നമ്മള്‍ അറിയാതെ പോകുന്നത് അഥവാ ബൈബിളില്‍ കാണാത്തത്.

            നമ്മള്‍ അറിയാതെ പോകുന്നത് അഥവാ ബൈബിളില്‍ കാണാത്തത്.

ഒരിക്കല്‍ സുഗന്ധം പൂശി, അഴകാര്‍ന്ന വസ്ത്രം ധരിച്ച്, പ്രൌഡിയോട് കൂടി ദൈവാലയത്തില്‍ നില്‍ക്കുന്ന ഒരു ധനികനെ യേശുവും ശിഷ്യരും കണ്ടു...''എന്താണ് അയാളെ പറ്റി നിങ്ങളുടെ അഭിപ്രായം..?''യേശു ചോദിച്ചു..'' അയാള്‍ എല്ലാര്‍ക്കും സ്വീകാര്യനാണ്.. ശുപാര്‍ശ പറഞ്ഞാല്‍ ആള്‍ക്കാര്‍ കേള്‍ക്കും,കല്യാണമാലോചിച്ചാല്‍ ആരും തള്ളില്ല.. സദസ്സുകളില്‍ ക്ഷണിക്കപ്പെടും..''യേശു ഒന്നും മിണ്ടിയില്ല...അല്പം കഴിഞ്ഞു വേറൊരാള്‍ അതു വഴി പോയി.. ഒരു സാധു.. സാധാരണ വസ്ത്രം, ഒരു പകിട്ടോപ്രതാപമോ ഇല്ല...''അയാളെപ്പറ്റി എന്ത് പറയുന്നു..?''യേശു വീണ്ടും ചോദിച്ചു'' അയാളെ ആരും വിലവെക്കില്ല, ശുപാര്‍ശ പറഞ്ഞാല്‍ സ്വീകരിക്കില്ല... സദസ്സുകളില്‍ക്ഷണിക്കപ്പെടില്ല ..''യേശു അല്‍പ നേരം മൗനം ദീക്ഷിച്ചു.. പിന്നെ മെല്ലെ പറഞ്ഞു..''ആദ്യം പോയ ആളുകള്‍ ഭൂമി നിറച്ചുണ്ടായിട്ടും കാര്യമില്ല.. രണ്ടാമത് പോയവനാണ് ശ്രേഷ്ടന്‍..,..''ശിഷ്യര്‍ അമ്പരന്നു...യേശു തുടര്‍ന്നു..''ദൈവം അവരുടെ ഒപ്പമാണ്.."പിന്നീടൊരിക്കല്‍ ഒരു യാത്ര കഴിഞ്ഞു വരും വഴി യേശുവും, ശിഷ്യരും ഒരിടത്ത് വിശ്രമിക്കാന്‍ ഇരുന്നു ... അപ്പോള്‍ ശിഷ്യര്‍വളരെ ഉച്ചത്തില്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങിഉടനെ യേശു ശാസിച്ചു..''ശബ്ദം താഴ്ത്തൂ... ചെവി പൊട്ടനെയല്ല, നിങ്ങളുടെ കണ്ഠനാഡിയെക്കാള്‍ അടുത്തവനെയാണ്നിങ്ങള്‍ വിളിക്കുന്നത്‌..''
പാതിരാത്രി മൈക്കും വെച്ച് സുവിശേഷ യോഗം എന്ന പേരില്‍ ചെവി പൊട്ടും ഉച്ചത്തില്‍ ദൈവത്തെ അലറിവിളിക്കുന്നവര്‍ ഏതു മതത്തെയാണ് പ്രതിനിധീകരിക്കുന്നത്..?പള്ളി പെരുന്നാളിന് ബൈക്കുകളില്‍ കൂകി വിളിച്ചും, നിരന്തരം ഹോണ്‍ അടിച്ചും ആഘോഷം ജനങ്ങള്‍ക്ക്‌ ഉപദ്രവമാക്കി മാറ്റുന്ന സമുദായയൗവനം ഏതു ക്രിസ്തുവിനെ ആണ് സ്നേഹിക്കുന്നത്..?പാവപ്പെട്ടവന് സദസ്സില്‍ ഇടം നല്‍കാതെ , പണക്കാരനെ കാണുമ്പോള്‍ എഴുന്നേറ്റു നിന്ന് ആദരിക്കുന്ന മത മേലാളന്മാര്‍ ഏതു ക്രിസ്തുവിനെ ആണ് പിന്‍ പറ്റുന്നത്..
നാല് നേരം ഇറച്ചിയും , മീനും തിന്നു മഹത്വം വിളമ്പുന്ന ഞാനും, നിങ്ങളും അറിയണംനമ്മുടെ കര്‍ത്താവിനെ അധിക ദിവസവും പട്ടിണി ആയിരുന്നു അവിടുന്ന്...

മദ്യം കുടിച്ച്, തന്തൂരി ചിക്കന്‍ കടിച്ചു പറിച്ച്..പാവങ്ങളില്‍ നിന്നും മുഖം തിരിച്ച്..എനിക്കിതുണ്ട്, അവനതില്ല എന്ന് ഊറ്റം കൊണ്ട്..ഭൂമി ചവിട്ടിക്കുലുക്കി നടക്കുന്ന,നമുക്ക് പറയാന്‍ ലജ്ജയില്ലേ..നമ്മുടെ കര്‍ത്താവു യേശുവാണെന്ന് !!

Views: 226

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Binu Titus on March 3, 2013 at 8:49

ഈ വഴി വന്നു പോയവര്‍ക്കും, കമന്റ്‌ തന്നു പ്രോത്സാഹിപ്പിച്ചവര്‍ക്കും എന്റെ നന്ദി 

Comment by som@n george on February 26, 2013 at 17:51

"കൊള്ളാമെല്ലൊ ബിനു ചേട്ടാ... ഇന്ന് സഭാ ഭേതമെന്ന്യേ   കാണുന്ന കാര്യങ്ങള്‍ ആണ് ഇവിടെ എഴുതിയിരിക്കുന്നത്. നമ്മള്‍ മനപൂര്‍വ്വം മറക്കുന്നത് . നന്ദി. വീണ്ടും എഴുതുക "

Comment by Rajeev Kurian on February 25, 2013 at 12:14

Good write up. keep it up. Congratulations !!! 

Comment by കനല്‍വഴിയിലൂടെ ഒരാള്‍. on February 25, 2013 at 11:56

നാല് നേരം ഇറച്ചിയും , മീനും തിന്നു മഹത്വം വിളമ്പുന്ന ഞാനും, നിങ്ങളും അറിയണംനമ്മുടെ കര്‍ത്താവിനെ.                      അധിക ദിവസവും പട്ടിണി ആയിരുന്നു അവിടുന്ന്...

ത്യാഗമൂര്‍ത്തിയായ  യേശുക്രിസ്തുവിന്റെ കാലടികളെ പിന്തുടരാന്‍ കഴിയുന്ന ക്രിസ്താനികള്‍ ഇന്ന് ഇല്ലാതായിരിക്കുന്നു . നല്ല രചന. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. 

Comment by Shyam on February 25, 2013 at 6:14

EXCELLENT WRITE UP.  THANKS

Comment by Ginu on February 23, 2013 at 17:04

നല്ല ഉശിരന്‍ ലേഖനം...keep it up Binu

Comment by J E E V A N on February 23, 2013 at 9:37

Very good. Keep it up.

Congratulations !! God bless you

Comment by Dineesh Thattil Davis on February 20, 2013 at 16:03

binu chetta good message

Comment by jessyshaji on February 20, 2013 at 15:13

good message

Comment by Johnny on February 19, 2013 at 14:47

Good message. relevant for the time!

HOMILY:Vocation Sunday WDPV 50

Flag Counter

ജോബോയുടെ ചെറുചിന്തകള്‍

PART-50

AUDIO BIBLE

© 2013   Created by EDAYAN COMMUNICATIONS.

Badges  |  Report an Issue  |  Terms of Service