മറ്റുള്ളവരെ മറക്കാതിരുന്നാല്‍
ചൈന കമ്യൂണിസ്റാധിപത്യത്തില്‍ അമരുന്നതിനുമുമ്പ് ചൈനയും ജപ്പാനും തമ്മില്‍ യുദ്ധം നടക്കുന്ന കാലം. യുദ്ധംമൂലം ചൈനയിലെങ്ങും കൊടുംപട്ടിണി നടമാടുന്നതായി മറ്റു രാജ്യങ്ങളില്‍ വാര്‍ത്തയെത്തി. അപ്പോള്‍ ചൈനക്കാര്‍ക്കു സഹായമെത്തിക്കാന്‍ പല ഏജന്‍സികളും വ്യക്തികളും മുന്നോട്ടുവന്നു.
ചൈനക്കാരെ സഹായിക്കാന്‍ മുന്നോട്ടുവന്നവരുടെ കൂടെ ഫിലിപ്പീന്‍സിലെ മനിലയില്‍നിന്നു ചുങ് എന്നുപേരുള്ള ഒരു കൊച്ചുപയ്യനുമുണ്ടായിരുന്നു. ചൈനീസ് വംശജനായ ചുങിനു തന്റെ ജനങ്ങളുടെ കദനകഥ കേട്ടപ്പോള്‍ വലിയ ദുഃഖം തോന്നി. അങ്ങനെയാണ് തന്റെ സമ്പാദ്യം മുഴുവന്‍ ചൈനയിലെ പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ അവന്‍ തീരുമാനിച്ചത്.
മൂന്നു പൌണ്ടായിരുന്നു ചുങിന്റെ ജീവിതസമ്പാദ്യം. ഒരു സൈക്കിള്‍ വാങ്ങുവാന്‍വേണ്ടി ചുങ് സ്വരുക്കൂട്ടിവച്ചിരുന്ന തുകയായിരുന്നു അത്.
പട്ടിണി കിടക്കുന്നവരുടെ വിശപ്പടക്കണമെങ്കില്‍ അപ്പം വേണമല്ലോ. ചുങ് നേരേ ഒരു ബേക്കറിയിലേക്കു പോയി. മൂന്നു പൌണ്ടിനു ബ്രെഡ് വാങ്ങി. തനിക്കു ചുമന്നുകൊണ്ടുപോകാവുന്നതിലും അധികം ബ്രെഡ് മൂന്നു പൌണ്ടിന് അന്ന് ചുങിനു ലഭിച്ചു. വിലകൊടുത്തു വാങ്ങിയ ബ്രെഡുമായി ചുങ് നേരേ ‘‘ചൈനീസ് റിലീഫ് ഏജന്‍സി”യുടെ ഓഫീസിലേക്കു പോയി. താന്‍ വാങ്ങിക്കൊണ്ടുവന്ന ബ്രെഡ് മുഴുവനും എത്രയും വേഗം ചൈനയിലെത്തിക്കണമെന്ന് ചുങ് റിലീഫ് ഏജന്‍സിയിലെ അധികൃതരോട് ആവശ്യപ്പെട്ടു.
അസാധ്യമായ കാര്യമായിരുന്നു ചുങ് എന്ന കൊച്ചുപയ്യന്‍ അവരോടാവശ്യപ്പെട്ടത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഭക്ഷ്യയോഗ്യമല്ലാതായിത്തീരുന്ന ബ്രെഡ് എങ്ങനെയാണ് ചൈനയിലേക്ക് അയയ്ക്കുക? എങ്കിലും, അവനെ നിരാശപ്പെടുത്താതിരിക്കാന്‍ അവര്‍ ഒരു വഴി കണ്ടുപിടിച്ചു.
അവന്‍ വാങ്ങിയ ബ്രെഡ് വീണ്ടും വിറ്റാല്‍ അതുവഴി കൂടുതല്‍ പണമുണ്ടാക്കാം എന്ന് അവര്‍ അവനെ ബോധ്യപ്പെടുത്തി. ബ്രെഡ് വിറ്റുകിട്ടുന്ന പണം മുഴുവനും ചൈനയിലേക്ക് അയച്ചുകൊടുക്കാം എന്നവര്‍ ഉറപ്പുകൊടുക്കുകയും ചെയ്തു. ചുങിന് സ്വീകാര്യമായിരുന്നു അവരുടെ നിര്‍ദേശം.
ചുങ് വാങ്ങിയ ബ്രെഡ് മുഴുവനും പുതിയ പായ്ക്കറ്റുകളിലാക്കി ദേശസ്നേഹമുള്ള ബ്രെഡ് എന്ന ലേബലില്‍ അവര്‍ പൊതുനിരത്തില്‍ വില്പനയ്ക്കുവച്ചു. അദ്ഭുതകരമായിരുന്നു അവര്‍ക്കു ലഭിച്ച പ്രതികരണം. നിമിഷങ്ങള്‍ക്കുള്ളില്‍ ബ്രെഡ് മുഴുവനും വിറ്റഴിഞ്ഞു. ആ കച്ചവടത്തിലെ ലാഭം ഏഴു പൌണ്ടായിരുന്നു. ലാഭം കിട്ടിയ തുകകൊണ്ട് അവര്‍ വീണ്ടും ബ്രെഡ് വാങ്ങി ദേശസ്നേഹമുള്ള ബ്രെഡ് എന്ന ലേബലില്‍ വിറ്റഴിക്കാന്‍ തുടങ്ങി. മനിലയിലെ ചൈനീസ് വംശജര്‍ ആ ബ്രെഡ് വാങ്ങാന്‍ ഓടിക്കൂടിയതുകൊണ്ട് കച്ചവടം വന്‍വിജയമായിരുന്നു. മൂന്നുദിവസത്തിനുള്ളില്‍ അവര്‍ക്ക് മുന്നൂറു പൌണ്ടിലധികം ലാഭം കിട്ടി.
അക്കാലത്ത് മൂന്നൂറു പൌണ്ട് എന്നത് വലിയൊരു തുകയായിരുന്നു. ഈ തുക മനിലയിലെ ചൈനീസ് റിലീഫ് ഏജന്‍സി ചൈനയിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
സാധാരണഗതിയില്‍ ഈ കഥ ഇവിടംകൊണ്ടവസാനിക്കേണ്ടതാണ്. എന്നാല്‍, ഇത് ഹൃദയപൂര്‍വമുള്ള ഒരു കൊടുക്കലിന്റെ കഥയായതുകൊണ്ട് കഥ ഇവിടെ അവസാനിച്ചില്ല.
മനിലയില്‍വച്ച് ചുങ് എന്ന കൊച്ചുപയ്യന്റെ ഈ കഥ കേള്‍ക്കാനിടയായ ഒരു അമേരിക്കക്കാരന്‍ അമേരിക്കയില്‍ മടങ്ങിയെത്തിയപ്പോള്‍ ഇതു പലരോടും പറയാനിടയായി. അങ്ങനെ, ഇതു കാര്‍ നിര്‍മാതാവും വലിയ കോടീശ്വരനുമായിരുന്ന ഹെന്റി ഫോര്‍ഡിന്റെ ചെവിയിലുമെത്തി.
ചുങിന്റെ നിസ്വാര്‍ഥ സേവനത്തിന്റെ കഥ കേട്ട ഫോര്‍ഡ് ഒരു സൈക്കിള്‍ വാങ്ങാനുള്ള തുക മനിലയിലെ ചൈനീസ് റിലീഫ് ഏജന്‍സിവഴി ചുങിന് അയച്ചുകൊടുത്തു. ഈ തുക കൈയില്‍ കിട്ടിയപ്പോള്‍ ചുങ് ഒരു സൈക്കിള്‍ വാങ്ങി. പക്ഷേ, സ്വന്തം ഉപയോഗത്തിനുവേണ്ടിയല്ല അവന്‍് സൈക്കിള്‍ വാങ്ങിയത്. സൈക്കിള്‍ വാടകയ്ക്കുകൊടുത്ത് അതുവഴി കിട്ടുന്ന ലാഭം ചൈനയിലെ പട്ടിണിപ്പാവങ്ങള്‍ക്ക് അയയ്ക്കുകയായിരുന്നു ചുങിന്റെ ലക്ഷ്യം.
ചുങ് വിഭാവനംചെയ്തതുപോലെ സൈക്കിള്‍ വാങ്ങി വാടകയ്ക്കു കൊടുത്ത് കുറെയധികം പണമുണ്ടാക്കാന്‍ അവനു സാധിച്ചു. അങ്ങനെ കിട്ടിയ തുക മുഴുവനും ചുങ് ചൈനയിലേക്ക് അയച്ചുകൊടുത്തതായി ഒരു ഗ്രന്ഥകാരന്‍ സാക്ഷിക്കുന്നുണ്ട്. വിശ്വസിക്കാന്‍ വിഷമം തോന്നുന്ന കഥയാണിത്. എങ്കിലും ചുങ് എന്ന കൊച്ചുപയ്യനെപ്പോലെ മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ അവരോടൊപ്പം വേദനിക്കുന്ന ഹൃദയമുള്ളവര്‍ അപൂര്‍വമല്ല എന്നു നാമും സമ്മതിക്കും. തന്റെ സുഖത്തെക്കാളേറെ മറ്റുള്ളവരുടെ നന്മ എന്നതായിരുന്നു ചുങിന്റെ ലക്ഷ്യം. അതുകൊണ്ടാണ് സ്വന്തം സുഖം ത്യജിച്ച് മറ്റുള്ളവരെ സഹായിക്കാന്‍ ചുങ് എന്ന കൊച്ചുപയ്യന്‍ തയാറായത്.
മറ്റുള്ളവരുടെ ദുഃഖം കാണുമ്പോള്‍ ചുങിനെപ്പോലെ നമുക്കും സഹതാപം തോന്നിയേക്കാം. എന്നാല്‍ അവന്‍ ചെയ്തതുപോലെ അവരുടെ ദുഃഖമകറ്റാന്‍ നാം മുന്നിട്ടിറങ്ങുമോ? മറ്റുള്ളവരുടെ ദുഃഖവും ദുരിതവും കാണുമ്പോള്‍ നാമും അവരെപ്പോലെയല്ലെങ്കിലും മറ്റുരീതിയില്‍ ദുഃഖിതരാണ് എന്ന് സ്വയം പറയുകയും അവരെ സഹായിക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുകയും നാം ചെയ്യാറില്ലേ? ഒരുപക്ഷേ, ഇപ്രകാരം മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ അവരെ ആശ്വസിപ്പിക്കാന്‍ നാം വിസമ്മതിക്കുന്നതുകൊണ്ടല്ലേ നമ്മുടെ ദുഃഖങ്ങളില്‍നിന്നു നമുക്കും ആശ്വാസം കിട്ടാത്തത്?
ചുങ് സ്വയം മറന്ന് മറ്റുള്ളവരെ സഹായിക്കാനിറങ്ങിത്തിരിച്ചപ്പോള്‍ അവനെ സഹായിക്കാന്‍ മറ്റുള്ളവരും മുന്നോട്ടുവന്നില്ലേ? നാം ഹൃദയപൂര്‍വം മറ്റുള്ളവരെ സഹായിച്ചാല്‍ നമുക്കും ഇമ്മാതിരിയുള്ള അനുഭവങ്ങള്‍ ഉണ്ടാകും എന്നതില്‍ സംശയംവേണ്ട.
നമുക്കുള്ളതു തുച്ഛമാണെങ്കില്‍ക്കൂടി അതു മറ്റുള്ളവര്‍ക്കായി പങ്കുവച്ചാല്‍ അതുവഴി ദൈവം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകതന്നെ ചെയ്യും. മറ്റുള്ളവര്‍ക്ക് ഹൃദയപൂര്‍വം കൊടുക്കുന്നതുകൊണ്ട് അതുവഴി ആര്‍ക്കെങ്കിലും നഷ്ടംവന്ന കഥ കേട്ടിട്ടുണ്േടാ? മറ്റുള്ളവര്‍ക്കു കൊടുക്കുന്നതുവഴി സാമ്പത്തികമായ നഷ്ടമുണ്ടായാല്‍ത്തന്നെ അത് യഥാര്‍ഥ നഷ്ടമാണോ?
അര്‍ഹിക്കുന്നവര്‍ക്ക് നാം കൊടുക്കാതിരിക്കുകയും സ്വന്തം നന്മയ്ക്കായി എല്ലാം സ്വരുക്കൂട്ടിവയ്ക്കുകയും ചെയ്താല്‍ അതുവഴി നമുക്ക് നന്മയുണ്ടാകുമോ? നമ്മുടെ ജീവിതത്തില്‍ ശാന്തിയും സംതൃപ്തിയുമുണ്ടാകുമോ? ഒരിക്കലുമില്ല. നമുക്കുള്ളവ ഇല്ലാത്തവര്‍ക്കു പങ്കുവയ്ക്കാന്‍ മനസാകുമ്പോള്‍ മാത്രമേ നമുക്ക് യഥാര്‍ഥ സുഖമുണ്ടാകൂ. കാരണം, പങ്കുവയ്ക്കലിലൂടെ ധന്യരാകാനാണു നമ്മുടെ വിളി.
നമ്മെത്തന്നെ മറന്നുകൊണ്ട് നമുക്ക് മറ്റുള്ളവരെ സഹായിക്കാം. അപ്പോള്‍ ദൈവവും മറ്റുള്ളവരും നമ്മെ മറക്കില്ല. എന്നു മാത്രമല്ല, നമുക്കെപ്പോഴും ദൈവത്തിന്റെയും മറ്റുള്ളവരുടെയും സഹായം ലഭിക്കുകയും ചെയ്യും.
~*~*~*~*~**~~**~*~~**~~*~*~*~*~*~**~~*~**~*~*~~**~~**~~*~*~*~*~*~**~~**~*~*~*~*~*~*~**~~*~**~~**~~**~*~*~*~~**~~*~*
പ്രഭാഷകന്‍42--42
ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ പ്രവൃത്തികളെ അനുസ്മരിക്കുകയും ഞാന്‍ കïതു പ്രഘോഷിക്കുകയും ചെയ്യും; കര്‍ത്താവിന്റെ പ്രവൃത്തികള്‍ വചനംവഴി നിര്‍വഹിക്കപ്പെടുന്നു. സൂര്യന്‍ തന്റെ കിരണങ്ങള്‍കൊï്എല്ലാ വസ്തുക്കളെയും കടാക്ഷിക്കുന്നു; കര്‍ത്താവിന്റെ മഹത്വം എല്ലാസൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു. കര്‍ത്താവിന്റെ വിസ്മയനീയമായപ്രവൃത്തികള്‍ അവിടുത്തെവിശുദ്ധര്‍ക്കുപോലും അവര്‍ണനീയമാണ്; പ്രപഞ്ചം മുഴുവന്‍ തന്റെ മഹത്വത്തില്‍നിലകൊള്ളാന്‍വേïി സര്‍വശക്തനായ കര്‍ത്താവ്സ്ഥാപിച്ചവയത്രേ അവ. അവിടുന്ന് ആഴിയുടെ അഗാധത്തെയുംമനുഷ്യഹൃദയങ്ങളെയും പരിശോധിച്ച് അവയുടെ നിഗൂഢതകള്‍ ഗ്രഹിക്കുന്നു; അറിയേïതെല്ലാം അവിടുന്നറിയുന്നു; കാലത്തിന്റെ സൂചനകള്‍അവിടുന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു. ഭൂതവും ഭാവിയും അവിടുന്ന്പ്രഖ്യാപിക്കുന്നു; നിഗൂഢരഹസ്യങ്ങള്‍ അവിടുന്ന്വെളിപ്പെടുത്തുന്നു. ഒരു ചിന്തയും അവിടുത്തേക്കജ്ഞാതമല്ല; ഒരു വാക്കും കര്‍ത്താവിനു മറഞ്ഞിരിക്കുന്നില്ല.അവിടുത്തെ ജ്ഞാനത്തിന്റെ മഹിമകള്‍ അവിടുന്ന് ക്രമീകരിച്ചിരിക്കുന്നു; അവിടുന്ന് അനാദിമുതല്‍ അനന്തതവരെ സ്ഥിതിചെയ്യുന്നു. ഒന്നും കൂട്ടാനോ കുറയ്ക്കാനോസാധിക്കുകയില്ല; അവിടുത്തേക്ക് ഉപദേശകരെയും ആവശ്യമില്ല.അവിടുത്തെ പ്രവൃത്തികള്‍ എത്ര അഭികാമ്യം! അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്! അവയെല്ലാം എന്നേക്കും ജീവിക്കുകയുംനിലനില്‍ക്കുകയും ചെയ്യുന്നു; സ്വധര്‍മത്തോടു വിശ്വസ്തത പുലര്‍ത്തുന്നു. എല്ലാവസ്തുക്കളും ജോടികളായി,ദ്വന്ദ്വങ്ങളായി, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഒന്നും അപൂര്‍ണമല്ല.ഒന്ന് മറ്റൊന്നിന് പൂരകമാണ്;
അവിടുത്തെ മഹത്വം ദര്‍ശിച്ച്ആര്‍ക്കെങ്കിലും മതിവരുമോ?
You need to be a member of EDAYAN to add comments!
Join EDAYAN