോന്നിപ്പിക്കുന്നു. ഇന്ത്യന്‍പുരുഷാരം അധഃപതനത്തിന്റെ ഏറ്റവും താഴത്തെ തട്ടില്‍ എത്തിനില്‍ക്കുകയാണ്. സ്ത്രീയുടെ മൌനസഹനത്തിന് ഈ സമൂഹത്തില്‍ ഇനി സ്ഥാനമില്ല. എല്ലാ നൊമ്പരങ്ങള്‍ക്കും ശിരസ്സ് നമിക്കുന്ന സ്ത്രീകളുടേത് എന്ന ഓമനപ്പേര് ഭാരതത്തിന് ഇനിയും ചേരണമോ? കൈയൂക്കും ധാര്ഷ്ട്യവും മാത്രമല്ല ഔദ്യോഗികസ്ഥാനങ്ങളും അളവറ്റ പണവും ഉപയോഗിച്ച് സ്ത്രീത്വത്തെ ഏറ്റവും നികൃഷ്ടമായി ഹിംസിക്കുകയും അതിനുശേഷം അടിമുടി അവഹേളിക്കുകയും ചെയ്യുന്ന വൃത്തികെട്ട നപുംസകങ്ങള്‍ക്കെതിരേ ഇനിയും അവര്‍ അണിനിരക്കുന്നില്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഇവിടെയിനി ഒരു ഭാവിയുമില്ല. ന്യായാധിപന്മാര്‍ പോലും സ്ത്രീകളെ കണ്ടിട്ടില്ലാത്ത രീതിയില്‍ മ്ലേശ്ചമായ ഭാഷയുപയോഗിച്ച് ഇതിനു മുമ്പുണ്ടായിട്ടില്ലാത്ത വിധത്തില്‍ തരംതാണുപോകുന്നത് ഈ രാജ്യത്തിന്റെതന്നെ മഹാമാനഹാനിയായി കാണാന്‍ ഇനിയൊട്ടും വൈകിക്കൂടാ. നമ്മുടെ സ്ത്രീകളുടെ വേദനയില്‍ കുതിര്‍ന്ന ഓരോ വാക്കും ഈ നാടിനെ രക്ഷിക്കാന്‍ പോരുന്നതായി ശക്തിയാര്‍ജ്ജിക്കട്ടെ. പുരുഷന്മാരെപ്പോലെ സ്ത്രീകളും ദൈവത്തിന്റെ സൃഷ്ടികളാണെന്ന് തത്ത്വമസി കണ്ടെത്തിയ ഭാരതത്തിലെ ജനം എന്നുമുതല്‍ക്കാണ് മറന്നുപോയത്?
ആരാഴ്ച്ചകളോളം കരുത്തരായ പുരുഷന്മാരുടെ ബലത്തിനടിയില്‍ ചതഞ്ഞുകിടന്ന്, ബോധം വരുമ്പോഴൊക്കെ, അടുത്തില്ലാത്ത അമ്മയെ വിളിച്ചുകരഞ്ഞ ഒരു പെണ്‍കുഞ്ഞിന് എന്തുകൊണ്ട് ഓടിപ്പോകാമായിരുന്നില്ല എന്ന് ചോദിക്കാന്‍മാത്രം അറുവിഡ്ഢികളായ നിയമജ്ഞര്‍ എങ്ങനെയാണ് ആര്‍ഷഭാരതത്തിലെ ന്യായാസനങ്ങളില്‍ കയറിപ്പറ്റുന്നത്? കണ്ണീര്‍പ്പടങ്ങളിലൂടെ അലയാന്‍ വിധിക്കപ്പെട്ട അമ്മമാരുടെയും അച്ഛന്മാരുടെയും സഹോദരീസഹോദരന്മാരുടെയും വേദനയ്ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത അര്‍ദ്ധവൃദ്ധന്മാര്‍ അധികാരക്കസേരകളില്‍ അമര്‍ന്നിരുന്നു ചിരിക്കുമ്പോള്‍ ഒരു രാഷ്ട്രമാണ് അവഹേളിക്കപ്പെടുന്നത്. പെണ്കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാനുതകുന്ന നാടല്ല ഇതെന്നു മനസ്സിലാക്കി ഇവിടത്തെ അമ്മമാര്‍ തങ്ങളുടെ നവജാതകളെ കൊന്നുകളയണമെന്നാണോ നമ്മുടെ രാഷ്ട്രീയ നരാധമന്മാര്‍ പറഞ്ഞുവയ്ക്കുന്നത്? ഈ രണ്ടായിരത്തിപ്പതിമൂന്നില്‍ തന്നെ എത്രയെത്ര ലജ്ജാവഹമായ ദുരന്തങ്ങളാണ് ഇന്ത്യയില്‍ സ്ത്രീത്വം ഏറ്റുവാങ്ങേണ്ടിവന്നത്! ഈ നാട്ടിലെ പുരുഷന്മാര്‍ക്ക് എങ്ങനെ ഇതിനൊക്കെ ആകുന്നു? ഇവര്‍ ശപിക്കപ്പെട്ട ഉദരങ്ങളുടെ ഫലങ്ങളായിരിക്കണം. ഒരു യുവതിയുടെ പ്രകാശം സ്ഫുരിക്കുന്ന കണ്ണുകളിലേയ്ക്ക് ഈ വിടന്മാര്‍ ഒരിക്കലും നോക്കിയിട്ടുണ്ടാവില്ല. ഒരു സ്ത്രീയുടെ നിര്മ്മലതയെ ഇവന്മാര്‍ ഒരിക്കല്‍പോലും അറിഞ്ഞിട്ടുണ്ടാവില്ല. സ്ത്രീത്വത്തെ ആരാധിച്ചിരുന്ന ഈ നാട്ടില്‍ സ്ത്രീയുടെ ഉടല്‍ പീഡനനിമിത്തമായിത്തീരുന്നത് എന്തുകൊണ്ട് എന്ന് ചിന്തിക്കാന്‍ കഴിവുള്ള ഏവരും അന്വേഷിക്കേണ്ടതാണ്. സ്ത്രീയുടെ ഉടലിനെ നിന്ദിച്ചുകൊണ്ട്, ഒരു ദേശത്തിന്റെയോ വംശത്തിന്റെയോ മുഴുവന്‍ ആത്മാഭിമാനത്തെ നിങ്ങള്‍ക്ക് തകര്‍ക്കാനാവും എന്ന് 'സഞ്ചാരിയുടെ ദൈവ'ത്തില്‍ ഫാ.ബോബി ജോസ് കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. "എത്രയോ സംവത്സരങ്ങള്‍കൊണ്ട് പ്രകൃതിയും ഈശ്വരനും കൂടിയാണ് സ്ത്രീയെ ആര്‍ദ്രതയുടെ സമാനതയായി രൂപപ്പെടുത്തിയത്. അതിനെ നിഷേധിക്കുന്നവര്‍ പ്രപഞ്ചനിയമങ്ങളെയാണ് നിഷേധിക്കുക; ഭൂമിയുടെ താളങ്ങളെയാണ് ചോദ്യം ചെയ്യുക; സ്വന്തം സ്വത്വത്തെയാണവര്‍ അപ്പോള്‍ തള്ളിപ്പറയുക." |
Add a Comment
Comment by Samuel Ganesh (சாமுவேல் கணேஷ்) on February 16, 2013 at 9:21 ധന്യക്കൊരു സല്യൂട്ട് !!!
Comment by Shiny Shibu on February 11, 2013 at 12:44 ഒരു സ്ത്രീയുടെ നിര്മ്മലതയെ ഇവന്മാര്‍ ഒരിക്കല്‍പോലും അറിഞ്ഞിട്ടുണ്ടാവില്ല...!!!
Comment by Dhanya on February 10, 2013 at 13:01 സ്ത്രീ സ്വാതന്ത്ര്യവും ..സംവരണവും ...ഒക്കെ നല്ലതിന് തന്നെ ..എന്നാല്‍ അതിനെ ദുര്‍വിനിയോഗം ചെയ്യുവാന്‍ ആര്‍ക്കും അവകാശമില്ല ...പീഡനങ്ങളില്‍ മുക്കാല്‍ ശതമാനവും പെണ്‍കുട്ടികള്‍ കാമുകന്മാരുടെ മോഹന വലയത്തില്‍ പെട്ട് വീട്ടില്‍ നിന്നും ഒളിച്ചോടി പോയി കെണിയില്‍ പെടുന്നവര്‍ ആണ് ..ഏതെങ്കിലും പീഡനങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം ഉണരുന്ന നമ്മുടെ ഒക്കെ വികാരം കൊണ്ട് നാടോ നാട്ടുകാരോ ആണ്‍ വര്‍ഗമോ നന്നാവാന്‍ പോകുന്നുണ്ടോ ...മാനിഷാദ എന്ന് പറയുവാന്‍ ഉള്ള ദൈര്യം കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉള്ളവര്‍ക്ക് നമ്മള്‍ പകര്‍ന്നു കൊടുക്കണം...കൌമാര പ്രായത്തില്‍ ഉള്ള കുട്ടികള്‍ ആണ് ഇത്തരം കാമ കുടുക്കില്‍ പെട്ട് പോകുന്നത് ....അവരെ ബോധാവല്‍ക്കരിക്കയാണ് നമ്മള്‍ ചെയ്യേണ്ടത് ....സ്വന്തം ഇഷ്ടപ്രകാരം ഒരുത്തന്റെ കൂടെ ഇറങ്ങി പോയി ശരീരം കാഴ്ച വക്കുന്നതിനെ പീഡനം എന്ന് പറയാന്‍ ആവില്ല ..അതിനെ വേശ്യ വൃത്തി എന്ന് തന്നെ വിളിക്കണം.നമ്മള്‍ വാര്‍ത്തകളില്‍ കേള്‍ക്കുന്ന പീഡന കഥകള്‍ മുക്കാലും വേശ്യാവൃത്തി പിടിക്കപെട്ടപോള്‍ മാറ്റിയെടുത്ത പീഡന കഥകള്‍ ആണ് ...ഇന്നലെ ഡല്‍ഹിയില്‍ തന്റെ കാമുകനെ കാണാന്‍ പോയ പെണ്ണിനെ മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു ...ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും ...വീണ്ടും കാമുകന്മാരുടെ പിറകെ പോകുന്നവരെ നമ്മള്‍ സപ്പോര്‍ട്ട് ചെയ്യണമോ ..നമ്മുടെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഒച്ച്ചപാട് പീടനത്തെ ഇല്ലാതാക്കാനല്ല ഉപകരിക്കുന്നെ മറിച്ചു പെണ്‍കുട്ടികള്‍ ഇനിയും പീട്ടിപ്പിക്കപെടാനുള്ള അവസരമാണ് ..പണ്ടൊരിക്കല്‍ ഇടയനില്‍ ഒരു ബ്ലോഗ് വായിച്ചിരുന്നു ...ഒരു ഗ്ലാസ് ചായയും വടയും കിട്ടിയാല്‍ ശരീരം വിക്കാന്‍ തയ്യാറാവുന്ന പെണ്‍കുട്ടികള്‍ ധാരാളം...എവിടെയാണെന്നോ? നമ്മുടെ ഒക്കെ നഗരങ്ങളില്‍ ....എന്താ സത്യമല്ലേ ..ഞാന്‍ കണ്ടിട്ടുണ്ട് നമ്മുടെ ഒക്കെ മലയാളി കുട്ടികള്‍ ഡല്‍ഹിയില്‍ എന്താണ് കാടി കൂട്ടിയിരിക്കുന്നെ എന്ന്...ഇന്ന് ചരിത്ര്യത്തിനു എന്ത് വിലയാണ് പെണ്‍കുട്ടികള്‍ നല്‍കുന്നത് ..ചിന്തിക്കണം ..ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം...ഒരുത്തനെ പ്രേമിക്കുക കറങ്ങി നടക്കുക ..അവസാനം ഏതേലും ഒരുത്തന്റെ ഭാര്യ ആവുക ..ഇതാണോ വിശുദ്ധി നിറഞ്ഞ കുടുംബ ജീവിതം ....? എനികിതോന്നും അന്ഗീകരിക്കാനും സപ്പോര്‍ട്ട് ചെയ്യാനും സാധികില്ല ....എന്ന്നോട് എല്ലാവരും ക്ഷമിക്കുക ....സ്ത്രീധനത്തിന്റെ പേരില്‍ ...ജാതിയുടെ പേരില്‍ ..വിധ്യാഭ്യാസത്തിന്റെ പേരില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും പേരില്‍ പീഡനം ഏറ്റുവാങ്ങുന്ന സ്ത്രീകളെ സംരക്ഷിക്കാം നമുക്ക് ...എത്രയോ സ്ത്രീകള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ അവരാല്‍ കൊല്ലപെട്ടു ആത്മഹത്യ ആയി ചിത്രീകരിച്ചിരിക്കുന്നു ..ആര് ശബ്ദമുയര്‍ത്തി അവര്‍ക്ക് വേണ്ടി ....? പെണ്‍വാണിഭ കേസുകളിലേക്ക് മാത്രം എന്തെ നമ്മുടെ കണ്ണും സമയവും ഒക്കെ പോകുന്നു .....സ്ത്രീ സമത്വം എന്നത് ആണിനോപ്പം കയറി ഇരുന്നു എന്തും ചെയ്തു കൂടാം എന്ന അഹംഭാവം ആകരുത് ..എന്തുകൊണ്ടാണ്" സ്ത്രീ" എന്ന മഹത്തരമായ വാക്കിന് മങ്ങലെല്‍ക്കപെടുന്നത് ...അതിനുത്തരവധികള്‍ ഞാനും നിങ്ങളും ഒക്കെ അടങ്ങുന്ന സ്ത്രീ സമൂഹം തന്നെ അല്ലെ.
June 22, 2013 from 12:30pm to 8:30pm – SLOUGH,UK
© 2013 Created by EDAYAN COMMUNICATIONS.

You need to be a member of EDAYAN to add comments!
Join EDAYAN